Kerala

ആർഷോയ്ക്ക് എതിരെ പുതിയ പരാതി :എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി ആകാൻ വയസു തിരുത്തി


എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ എഴുതാത്ത പരീക്ഷ ജയിക്കുക മാത്രമല്ല വയസു തിരുത്തിയും തൽസ്ഥാനത്തു തുടരും എന്ന വാർത്തയാണ് ഏറ്റവും പുതുതായി പുറത്തു വരുന്നത്. എഴുതാത്ത പരീക്ഷ ജയിച്ച സംഭവത്തിൽ ആർഷോയെ ന്യായീകരിക്കുകയും ആ വിവാദം ഒതുക്കി തീർക്കുവാൻ സി പി എം സെക്രട്ടറിയേറ്റ് ശ്രമിക്കുകയും ചെയ്യുന്നതിനിടയിലാണ് കൂനിന്മേൽ കുരുപോലെ പുതിയ വിവാദം ഉയർന്നു വന്നിരിക്കുന്നത്.
പ്രായ പരിധിയാണ് ഇപ്പോൾ എസ് എഫ് ഐയിലെ തന്നെ ഒരു വിഭാഗം ചർച്ചയാക്കുന്നത്. പരീക്ഷാ വിവാദത്തിൽ സംരക്ഷിക്കാൻ പാർട്ടി തീരുമാനിച്ച ആർഷോയെ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയാക്കിയതു സംഘടനയുടെ പ്രായപരിധി മാനദണ്ഡം ലംഘിച്ചെന്ന വാദമാണ് ശക്തമാകുന്നത്. എസ് എഫ് ഐയിൽ പ്രായ പരിധി അടക്കമുള്ളവ അതിശക്തമായി നടപ്പാക്കാറുണ്ട്. ഇല്ലാത്ത പക്ഷം സിപിഎമ്മിൽ നിന്ന് ഇളവുകൾ കിട്ടണം.
എസ് എഫ് ഐയിൽ 25 വയസ്സാണു ഭാരവാഹിത്വത്തിനു പാർട്ടി നേതൃത്വം നിർദ്ദേശിച്ച പ്രായപരിധിയെന്നിരിക്കേ, 29 ആം വയസിലാണ് ആർഷോ സെക്രട്ടറിയായി തുടരുന്നത്. എറണാകുളം ഗവ. ലോ കോളജിൽ നിന്നു നൽകിയ ട്രാൻസ്ഫർ സർട്ടിഫിക്കറ്റിൽ ആർഷോയുടെ ജനനത്തീയതി 1994 ഫെബ്രുവരി 2 എന്നാണ് കൊടുത്തിരിക്കുന്നത്.എറണാകുളം മഹാരാജാസ് കോളജിൽ പ്രവേശനം നേടാൻ, ഗവ. ലോ കോളജിൽനിന്നു നൽകിയ ട്രാൻസ്ഫർ സർട്ടിഫിക്കറ്റാണിത്. ഈ രേഖയാണ് ഇപ്പോൾ വിവാദത്തിനു അടിസ്ഥാനം.
കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിൽ, 28ാം വയസ്സിൽ ആർഷോ എസ്എഫ് ഐയുടെ സംസ്ഥാന സെക്രട്ടറിയായതു പ്രായപരിധിയിൽ ഇളവ് നേടിയാണെന്നു ഇതോടെ വ്യക്തമായി. പരീക്ഷാ വിവാദത്തിന്റെ പശ്ചാത്തലത്തിൽ, സംസ്ഥാന സമ്മേളനം നടക്കാനിരിക്കെ ഇതു സംഘടനയ്ക്കുള്ളിൽ വലിയ പ്രതിസന്ധികൾക്ക് വഴിവയ്ക്കുമെന്നാണ് കണക്കുകൂട്ടൽ. എസ്എഫ്‌ഐയിൽ അംഗത്വമെടുക്കാൻ പ്രായപരിധി നിർബന്ധമാക്കിയിട്ടില്ല. വിദ്യാർത്ഥികൾക്ക് ആർക്കും അംഗമാകാം. പുതിയവരെ നേതൃനിരയിലേക്കു കൊണ്ടുവരികയെന്ന സിപിഎമ്മിന്റെ നിർദ്ദേശം കൂടി കണക്കിലെടുത്താണ് ഭാരവാഹിത്വത്തിൽ 25 വയസ്സ് നിർബന്ധമാക്കാൻ ഏതാനും വർഷം മുൻപു തീരുമാനിച്ചത്. ഇതാണ് ആർഷോയ്ക്ക് വേണ്ടി അട്ടിമറിക്കപ്പെട്ടിരിക്കുന്നത്.
