Kerala

മാർട്ടിൻ സാക്കിർ നായിക്കിന്റെ ആരാധകൻ

കേരളത്തെ നടുക്കിയ കളമശ്ശേരിയിലെ കൺവെൻഷൻ സെന്ററിലെ സ്‌ഫോടന കേസിലെ പ്രതി തമ്മനം സ്വദേശി ഡൊമിനിക് മാർട്ടിൻ ആണെന്ന് വ്യക്തമായതിന് പിന്നാലെ അന്വേഷണം കൂടുതൽ ഊര്ജിതമാക്കിയിരിക്കുകയാണ് പോലീസ് . ഡൊമിനിക് മാർട്ടിന്റെ പശ്ചാത്തലം അടക്കം പരിശോധിക്കുന്നുണ്ട് എന്നതാണ് വിവരം. nia യുടെ 50 അംഗ സംഘം മാർട്ടിനെ പൂട്ടാൻ ഇറങ്ങുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല എൻ എസ് ജി യും, ഐ ബിയും, റോയും. പക്ഷെ കേരളം പോലീസിന്റെ അന്വേഷണത്തിനും തെളിവ് ശേഖരണത്തിനും ഒടുവിലെ ഇവരെല്ലാം ഇടപെടു. ബോംബ് ഉണ്ടാക്കിയത് അടക്കമുള്ള കാര്യങ്ങളെ കുറിച്ച് പൊലീസ് പരിശോധിക്കുകയാണ്. ആറ് മാസം മുമ്പ് തന്നെ ഇത്തരമൊരു സ്‌ഫോടനത്തിന് ഇയാൾ പദ്ധതിയിട്ടു എന്നാണ് പൊലീസിന് നൽകുന്ന സൂചന.
പക്ഷെ മാർട്ടിനെ കണ്ണടച്ച് വിശ്വസിക്കാൻ കഴിയുമോ? കേരള പോലീസ് അന്വേഷണം നടത്തി കഴിയുമ്പോൾ ഡൊമനിക് മാർട്ടിന് സാക്കിർ നായിക്കിന്റെ ആരാധകൻ ആരാധകനായിരുന്ന ഒരു മനോരോഗി എന്ന മുദ്രകുത്തലിലേക്ക് കളമശേരിയിൽ സ്ഫോടനം നടത്തിയ ഡൊമിനിക് മാർട്ടിന് എത്ര ദൂരം എന്നത് മാത്രമാണ് ചോദ്യം? യഹോവ സാക്ഷികളെ ബോംബു വച്ച് കൊല്ലാൻ മാത്രം അവരെ കുറിച്ച് ഡൊമിനിക്ക് മാർട്ടിൻ പറഞ്ഞ കാരണങ്ങൾ വിശ്വാസ യോഗ്യമാണോ എന്ന കാര്യവും ചിന്തിക്കേണ്ടതുണ്ട്. യഹോവ സാക്ഷികളോടുള്ള വിരോധം കൊണ്ടുമാത്രം ഒരു കൂട്ടക്കൊലയ്ക്ക് പദ്ധതിയിടുമോ? അതൊരു കാരണമാണോ എന്ന സംശയവും നിലനിൽക്കുന്നുണ്ട്. കാരണം 16 വർഷം ഒപ്പം പ്രവർത്തിച്ച ആൾ ഇപ്പോൾ ഇങ്ങനെ ചെയ്യാൻ പെട്ടന്നുള്ള പ്രകോപനം എന്താണ്? കഴിഞ്ഞ 5 വർഷം ഗൾഫിൽ ആയിരുന്നു ഡൊമിനിക്. അതുകൊണ്ട് ഡൊമെനിക്കിനെ മറ്റ് തീവ്രവാദ ആശയങ്ങൾ സ്വാധീനിച്ചിട്ടുണ്ടോ ? ആറു മാസമെടുത്ത് ബോംബ് നിർമ്മിക്കാൻ പേടിച്ചു എന്നാണ് പറയുന്നത്. എങ്ങനെയാണ് ബോംബ് നിർമ്മിക്കാനും പ്രയോഗിക്കാനും പഠിച്ചത്? കൃത്യം നടത്തിയ ഡൊമിനിക്ക് ഇത്ര ദൂരം വണ്ടി ഓടിച്ച് കൊടകരയിൽ പോയി കീഴടങ്ങിയെതെന്തു കൊണ്ട് ? സ്ഥിരം കുറ്റകൃത്യങ്ങൾ ചെയ്ത് പരിചയമില്ലാത്ത ഒരാൾ സ്വയം വണ്ടിയോടിച്ച് ഇത്ര ദൂരം പോകുമോ? ഒരു പരിഭ്രമം ഇല്ലാതെ FB വിഡിയോ ഇടുമോ ? ആർക്ക് വേണ്ടിയാണ് ഹിന്ദിയിൽ വിഡിയോ ചെയ്തത് ?
