India

തലയിലൂടെ കാർ കയറിയിറങ്ങി 3 വയസുകാരിക്ക് ദാരുണാന്ത്യം ; സംഭവം കെട്ടിടത്തിന്‍റെ പാര്‍ക്കിംഗ് സ്ഥലത്ത് കിടന്നുറങ്ങവേ

കെട്ടിടത്തിന്‍റെ പാര്‍ക്കിംഗ് സ്ഥലത്ത് കിടന്നുറങ്ങിയ 3 വയസുകാരിയുടെ തലയിലൂടെ കാർ കയറിയിറങ്ങി. കുട്ടി തൽക്ഷണം മരിച്ചു. ലക്ഷ്മി എന്ന മൂന്നുവയസുകാരിയാണ് തലയ്ക്ക് ഗുരുതര പരുക്കേറ്റ് ദാരുണമായി മരണപ്പെട്ടത്. കനത്ത ചൂട് സഹിക്കാനാവാതെയാണ് കുട്ടി പാർക്കിങ് സ്ഥലത്ത് കിടന്നുറങ്ങിയത്. കുട്ടി കിടന്നുറങ്ങുന്നത് ശ്രദ്ധിക്കാതെ മുന്നോട്ട് എടുത്ത കാര്‍ മൂന്ന് വയസുകാരിയുടെ തലയിലൂടെ കയറിയിറങ്ങുകയായിരുന്നു.
ബുധനാഴ്ച ഉച്ച കഴിഞ്ഞാണ് സംഭവം. വ്യാഴാഴ്ച രാത്രിയാണ് പൊലീസിന് പരാതി ലഭിക്കുന്നത്. കര്‍ണാടകയിലെ ഗുല്‍ബര്‍ഗയിലെ ഷാബാദ് മണ്ഡല്‍ സ്വദേശിയായ കവിതയെന്ന 22 കാരിയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. ജോലി തേടിയാണ് യുവതി മക്കളുമൊന്നിച്ച് ഹൈദരബാദിലെത്തിയത്. ഹയാത്ത് നഗറിന് സമീപത്തെ ലെക്ചറേഴ്സ് കോളനിക്ക് സമീപത്തെ കെട്ടിട നിര്‍മ്മാണ സ്ഥലത്തായിരുന്നു ബുധനാഴ്ച ഇവര്‍ ജോലി ചെയ്തത്.
ഉച്ചയ്ക്ക് ആറു വയസുകാനായ ബാസവ രാജുവിനും മൂന്ന് വയസുകാരി ലക്ഷ്മിക്കും ഒപ്പം ഭക്ഷണം കഴിച്ചു. ചൂട് അസഹനീയമായതിനാല്‍ കെട്ടിടം പണി നടക്കുന്നതിന്‍റെ സമീപത്ത് തന്നെയുള്ള ബാലാജി ആര്‍ക്കേഡിന്‍റെ ബേസ്മെന്‍റില്‍ മകളെ കിടത്തിയ ശേഷം ജോലിക്ക് പോയി. എന്നാല്‍ മൂന്ന് മണിയോടെ പാര്‍ക്കിംഗിലെത്തിയ ഒരു കാര്‍ മകളുടെ ശരീരത്തിലൂടെ കയറിയിറങ്ങിയെന്നാണ് കവിതയുടെ പരാതി. തലയ്ക്ക് ഗുരുതര പരിക്കേറ്റ ലക്ഷ്മി സംഭവ സ്ഥലത്ത് വച്ച് കൊല്ലപ്പെട്ടുവെന്നാണ് ഇവര്‍ ആരോപിക്കുന്നത്.
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങിയ ശേഷം നിര്‍ത്താതെ പോയ വാഹനം കണ്ടെത്താന്‍ ബേസ്മെന്‍റിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ് പൊലീസ്.

crime-administrator

Recent Posts

‘പാർശഫലങ്ങൾ മരണം’, കോവിഡ് വാക്സിൻ പിൻവലിച്ച് ലോകത്തെ ഞെട്ടിച്ച് അസ്ട്രസെനെക്ക

ന്യൂ ഡൽഹി . ഓക്‌സ്‌ഫോർഡ് സർവ്വകലാശാലയുമായി ചേർന്ന് വികസിപ്പിച്ച കോവിഡ്-19 നുള്ള വാക്‌സിൻ ടിടിഎസ് മൂലമുള്ള മരണത്തിനും ഗുരുതരമായ പരിക്കിനും…

8 hours ago

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

വാഷിങ്ടണ്‍ . ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍ മാര്‍ അത്തനാസിയസ് യോഹാന്‍(കെ പി യോഹന്നാന്‍) മൊത്രാപ്പൊലീത്ത അന്തരിച്ചു. 74 വയസായിരുന്നു.…

8 hours ago

ലാവലിൻ കേസ് പരിഗണിച്ചില്ല, കേസ് ലിസ്റ്റ് ചെയ്യുന്നതിൽ ഉദ്യോഗസ്ഥ ഇടപെടലുകൾ ? ചരിത്രത്തിൽ നടക്കാത്ത സംഭവം

ന്യൂ ഡൽഹി . എസ് എൻ സി ലാവലിൻ കേസ് സുപ്രീം കോടതി ബുധനാഴ്ചയും പരിഗണിച്ചില്ല. ലാവലിൻ കേസിൽ അന്തിമവാദം…

10 hours ago

മോദി ഇ.ഡിയെ ഉപയോഗിക്കുന്ന പോലെ പിണറായി വിജിലന്‍സിനെ ഉപയോഗിക്കുന്നു – മാത്യു കുഴല്‍നാടന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇ.ഡിയെ ഉപയോഗിക്കുന്നത് പോലെയാണ് പിണറായി വിജയൻ വിജിലന്‍സിനെ ഉപയോഗിക്കുന്നതെന്ന് മാത്യു കുഴല്‍നാടന്‍ എംഎൽഎ. തങ്ങൾക്കെതിരെ വിമർശനം…

13 hours ago

എസ്എസ്എല്‍സി പരീക്ഷക്ക് 99.69 ശതമാനം വിജയം

തിരുവനനന്തപുരം . ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു 99.69 ആണ് വിജയശതമാനം. കഴിഞ്ഞ തവണത്തേക്കാള്‍ 0.01 ശതമാനത്തിന്റെകുറവാണിത്. 2970…

13 hours ago

കുഴൽനാടനെതിരെ വിജിലൻസ് എഫ്ഐആർ, പിണറായി പക തീർത്തു

ഇടുക്കി . ചിന്നക്കനാലിലെ ഭൂമി കയ്യേറ്റ കേസിൽ എംഎൽഎ മാത്യു കുഴൽനാടനെതിരെ വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഇടുക്കി വിജിലൻസ്…

15 hours ago