മാർക്കു ലിസ്റ്റ് വിവാദവും വ്യാജ സർട്ടിഫിക്കറ്റ് വിവാദവും ചർച്ചയാകുമ്പോഴാണ് എസ് എഫ് ഐയിൽ നിന്നും പ്രായ പരിധി വിവാദം ചർച്ചയാകുന്നത്. തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലും ഇതെല്ലാം ഉയർന്നു. കാട്ടക്കടയിലെ ആൾമാറാട്ട വിവാദത്തിൽ പെട്ടയാൾ ഇനിയും പൊലീസിന് കീഴടങ്ങിയിട്ടില്ല. ഈ കേസും പൊലീസ് അട്ടിമറിച്ചു. ഇതിന് പിന്നിലും ചില രാഷ്ട്രീയ ഇടപെടലുണ്ടെന്ന വാദം ശക്തമാണ്. എസ്.എഫ്.ഐ. തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ നേതൃത്വത്തിനെതിരേ രൂക്ഷവിമർശനം ഉയർന്നിരുന്നു.
സംസ്ഥാന സമിതി അംഗത്തിന്റെ ലഹരി ഉപയോഗത്തിനെതിരേ നടപടിയെടുത്തില്ലെന്ന് സമ്മേളന പ്രതിനിധികൾ വിമർശനം ഉന്നയിച്ചു. കാട്ടാക്കടയിലെ ആൾമാറാട്ടത്തിൽ ഒളിവിൽ തുടരുന്ന വിശാഖ് എസ്.എഫ്.ഐയെ പ്രതിസന്ധിയിലാക്കിയെന്നും സമ്മേളനത്തിൽ വിമർശനം ഉയർന്നു. കാട്ടാക്കടയിലെ ആൾമാറാട്ടക്കേസ് സംഘടനയ്ക്ക് അവമതിപ്പുണ്ടാക്കി. ഇത് സംഘടനയ്ക്ക് നാണക്കേടായി. ജില്ലാ നേതൃത്വത്തിന്റെ അറിവോടെയാണ് ആൾമാറാട്ടം നടന്നത്. പാറശ്ശാല, വിതുര ഏരിയാ കമ്മിറ്റിയിൽനിന്നുള്ള പ്രതിനിധികളാണ് സമ്മേളനത്തിൽ വിമർശനം ഉന്നയിച്ചത്.യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിൽ പ്രതിയായ ആളെ ഏരിയ കമ്മിറ്റി സെക്രട്ടറിയാക്കിയതിലും കടുത്ത വിമർശനമുയർന്നു. നിലവിലെ ജില്ലാ സെക്രട്ടറിയുടെ പ്രായപരിധി കഴിഞ്ഞിട്ടും സ്ഥാനത്ത് തുടരാൻ അനുവദിച്ചതും പ്രതിനിധികൾ ചൂണ്ടിക്കാട്ടി. പ്രായപരിധി ചർച്ചയായതോടെ സിപിഎം. ജില്ലാ നേതൃത്വം വിഷയത്തിൽ ഇടപെട്ടു. സമ്മേളന പ്രതിനിധികൾ എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റുമായി എത്തണമെന്ന് ജില്ലാ സെക്രട്ടറി വി. ജോയി നിർദ്ദേശം നൽകുകയും ചെയ്തു. കഴിഞ്ഞ ദിവസം എസ്.എഫ്.ഐ. ജില്ലാ സമ്മേളനത്തിന്റെ ഭാരവാഹി തിരഞ്ഞെടുപ്പിൽ ചേരിതിരിഞ്ഞ് വാക്കുതർക്കവും ഉണ്ടായി. കൈയാങ്കളിയുടെ വക്കിലെത്തിയ തർക്കം നേതാക്കൾ ഇടപെട്ട് പരിഹരിക്കുകയായിരുന്നു.
നിലവിലെ ഭാരവാഹികൾക്ക് ഒരുതവണകൂടി അവസരം കൊടുക്കണമെന്നായിരുന്നു ഒരുകൂട്ടരുടെ ആവശ്യം. എന്നാൽ, പ്രായപരിധി കഴിഞ്ഞതിനാൽ പ്രസിഡന്റായ ആദിത്യനെ ഒഴിവാക്കാൻ തീരുമാനിച്ചിരുന്നു. ഇതിനെതിരേയാണ് ഒരു വിഭാഗം പ്രതിഷേധവുമായി എത്തിയത്. ഇതിനെ മറുവിഭാഗം എതിർത്തതോടെ തർക്കം രൂക്ഷമായി. പ്രായപരിധി കർശനമായി പാലിക്കണമെന്ന് നിർദ്ദേശിച്ച് ഇരുവിഭാഗത്തെയും സിപിഎമ്മിന്റെ മുതിർന്ന നേതാക്കൾ ഇടപെട്ട് ശാന്തരാക്കുകയായിരുന്നു. അവസാനം ആദിത്യനെ ഒഴിവാക്കി നേതൃത്വം അവതരിപ്പിച്ച പാനൽതന്നെ അംഗീകരിക്കുകയായിരുന്നു.

