Kerala

ഫർഹാനയ്ക്ക് വേണ്ടി വാദിക്കാൻ അഡ്വ. ആളൂർ എത്തുന്നു

ഹോട്ടൽ ഉടമ സിദ്ദിഖിനെ വെട്ടിനുറുക്കി കൊലപ്പെടുത്തി അട്ടപ്പാടി ചുരത്തിലെ ഒൻപതാം വളവിൽ തള്ളിയ ഫർഹാനയുടെ കേസ് വാദിക്കാൻ വാദിക്കാൻ അഡ്വ.ആളൂർ എത്തുന്നു. തിങ്കളാഴ്ച തിരൂർ കോടതിയിലാണ് അഡ്വ. ആളൂർ ഹാജരാവുക എന്നാണ് ലഭിക്കുന്ന വിവരം. വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം അനുസരിച്ച് ആളൂരിന്റെ ജൂനിയർ അഭിഭാഷകൻ വഴിയാണ് ഫർഹാനയുടെ വീട്ടുകാർ അഡ്വ. ആളൂരിനെ സമീപിച്ചത്. ഫർഹാന കൊല ചെയ്തിട്ടില്ല. മറ്റുരണ്ടു പ്രതികളും ചെയ്ത കുറ്റകൃത്യത്തിൽ ഉൾപ്പെട്ടുപോയതാകാനാണ് സാധ്യത. ഫർഹാനയ്ക്ക് വേണ്ടി മാത്രമല്ല അവരുടെ കാമുകനും സുഹൃത്തിനും വേണ്ടിയും വാദിക്കണമെന്നാണ് വീട്ടുകാരുടെ ആവശ്യം. ഏറ്റു രണ്ടുപേർ നടത്തിയ കൊലപാതകത്തിൽ ഫർഹാന ഉൾപ്പെട്ടുപോയതാണെന്നും ഇവർ ആളൂരിനെ അറിയിച്ചതാണെന്നാണ് വിവരം.
നമുക്കറിയാം അഡ്വ. ആളൂർ ഒരു കേസ് വാദിക്കാൻ എത്തണമെങ്കിൽ ലക്ഷങ്ങളാണ് കൊടുക്കേണ്ടി വരുന്നത്. ഫർഹാനയുടെ വീട്ടുകാർക്ക് ഇത് നൽകാനുള്ള സാമ്പത്തിക ശേഷി ഉണ്ടോ എന്ന കാര്യം ഒരുഏച്ചുകെട്ടലായി നിൽക്കുന്നുണ്ട്. എവിടെ നിന്നാണ് ഫർഹാനയുടെ വീട്ടുകാർക്ക് ഇത്രയേറെ പണം ലഭിക്കുക. അതുമാത്രമല്ല ഇത്രമേൽ ക്രൂരമായാ കുറ്റകൃത്യം ചെയ്ത ഫർഹാനയെയും കൂട്ടാളികളെയും രക്ഷിക്കാൻ ആർക്കാണ് ഇത്ര ധൃതി? സ്വന്തം മകളെന്ന് വാദിക്കാമെങ്കിലും ചെയ്ത കുറ്റകൃത്യത്തിന്റെ വ്യാപ്തി ആ സ്ഥാനത്തെ മറികടക്കുന്നതെന്നു മനസാക്ഷി മരവിക്കാത്ത ആരും നിസംശയം പറയും. ഇത്രയേറെ ക്രൂരകൃത്യം നടത്തിയ മകളെ തിരിച്ചെത്തിക്കാൻ ഇത്രയേറെ പണം വീട്ടുകാർ മുടക്കേണ്ടതുണ്ടോ? മാത്രമല്ല വീട്ടുകാർ എടുത്തുപറഞ്ഞു എന്ന് മനസിലാക്കാൻ പറ്റുന്ന മറ്റൊരുകാര്യം ഫർഹാനയുടെ കൂട്ടാളികൾക്കായി വാദിക്കണം എന്നതാണ്. അതെന്തിന് വേണ്ടിയാകണം? മകളെ രക്ഷിക്കാനെങ്കിൽ എന്തിനു കൂട്ടുപ്രതികൾക്കായി ഇവർ വാദിക്കണം? മുൻപ് സൂചിപ്പിച്ച കാര്യവും നമ്മൾ മറക്കരുത് ഇത്രയേറെ പണം എവിടെ നിന്നാണ് ലഭിച്ചത്. അപ്പോൾ ഈ കേസിൽ സിദ്ധിക്കിനെ ഇല്ലാതാക്കാൻ മറ്റാരുടെയോ ഇടപെടൽ ഉണ്ടായിരുന്നോ. അവർക്ക് വേണ്ടി കൊട്ടേഷൻ എടുക്കുകയാണോ ഇവർ ചെയ്തത്.
