Exclusive

തിരുവഞ്ചൂരിനെ പുറത്താക്കി പോലീസ് …

    സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപം നേരിട്ട കോതനല്ലൂർ വരകുകാലായിൽ ആതിര മുരളീധരൻ ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് സ്റ്റേഷൻ ഉപരോധിച്ച യൂത്ത് കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്യുകയും പ്രവർത്തകർക്കുനേരെ പൊലീസ് കയ്യേറ്റം ഉണ്ടാവുകയും ചെയ്തതറിഞ്ഞ് എത്തിയ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎക്കു സ്റ്റേഷനിലേക്ക് ആദ്യം പ്രവേശനം നിഷേധിച്ച് പൊലീസ്. സ്റ്റേഷനു മുന്നിലെത്തിയ തിരുവഞ്ചൂരിനു ഗേറ്റ് പൂട്ടിയിരുന്നതിനാൽ അകത്തേക്കു കയറാനായില്ല.

സ്റ്റേഷനിൽ ഉണ്ടായിരുന്ന എഎസ്പി നഖുൽ രാജേന്ദ്ര ദേശ്മുഖുമായി സംസാരിക്കണമെന്നു തിരുവഞ്ചൂർ ആവശ്യപ്പെട്ടെങ്കിലും ഗേറ്റ് തുറന്നില്ല. ഏറെ സമയം കാത്തുനിന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കുമായി ഫോണിൽ സംസാരിച്ചു. സ്റ്റേഷനു മുൻപിൽ കുത്തിയിരുന്നു സമരം ചെയ്യേണ്ടിവരുമെന്ന് അറിയിച്ചതോടെ എംഎൽഎയെ മാത്രം സ്റ്റേഷനകത്തേക്കു പ്രവേശിപ്പിച്ചു.
സംഭവത്തിൽ 3 ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാത്തതിൽ പ്രതിഷേധിച്ചും പെൺകുട്ടി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതി പ്രതിക്കു ചോർത്തി നൽകിയെന്നാരോപിച്ചും യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റി കടുത്തുരുത്തി പൊലീസ് സ്റ്റേഷനിൽ നടത്തിയ സമരം സംഘർഷത്തിൽ കലാശിച്ചു.
സംഭവത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയി, കോട്ടയം നിയോജക മണ്ഡലം പ്രസിഡന്റ് രാഹുൽ മറിയപ്പള്ളി, ഏറ്റുമാനൂർ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് റാഷ്മോൻ ഒറ്റാട്ടിൽ എന്നിവരെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടയച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഉൾപ്പെടെ 10 പേർക്കെതിരെ വിവിധ വകുപ്പുകൾ ചുമത്തി പിന്നീടു കേസെടുത്തു.
ഇന്നലെ രാവിലെ പത്തോടെ സ്റ്റേഷനിലെത്തിയ യൂത്ത് കോൺഗ്രസ് നേതാക്കൾ പൊലീസുമായി സംസാരിക്കുകയും മറുപടി തൃപ്തികരമാകാത്തതിനെത്തുടർന്നു കുത്തിയിരുന്നു മുദ്രാവാക്യം വിളിക്കുകയുമായിരുന്നു. ഇതോടെ പൊലീസും സമരക്കാരുമായി ഉന്തുംതള്ളുമായി. കൂടുതൽ പാർട്ടി പ്രവർത്തകർ സ്ഥലത്തെത്തിയതോടെ വൈക്കം എഎസ്പി നഖുൽ രാജേന്ദ്ര ദേശ്മുഖിന്റെ നേതൃത്വത്തിൽ സമീപപ്രദേശങ്ങളിൽ നിന്നുള്ള പൊലീസ് സംഘവും സ്ഥലത്തെത്തി ബലമായി സമരക്കാരെ പുറത്താക്കി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ സ്ഥലത്തെത്തി എഎസ്പിയുമായി ചർച്ച നടത്തിയതിനെത്തുടർന്ന്, അറസ്റ്റിലായ നേതാക്കൾക്ക് ജാമ്യം അനുവദിക്കുകയും സമരം അവസാനിപ്പിക്കുകയും ചെയ്തു.
എന്നാൽ ആതിരയുടെ മരണത്തിൽ ഇപ്പോൾ വീണ്ടും വിവാദങ്ങൾ ഉയരുകയാണ് . യുവതി പൊലീസിൽ നൽകിയ പരാതി പ്രതി കോതനല്ലൂർ മുണ്ടയ്ക്കൽ അരുൺ വിദ്യാധരനു ചോർന്നു കിട്ടിയെന്ന് ആരോപണം. പരാതി സമൂഹമാധ്യമങ്ങൾ വഴി പ്രചരിച്ചെന്നും ആരോപണം. ഇതോടെ പെൺകുട്ടി കടുത്തുരുത്തി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതി ഏതാനും മണിക്കൂറുകൾക്കകം പ്രതിയുടെ പക്കൽ എത്തിയതിനെക്കുറിച്ച് അന്വേഷണം വേണമെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ആവശ്യപ്പെട്ടു.പ്രതിയെ സഹായിക്കുന്ന ചിലർ പൊലീസിലുണ്ടെന്നു സംശയമുള്ളതായി തിരുവഞ്ചൂർ പറഞ്ഞു. ഇതു സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് എഎസ്പി നഖുൽ രാജേന്ദ്ര ദേശ്മുഖ് ഉറപ്പുനൽകിയതായും അദ്ദേഹം പറഞ്ഞു. അതേസമയം, പൊലീസിനെതിരെ പരാതിയില്ലെന്ന് ആതിരയുടെ കുടുംബം അറിയിച്ചു.
സംഭവത്തിൽ പ്രതി അരുണിന് (32) എതിരെ ഇന്നലെ വൈകിട്ട് പൊലീസ് ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു. സമൂഹമാധ്യമങ്ങളിലൂടെ അരുണിന്റെ അധിക്ഷേപം നേരിട്ട ആതിര തിങ്കളാഴ്ചയാണു ജീവനൊടുക്കിയത്. ആതിരയുടെ മുൻ സുഹൃത്താണ് അരുൺ.

