Exclusive

ചാണ്ടി ഉമ്മനെ അഭിനന്ദിച്ച് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍

പുതുപ്പള്ളിയില്‍ വലിയ ഭൂരിപക്ഷത്തോടെ മുന്നേറുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മനെ അഭിനന്ദിച്ച് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍. ചാണ്ടി ഉമ്മന്റെ വിജയം ഉറപ്പിച്ച കോണ്‍ഗ്രസ് ഏതൊരു വ്യക്തിക്കും എപ്പോഴും സമീപിക്കാവുന്ന എംഎല്‍എ ആയിരിക്കും ചാണ്ടി ഉമ്മന്‍ എന്ന ഉറപ്പും നല്‍കുന്നു. പുതുപ്പള്ളി തിരികൊളുത്തിയ നന്മയുടെ രാഷ്ട്രീയം കേരളം മുഴുവന്‍ കോണ്‍ഗ്രസ് ആളിപ്പടര്‍ത്തുമെന്നും കെ സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
‘സ്വന്തം അണികളെ പോലും കൊന്നൊടുക്കി, മക്കള്‍ക്ക് വേണ്ടി നാട് കട്ടുമുടിച്ച്, കൂടെയുള്ള അടിമകളെ കൊണ്ട് അതിനെയും ന്യായീകരിപ്പിച്ച് ജീവിക്കുന്ന പൊളിറ്റിക്കല്‍ ക്രിമിനലുകള്‍ക്കും, ‘സ്‌നേഹത്തിന്റെ’ ശക്തി മനസ്സിലാക്കി കൊടുത്ത തിരഞ്ഞെടുപ്പാണിത്. ‘സ്‌നേഹം’, വെറുപ്പിന്റെ അടിവേര് അറുക്കുന്ന കാഴ്ചയാണ് കേരളം കാണുന്നത്.’ എന്നും കെ സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം-

‘സ്‌നേഹം’, വെറുപ്പിന്റെ അടിവേര് അറുക്കുന്ന കാഴ്ചയാണ് കേരളം കാണുന്നത്.
കൊടി സുനിമാരെ കൂലിക്കെടുത്ത് പാതിരാത്രി നിരായുധരെ കൊന്നൊടുക്കുന്നതിന്റെ പേരല്ല കരുത്ത് ….
മണ്ണോടടിഞ്ഞാലും, മനുഷ്യരുടെ ഹൃദയത്തില്‍ ഇതുപോലെ ജ്വലിക്കാന്‍ കഴിയുന്നതാണ് യഥാര്‍ത്ഥ ശക്തി…

സ്‌നേഹത്തിന്റെ ശക്തി!

സ്വന്തം അണികളെ പോലും കൊന്നൊടുക്കി, മക്കള്‍ക്ക് വേണ്ടി നാട് കട്ടുമുടിച്ച്, കൂടെയുള്ള അടിമകളെ കൊണ്ട് അതിനെയും ന്യായീകരിപ്പിച്ച് ജീവിക്കുന്ന പൊളിറ്റിക്കല്‍ ക്രിമിനലുകള്‍ക്കും, ‘സ്‌നേഹത്തിന്റെ’ ശക്തി മനസ്സിലാക്കി കൊടുത്ത തിരഞ്ഞെടുപ്പാണിത്.
തന്റെ പിതാവ് നടന്ന വഴിയേ തന്നെ പോകാനുള്ള എല്ലാവിധ സവിശേഷതകളും ഉള്ളൊരു ചെറുപ്പക്കാരനാണ് ചാണ്ടി ഉമ്മന്‍. ഏത് രാഷ്ട്രീയ പ്രസ്ഥാനത്തിലും പ്രവര്‍ത്തിക്കുന്ന, ഏതൊരു വ്യക്തിക്കും, എപ്പോഴും സമീപിക്കാവുന്ന MLA ആയിരിക്കും ചാണ്ടി ഉമ്മന്‍ എന്ന് ഞങ്ങള്‍ ഉറപ്പ് തരുന്നു.
കമ്മ്യൂണിസമെന്ന പൈശാചികതയെ, കോണ്‍ഗ്രസിന്റെ നന്മയുടെ രാഷ്ട്രീയമുപയോഗിച്ച് ഒറ്റക്കെട്ടായി ജനങ്ങള്‍ നേരിട്ടു. നാട് ജയിച്ചു.
പുതുപ്പള്ളി തിരികൊളുത്തിയ നന്മയുടെ രാഷ്ട്രീയം കേരളം മുഴുവന്‍ കോണ്‍ഗ്രസ് ആളിപ്പടര്‍ത്തും. വെറുപ്പിന്റെ രാഷ്ട്രീയത്തെ കേരളത്തിന്റെ മണ്ണില്‍ നിന്ന് തുടച്ചു നീക്കുമെന്ന് ജനങ്ങള്‍ക്ക് ഞങ്ങള്‍ വാക്ക് തരുന്നു…