എവിടെ വച്ചാണ് വിഡിയോ ചെയ്തത് ? അത് പ്രീ റിക്കോർഡഡ് വീഡിയോ ആണോ ? FB ഫ്രണ്ട് ലിസ്റ്റിൽ സക്കീർ നായിക്ക് ഉണ്ടെന്ന വിവരം ശരിയെങ്കിൽ അയാളുടെ ആശയം ഡൊമിനിക്കിനെ സ്വാധീനിച്ചിട്ടുണ്ടോ ? ഡൊമിനിക്കിന്റെ FB ഫ്രണ്ട്സും ഫോളോവേഴ്സും ഒരു മതവിഭാഗത്തിൽ പെട്ടവരും മറ്റു രാജ്യങ്ങളിൽ നിന്നുള്ളവരുമായത് യാദൃശ്ചികമാണോ? ഇതിനൊക്കെ തൃപ്തികരമായ ഉത്തരം കിട്ടിയേ മതിയാകൂ.
ഇന്ററർനെറ്റ് വഴിയാണ് ബോംബ് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് മാർട്ടിൻ പഠിച്ചത്. മാസങ്ങളോളം ഇതിനായി സമയം എടുത്തുവെന്നാണ് സൂചനകൾ. ബോംബ് നിർമ്മിക്കാനായി പലയിടങ്ങളിൽ നിന്നുമായി വസ്തുക്കൾ ശേഖരിക്കുകയും ചെയ്തു. അതേസമയം പ്രാർത്ഥനായോഗ സ്ഥലത്ത് ഇയാൾ എത്തിയത് സ്‌കൂട്ടറിൽ ആണെന്നാണ് വ്യക്തമാക്കുന്നത്. രാവിലെ അഞ്ച് മണിയോടെ ഇയാൾ തമ്മനത്തെ വീട്ടിൽ നിന്നും ഇറങ്ങുകയായിരുന്നു. തുടർന്ന് സമ്മേളന സ്ഥലത്തെത്തി.
പെട്രോൾ നിറച്ച കുപ്പിക്കൊപ്പമാണ് ഇയാൾ ബോംബ് വെച്ചത്. റിമോട്ട് ഉപയോഗിച്ച് ബോംബ് ട്രിഗർ ചെയ്യുന്ന ദൃശ്യങ്ങൾ പൊലീസിന് മൊബൈലിൽ നിന്നും ലഭിച്ചിട്ടുണ്ട്. സമ്മേളന വേദിക്ക് പുറത്തു നിന്നാണ് ട്രിഗർ ചെയ്തത്. തുടർന്ന് സ്‌കൂട്ടറിൽ തന്നെ തൃശ്ശൂർ ഭാഗത്തേക്ക് പോകുകയായിരുന്നു. തൃശ്ശൂരിൽ എത്തിയാണ് ഫേസ്‌ബുക്കിൽ കളമശ്ശേരി സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഫേസ്‌ബുക്കിൽ ലൈവ് ചെയ്തത്. തുടർന്ന് കൊടകര പൊലീസ് സ്‌റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു. സ്‌ഫോടക വസ്തു വാങ്ങിയ കടകളെക്കുറിച്ചും വിവരം ലഭിച്ചതായി പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും 52 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. 