Kerala

സാമ്പത്തിക ബാധ്യത: തൃശ്ശൂരിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

തൃശ്ശൂരിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെന്ത്രാപ്പിന്നി ചാമക്കാലയിൽ മോസ്ക്കോ പാലത്തിന് സമീപം കോഴിശേരി വീട്ടിൽ സജീവൻ (52), ഭാര്യ ദിവ്യ (42) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടത്. പണമിടപാട് സ്ഥാപനത്തിൽ നിന്ന് ലോൺ ഗഡു പിരിക്കാനെത്തിയ യുവാവാണ് മൃതദേഹം കണ്ടത്. വീടിന്റെ ഹാളിനകത്ത് സജീവനും, കിടപ്പുമുറിയിൽ ദിവ്യയും മരിച്ചു കിടക്കുന്നതായാണ് കണ്ടത്. സമീപത്ത് നിന്ന് കയറും കണ്ടെത്തിയിട്ടുണ്ട്. സജീവൻ മത്സ്യതൊഴിലാളിയാണ്. ഇവർക്ക് സാമ്പത്തിക ബാധ്യതയുള്ളതായി പറയുന്നു. കയ്പമംഗലം പൊലീസും, സയൻ്റിഫിക്ക്, വിരലടയാള വിദഗ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്.
അതിനിടെ മറ്റൊരു കുടുംബവും ജീവനൊടുക്കിയ വിവരം പുറത്തു വന്നിട്ടുണ്ട്. ഇതും തൃശൂരിൽ തന്നെയാണ്. തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപമുള്ള മലബാർ ടവർ ലോഡ്ജിലാണ് മൂന്നംഗ കുടുംബത്തെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. പുതുപ്പള്ളി സ്വദേശികളായ സന്തോഷ് പീറ്റർ, ഭാര്യ സുനി പീറ്റർ, മകൾ ഐറിൻ എന്നിവരാണ് മരിച്ചത്. ദീർഘനാളായ ചെന്നൈയിലായിരുന്ന സന്തോഷ് പീറ്റരും കുടുംബവും ഇപ്പോൾ എറണാകുളത്താണ് താമസിക്കുന്നത്. മുറിയിൽ നിന്നും ആത്മഹത്യാക്കുറിപ്പും കണ്ടെത്തി. കുടുംബം സാമ്പത്തികമായി കബളിപ്പിക്കപ്പെട്ടെന്നും ഒടുവിൽ ജീവനൊടുക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നുമാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്.
ഈ മാസം നാലിന് രാത്രി 12 മണിയോടെയാണ് കുടുംബം ലോഡ്ജില്‍ മുറിയെടുത്തത്. ഇന്നലെ മടങ്ങുമെന്നാണ് അറിയിച്ചത്. രാത്രി ഏറെ വൈകിയിട്ടും മുറി ഒഴിയാത്തതിനെത്തുടര്‍ന്ന് ലോഡ്ജ് ജീവനക്കാരെത്തി വാതിലില്‍മുട്ടി വിളിച്ചു. പ്രതികരണമൊന്നുമില്ലാതായതോടെ സംശയം തോന്നിയ ജീവനക്കാര്‍ പോലീസില്‍ വിവരമറിയിച്ചു. പിന്നാലെ കതക് കുത്തിപ്പൊളിച്ച് തുറന്നതോടെയാണ് മൂന്നുപേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

crime-administrator

Recent Posts

ഡോക്ടർമാർ വയറ്റിൽ കത്രിക വെച്ച് ദുരിതത്തിലാക്കിയ ഹർഷിന തുടർ ചികിത്സക്ക് ജനത്തിന് മുൻപിൽ കൈനീട്ടും

കോഴിക്കോട് . ശസ്ത്രക്രിയക്കിടെ വയറ്റിൽ ഡോക്ടർമാർ കത്രിക മറന്നു വെച്ച സംഭവത്തോടെ ജീവിതം തന്നെ വഴി മുട്ടിയ കോഴിക്കോട് പന്തീരങ്കാവ്…

1 min ago

മുഖ്യമന്ത്രിയുടെ യാത്ര ചെലവ് നിങ്ങളല്ലല്ലോ വഹിക്കുന്നത്? അറിഞ്ഞില്ലെങ്കിൽ കഴിവുകേട് – ഇ പി ജയരാജൻ

തിരുവനന്തപുരം . മുഖ്യമന്ത്രിയുടെ വിദേശയാത്ര സംബന്ധിച്ച ചോദ്യങ്ങൾക്ക് മാധ്യമങ്ങളെ രൂക്ഷമായി വിമർശിച്ച് എൽ ഡി എഫ് കൺവീനർ ഇ പി…

33 mins ago

മാസപ്പടി രഹസ്യരേഖകള്‍ ഷോൺ ജോർജിന്റെ കൈയ്യിൽ, സിഎംആര്‍എല്‍ ഹർജിയിൽ 30ന് വാദം കേൾക്കും

ന്യൂഡൽഹി. മാസപ്പടി കേസിൽ സിഎംആര്‍എല്‍ കമ്പനിക്കെതിരായ എസ്എഫ്ഐഒ, ഇഡി അന്വേഷണങ്ങള്‍ റദ്ദാക്കണമെന്ന ഹര്‍ജിയിൽ ഡൽഹി ഹൈക്കോടതി വിശദമായ വാദം കേൾക്കും.…

1 hour ago

അരവിന്ദ് കെജ്രിവാളിനു ഇടക്കാല ജാമ്യം കിട്ടിയാലും മുഖ്യമന്ത്രിയുടെ ചുമതലകൾ വഹിക്കാനാവില്ല – സുപ്രീം കോടതി

ന്യൂ ഡൽഹി . മദ്യനയ കേസിൽ ജയിലിൽ കഴിയുന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനു ഇടക്കാല ജാമ്യം അനുവദിച്ചാലും മുഖ്യമന്ത്രിയുടെ…

3 hours ago

കോടികളുടെ നിക്ഷേപത്തട്ടിപ്പിൽ തിരുവല്ല നെടുമ്പറമ്പിൽ ഫിനാൻസ് ഉടമ എൻ.എം. രാജുവും കുടുംബവും അറസ്റ്റിലായി

തിരുവല്ല . നൂറിലേറെ നിക്ഷേപകരിൽ നിന്ന് 500 കോടിയോളം രൂപ തട്ടിപ്പ് നടത്തിയതായ പരാതികളെ തുടർന്ന് നെടുമ്പറമ്പിൽ ഫിനാൻസ് ഉടമ…

4 hours ago

കെ.സുധാകരൻ വീണ്ടും കെപിസിസി അധ്യക്ഷനായി ബുധനാഴ്ച ചുമതല ഏൽക്കും

തിരുവനന്തപുരം . ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് കഴിഞ്ഞിരിക്കെ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കെ.സുധാകരൻ വീണ്ടും എത്തുന്നു. ഹൈക്കമാൻഡ് ചുമതല കൈമാറാൻ…

5 hours ago