crime-administrator

Recent Posts

സൂക്ഷിച്ചോളൂ, പിണറായിയുടെ ഭരണത്തിൽ കിഡ്‌നിയും ലിവറും വരെ അടിച്ച് വിൽക്കും VIDEO NEWS STORY

എറണാകുളം നെടുമ്പാശ്ശേരി കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വന്ന അവയവമാഫിയ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്തെ പല സംസ്ഥാനങ്ങളിൽ നിന്നായി 20 ലേറെ…

4 hours ago

മരുമോൻ റസ്റ്റിലാണ് മേയർക്ക് സമയമില്ല, ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുന്നു

തിരുവനന്തപുരം . ജനകീയ പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ മേയർ ആര്യക്കിപ്പോൾ സമയമില്ല. മേയർ യദുവിന്റെ കേസിന്റെ പിറകിലാണ്. യദുവിന്റെ പണി…

5 hours ago

മോഡലുകൾക്ക് മയക്ക് മരുന്ന് ! പിണറായി ഭരണത്തിൽ CPMന്റെ പ്രധാന ബിസിനസ്സ് മയക്ക് മരുന്നോ?

കൊച്ചി . കൊച്ചിയിൽ മോഡലുകൾക്ക് മയക്ക് മരുന്ന് വിതരണം നടത്തിവരുന്ന സംഘത്തിന്റെ 'കണക്ക് ബുക്കിൽ' ഒരു ഇക്കയും, ബോസും. ഇക്കയും,…

6 hours ago

ഉളുപ്പും മാനവും ജനത്തോട് ഭയവും ഇല്ലാതെ സി പി എം, ‘ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ട ഷൈജുവും സുബീശും രക്തസാക്ഷികൾ’

കണ്ണൂർ . രാജ്യത്ത് നിയമ ലംഘനങ്ങളെ പച്ചയായി ന്യായീകരിക്കുന്ന സമീപനമാണ് സി പി എം ഇപ്പോഴും ചെയ്യുന്നത്. പാനൂരിൽ ബോംബ്…

7 hours ago

റെയ്സിയുടെ മരണം, ലോകം ഞെട്ടി, ജീവന്റെ ഒരു തുടിപ്പ് പോലും ശേഷിച്ചിരുന്നില്ല

ടെഹ്റാൻ . ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയിയുമായി അടുപ്പമുള്ള റെയ്സി, അദ്ദേഹത്തിന്റെ പിൻഗാമിയാകുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കെയാണ് ഹെലികോപ്റ്റർ…

7 hours ago