News

ആലുവ കേസ് ; അസഫാക് ആലത്തിന്റെ ശിക്ഷാ വിധി ശിശുദിനത്തിൽ

ആലുവയിൽ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി അസഫാക് ആലത്തിന്റെ ശിക്ഷാ വിധി നവംബ‍ർ 14ന് ശിശുദിനത്തിൽ. കേസിലെ വാദം പൂ‍ർത്തിയായി. പ്രതിക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു. കടുത്ത ശിക്ഷ നൽകുന്ന വകുപ്പുകൾ പരി​ഗണിക്കും. എന്നാൽ വധശിക്ഷ നൽകരുതെന്ന് പ്രതിഭാ​ഗം വാദിച്ചു. പ്രതിക്ക് നാലാം ക്ലാസ് വിദ്യാഭ്യാസം മാത്രമാണുള്ളത്, കുടുംബസ്ഥിതി മോശമാണ് എന്നിവ പരിഗണിച്ച് വധശിക്ഷ നൽകരുതെന്നാണ് പ്രതിഭാ​ഗം കോടതിയിൽ വാദിച്ചത്. എറണാകുളം പ്രത്യേക പോക്സോ കോടതിയിലാണ് വാദം നടന്നത്. പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ‌
പ്രതിക്ക് മാനസിക സ്ഥിരത ഇല്ലെന്ന് പ്രതിഭാഗം കോടതിയിൽ വാദിച്ചു. അതുകൊണ്ടാണോ പൊലീസ് ചോദിച്ചിട്ട് ഒരു കാര്യവും പറയാതിരുന്നതെന്ന് കോടതി പ്രതിഭാ​ഗത്തോട് ചോദിച്ചു. അതുകൊണ്ട് ആണോ ജയിൽ സൂപ്രണ്ടിനോട് കഴിഞ്ഞ ദിവസം മലയാളത്തിൽ സംസാരിച്ചത്? മാനസിക സ്ഥിരത ഇല്ലെന്ന് ആണോ ഉണ്ടെന്ന് ആണോ ഇതിൽ നിന്ന് മനസ്സിലാക്കുന്നത്? എന്നും കോടതി ചോദിച്ചു? പ്രതിക്ക് മാനസിക സ്ഥിരത ഇല്ലാത്തതുകൊണ്ടാണ് കാര്യങ്ങള്‍ ഒന്നും പറയാതിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
16 വകുപ്പുകളാണ് അസഫാക് ആലത്തിനെതിരെ ചുമത്തിയിരിക്കുന്നത്. ജുവനൈൽ ജസ്റ്റിസ് ആക്ട് അടക്കമാണ് ചുമത്തിയിരിക്കുന്നത്. കൊലപാതകം, ബലാത്സംഗം ഉള്‍പ്പെടെ പ്രതിക്കെതിരെ ചുമത്തിയ 16 കുറ്റങ്ങളും തെളിഞ്ഞെന്ന് കഴിഞ്ഞ ദിവസം കോടതി വിധിപ്രസ്താവത്തില്‍ വ്യക്തമാക്കിയിരുന്നു. വധശിക്ഷ ലഭിക്കാവുന്ന നാല് വകുപ്പുകളിൽ ഉൾപ്പെടെയാണ് പ്രതി കുറ്റക്കാരൻ എന്ന് ജഡ്ജി കെ സോമൻ വിധിച്ചത്.

Crimeonline

Recent Posts

‘നവ വധുവിനെ രാഹുൽ സ്വീകരിച്ചത് തന്നെ നിർബന്ധിച്ചു മദ്യം കുടിപ്പിച്ച്’

കോഴിക്കോട് . പന്തീരാങ്കാവിൽ കൂടുതൽ സ്ത്രീധനത്തിനായി നവവധുവിനെ ക്രൂരമായി മർദിച്ച ഭർത്താവ് രാഹുൽ പി.ഗോപാലിന്റെ അമ്മയ്ക്കും സഹോദരിക്കുമെതിരെ പോലീസ് സ്ത്രീധനപീഡനക്കുറ്റം…

46 mins ago

‘ടൂർ കഴിഞ്ഞു’, അടിച്ച് പൊളിച്ച് മുഖ്യമന്ത്രിയും കുടുംബവും മടങ്ങി എത്തി

തിരുവനന്തപുരം . മുഖ്യമന്ത്രി പിണറായി വിജയൻ വിദേശ സന്ദർശനം കഴിഞ്ഞു തലസ്ഥാനത്ത് മടങ്ങി എത്തി. ശനിയാഴ്ച പുലർച്ചെ 3 മണിക്കാണ്…

1 hour ago

കേജിരിവാളിനെയും AAP പാർട്ടിയെയും ഡൽഹി മദ്യനയ അഴിമതി കേസിലെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രതികളാക്കി

ന്യൂഡൽഹി . ഡൽഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിനെയും ആംആദ്മി…

13 hours ago

KP യോഹന്നാന്റെ മരണത്തിന് പിന്നിൽ ആ കള്ള പാതിരിയോ? !! വെളിപ്പെടുത്തൽ !

അമ്പരിപ്പിക്കുന്നതാണ് അപ്പർകുട്ടനാട്ടിലെ ശരാശരിയിൽ താഴെ സാമ്പത്തിക നിലയുണ്ടായിരുന്ന സാധാരണ കുടുംബമായ കടപ്പിലാരിലെ പുന്നൂസ് മകൻ യോഹന്നാന്റെ വളര്‍ച്ച. അരനൂറ്റാണ്ടു കൊണ്ട്…

13 hours ago

സ്വാതി മലിവാളിന്‍റെ പരാതി തള്ളി എ എ പി പാർട്ടി

ന്യൂഡൽഹി . ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ സ്റ്റാഫ് ബൈഭവ് കുമാർ അപമര്യാദയായി പെരുമാറിയെന്ന എഎപി എംപി സ്വാതി മലിവാളിന്‍റെ…

14 hours ago

നേരും നെറിയും കെട്ട് വീണജോർജിന്റെ ആരോഗ്യം, കൈക്ക് പകരം നാവിലെ ശസ്ത്രക്രിയ തെമ്മാടിത്തരം

കേരളത്തിലെ സർക്കാർ ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും ചികിത്സാപിഴവ് എന്നത് പതിവ് വാർത്തയായി മാറി. ഡോക്ടർമാരോ ജീവനക്കാരോ കാണിക്കുന്ന തെമ്മാടിത്തരങ്ങൾക്ക് ഉടൻ…

14 hours ago