ഓട്ടോറിക്ഷ യാത്രക്കാരിയായ യുവതിയെ ഡ്രൈവർ പീഡിപ്പിക്കാൻ ശ്രമിച്ചു. അട്ടക്കുളങ്ങരയിൽ നിന്ന് മുട്ടത്തറയിലേക്കുള്ള യാത്രക്കിടെയായിരുന്നു അതിക്രമം. പ്രതി മുഹമ്മദ് ജിജാസിനെ പൊലീസ് പിടികൂടി.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 11 മണിക്കായിരുന്നു സംഭവം. അട്ടക്കുളങ്ങരയിൽ നിന്ന് മുട്ടത്തറയിലെ വീട്ടിലേക്കാണ് യുവതി ഓട്ടോറിക്ഷ വിളിച്ചത്. യാത്രക്കിടെ ഡ്രൈവർ മുഹമ്മദ് ജിജാസ് ആളൊഴിഞ്ഞ ഒരിടത്ത് ഓട്ടോ നിർത്തി. തുടർന്ന് യുവതിയെ ഭീഷണിപ്പെടുത്തുകയും ബലാത്സംഗ ശ്രമം നടത്തുകയും ചെയ്തു. ജിജാസിൽ നിന്ന് രക്ഷപെട്ട യുവതി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. പിന്നാലെ ഫോർട്ട് പൊലീസ് സ്റ്റേഷനിൽ പരാതിയും നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ മുട്ടത്തറ സ്വദേശി മുഹമ്മദ് ജിജാസിനെ പിടികൂടിയത്.
കഴിഞ്ഞ ആഴ്ചയാണ് നഗരത്തിൽ മാധ്യമ പ്രവർത്തകക്ക് നേരെ അതിക്രമം ഉണ്ടായത്. തലസ്ഥാന നഗരത്തിൽ തുടർച്ചയായി ഉണ്ടാകുന്ന അതിക്രമ സംഭവങ്ങളിൽ പൊലീസ് കാര്യക്ഷമമായ ഇടപെടൽ നടത്തുന്നില്ല എന്നാണ് ആക്ഷേപം.
തിരുവനന്തപുരം . ബോംബ് നിര്‍മാണത്തിനിടെ കൊല്ലപ്പെട്ടവ ർക്കുവേണ്ടി രക്തസാക്ഷി സ്മാരക മന്ദിരം പണിത സിപിഎം ഭീകരപ്രവര്‍ത്തനത്തെ താലോലിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ്…
തിരുവനന്തപുരം . എല്ലാത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളേയും പ്രോത്സാഹിപ്പിക്കുകയും ഒത്താശ ചെയ്യുകയും ചെയ്യുന്ന മാഫിയ സംഘമായി സിപിഎം അധഃപതിച്ചുവെന്ന് പ്രതിപക്ഷ…
2013 ഓഗസ്റ്റ് 12 നാണ് സോളാർ കേസിൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രാജിവയ്ക്കണമെന്നാവശ്യപ്പട്ട് ഇടതുപക്ഷം സെക്രട്ടറിയേറ്റ് വളയൽ സമരം…
രാഹുൽ ഗാന്ധി വയനാട് വിട്ടാൽ ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി മത്സരിക്കും. രാഹുൽ വയനാടിനെ ചതിക്കുകയായിരുന്നു എന്ന ഇടത് പക്ഷ ആരോപണങ്ങളെ…
ന്യൂഡൽഹി . ആം ആദ്മി പാർട്ടി രാജ്യസഭാ എം.പിയും ഡൽഹി വനിതാ കമ്മിഷൻ മുൻ അദ്ധ്യക്ഷയുമായ സ്വാതി മലിവാളിനെ കൈയേറ്റം…
കണ്ണൂർ . ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവരെയും CPM രക്തസാക്ഷികളാക്കി. സിപിഎം അവർക്കായി രക്തസാക്ഷി സ്മാരകം നിർമിച്ച് ലോക കമ്മ്യൂണിസ്റ്റ് ചരിത്രം…