India

ഇന്ത്യയുടെ അഭിമാനമായി സാത്വിക് സായ്‌രാജ് റങ്കിറെഡ്ഡി; മണിക്കൂറിൽ 565 കിലോമീറ്റർ വേഗത്തിൽ സ്മാഷ്

ഇന്ത്യയുടെ അഭിമാനം സാത്വിക് സായ്‌രാജ് റങ്കിറെഡ്ഡി മണിക്കൂറിൽ 565 കിലോമീറ്റർ വേഗത്തിൽ സ്മാഷ് ചെയ്ത് ലോക റെക്കോർഡ് സ്വന്തമാക്കി. ലോകത്തിൽ ഏറ്റവും വേഗത്തിൽ സ്മാഷ് ചെയ്ത് പുരുഷ ബാഡ്മിന്റൺ താരമെന്ന ഗിന്നസ് ലോക റെക്കോർഡാണ് സാത്വിക് നേടിയെടുത്തത്. ഇതോടെ മലേഷ്യൻ താരമായ ടാൻ ബൂൺ ഹിയോംഗിന്റെ ഒരു പതിറ്റാണ്ട് നീണ്ട റെക്കോർഡാണ് ഇന്ന് ഇന്ത്യൻ താരം തകർത്തത്.
മണിക്കൂറിൽ 493 കിലോമീറ്റർ വേഗതയിലുള്ള സ്മാഷ് റെക്കോർഡ് പിറന്നത് 2013-ലായിരുന്നു. സ്‌പോർട്‌സ് കമ്പനിയായ യോനക്‌സാണ് സാത്വികിൻ്റെ ഗിന്നസ് പ്രവേശന വാർത്ത പുറത്തുവിട്ടത്. ചിരാഗ് ഷെട്ടിയ്ക്കൊപ്പം പുരുഷ ഡബിൾസിൽ ഇന്ത്യയ്ക്ക് വേണ്ടി നിരവധി കിരീടങ്ങൾ നേടിയ താരമാണ് സാത്വിക്. വനിതാ താരങ്ങളിൽ ഏറ്റവും വേഗത്തിൽ സ്മാഷ് ചെയ്തതിൻ്റെ റെക്കോഡ് മലേഷ്യയുടെ ടാൻ പേളിയുടെ പേരിലാണ്. മണിക്കൂറിൽ 438 കിലോമീറ്റർ വേഗതയിലാണ് താരത്തിൻ്റെ സ്മാഷ് പിറന്നത്.

crime-administrator

Recent Posts

വയനാട്ടിലേക്ക് പ്രിയങ്ക, ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി വയനാട്ടിൽ അങ്കത്തിനിറങ്ങും

രാഹുൽ ഗാന്ധി വയനാട് വിട്ടാൽ ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി മത്സരിക്കും. രാഹുൽ വയനാടിനെ ചതിക്കുകയായിരുന്നു എന്ന ഇടത് പക്ഷ ആരോപണങ്ങളെ…

19 mins ago

സ്വാതി മലിവാളിനെ കൈയേറ്റം ചെയ്ത സംഭവത്തിൽ കേജ്‌രിവാളിന്റെ പിഎ ബിഭവ്കുമാറിനെ ഡൽഹി പൊലീസ് കേജ്‌രിവാളിന്റെ വസതിയിൽ നിന്ന് അറസ്റ്റ് ചെയ്തു

ന്യൂഡൽഹി . ആം ആദ്മി പാർട്ടി രാജ്യസഭാ എം.പിയും ഡൽഹി വനിതാ കമ്മിഷൻ മുൻ അദ്ധ്യക്ഷയുമായ സ്വാതി മലിവാളിനെ കൈയേറ്റം…

1 hour ago

ബോംബ് നിർമാണത്തിൽ കൊല്ലപ്പെട്ടവരെയും CPM രക്തസാക്ഷികളാക്കി, സ്‌മാരകം നിർമിച്ചു, ഉദ്ഘാടനം എം വി ഗോവിന്ദൻ

കണ്ണൂർ . ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവരെയും CPM രക്തസാക്ഷികളാക്കി. സിപിഎം അവർക്കായി രക്തസാക്ഷി സ്‌മാരകം നിർമിച്ച് ലോക കമ്മ്യൂണിസ്റ്റ് ചരിത്രം…

4 hours ago

ബോബി ചെമ്മണ്ണൂരിന്‍റെ ലക്കിഡ്രോ നിയമ കുരുക്കിലാക്കി, കേസെടുത്ത് പോലീസ്, ചായപ്പൊടിക്കൊപ്പം ലക്കിഡ്രോ നടത്തിയത് നിയമ വിരുദ്ധം

കല്‍പറ്റ . ബോബി ചെമ്മണ്ണൂരിന്‍റെ ലക്കിഡ്രോ നിയമ കുരുക്കിലാക്കി. ചായപ്പൊടിക്കൊപ്പം നിയമങ്ങൾ ലംഘിച്ച് ലക്കിഡ്രോ നടത്തിയതിന് വ്യവസായിയും സാമൂഹ്യപ്രവര്‍ത്തകനുമായ ബോബി…

5 hours ago

ക്രൈം ബ്രാഞ്ച് അന്വേഷണം ശരിയായ വഴിക്കല്ല, APP അനീഷ്യയുടെ ആത്മഹത്യ സിബിഐ അന്വേഷിക്കണം, ഗവർണറെ കണ്ട് മാതാപിതാക്കൾ

തിരുവനന്തപുരം . പരവൂർ കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനീഷ്യയുടെ ആത്മഹത്യയിൽ സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് മാതാപിതാക്കൾ ഗവർണര്‍ ആരിഫ്…

5 hours ago

സ്‌കൂള്‍ ഓഡിറ്റോറിയവും ഗ്രൗണ്ടും വിദ്യാര്‍ഥികള്‍ക്ക് മാത്രം, മറ്റ് ആവശ്യങ്ങള്‍ക്ക് നല്‍കരുത് – ഹൈക്കോടതി

കൊച്ചി . ഓഡിറ്റോറിയം ഉൾപ്പടെയുള്ള സ്‌കൂളുകളുടെ സൗകര്യങ്ങള്‍ വിദ്യാര്‍ഥികളുടെ ഉന്നമനത്തിന് വേണ്ടിയല്ലാത്ത പരിപാടികള്‍ക്ക് ഇനി വിട്ടുനല്‍കരുതെന്ന് ഹൈക്കോടതി. വിദ്യാഭ്യാസത്തിന്റെ ദേവാലയങ്ങളാണ്…

6 hours ago