Crime,

റോഹിങ്ക്യകളെ തുടർ പാരമ്പരകളായി ഇന്ത്യയിലേക്ക് കടത്തി വന്നത് പാൻ-ഇന്ത്യ നെറ്റ്‍വർക്കെന്ന് റിപ്പോർട്ടുകൾ

റോഹിങ്ക്യകളെ തുടർ പാരമ്പരകളായി ഇന്ത്യയിലേക്ക് കടത്തി കൊണ്ടി രുന്നത് പാൻ-ഇന്ത്യ നെറ്റ്‍വർക്കിന്റെ ഭാഗമാണെന്ന് റിപ്പോർട്ടുകൾ. എൻ ഐ എ യുടെ പിടിയിലായ 44 ഇടനിലക്കാരും മനുഷ്യക്കെടത്തുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന പാൻ-ഇന്ത്യ നെറ്റ്‍വർക്കിന്റെ ഭാഗമാണെന്നാണ് റിപ്പോർട്ടുകളും എൻ ഐ എ നൽകുന്ന സൂചനകളും ഞെട്ടിക്കുന്ന വിവരങ്ങളാണ് രാജ്യത്തിനു നൽകുന്നത്.

മനഷ്യക്കടത്ത് റാക്കറ്റിന്റെ പ്രവർത്തനങ്ങൾ തമിഴ്നാട്, കർണാടക, രാജസ്ഥാൻ, ഹരിയാന, ജമ്മു കശ്മീർ തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചതായി അന്വേഷണത്തിൽ മനസിലാക്കാൻ കഴിഞ്ഞതായി എൻഐഎ വെളിപ്പെടുത്തിയതിന് പിടിയിലായവരിൽ നിന്ന് എൻ ഐ എ ക്ക് കൂടുതൽ വിവരങ്ങൾ കിട്ടിയിട്ടുള്ളത്.

ഈ കേസ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിർദ്ദേശപ്രകാരമാണ് അന്വേഷണം എൻഐഎ ഏറ്റെടുക്കുന്നത്. റോഹിങ്ക്യകളെ ഇന്ത്യയിലേക്ക് എത്തിക്കുന്നത്തിനു പിന്നിൽ പാൻ-ഇന്ത്യ ശൃംഖലയെന്ന് അസം ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ഡിജിപി), ജി പി സിംഗ് ഹിന്ദുസ്ഥാൻ ടൈംസിനോട് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഈ വർഷം ഫെബ്രുവരി മുതൽ ഇതുവരെ 450 ഓളം റോഹിങ്ക്യൻ മുസ്‌ലീങ്ങളെ ബോർഡർ സെക്യൂരിറ്റ് ഫോഴ്സിന്റെ സഹായത്തോടെ തങ്ങൾ തടയുകയോ തിരിച്ചുവിടുകയോ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നതാണ്. ഫെബ്രുവരിയിൽ ത്രിപുരയിൽ നിന്ന് കരിംഗഞ്ച് റെയിൽവേ സ്റ്റേഷനിൽ എത്തിയ ട്രെയിനിൽ ഒരു കൂട്ടം റോഹിങ്ക്യകളെ കണ്ടെത്തിയതോടെയാണ് ഈ റാക്കറ്റിനെക്കുറിച്ച് ആദ്യം പോലീസിന് മനസിലാക്കാൻ കഴിയുന്നത്. അനധികൃത കുടിയേറ്റവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചവരെ തിരിച്ചറിയാൻ എൻഐഎ ബംഗ്ലാദേശ് അധികൃതരുടെ സഹായം തേടിയിരിക്കുകയാണ്.

ഈ ആഴ്ച രാജ്യത്ത് ആകമാനം എൻ ഐ എ നടത്തിയ റെയ്ഡിൽ ത്രിപുരയിൽ നിന്ന് 21 പേരെയും കർണാടകയിൽ നിന്ന് 10 പേരെയും അസമിൽ നിന്ന് അഞ്ച് പേരെയും പശ്ചിമ ബംഗാളിൽ നിന്ന് മൂന്ന് പേരെയും തമിഴ്‌നാട്ടിൽ നിന്ന് രണ്ട് പേരെയും തെലങ്കാന, പുതുച്ചേരി, ഹരിയാന എന്നിവിടങ്ങളിൽ നിന്ന് ഓരോരുത്തരെയുമാണ് എൻഐഎ അറസ്റ്റ് ചെയ്തിരുന്നത്. ഇവരിൽ നിന്നും നിന്നും കിട്ടിയിരിക്കുന്ന വിവരങ്ങൾ ഞെട്ടിക്കുന്നതാണ്. ആധാർ കാർഡുകൾ, പാൻ കാർഡുകൾ, മൊബൈൽ ഫോണുകൾ, സിം കാർഡുകൾ, എന്നിവയുൾപ്പെടെ വിവിധ വസ്തുക്കൾ ഇവരിൽ നിന്നും എൻ ഐ എ കണ്ടെടുത്തുകയും ചെയ്തിരുന്നു.

10 സംസ്ഥാനങ്ങളിൽ എൻഐഎ നടത്തിയ റെയ്ഡിൽ റോഹിങ്ക്യകളെ ഇന്ത്യയിലേക്ക് കടത്തിയ 44 ഇടനിലക്കാരാണ് അറസ്റ്റിലാവുന്നത്. അനധികൃത കുടിയേറ്റവുമായി ബന്ധപ്പെട്ട നാലു കേസുകളും ദേശീയ അന്വേഷണ ഏജൻസി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ത്രിപുര, ആസാം, പശ്ചിമ ബംഗാൾ, കർണാടക, തമിഴ്‌നാട്, തെലങ്കാന, ഹരിയാന, രാജസ്ഥാൻ, ജമ്മു കശ്മീർ, പുതുച്ചേരി എന്നിവിടങ്ങളിലായി മൊത്തം 55 സ്ഥലങ്ങളിലാണ് ദേശീയ അന്വേഷണ ഏജൻസി ഇക്കാര്യത്തിൽ റെയ്ഡ് നടത്തിയത്. ഈ വർഷം ഫെബ്രുവരി മുതൽ ആസാം പോലീസ് നിരവധി മനുഷ്യക്കടത്തു റാക്കറ്റുകൾ കണ്ടെത്തിയത്തിനു പിറകേയാണിത്.

crime-administrator

Recent Posts

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

10 hours ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

11 hours ago

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

12 hours ago

യദുവിന്റെ സുപ്രധാന വെളിപ്പെടുത്തൽ ! മേയർ ആര്യയ്ക്ക് അത് സംഭവിക്കുമോ?

മേയർ ആര്യ രാജേന്ദ്രൻ - ഡ്രൈവർ യദു തർക്കത്തിൽ നടക്കുന്നത് വൻ അട്ടിമറി നീക്കം. സംഭവത്തിന്റെ തുടക്കം മുതൽ തന്നെ…

15 hours ago

BJP അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശോഭ സുരേന്ദ്രൻ, മോദിയും ഷായും തീരുമാനിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും അണികളും. രാഷ്ട്രീയപരമായി എല്ലാ നീക്കങ്ങളും ഇനി നടത്തണമെങ്കിൽ തിരഞ്ഞെടുപ്പ് ഫലം…

16 hours ago

KPCC നേതൃത്വത്തിൽ അഴിച്ചുപണി? തെരഞ്ഞെടുപ്പ് ഫലം വെല്ലുവിളി ആകുമോ?

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ അടി മുടി അഴിച്ചുപണി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ…

17 hours ago