Kerala

തുവ്വൂർ കൊലപാതകം : തെളിവെടുപ്പ് ഇന്ന്

തുവ്വൂരിൽ യുവതിയെ കൊന്ന് കുഴിച്ചു മൂടിയ സംഭവത്തിൽ പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തും. കൊല നടത്തിയ വീട് ,കുഴിച്ചു മൂടിയ സ്ഥലം ,സ്വർണം വില്പന നടത്തിയ ആഭരണശാല എന്നിവടങ്ങളിൽ ആണ് തെളിവെടുപ്പ് നടത്തുക.പ്രതികളായ യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം സെക്രട്ടറി വിഷ്ണു, അച്ഛൻ, സഹോദരങ്ങൾ, സുഹൃത്ത് എന്നിവരെ പൊലീസ് കഴിഞ്ഞ ദിവസമാണ് കസ്റ്റഡിയിൽ വാങ്ങിയത്.
ഇക്കഴിഞ്ഞ 11 ന് കാണാതായ തുവ്വൂർ കൃഷി ഭവനിലെ താത്കാലിക ജീവനക്കാരി പള്ളിപ്പറമ്പ് സ്വദേശി സുജിതയെയാണ് വിഷ്ണുവും സംഘവും കൊന്ന് കുഴിച്ചു മൂടിയത്.സുജിതയെ കാണാതായ അന്ന് രാവിലെ തന്നെ ജോലി സ്ഥലത്ത് നിന്ന് വിഷ്ണു യുവതിയെ തന്റെ വീട്ടിലെത്തിക്കുകയായിരുന്നു. വിഷ്ണുവും സഹോദരങ്ങളായ വൈശാഖ് ,വിവേക് എന്ന ജിത്തു ,സുഹൃത്ത് ഷിഹാൻ എന്നിവർ ചേർന്ന് സുജിതയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. മരണം ഉറപ്പിക്കാനായി ജനലിൽ മൃതദേഹം കെട്ടിത്തൂക്കി. സ്വർണാഭരണങ്ങൾ കവർന്ന ശേഷം മൃതദേഹം കട്ടിലിനടിയിൽ ഒളിപ്പിച്ചു.സംഘം രാത്രിയിൽ എത്തി മൃതദേഹം പ്ലാസ്റ്റിക് കവറിലാക്കി വീട്ട് വളപ്പിലെ മാലിന്യ കുഴിയിലിട്ട് മൂടി. ഇക്കാര്യങ്ങൾ പിതാവ് മുത്തുവിനും അറിയാമായിരുന്ന
സുജിതയെ കാണാതായത് മുതലുള്ള തിരച്ചിലിന് വിഷ്ണുവും നാട്ടുകാർക്കും പൊലീസിനും ഒപ്പം കൂടി. സുജിതയെകാണാനില്ലെന്ന കരുവാരക്കുണ്ട് പൊലീസിന്റ ഫേസ്ബുക്ക് പോസ്റ്റും പങ്കുവെച്ച് വിഷ്ണു അന്വേഷണം വഴി തിരിച്ചു വിടാനുള്ള ശ്രമവും നടത്തി. സുജിതയെ കണ്ടെത്താനാവാത്തതിൽ പൊലീസ് അനാസ്ഥ ആരോപിച്ചു യുഡിഎഫ് കരുവാരക്കുണ്ട് പൊലീസ് സ്റ്റേഷൻ മാർച്ച് നടത്താനിരിക്കെയാണ് യൂത്ത് കോൺഗ്രസ് നേതാവും സംഘവും തന്നെ പിടിയിലായത്.
അതിനിടെ തുവ്വൂർ കൊലക്കേസ് പ്രതി ഡിവൈഎഫ്‌ഐക്കാരൻ ആണെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയിൽ പ്രതിഷേധം പുകയുന്നുണ്ട്. ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ വി.ഡി സതീശന്റെ കോലം കത്തിച്ചു പ്രതിഷേധിച്ചു.

