Kerala

കൈക്കൂലിക്കേസിൽ അറസ്റ്റിലായ സുരേഷ് കുമാറിനെ പിരിച്ചു വിടും

കൈക്കൂലിക്കേസിൽ അറസ്റ്റിലായ പാലക്കയം വില്ലേജ് അസിസ്റ്റന്റ് സുരേഷ്കുമാറിന് നേരെ നടപടി. ഇയാളെ സർവീസിൽ നിന്ന് പിരിച്ചു വിടാനാണ് തീരുമാനം. സുരേഷ് കുമാറിന് മാത്രമല്ല നടപടി നേരിടേണ്ടി വരിക വില്ലജ് ഓഫീസർ പി ഐ സജിത്തിന്‌ നേരെയും നടപടി ഉണ്ടാകും. ഇതു സംബന്ധിച്ച ജോയിന്റ് സെക്രട്ടറി കെ ബിജുവിന്റെ അന്വേഷണ റിപ്പോർട്ടിലെ ശുപാർശ റവന്യുമന്ത്രി അംഗീകരിച്ചു. മന്ത്രിയും ജില്ലാ കളക്ടറും പങ്കെടുത്ത അദാലത്തിൽ പങ്കെടുക്കുന്നതിനിടെയാണ് കൈക്കൂലിക്കേസിൽ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് പിടിയിലായത്.
വസ്തുവിന്റെ ലൊക്കേഷൻ സർട്ടിഫിക്കറ്റ് നൽകുന്നതിന് 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് തിരുവനന്തപുരം മലയിൻകീഴ് സ്വദേശിയായ സുരേഷ് കുമാറിനെ വിജിലൻസ് അറസ്റ്റ് ചെയ്തത്. മണ്ണാർക്കാട് പച്ചക്കറി മാർക്കറ്റിന് എതിർവശത്തുള്ള താമസസ്ഥലത്ത് നടത്തിയ റെയ്ഡിൽ 35 ലക്ഷം രൂപ പണമായും 45 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപ രേഖകളും 17 കിലോ നാണയങ്ങളും 25 ലക്ഷം രൂപയുടെ സേവിങ്സ് അക്കൗണ്ട് രേഖകളും ഉൾപ്പടെ 1.05 കോടിയുടെ പണവും രേഖകളും കണ്ടെടുത്തിരുന്നു.
മഞ്ചേരി സ്വദേശിയായ പരാതിക്കാരൻ 45 ഏക്കർ സ്ഥലത്തിന്റെ ലൊക്കേഷൻ സർട്ടിഫിക്കറ്റിനായി ദിവസങ്ങൾക്ക് മുമ്പ് വില്ലേജ് ഓഫീസിൽ അപേക്ഷ നൽകിയിരുന്നു. തുടർന്നു സർട്ടിഫിക്കറ്റിനായി വില്ലേജ് ഓഫിസിൽ അന്വേഷിച്ചപ്പോൾ ഫയൽ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വി സുരേഷ് കുമാറിന്റെ കൈവശമാണെന്നറിഞ്ഞു.
ഫോണിൽ വിളിച്ചപ്പോൾ 2500 രൂപ കൈക്കൂലി ആവശ്യപ്പെടുകയും പണവുമായി മണ്ണാർക്കാട് താലൂക്ക് തല റവന്യു അദാലത്ത് നടക്കുന്ന എംഇഎസ് കോളജിൽ എത്താൻ ആവശ്യപ്പെടുകയുമായിരുന്നു. പരാതിക്കാരൻ ഈ വിവരം പാലക്കാട് വിജിലൻസ് യൂണിറ്റ് ഡിവൈഎസ്പി ഷംസുദ്ദീനെ അറിയിക്കുകയും തുടർന്നു പിടികൂടുകയുമായിരുന്നു.
പതിനേഴ് വര്‍ഷത്തോളമായി സുരേഷ് കുമാർ വില്ലേജ് ഓഫീസറായി ജോലി ചെയ്തുവരികയാണ്.

crime-administrator

Recent Posts

കൊച്ചിയിൽ ചോരക്കുഞ്ഞിനെ ഫ്ലാറ്റിൽ നിന്ന് എറിഞ്ഞു കൊന്നു

കൊച്ചി . എറണാകുളം പനമ്പള്ളിനഗറിലെ വിദ്യാനഗറിൽ ചോരക്കുഞ്ഞിനെ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞു ഫ്ലാറ്റിൽ നിന്ന് എറിഞ്ഞു കൊന്നു. വിദ്യാനഗറിലെ റോഡിൽ…

35 mins ago

ഒന്ന് പോടാപ്പാ.. നീയൊക്കെ ഞൊട്ടും…CITUനെ പഞ്ഞിക്കിട്ട് ഗണേശൻ

ഡ്രൈവിംഗ് സ്കൂളുകൾ മാഫിയ സംഘങ്ങളാണെന്ന ഗതാഗത മന്ത്രിയുടെ പ്രസ്താവനയാണ് ഇപ്പോൾ CITU വിനു മന്ത്രി ഗണേശനെ ഒതുക്കാൻ കിട്ടിയിരിക്കുന്ന വടി.മലപ്പുറത്താണ്…

3 hours ago

മന്ത്രി ഗണേശിനെ മുട്ട് കുത്തിക്കാൻ ഡ്രൈവിംഗ് സ്കൂളുകൾ കൂട്ടത്തോടെ സമരത്തിൽ

കുളിപ്പിച്ച് കുളിപ്പിച്ച് മന്ത്രി ഗണേഷ് കുഞ്ഞിനെ തന്നെ കൊല്ലുമോ? ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ ഡ്രൈവിങ് ടെസ്റ്റ്…

3 hours ago

മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എക്കും എതിരെ കേസെടുക്കണം

തിരുവനന്തപുരം . നടുറോഡില്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് ഡ്രൈവറെ ഭീഷണിപ്പെടുത്തുകയും യാത്രക്കാരെ ഇറക്കിവിടുകയും ചെയ്ത സംഭവത്തില്‍ മേയര്‍ ആര്യ രാജേന്ദ്രനെതിരെയും…

3 hours ago

പിണറായിക്ക് BJP യെ വിറ്റത് മുരളീധരനും സുരേന്ദ്രനും, ഇവർ നാശം കണ്ടേ അടങ്ങൂ, തിരിച്ചറിയാതെ കേന്ദ്ര നേതൃത്വം

കേരളത്തിൽ ബിജെപിയുടെ വളർച്ചയ്ക്ക് തടയിടുന്നത് ആര് എന്ന ചോദ്യം പലപ്പോഴായി പലയിടങ്ങളിൽ നിന്നും ഉയർന്നു വന്നിരുന്നു. 1980 ൽ രൂപം…

4 hours ago

‘എല്ലാം കണ്ണിൽ പൊടിയിടാൻ’, സിദ്ധാർത്ഥിന്റെ മരണത്തിൽ സിബിഐ അന്വേഷണം വൈകിപിച്ച ഉദ്യോ​ഗസ്ഥരെ സർക്കാർ തിരിച്ചെടുത്തു

തിരുവനന്തപുരം . എസ് എഫ് ഐ യുടെ കൊടും ക്രൂരതക്കിരയായി പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപെട്ടു…

4 hours ago