Crime,

റാഗിംഗ്, വിദ്യാര്‍ത്ഥിയെ സീനിയേഴ്‌സ് കൂട്ടം ചേര്‍ന്ന് തല്ലിച്ചതച്ചു

കോഴിക്കോട് . ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഫോട്ടോ ഡിലീറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു വിദ്യാർത്ഥിക്ക് നേരെ സീനിയേഴ്‌സിന്റെ വക റാഗിങ്ങും മൃഗീയ പീഡനവും. കോഴിക്കോട് ചാത്തമംഗലം എംഇഎസ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലെ ഒന്നാം വര്‍ഷ ഫാഷന്‍ ഡിസൈനിങ് വിദ്യാര്‍ത്ഥിക്കാണ് മര്‍ദനമേൽക്കേണ്ടി വന്നത്. മുഖത്തും കണ്ണിനും കൈകാലുകൾക്കും പരിക്കേറ്റ വിദ്യാര്‍ത്ഥിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിനിടെ മർദ്ദിക്കുമെന്ന് സീനിയർ വിദ്യാർത്ഥികൾ ഭീഷണിപ്പെടുത്തുന്ന ഓഡിയോ സന്ദേശവും പുറത്തുവന്നിട്ടുണ്ട്.

ഇൻസ്റ്റാഗ്രാമില്‍ കൂട്ടുകാര്‍ക്കൊപ്പം നില്‍ക്കുന്ന ഒരു ചിത്രം വിദ്യാർത്ഥി പങ്കുവച്ചതിനാണ് മർദ്ദനം ഏൽക്കേണ്ടി വന്നത്. രണ്ടാം വര്‍ഷ ഹിസ്റ്ററി വിദ്യാർത്ഥികളായ അജ്നാസ്, സഫീര്‍, നൗഷില്‍, അനസ് എന്നിവരടങ്ങുന്ന ഇരുപതോളം പേര്‍ ചേര്‍ന്നായിരുന്നു വിദ്യാർത്ഥിയെ തല്ലി ചതച്ചത്. റാഗിങ്ങിൽ അഞ്ചോളം വിദ്യാർത്ഥികൾക്കാണ് മര്‍ദനമേൽക്കേണ്ടി വന്നു. ഇവരിൽ ഒരു വിദ്യാർത്ഥിയുടെ പരിക്ക് ഗുരുതരമാണ്. കണ്ണിന് താഴെ ഗുരുതര പരിക്കേറ്റിട്ടുണ്ടെന്നും കാഴ്ചയ്ക്കടക്കം ബാധിക്കുന്ന തരത്തിലുള്ള പരിക്കാണ് സംഭവിച്ചതെന്ന റിപ്പോർറ്റുകളാണ് പുറത്ത് വന്നിരിക്കുന്നത്.

സീനിയർ വിദ്യാർത്ഥികള്‍ക്കെതിരെ ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിയുടെ കുടുംബം പ്രിന്‍സിപ്പലിനും കുന്ദമംഗലം പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്. സീനിയർ വിദ്യാർത്ഥികള്‍ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്നാണ് കോളജ് പ്രിന്‍സിപ്പല്‍ പറഞ്ഞിട്ടുള്ളത്. പ്രിന്‍സിപ്പലിന്‍റെ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ നടപടി സ്വീകരിക്കാനിരിക്കുകയാണ് പോലീസ്.

crime-administrator

Recent Posts

സൂക്ഷിച്ചോളൂ, പിണറായിയുടെ ഭരണത്തിൽ കിഡ്‌നിയും ലിവറും വരെ അടിച്ച് വിൽക്കും VIDEO NEWS STORY

എറണാകുളം നെടുമ്പാശ്ശേരി കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വന്ന അവയവമാഫിയ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്തെ പല സംസ്ഥാനങ്ങളിൽ നിന്നായി 20 ലേറെ…

2 hours ago

മരുമോൻ റസ്റ്റിലാണ് മേയർക്ക് സമയമില്ല, ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുന്നു

തിരുവനന്തപുരം . ജനകീയ പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ മേയർ ആര്യക്കിപ്പോൾ സമയമില്ല. മേയർ യദുവിന്റെ കേസിന്റെ പിറകിലാണ്. യദുവിന്റെ പണി…

2 hours ago

മോഡലുകൾക്ക് മയക്ക് മരുന്ന് ! പിണറായി ഭരണത്തിൽ CPMന്റെ പ്രധാന ബിസിനസ്സ് മയക്ക് മരുന്നോ?

കൊച്ചി . കൊച്ചിയിൽ മോഡലുകൾക്ക് മയക്ക് മരുന്ന് വിതരണം നടത്തിവരുന്ന സംഘത്തിന്റെ 'കണക്ക് ബുക്കിൽ' ഒരു ഇക്കയും, ബോസും. ഇക്കയും,…

4 hours ago

ഉളുപ്പും മാനവും ജനത്തോട് ഭയവും ഇല്ലാതെ സി പി എം, ‘ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ട ഷൈജുവും സുബീശും രക്തസാക്ഷികൾ’

കണ്ണൂർ . രാജ്യത്ത് നിയമ ലംഘനങ്ങളെ പച്ചയായി ന്യായീകരിക്കുന്ന സമീപനമാണ് സി പി എം ഇപ്പോഴും ചെയ്യുന്നത്. പാനൂരിൽ ബോംബ്…

4 hours ago

റെയ്സിയുടെ മരണം, ലോകം ഞെട്ടി, ജീവന്റെ ഒരു തുടിപ്പ് പോലും ശേഷിച്ചിരുന്നില്ല

ടെഹ്റാൻ . ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയിയുമായി അടുപ്പമുള്ള റെയ്സി, അദ്ദേഹത്തിന്റെ പിൻഗാമിയാകുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കെയാണ് ഹെലികോപ്റ്റർ…

5 hours ago