Kerala

വിദ്യാർത്ഥിനിയെ ലഹരി നൽകി പീഡിപ്പിച്ച ശേഷം ചുരത്തിൽ ഉപേക്ഷിച്ച കേസിലെ പ്രതി പിടിയിൽ

കോഴിക്കോട് പുതുപ്പാടിയിലെ കോളജ് വിദ്യാർത്ഥിനിയെ ലഹരി നൽകി പീഡിപ്പിച്ച് ചുരത്തിൽ ഉപേക്ഷിച്ച കേസിലെ പ്രതി പിടിയിൽ. വയനാട് കൽപ്പറ്റ സ്വദേശി ജിനാഫിനെയാണ് റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക സ്‌ക്വാഡ് തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ വച്ച് പിടികൂടിയത്.
താമരശേരിയിലെ സ്വകാര്യ കോളജിൽ ബിരുദ വിദ്യാർത്ഥിയായ പെൺകുട്ടി കഴിഞ്ഞ ചൊവാഴ്ചയാണ് ഹോസ്റ്റലിൽ നിന്നിറങ്ങുന്നത്. വീട്ടിലേക്ക് പോകുന്നു എന്നായിരുന്നു ഹോസ്റ്റൽ അധികൃതരെ അറിയിച്ചിരുന്നത്. എന്നാൽ, ദിവസങ്ങൾ കഴിഞ്ഞും പെൺകുട്ടി തിരിച്ചുവരാഞ്ഞതിനെ തുടർന്ന് ഹോസ്റ്റൽ അധികൃതർ വീട്ടുകാരുമായി ബന്ധപ്പെട്ടു. തുടർന്ന്, കുട്ടി വീട്ടിൽ എത്തിയില്ല എന്ന് വീട്ടുകാർ അറിയിച്ചു. പിന്നാലെ പെൺകുട്ടിയുടെ പിതാവ് പൊലീസിന് പരാതി നൽകി.
തുടർന്ന് താമരശ്ശേരി പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഈ മാസം ഒന്നിന് കുട്ടിയെ കണ്ടെത്തുന്നത്. താമരശേരി ചുരത്തിലെ ഒൻപതാം വളവിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു പെൺകുട്ടി. വൈദ്യ പരിശോധനയിൽ പെൺകുട്ടി പീഡനത്തിന് ഇരയായതായി സ്ഥിരീകരിച്ചെന്നും പോലീസ് വ്യക്തമാക്കി. പ്രദേശത്ത് എംഡിഎംഎ വിതരണം ചെയ്യുന്നവരിൽ ഒരാളാണ് പ്രതിയെന്നായിരുന്നു സൂചന.

crime-administrator

Recent Posts

കേരള പൊലീസ് മേയറേയും എംഎല്‍എയേയും കണ്ട് വിറച്ചോ? അതോ കേസ് എടുക്കേണ്ടെന്ന് മുകളില്‍ നിന്നും നിര്‍ദ്ദേശമുണ്ടായോ ?- വി ഡി സതീശൻ

തിരുവനന്തപുരം . തിരുവനന്തപുരം മേയറും കെഎസ്ആര്‍ടിസി ഡ്രൈവറുമായുണ്ടായ തര്‍ക്കത്തില്‍ ബസിനുള്ളിലെ സിസിടിവി ക്യാമറയുടെ മെമ്മറി കാര്‍ഡ് കാണാതായത് ദുരൂഹമാണെന്ന് പ്രതിപക്ഷ…

16 hours ago

പരിഷ്കരണങ്ങളിൽ നിന്ന് പിന്നോട്ടില്ല, പ്രതിഷേധം കണ്ട് പിന്മാറില്ല മന്ത്രി ഗണേഷ് കുമാർ

തിരുവനന്തപുരം . ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിൽ നിന്ന് പിന്നോട്ടില്ലെന്നും, പ്രതിഷേധം കണ്ട് പിന്മാറില്ലെന്നും ഗതാഗത മന്ത്രി ഗണേഷ് കുമാർ. 'സംസ്ഥാനത്ത്…

19 hours ago

സഹകരണ ബാങ്ക് സംസ്ഥാനത്ത് ഒരു ഗൃഹനാഥന്റെ ജീവൻ കൂടി എടുത്തു

തിരുവനന്തപുരം . സഹകരണ ബാങ്കിനെ വിശ്വസിച്ച ഒരു ഗൃഹനാഥന്റെ ജീവൻ കൂടി പൊലിഞ്ഞു. നെയ്യാറ്റിൻകരയിൽ വിഷം കഴിച്ച് ​ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന…

20 hours ago

ഹൃദ്യയാഘാതം മൂലം മരണങ്ങൾ കൂടി, കൊവീഷീൽഡ് വാക്സീൻ കോടതിയിലേക്ക്

ന്യൂ ഡൽഹി . കൊവീഷീൽഡ് വാക്സീന്‍റെ പാർശ്വഫലങ്ങൾ വിദഗ്ധ സംഘത്തെ നിയോഗിച്ച് പഠിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. വാക്സീൻ ഉപയോഗിച്ചത് മൂലം…

22 hours ago

മന്ത്രി ഗണേഷിന്റെ ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ സമരത്തിനിറങ്ങി ഡ്രൈവിംഗ് സ്കൂളുകൾ

തിരുവനന്തപുരം . ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ സമരത്തിനിറങ്ങി ഡ്രൈവിംഗ് സ്കൂളുകൾ. ഡ്രൈവിങ്…

1 day ago

പിൻവലിച്ച പണം തിരിച്ചടക്കാനെത്തുമ്പോഴാണ് പിടികൂടിയത്, ആദായ നികുതി വകുപ്പ് കേന്ദ്ര അധികാരം ഉപയോഗിച്ച് വേട്ടയാടുന്നു – എം എം വർഗീസ്

ത‍ൃശൂർ . ബാങ്കിൽ അടക്കാൻ കൊണ്ടുവന്ന ഒരു കോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്ത സംഭവത്തിൽ വിമർശനവുമായി സി…

1 day ago