Kerala

പുൽപ്പള്ളി ബാങ്ക്‌വായ്പ തട്ടിപ് : രാജേന്ദ്രൻ നായരുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി

പുൽപ്പള്ളി ബാങ്ക് വായ്പാ തട്ടിപ്പിനിരയായി ജീവനൊടുക്കിയ രാജേന്ദ്രൻ നായരുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. രാജേന്ദ്രൻ നായരുടെ വീട്ടുകാർ നടത്തിയ തെരച്ചിലിൽ ആണ് കുറിപ്പ് കണ്ടെത്തിയത്. ഡയറിക്കുള്ളിൽ സൂക്ഷിച്ച നിലയിലാണ് കുറിപ്പ് കണ്ടെത്തിയത്. തന്റെ മരണത്തിന് ഉത്തരവാദികളെക്കുറിച്ച് കുറിപ്പിൽ പരാമർശമുണ്ട്. കെ കെ എബ്രഹാം, സജീവൻ കൊല്ലപ്പള്ളി, സുജാത ദിലീപ്, രമാദേവി എന്നിവരുടെ പേരുകൾ കുറിപ്പിലുള്ളതായാണ് വിവരം. കത്ത് വീട്ടുകാർ പൊലീസിന് കൈമാറിയിട്ടുണ്ട്. എന്നാൽ ആത്മഹത്യാ കുറിപ്പ് രാജേന്ദ്രന്റേത് തന്നെയാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
അതിനിടെ പുൽപ്പളളി സർവീസ് സഹകരണ ബാങ്ക് വായ്പ തട്ടിപ്പിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങി. പുൽപ്പള്ളി ബാങ്കിലും കോൺഗ്രസ് നേതാവ് കെ.കെ എബ്രഹാമിന്റെ വീട്ടിലുമടക്കം അഞ്ച് ഇടങ്ങിൽ ഒരേ സമയം റെയ്ഡ് നടത്തി. കൊച്ചി, കോഴിക്കോട് യൂണിറ്റുകളാണ് പരിശോധനക്കെത്തിയത്.
പുൽപ്പള്ളി ബാങ്ക് വായ്പ തട്ടിപ്പിൽ നാല് മാസം മുൻപാണ് ഇഡി കേസെടുത്തത്. അന്വേഷണത്തിന് മുന്നോടിയായി കള്ളപ്പണ നിരോധന നിയമപ്രകാരം ബാങ്ക് സെക്രട്ടറിക്ക് നോട്ടീസും അയച്ചു. വായ്പാ തട്ടിപ്പിനിരയായ കർഷകൻ രാജേന്ദ്രൻ ആത്മഹത്യ ചെയ്തതോടെയാണ് കേന്ദ്ര അന്വേഷണ ഏജൻസി നടപടികൾ വേഗത്തിലാക്കിയത്. മുൻ ബാങ്ക് പ്രസിഡന്റ് കെ.കെ എബ്രഹാം, സെക്രട്ടറി രമാദേവി, മുഖ്യ സൂത്രധാരൻ സജീവൻ കൊല്ലപ്പള്ളി എന്നിവരുടെ വീടുകളിലും പുൽപ്പള്ളി ബാങ്കിലുമാണ് ഇ.ഡി റെയ്ഡ് നടത്തിയത്. ബാങ്കിൽ നിന്ന് നിർണായക രേഖകൾ പിടിച്ചെടുത്തെന്നാണ് വിവരം. 2018 ലാണ് സഹകരണ വകുപ്പ് 8 കോടി 30 ലക്ഷം രൂപയുടെ വായ്പാ തട്ടിപ്പ് കണ്ടെത്തിയത്. വർഷങ്ങൾ വൈകിയെങ്കിലും രാജേന്ദ്രൻ്റെ മരണത്തോടെ അന്വേഷണ ഏജൻസികൾ ഉണർന്നു പ്രവർത്തിക്കുന്നതിൽ സന്തോഷമുണ്ടെന്ന് സമരസമിതി അറിയിച്ചു.

crime-administrator

Recent Posts

കൊച്ചിയിൽ ചോരക്കുഞ്ഞിനെ ഫ്ലാറ്റിൽ നിന്ന് എറിഞ്ഞു കൊന്നു

കൊച്ചി . എറണാകുളം പനമ്പള്ളിനഗറിലെ വിദ്യാനഗറിൽ ചോരക്കുഞ്ഞിനെ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞു ഫ്ലാറ്റിൽ നിന്ന് എറിഞ്ഞു കൊന്നു. വിദ്യാനഗറിലെ റോഡിൽ…

51 mins ago

ഒന്ന് പോടാപ്പാ.. നീയൊക്കെ ഞൊട്ടും…CITUനെ പഞ്ഞിക്കിട്ട് ഗണേശൻ

ഡ്രൈവിംഗ് സ്കൂളുകൾ മാഫിയ സംഘങ്ങളാണെന്ന ഗതാഗത മന്ത്രിയുടെ പ്രസ്താവനയാണ് ഇപ്പോൾ CITU വിനു മന്ത്രി ഗണേശനെ ഒതുക്കാൻ കിട്ടിയിരിക്കുന്ന വടി.മലപ്പുറത്താണ്…

3 hours ago

മന്ത്രി ഗണേശിനെ മുട്ട് കുത്തിക്കാൻ ഡ്രൈവിംഗ് സ്കൂളുകൾ കൂട്ടത്തോടെ സമരത്തിൽ

കുളിപ്പിച്ച് കുളിപ്പിച്ച് മന്ത്രി ഗണേഷ് കുഞ്ഞിനെ തന്നെ കൊല്ലുമോ? ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ ഡ്രൈവിങ് ടെസ്റ്റ്…

4 hours ago

മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എക്കും എതിരെ കേസെടുക്കണം

തിരുവനന്തപുരം . നടുറോഡില്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് ഡ്രൈവറെ ഭീഷണിപ്പെടുത്തുകയും യാത്രക്കാരെ ഇറക്കിവിടുകയും ചെയ്ത സംഭവത്തില്‍ മേയര്‍ ആര്യ രാജേന്ദ്രനെതിരെയും…

4 hours ago

പിണറായിക്ക് BJP യെ വിറ്റത് മുരളീധരനും സുരേന്ദ്രനും, ഇവർ നാശം കണ്ടേ അടങ്ങൂ, തിരിച്ചറിയാതെ കേന്ദ്ര നേതൃത്വം

കേരളത്തിൽ ബിജെപിയുടെ വളർച്ചയ്ക്ക് തടയിടുന്നത് ആര് എന്ന ചോദ്യം പലപ്പോഴായി പലയിടങ്ങളിൽ നിന്നും ഉയർന്നു വന്നിരുന്നു. 1980 ൽ രൂപം…

4 hours ago

‘എല്ലാം കണ്ണിൽ പൊടിയിടാൻ’, സിദ്ധാർത്ഥിന്റെ മരണത്തിൽ സിബിഐ അന്വേഷണം വൈകിപിച്ച ഉദ്യോ​ഗസ്ഥരെ സർക്കാർ തിരിച്ചെടുത്തു

തിരുവനന്തപുരം . എസ് എഫ് ഐ യുടെ കൊടും ക്രൂരതക്കിരയായി പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപെട്ടു…

4 hours ago