Crimeonline

Recent Posts

‘ബിജെപി വിരുദ്ധ പ്രചാരണം’ തെരഞ്ഞെടുപ്പിൽ ബി ജെ പിയെ അടിക്കാൻ ഇസ്രയേൽ കമ്പനി ശ്രമിച്ചു

ന്യൂഡൽഹി . ലോകസഭാ തെരെഞ്ഞെടുപ്പിൽ ബി ജെ പിയെ അടിക്കാൻ ഇസ്രയേൽ കമ്പനി ശ്രമിച്ചുവെന്ന റിപ്പോർട്ടുകൾ പുറത്ത്. ഇന്ത്യയിലെ തിരഞ്ഞെടുപ്പിൽ…

17 hours ago

എക്സിറ്റ് പോൾ ഫലങ്ങൾ അരികിലെത്തുമ്പോൾ അടിപതറി സി പി എം, പ്രതീക്ഷകൾ നശിച്ച് എം വി ഗോവിന്ദൻ

തിരുവനന്തപുരം . എക്സിറ്റ് പോൾ ഫലങ്ങൾ അരികിലെത്തുമ്പോൾ അടിപതറി സി പി എം. എക്സിറ്റ് പോൾ ഫലങ്ങൾ തങ്ങൾക്ക് എതിരായിരിക്കുമെന്നാണ്…

18 hours ago

എയർ ഹോസ്റ്റസ് 960 ഗ്രാം സ്വർണം കടത്തിയത് മലദ്വാരത്തിൽ ഒളിപ്പിച്ച്, സുർഭി കടത്തിയത് ക്യാബിൻ ക്രൂ തില്ലങ്കേരി സ്വദേശി സുഹൈലിന് വേണ്ടി

കണ്ണൂർ . കണ്ണൂർ വിമാനത്താവളം വഴി എയർ ഹോസ്റ്റസ് സ്വർ‌ണം കടത്തിയ സംഭവത്തിൽ മലയാളിയായ ക്യാബിൻ ക്രൂവും അറസ്റ്റിലായി. എയർ…

19 hours ago

57 സീറ്റുകളിൽ ശനിയാഴ്ച ജനവിധി, ചാനലുകളിൽ എക്സിറ്റ് പോൾ ഫലങ്ങൾ ഇന്ന്

ന്യൂഡൽഹി . പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന വാരാണസി അടക്കമുള്ള ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഏഴാമത്തെയും അവസാനത്തെയും ഘട്ടം ശനിയാഴ്ച നടക്കും.…

19 hours ago

കൊട്ടാരക്കരയിൽ തഹസില്‍ദാരുടെ നേതൃത്വത്തില്‍ കൈക്കൂലി മാഫിയ, 4 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

കൊല്ലം . കൊട്ടാരക്കര താലൂക്ക് ഓഫിസ് കേന്ദ്രീകരിച്ച് തഹസില്‍ദാരുടെ നേതൃത്വത്തില്‍ കൈക്കൂലി മാഫിയ പ്രവര്‍ത്തിക്കുന്നു എന്ന പരാതിയെ തുടർന്ന് നടത്തിയ…

20 hours ago

സിദ്ധാർത്ഥൻ മരിച്ചപ്പോൾ അനുഭവിച്ചതിലേറെ ദുഃഖം ! പ്രതികളെ വെറുതെ വിടില്ല, സുപ്രീംകോടതിയെ സമീപിക്കും

തിരുവനന്തപുരം . വെറ്റിനറി കോളജിലെ വിദ്യാർഥിയായിരുന്ന മകൻ സിദ്ധാർത്ഥൻ മരിച്ചപ്പോൾ അനുഭവിച്ച ദുഃഖം തന്നെയാണ് പ്രതികള്‍ക്ക് ജാമ്യം ലഭിച്ച വിധി…

1 day ago