World

ഗാസയിൽ വെടിനിർത്തലിന് തയ്യാറല്ലെന്ന് ഇസ്രയേൽ

ഗാസയിൽ വെടിനിർത്തലിന് തയ്യാറല്ലെന്ന് ഇസ്രയേൽ.ഹമാസിനോട് അനുനയമില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ബന്ദികളാക്കിയ മൂന്ന് സ്ത്രീകളുടെ വീഡിയോ ഹമാസ് പുറത്തുവിട്ടതിന് പിന്നാലെയാണ് നെതന്യാഹുവിന്റെ പ്രഖ്യാപനം.ഗാസയിൽ രണ്ടാം ഘട്ട യുദ്ധം കടുപ്പിച്ച് ഇസ്രയേൽ. കര- വ്യോമ മാർഗം ആക്രമണം ശക്തമാക്കിയതോടെ പശ്ചിമേഷ്യയിലെ സ്ഥിതി കൂടുതൽ വഷളായികൊണ്ടിരിക്കുകയാണ്.
‘ഹമാസിനെതിരായ ഇസ്രായേലിന്റെ യുദ്ധത്തിൽ വെടിനിർത്തൽ നടക്കില്ല. വെടിനിർത്തലിനുള്ള ആഹ്വാനങ്ങൾ ഇസ്രായേൽ ഹമാസിന് കീഴടങ്ങാനും തീവ്രവാദത്തിന് കീഴടങ്ങാനും പ്രാകൃതത്വത്തിന് കീഴടങ്ങാനുമുള്ള ആഹ്വാനങ്ങളാണ്. ഇത് സംഭവിക്കില്ല. ഈ യുദ്ധം ജയിക്കുന്നതുവരെ ഇസ്രായേൽ പോരാടുമെന്ന് പ്രതിജ്ഞയെടുക്കുന്നു,’ ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.
‘വെടിനിർത്തൽ ഇപ്പോൾ ശരിയായ ഉത്തരമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നില്ല,’ എന്ന് ഇസ്രയേൽ ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് ജോൺ കിർബി പറഞ്ഞു. പകരം ഗാസയിലേക്ക് സഹായം ലഭിക്കുന്നതിന് താൽക്കാലികമായി നിർത്തുന്നത് പരിഗണിക്കാമെന്നും ജോൺ കിർബി കൂട്ടിച്ചേർത്തു. ഇസ്രായേലിനെ പിന്തുണയ്ക്കുന്ന അമേരിക്കയും വെടിനിർത്തലിനെ എതിർത്തിട്ടുണ്ട്.

Crimeonline

Recent Posts

പൗരത്വഭേദഗതി നിയമം (സിഎഎ) നടപ്പിലാക്കി കേന്ദ്ര സർക്കാർ, 14 പേര്‍ക്ക് പൗരത്വം

ന്യൂഡല്‍ഹി . പൗരത്വഭേദഗതി നിയമം (സിഎഎ) നടപ്പിലാക്കി കേന്ദ്ര സർക്കാർ. നിയമപ്രകാരം പതിനാല് പേര്‍ക്ക് പൗരത്വം നല്‍കി കൊണ്ടാണ് നടപടിക്ക്…

20 mins ago

‘ഞാൻ ഭഗവാനെ കാണാന്‍ വന്നതാ, ഒന്നു മാറിനില്ലെ‌ടോ’ രാത്രി 11 മണിക്ക് ശേഷം കല്‍പ്പാത്തി ക്ഷേത്രത്തില്‍ എത്തി നടൻ വിനായകൻ

പാലക്കാട് . രാത്രി 11 മണിക്ക് ശേഷം നടൻ വിനായകൻ കല്‍പ്പാത്തി ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ എത്തിയ സംഭവം വിവാദമായി. തന്നെ…

1 hour ago

വോട്ടെടുപ്പ് കഴിഞ്ഞതോടെ പിണറായി സർക്കാർ വാഗ്ദാനങ്ങൾ മറന്നു, ക്ഷേമ പെൻഷൻകാരോട് ചതി

തിരുവനന്തപുരം . ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപുള്ള സംസ്ഥാന ബജറ്റിലെ വാഗ്ദാനങ്ങൾ വോട്ടെടുപ്പ് കഴിഞ്ഞതോടെ പിണറായി സർക്കാർ മറന്നു. സാമൂഹികക്ഷേമ പെൻഷന്റെ…

2 hours ago

ഉത്രയും വിസ്മയയും ഇനി ഉണ്ടാവരുത് ..! ​’​നി​ന്നെ​ ​കൊ​ല്ലു​മെ​ടീ…​’ അലറി വിളിച്ച് നവവധുവിനെ ഇടിച്ച് നിലം പരിശാക്കി രാഹുൽ

സ്ത്രീധനത്തിന്റെ പേരിൽ കൊടിയ പീഡനങ്ങൾ ഏറ്റു വാങ്ങി നീതിക്ക് വേണ്ടി പ​ന്തീ​രാ​ങ്കാ​വ് പോലീസ് സ്റ്റേഷനിൽ അഭയം തേടിയ ഒരു നവ…

4 hours ago

സിംഗപൂർ യാത്ര വെട്ടിച്ചുരുക്കി മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിൽ

ദുബായ് . നേരത്തേ തീരുമാനിച്ചിരുന്ന സിംഗപൂർ യാത്ര വെട്ടിച്ചുരുക്കി മുഖ്യമന്ത്രി പിണറായി വിജയൻ ബുധനാഴ്ച ദുബായിൽ എത്തി. ഇപ്പോൾ ദുബായിലുള്ള…

5 hours ago

രാഹുലിന് വേറെയും ഭാര്യമാർ! പെൺകുട്ടിയെയും കുടുംബത്തെയും ചതിച്ചു, രാജ്യം വിടാതിരിക്കാൻ ലുക്ക് ഔട്ട് നോട്ടീസ്

കോഴിക്കോട് . പന്തീരാങ്കാവിൽ സ്ത്രീ ധനം പോരെന്നു പറഞ്ഞു നവവധുവിനെ വധിക്കാൻ ശ്രമിച്ച രാഹുൽ പി ഗോപാലിന് വേറെയും ഭാര്യമാർ…

5 hours ago