അഞ്ചുലക്ഷം രൂപയ്ക്ക് വേണ്ടിയാണ് ഇവർ സിദ്ധിക്കിനെ ഹണി ട്രാപ്പിൽപെടുത്തി കൊലപ്പെടുത്തിയത് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.
തിരൂർ ഏഴൂർ സ്വദേശി മേച്ചേരി സിദ്ദീഖിന്റെ കൊലപാതകം ഹണി ട്രാപ്പിന്റെ ഭാഗമായാണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നെങ്കിലും എന്താണു പ്രതികൾ ആവശ്യപ്പെട്ടതെന്നു വ്യക്തമല്ലായിരുന്നു. അഞ്ചുലക്ഷം രൂപ ആവശ്യപ്പെട്ടപ്പോൾ സിദ്ദീഖ് നൽകാൻ തയ്യാറല്ലെന്ന് അറിയിച്ചതോടെയാണു സംഭവം കൊലപാതകത്തിൽ കലാശിച്ചതെന്നാണു ഇപ്പോൾ ലഭിക്കുന്ന വിവരം.
നിലവിൽ കേസിൽ അറസ്റ്റിലായ ഷിബിലിയും, ഫർഹാനയും ഇവരുടെ സുഹൃത്തായ ആഷിഖും മാത്രമാണു പ്രതികൾ. കേസിൽ സംശയം തോന്നി ഫർഹാനയുടെ സഹോദരനേയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യചെയ്തെങ്കിലും കേസിൽ പങ്കില്ലെന്ന വിവരത്തെ തുടർന്നു വിട്ടയച്ചു. നിലവിലെ സാഹചര്യത്തിൽ മൂന്നുപേർക്കു പുറമെ മറ്റാർക്കും കേസിൽ പങ്കില്ലെന്ന നിഗമനത്തിലാണു പൊലീസ്. ഇതിനാൽ തന്നെ ഇനി കൂടുതൽ അറസ്റ്റുണ്ടാകാനുള്ള സാധ്യതയില്ല എന്നാണ് വിലയിരുത്തൽ.
മുഖ്യപ്രതികളായ ഷിബിലിയും ഫർഹാനയും തമ്മിൽ പ്രണയത്തിലായിരുന്നു. ഇരുവർക്കും സാമ്പത്തികമായ പ്രയാസങ്ങളുള്ളതിനാലും ആഡംബരമായി ജീവിക്കാനുമായാണ് ഹണിട്രാപ്പിനെ കുറിച്ചു ചിന്തിക്കുന്നത്. പിന്നീട് ഇതിലേക്ക് ഇവരുടെ സുഹൃത്തായ ആഷികിനേയും കൂട്ടുകയായിരുന്നു. രണ്ടുപേർ മാത്രമായി പ്ലാൻ ചെയ്താൽ പൊളിയാനുള്ള സാധ്യതകൂടി കണക്കിലെടുത്തായിരുന്നു ഇത്. ആഷിഖാണ് മൃതദേഹം അട്ടപ്പാടി ചുരത്തിൽനിന്നു താഴെയിടാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്തത് എന്നാണ് ഇതുവരെയുള്ള കണ്ടെത്തൽ. ആളൂരിന്റെ വരവോടെ നിലവിലെ പ്രകൾക്ക് പുറമെ മറ്റാരുടെയെങ്കിലും പങ്കുണ്ടോ എന്ന സംശയവും ഉയരുകയാണ്.