crime-administrator

Recent Posts

‘സോളാര്‍ സമരം പെട്ടെന്ന് വേണ്ടെന്നു വെച്ചത് കേന്ദ്രസേനയെ വിളിച്ചതോടെ, അപ്പിയിടാന്‍ സ്ഥലമില്ലാതെ കമ്മികള്‍ കുഴങ്ങി, അല്ലെങ്കിൽ തിരുവനന്തപുരം വലിയൊരു കക്കൂസ് ആയേനെ’ – ടി പി സെൻ കുമാർ

തിരുവനന്തപുരം . സോളാര്‍ സമരം പെട്ടെന്ന് വേണ്ടെന്നു വെച്ചത് കേന്ദ്രസേനയെ വിളിച്ചതോടെയാണെന്ന് മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍. കേരള…

2 hours ago

മോഡലുകൾക്ക് മയക്ക് മരുന്ന്, ‘കണക്ക് ബുക്കിൽ’ ഇക്കയും, ബോസും

കൊച്ചി . കൊച്ചിയിൽ മോഡലുകൾക്ക് മയക്ക് മരുന്ന് വിതരണം നടത്തിവരുന്ന സംഘത്തിന്റെ 'കണക്ക് ബുക്കിൽ' ഒരു ഇക്കയും, ബോസും .ഇക്കയും,…

3 hours ago

മന്ത്രി കസേരയെ ചൊല്ലി എന്‍സിപിയില്‍ കലാപം, ശശീധരന്റെ മന്ത്രി കസേര എന്റെ ഔദാര്യമെന്ന് തോമസ് കെ. തോമസ്

ആലപ്പുഴ . മന്ത്രി കസേരയെ ചൊല്ലി എന്‍സിപിയില്‍ വീണ്ടും ഭിന്നത രൂക്ഷമായി. ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ എന്‍സിപിയിലെ മന്ത്രിസ്ഥാനം തനിക്ക്…

4 hours ago

കേരളത്തിൽ നിന്ന് അവയവ മാഫിയ 20 ലേറെ ദാതാക്കളെ ഇറാനിലെത്തിച്ചു, അവയവം വിൽക്കാനെത്തി സാബിത്ത് നാസർ ഏജന്റായി

കൊച്ചി . എറണാകുളം നെടുമ്പാശ്ശേരി കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വന്ന അവയവമാഫിയ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്തെ പല സംസ്ഥാനങ്ങളിൽ നിന്നായി…

4 hours ago

ഹെലികോപ്റ്റര്‍ അപകടത്തില്‍ കാണാതായ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയെയും ധനമന്ത്രി അമീര്‍ അബ്ദുള്ളാഹിയാനെയും ഇതുവരെ കണ്ടെത്താനായില്ല, പ്രാർത്ഥനയുമായി ഇറാൻ ജനത

ടെഹ്‌റാന്‍ . ഹെലികോപ്റ്റര്‍ അപകടത്തില്‍ കാണാതായ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയെയും ധനമന്ത്രി അമീര്‍ അബ്ദുള്ളാഹിയാനെയും ഇതുവരെ കണ്ടെത്താനായില്ല. ഇറാന്റെ…

5 hours ago

ഫോൺ ഫോർമാറ്റ് ചെയ്തു, പെൻഡ്രൈവിൽനിന്ന് വിഡിയോ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തു, പഠിച്ച പണി 18 ഉം പയറ്റിയാലും കേജ്‌രിവാളിന്റെ PA ബിഭവ് കുമാറിനെ രക്ഷപെടുത്താനാവില്ല

ന്യൂഡൽഹി . പഠിച്ച പണി 18 ഉം പയറ്റിയാലും കേജ്‌രിവാളിന്റെ പഴ്സനൽ സെക്രട്ടറി ബിഭവ് കുമാറിനെ ഇനി രക്ഷപെടുത്താനാവില്ല.രാജ്യസഭാംഗം സ്വാതി…

14 hours ago