90 ശതമാനത്തിലേറെ പൊള്ളലേറ്റ 12 വയസ്സുള്ള കുട്ടി ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. സ്‌ഫോടനം നടത്തിയത് താനാണെന്ന അവകാശവാദവുമായി ഇയാൾ ഉച്ചയോടെ തൃശൂർ കൊടകര സ്റ്റേഷനിൽ കീഴടങ്ങിയിരുന്നു. കീഴടങ്ങുന്നതിന് മുൻപ് ഡൊമിനിക് മാർട്ടിൻ ഫേസ്‌ബുകിൽ കുറ്റസമ്മതമൊഴി പോസ്റ്റ് ചെയ്തിരുന്നു. പൊലീസ് ഉദ്യോഗസ്ഥർ നടത്തിയ വിശദമായ ചോദ്യം ചെയ്യലിനൊടുവിലാണ് ഡൊമിനിക് മാർട്ടിൻ തന്നെയാണ് സ്‌ഫോടനത്തിന് പിന്നിലെ പ്രതി എന്ന് സ്ഥിരീകരണം പുറത്ത് വന്നത്.
താൻ പതിനാറ് വർഷമായി ഇതേ സഭയിലെ വിശ്വാസിയാണ്. യഹോവ സാക്ഷികൾ രാജ്യദ്രോഹപരമായ ആശയങ്ങൾ പ്രചരിപ്പിക്കുന്നു എന്ന് വർഷങ്ങൾക്കുമുമ്പ് ബോദ്ധ്യപ്പെട്ടതാണ്. തിരുത്തണമെന്ന് പലതവണ ആവശ്യപ്പെട്ടെങ്കിലും അത് ഉണ്ടായില്ല. ഇതിനെതിരെ തന്നെപ്പോലുള്ളവർ പ്രതികരിക്കും എന്നാണ് കീഴടങ്ങുന്നതിന് തൊട്ടുമുമ്പ് പുറത്തുവിട്ട വീഡിയോയിൽ മാർട്ടിൻ പറഞ്ഞത്.
കളമശേരി സ്‌ഫോടനക്കേസിൽ സ്വയം കുറ്റം സമ്മതിച്ചിരിക്കുന്ന ഡൊമനിക് മാർട്ടിൻ ആരുടെ ഏജന്റാണ്. ഡൊമനിക്കിന് ആരാണ് നിർദേശം കൊടുത്തത്. ഡൊമനിക് ദുബായിൽ പ്രവാസിയായിരുന്നു. ഇയാളുടെ ദുബായിലെ ബന്ധങ്ങൾ വളരെ ദുരൂഹമാണെന്നാണ് വിവരം. കേരളത്തിൽ സമീപ കാലത്താണ് തിരിച്ചെത്തിയത്. ഇയാൾ നാളുകളായി സഭയുടെ പരിപാടികളിൽ പങ്കെടുക്കാറില്ലെന്നു അവരും വ്യക്തമാക്കിയിട്ടുണ്ട്.
ഡൊമനിക് മാർട്ടിന്റെ ഗൾഫ് ബന്ധത്തിൽ വളരെ ദുരൂഹതകളാണ് ഉയരുന്നത്. സ്‌പോക്കൺ ഇംഗ്ലീസ് അധ്യാപകനായി ജോലി ചെയ്തിരുന്ന ഇയാൾക്ക് ത്രീവ സംഘടനകളുമായി ബന്ധമുണ്ടോ എന്നാണ് ഇന്റലിജൻസ് ഏജൻസികൾ അന്വേഷിക്കുന്നത്. കേരള പോലീസ് ഇതുവരെ ഇത്തരം കാര്യങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) ദക്ഷിണേന്ത്യൻ ആസ്ഥാനം നിർമ്മിക്കുന്നതിന്റെ 300 മീറ്റർ അടുത്താണ് ഇന്നലെ സ്‌ഫോടനം ഉണ്ടായത്. അതിനാൽ സംഭവത്തിനു വലിയ ഗൗരവമാണു കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകിയത്. ഇന്നലെ സ്‌ഫോടനം ഉണ്ടായെന്ന വാർത്ത പുറത്തു വന്നതിന് പിന്നാലെ എൻഐഎ അതീവ ഗൗരവത്തോടെയാണ് വിഷയത്തെ നേരിട്ടതും. 50 പേർ അടങ്ങുന്ന എൻഐഎയുടെ പ്രത്യേക സ്‌ക്വാഡ് ഇന്നലെ കളമശേരിയിലെത്തി.