crime-administrator

Recent Posts

സോളർ സമരം തുടങ്ങും മുൻപേ ഒത്തുതീർപ്പ് ചർച്ച തുടങ്ങി – ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം . സോളർ സമരം തുടങ്ങും മുൻപുതന്നെ ഒത്തുതീർപ്പ് ചർച്ചയും ആരംഭിച്ചതായി അക്കാലത്ത് ഇടതുപക്ഷ സഹയാത്രികനായിരുന്ന ചെറിയാൻ ഫിലിപ്പിന്റെ വെളിപ്പെടുത്തൽ.…

2 hours ago

ഗുണ്ടാ സ്‌റ്റൈലുമായി മന്ത്രി ഗണേശൻ, ‘സമരക്കാരെയും ഉദ്യോഗസ്ഥരെയും കൈകാര്യം ചെയ്യും’ കുറിതൊട്ടുവെച്ചിട്ടുണ്ട്, ഡ്രൈവിംഗ് പരിഷ്‌ക്കരണം വീണ്ടും വിവാദത്തിലേക്ക്

കൊല്ലം . ഡ്രൈവിങ് ലൈസൻസ് പരിഷ്കരണത്തിനെതിരെ സമരം ചെയ്ത ഡ്രൈവിങ് സ്കൂൾ ഉടമകളെയും സമരം ചെയ്യാനായി ഇളക്കിവിട്ട ഉദ്യോഗസ്ഥരെയും താൻ…

2 hours ago

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയങ്ങൾക്കും സാധ്യതയെന്ന് ഉല്ലാസയാത്ര കഴിഞ്ഞെത്തിയ മുഖ്യമന്ത്രി

തിരുവനന്തപുരം . അടുത്ത അഞ്ച് ദിവസങ്ങളിലായി പെയ്യുന്ന മഴമൂലം മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയങ്ങൾക്കും സാധ്യതയുണ്ടെന്നും ശക്തമായ മഴ ലഭിക്കുന്ന മലയോര…

3 hours ago

കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ശസ്ത്രക്രിയ പിഴവ്, കൈയ്ക്ക് പൊട്ടലുള്ള രോഗിക്ക് കമ്പി മാറിയിട്ടു

കോഴിക്കോട് . കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും ശസ്ത്രക്രിയ പിഴവ് ഉണ്ടായി. കൈയ്ക്ക് പൊട്ടലുള്ള രോഗിക്ക് കമ്പി മാറിയിടുകയായിരുന്നു…

4 hours ago

സിദ്ധാർത്ഥന്റെ കേസിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥയ്ക്ക് സ്ഥാനക്കയറ്റം നൽകി ആദരിച്ച് പിണറായി സർക്കാർ

തിരുവനന്തപുരം . പൂക്കോട് വെറ്ററനറി സർവകലാശാലയിൽ എസ് എഫ് ഐ നേതാക്കളുടെ ക്രൂരമായ റാഗിങ്ങിന് ഇരയായി വിദ്യാർഥി ജെ.എസ്.സിദ്ധാർത്ഥൻ കൊല്ലപ്പെട്ട…

4 hours ago

കേരളത്തിൽ സിപിഎം എന്ന ഫാസിസ്റ്റ് സംഘടനയുടെ കാടത്തത്തിന്റെ തേര്‍വാഴ്ച – കെ സുധാകരൻ

തിരുവനന്തപുരം . ബോംബ് നിര്‍മാണത്തിനിടെ കൊല്ലപ്പെട്ടവ ർക്കുവേണ്ടി രക്തസാക്ഷി സ്മാരക മന്ദിരം പണിത സിപിഎം ഭീകരപ്രവര്‍ത്തനത്തെ താലോലിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ്…

17 hours ago