Kerala

പൊതുപ്രവർത്തകൻ റസാഖ് പയബ്രോട്ടിന്റെ ആത്മഹത്യകമ്മ്യുണിസ്റ്റുകാരുടെ കണ്ണിൽച്ചോരയില്ലായ്മയുടെ നേർസാക്ഷ്യം

മലപ്പുറത്തു പൊതുപ്രവർത്തകൻ റസാഖ് പയമ്പ്രോട്ട് പഞ്ചായത്ത് ഓഫീസിനു മുന്നിൽ തൂങ്ങി മരിച്ചതോടെ പുറത്തുവന്നത് കമ്മ്യുണിസ്റ്റുകാരുടെ കണ്ണിൽച്ചോരയില്ലായ്മയുടെ നേർസാക്ഷ്യം. താൻ ജീവന് തുല്യം സ്‌നേഹിച്ച് ആ പ്രസ്ഥാനത്തിന് വേണ്ടി സ്വന്തം സമ്പാദ്യങ്ങളെല്ലാം എഴുതി നൽകിയ കറകളഞ്ഞ സഖാവായിരുന്നു റസാഖ് . തന്റെ മൂത്ത സഹോദരന്റെ മരണത്തിന് ഉത്തരവാദികളായ മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് സിപിഎം പ്രവർത്തകനായ റസാഖ് പുളിക്കൽ ഗ്രാമപഞ്ചായത്ത് ഓഫീസിൽ കയറിയിറങ്ങിയത്. വെറുതെയങ്ങു കയറിയിറങ്ങുകയായിരുന്നില്ല. പ്ലാന്റിന് എതിരെയുള്ള എല്ലാ തെളിവുകളും സഹിതമാണ് പഞ്ചായത്തിൽ എത്തിയിരുന്നത്. എന്നാൽ സിപിഎം പ്രവർത്തകനായിരുന്നിട്ടുകൂടി ഇക്കാര്യത്തിൽ നിഷ്കരുണം അവഗണിച്ചു. ഇതിൽ മനംനൊന്താണ് പഞ്ചായത്ത് ഓഫീസിനു മുന്നിൽ താൻ നൽകിയ പരാതികളുടെയും തെളിവുകളുടെയും ഫയൽ സമീപം വച്ചതിനു ശേഷം തൂങ്ങി മരിച്ചത്. ആ പഞ്ചായത്ത് ഭരിച്ചിരുന്നത് സി പി എം ആയിരുന്നെന്നു കൂടി ഓർക്കണം. അല്ലെങ്കിലും മാലിന്യ സംസ്കരണ പ്ലാന്റുകളോട് സി പി എമ്മിന് വല്ലാത്തൊരു അടുപ്പമുണ്ടെന്ന് ബ്രഹ്മപുരം കത്തി ചാമ്പലായതോടെ പൊതുജനത്തിന് മനസിലായതാണ്. ഒരു സി പി എം പ്രവർത്തകൻ തന്നെ തന്റെ നാട്ടിലെ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ പ്ലാന്റിനെതിരെ മുന്നോട്ടു വരുമ്പോൾ അതിനെ നിഷ്കരുണം അവഗണിക്കണമെങ്കിൽ അതിനു പിന്നിലും അഴിമതിയുടെ കരങ്ങളുണ്ടാകുമെന്നു പൊതുജനം ചിന്തിച്ചാൽ തെറ്റുപറയാനാകില്ല. മാത്രമല്ല സഖാവ് റസാക്ക് അടുത്തകാലത്തായി തനിക്ക് നേരെ കാണിക്കുന്ന അവഗണനകൾ കൊണ്ട് പാർട്ടിയുമായി കലഹിച്ചിരുന്നു. ഈ കലഹത്തിനൊടുവിലാണ് അദ്ദേഹം ജീവനൊടുക്കിയത്. ഭരിച്ചിരുന്നത് മറ്റൊരു പാർട്ടിയായിരുന്നെങ്കിൽ സഖാക്കൾ ഇപ്പോൾ എന്തൊക്കെ പ്രഹസനങ്ങൾ കാട്ടിക്കൂട്ടിയേനെ.
സിപിഎം അനുഭാവിയായ റസാഖും ഭാര്യയും സ്വന്തം വീടും സ്ഥലവും ഇഎംഎസ് സ്മാരകം പണിയാനായി പാർട്ടിക്ക് എഴുതിക്കൊടുത്തതാണ്. ഇവർക്കു മക്കളുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ പാർട്ടിയായിരുന്നു എല്ലാം. തിരക്കഥാകൃത്ത് ടി.എ. റസാഖിന്റെ ഭാര്യാസഹോദരനാണ്. റസാഖ്, കൊണ്ടോട്ടി ടൈംസ് എന്ന സായാഹ്ന ദിനപത്രവും ലോക്കൽ കേബിൾടിവി ചാനലും നടത്തിയിരുന്നു. അതുകൊണ്ട് തന്നെ വിശാലമായ ബന്ധങ്ങളും അദ്ദേഹത്തിന് ഉണ്ടായിരുന്നു. കൊണ്ടോട്ടിയിൽനിന്ന് പ്രസിദ്ധീകരിച്ചിരുന്നു വന്നിരുന്ന പസിദ്ധീകരണത്തിന്റെ പത്രാധിപരായിരുന്നു. വർത്തമാനം ദിനപത്രത്തിൽ കോർഡിനേറ്റിങ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു.
കൊണ്ടോട്ടി മാപ്പിളകലാ അക്കാദമി മുൻ സെക്രട്ടറിയും സാംസ്‌കാരിക പ്രവർത്തകനുമായിരുന്നു റസാഖ്.വ്യാഴാഴ്ച രാത്രി പഞ്ചായത്ത് മന്ദിരത്തിലെത്തി തൂങ്ങി മരിച്ചതാണെന്നാണ് പോലീസ് നിഗമനം. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾമൂലമാണ് ഇദ്ദേഹത്തിന്റെ സഹോദരൻ ഏതാനും മാസം മുൻപ് മരിച്ചത്. വീടിനു തൊട്ടടുത്തുള്ള മാലിന്യ സംസ്‌കരണ പ്ലാന്റിലെ പുക ശ്വസിച്ചതാണ് ആരോഗ്യം മോശമാകാൻ കാരണം. റസാഖിന്റെ പരാതിയെ അടക്കം അവഗണിച്ചതോടെ അദ്ദേഹം കടുത്ത മനോവ്യഥയിലായിരുന്നു. താൻ നൽകിയ പരാതികൾ പഞ്ചായത്ത് അധികൃതർ അവഗണിക്കുകയാണെന്നും കാട്ടി റസാഖ് പലവട്ടം പത്രസമ്മേളനങ്ങൾ നടത്തിയിരുന്നു. ഇതിന് മറുപടിയായി പഞ്ചായത്തിന്റെ മറുപടി പത്രസമ്മേളനങ്ങളും ഉണ്ടായിരുന്നു.