crime-administrator

Recent Posts

എൻ കെ പ്രേമചന്ദ്രന്റെ ചോദ്യങ്ങൾക്ക്, മിണ്ടാത്ത പൂച്ചയെ പോലെ CPM

സി പി എമ്മിനേറ്റ കനത്ത മുറിവാണ് ഇ.പി ജയരാജൻ വിവാദം. ഇ.പി.ജയരാജന്റെ ബി ജെ പി പ്രവേശനവുമായി ബന്ധപെട്ടു ഉയർന്ന…

6 hours ago

ആര്യയും സച്ചിൻ ദേവും അധികാരത്തിന്റെ ഹുങ്കിൽ മുൻപും ഒരു പാവപ്പെട്ടവന്റെ ജോലി തെറിപ്പിച്ച് അന്നം മുടക്കി

തിരുവനന്തപുരം . മേയർ ആര്യാ രാജേന്ദ്രനും ഭർത്താവും എംഎൽഎയുമായ സച്ചിൻ ദേവും ചേർന്ന് അധികാരത്തിന്റെ ഹുങ്കിൽ ഇതിനു മുൻപും ഒരു…

6 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ് മുൻനിർത്തി അരവിന്ദ് കേജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചേക്കും

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പ് മുൻനിർത്തി അരവിന്ദ് കേജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കാൻ സുപ്രീം കോടതി. ഇടക്കാല…

7 hours ago

ഡ്രൈവർ യദു നീതി തേടി കോടതിയിലേക്ക്, മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് നിർണ്ണായകമായി

തിരുവനന്തപുരം . മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയ്‌ക്കും എതിരായ പരാതിയില്‍ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ഡ്രൈവര്‍…

7 hours ago

മേയറെ പടുകുഴിയിൽ ചാടിച്ചു? തൃക്കാക്കരയിലും വടകരയിലും പയറ്റിയ അശ്ളീല ബോംബ് തലസ്ഥാനത്ത് ചീറ്റി

തൃക്കാക്കരയിലും വടകരയിലും പയറ്റിയ അശ്ളീല ബോംബ് തലസ്ഥാനത്ത് ചീറ്റി പോയെന്ന് മുൻ ദേശാഭിമാനി എഡിറ്റർ ജി ശക്തിധരന്റെ ഫേസ് ബുക്ക്…

8 hours ago

രാഹുല്‍ ഗാന്ധി ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ നാമനിര്‍ദേശ പത്രിക നൽകി

ന്യൂ ഡൽഹി . ആഴ്ചകൾ നീണ്ട സസ്പെൻസുകൾക്ക് ഒടുവിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍…

10 hours ago