Crimeonline

Recent Posts

സോളർ സമരം തുടങ്ങും മുൻപേ ഒത്തുതീർപ്പ് ചർച്ച തുടങ്ങി – ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം . സോളർ സമരം തുടങ്ങും മുൻപുതന്നെ ഒത്തുതീർപ്പ് ചർച്ചയും ആരംഭിച്ചതായി അക്കാലത്ത് ഇടതുപക്ഷ സഹയാത്രികനായിരുന്ന ചെറിയാൻ ഫിലിപ്പിന്റെ വെളിപ്പെടുത്തൽ.…

2 hours ago

ഗുണ്ടാ സ്‌റ്റൈലുമായി മന്ത്രി ഗണേശൻ, ‘സമരക്കാരെയും ഉദ്യോഗസ്ഥരെയും കൈകാര്യം ചെയ്യും’ കുറിതൊട്ടുവെച്ചിട്ടുണ്ട്, ഡ്രൈവിംഗ് പരിഷ്‌ക്കരണം വീണ്ടും വിവാദത്തിലേക്ക്

കൊല്ലം . ഡ്രൈവിങ് ലൈസൻസ് പരിഷ്കരണത്തിനെതിരെ സമരം ചെയ്ത ഡ്രൈവിങ് സ്കൂൾ ഉടമകളെയും സമരം ചെയ്യാനായി ഇളക്കിവിട്ട ഉദ്യോഗസ്ഥരെയും താൻ…

3 hours ago

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയങ്ങൾക്കും സാധ്യതയെന്ന് ഉല്ലാസയാത്ര കഴിഞ്ഞെത്തിയ മുഖ്യമന്ത്രി

തിരുവനന്തപുരം . അടുത്ത അഞ്ച് ദിവസങ്ങളിലായി പെയ്യുന്ന മഴമൂലം മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയങ്ങൾക്കും സാധ്യതയുണ്ടെന്നും ശക്തമായ മഴ ലഭിക്കുന്ന മലയോര…

3 hours ago

കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ശസ്ത്രക്രിയ പിഴവ്, കൈയ്ക്ക് പൊട്ടലുള്ള രോഗിക്ക് കമ്പി മാറിയിട്ടു

കോഴിക്കോട് . കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും ശസ്ത്രക്രിയ പിഴവ് ഉണ്ടായി. കൈയ്ക്ക് പൊട്ടലുള്ള രോഗിക്ക് കമ്പി മാറിയിടുകയായിരുന്നു…

4 hours ago

സിദ്ധാർത്ഥന്റെ കേസിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥയ്ക്ക് സ്ഥാനക്കയറ്റം നൽകി ആദരിച്ച് പിണറായി സർക്കാർ

തിരുവനന്തപുരം . പൂക്കോട് വെറ്ററനറി സർവകലാശാലയിൽ എസ് എഫ് ഐ നേതാക്കളുടെ ക്രൂരമായ റാഗിങ്ങിന് ഇരയായി വിദ്യാർഥി ജെ.എസ്.സിദ്ധാർത്ഥൻ കൊല്ലപ്പെട്ട…

4 hours ago

കേരളത്തിൽ സിപിഎം എന്ന ഫാസിസ്റ്റ് സംഘടനയുടെ കാടത്തത്തിന്റെ തേര്‍വാഴ്ച – കെ സുധാകരൻ

തിരുവനന്തപുരം . ബോംബ് നിര്‍മാണത്തിനിടെ കൊല്ലപ്പെട്ടവ ർക്കുവേണ്ടി രക്തസാക്ഷി സ്മാരക മന്ദിരം പണിത സിപിഎം ഭീകരപ്രവര്‍ത്തനത്തെ താലോലിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ്…

17 hours ago