crime-administrator

Recent Posts

ഡൽഹി മദ്യനയ അഴിമതിക്കേസിൽ ആം ആദ്മി പാർട്ടിയെ പ്രതി ചേർക്കും, എഎപിക്ക് വമ്പൻ ഷോക്ക്

ന്യൂഡൽഹി . ഡൽഹി മദ്യനയ അഴിമതിക്കേസിൽ ആം ആദ്മി പാർട്ടിയെ (എഎപി) എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തും. എഎപി നേതാവും…

8 hours ago

എൽടിടിഇക്ക് ഏർപ്പെടുത്തിയ നിരോധനം 5 വർഷത്തേക്ക് കൂടി നീട്ടി

ന്യൂഡൽഹി . എൽടിടിഇക്ക് ഏർപ്പെടുത്തിയ നിരോധനം അഞ്ച് വർഷത്തേക്ക് കൂടി നീട്ടി കേന്ദ്ര സർക്കാർ. രാജ്യ സുരക്ഷ കണക്കിലെടുത്ത് ലിബറേഷൻ…

9 hours ago

ഇന്തോനേഷ്യയിൽ നിന്ന് മന്ത്രി ഗണേശൻ എത്തി, സമരക്കാരുമായി ബുധനാഴ്ച ചർച്ച

തിരുവനന്തപുരം . ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ ഡ്രൈവിങ് സ്‌കൂള്‍ ഉടമകൾ 13 ദിവസങ്ങളായി നടത്തി വരുന്ന സമരം നീളുന്നതിനിടെ ചര്‍ച്ചയ്ക്ക്…

10 hours ago

കരുവന്നൂർ തട്ടിപ്പുകേസിലെ പ്രതികള്‍ നേരിട്ടും അല്ലാതെയും 27 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചു

കൊച്ചി . കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുകേസിൽ പ്രതികള്‍ക്ക് നേരിട്ടും അല്ലാതെയും 27 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്നു എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്…

10 hours ago

ജയില്‍ മോചിതനായ ഗുണ്ടാത്തലവന് ‘ആവേശം’ സ്റ്റൈലിൽ സ്വീകരണം

തൃശൂര്‍ . നടന്‍ ഫഹദ് ഫാസില്‍ നായകനായ ആവേശം എന്ന ചിത്രത്തിലെ ഒരു രംഗത്തെ അനുകരിക്കുമാറ് ജയില്‍ മോചിതനായ ഗുണ്ടാത്തലവന്…

10 hours ago

ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥി ആര്? മോദിയോ? അമിത്ഷായോ ?

ബി.ജെ.പി.യുടെ പ്രധാനമന്ത്രിസ്ഥാനാർഥി ആരാണെന്ന ചോദ്യമുയർത്തി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ജയിൽമോചിതനായശേഷം നടത്തിയ ആദ്യ പത്രസമ്മേളനത്തിലാണ് ഇങ്ങനെ ഒരു ചോദ്യം…

11 hours ago