ഡി വൈ എസ്പി ഹരികൃഷ്ണന്റെ മരണത്തിൽ ദുരൂഹത .

സോളാർ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന റിട്ടയേഡ് ഡി വൈ എസ് പി കെ ഹരികൃഷ്ണനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കായംകുളം രാമപുരത്തെ റെയിൽവെ ലെവൽ ക്രോസിൽ പുലർച്ചെയോടെയാണ് മൃതദേഹം കണ്ടെത്തിയത്. സോളാർ കേസ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു ഹരികൃഷ്ണൻ. ഹരിപ്പാട് സ്വദേശിയായ ഹരികൃഷ്ണൻ പെരുമ്പാവൂർ ഡിവൈഎസ്‌പി ആയിരിക്കെയാണ് സോളർ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായത്. ട്രാക്കിന് സമീപം നിർത്തിയിട്ടിരുന്ന ഇദ്ദേഹത്തിന്റെ കാറിൽ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടത്തി.

ഇദ്ദേഹം അടുത്തിടെ കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇദ്ദേഹത്തിനെതിരെ വിജിലൻസ് കേസുകൾ നിലവിലുണ്ട്. വിജിലൻസ് ഏറ്റവും അധികം സ്വത്തു കണ്ടെത്തിയതു സോളർ കേസ് അന്വേഷിച്ച കെ.ഹരികൃഷ്ണനിലായിരുന്നു. ആലപ്പുഴ ഹരിപ്പാട് സ്വദേശിയാണ് ഹരികൃഷ്ണൻ. ഹരികൃഷ്ണനെ സസ്‌പെന്റും ചെയ്തിട്ടുണ്ട്. സോളാർ തട്ടിപ്പു കേസിൽ തെളിവുകൾ കൈക്കലാക്കുകയും അതു പിന്നീട് സമർഥമായി ഉപയോഗിക്കുകയും ചെയ്തയാളാണ എന്ന ആരോപണവും ഉയർന്നു.സരിത ഉണ്ടെന്നു പറഞ്ഞ തെളിവുകൾ ഒന്നൊഴിയാതെ ശേഖരിക്കാൻ ഏറ്റവുമധികം വ്യഗ്രത കാണിച്ചതും ഇദ്ദേഹം തന്നെ.

പരാതികളെ തുടർന്ന് ഹരികൃഷ്ണന്റെ ഹരിപ്പാടും കായംകുളത്തുമുള്ള വീടുകളിലും പെരുമ്പാവൂരിലെ ഫ്‌ളാറ്റിലും റെയ്ഡ് നടത്തിയ വിജിലൻസ് സ്പെഷ്യൽസെൽ സംഘം വസ്തു ഇടപാടുകളുമായും വരവു ചെലവുമായും ബന്ധപ്പെട്ട നിരവധി രേഖകൾ പിടിച്ചെടുത്തിരുന്നു. തലശേരിയിൽനിന്ന് എസ്‌ഐ: ബിജു ലൂക്കോസിന്റെ നേതൃത്വത്തിൽ സരിത എസ്. നായരെ അറസ്റ്റ് ചെയ്യാൻ പുറപ്പെട്ട പൊലീസ് സംഘത്തെ മറികടന്ന് ഡിവൈ.എസ്‌പി: ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം തിരക്കിട്ട് സരിതയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

എന്നാൽ ഇപ്പോൾ ദുരൂഹ സാഹചര്യത്തിലുള്ള ഹരികൃഷ്ണന്റെ മരണം കൊലപാതകമാണെന്ന തരത്തിലാണ് സൂചനകൾ ഉയരുന്നത്. സരിതാ എസ്സ് നായരുമാണ് സരിതയുടെ പിന്നിൽ കളിച്ച പല ഉന്നതന്മാരുമായും ബന്ധപ്പെട്ട തെളിവുകൾ ഒരു പ്കസ്ജഹേ ഹരികൃഷ്ണന്റെ കൈയിൽ ഉണ്ടായിരുന്നു എന്ന് ഊഹിക്കാവുന്നതാണ്. കാരണം ഈ കേസിൽ ഏറ്റവുമധികം ഇൻവോൾവ് ആയിട്ടുള്ള ആളാണ് ഹരികൃഷ്ണൻ . അങ്ങനെയെങ്കിൽ തീർച്ചയായും സരിതയുമായി ബന്ധപ്പെട്ട പല രഹസ്യങ്ങളുടെയും താക്കോൽ ഇയാളുടെ കൈവശം ഉണ്ടായിരുന്നു എന്ന് വേണം അനുമാനിക്കാൻ . അങ്ങനെയെങ്കിൽ അത് ഇല്ലാതാക്കുന്നതിന് വേണ്ടി ഇയാളെ വകവരുത്തിയതാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. എന്തായാലും

crime-administrator

Recent Posts

ജയറാമിന്റെയും പാര്‍വതിയുടെയും മകൾ മാളവികയുടെ വിവാഹം ഗുരുവായൂരിൽ നടന്നു

താര ദമ്പതികളായ ജയറാമിന്റെയും പാര്‍വതിയുടെയും മകളും മോഡലുമായ മാളവികയുടെ വിവാഹം ഗുരുവായൂര്‍ ക്ഷേത്രത്തിൽ നടന്നു. പാലക്കാട് സ്വദേശിയായ നവനീതാണ് ജയറാമിന്റെ…

59 mins ago

സമരക്കാർക്ക് അടി, ഡ്രൈവിങ് ടെസ്റ്റ് പരിഷ്ക്കരണത്തിന് സ്റ്റേയില്ല

കൊച്ചി . ഡ്രൈവിങ് ടെസ്റ്റ് പരിഷ്ക്കരണത്തിൽ ട്രാൻസ് പോർട്ട് കമ്മിഷണർ പുറപ്പെടുവിച്ച സർക്കുലറിന് ഹൈക്കോടതിയുടെ സ്റ്റേയില്ല. പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന്…

2 hours ago

കൊച്ചിയിൽ ചോരക്കുഞ്ഞിനെ ഫ്ലാറ്റിൽ നിന്ന് എറിഞ്ഞു കൊന്നു

കൊച്ചി . എറണാകുളം പനമ്പള്ളിനഗറിലെ വിദ്യാനഗറിൽ ചോരക്കുഞ്ഞിനെ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞു ഫ്ലാറ്റിൽ നിന്ന് എറിഞ്ഞു കൊന്നു. വിദ്യാനഗറിലെ റോഡിൽ…

3 hours ago

ഒന്ന് പോടാപ്പാ.. നീയൊക്കെ ഞൊട്ടും…CITUനെ പഞ്ഞിക്കിട്ട് ഗണേശൻ

ഡ്രൈവിംഗ് സ്കൂളുകൾ മാഫിയ സംഘങ്ങളാണെന്ന ഗതാഗത മന്ത്രിയുടെ പ്രസ്താവനയാണ് ഇപ്പോൾ CITU വിനു മന്ത്രി ഗണേശനെ ഒതുക്കാൻ കിട്ടിയിരിക്കുന്ന വടി.മലപ്പുറത്താണ്…

5 hours ago

മന്ത്രി ഗണേശിനെ മുട്ട് കുത്തിക്കാൻ ഡ്രൈവിംഗ് സ്കൂളുകൾ കൂട്ടത്തോടെ സമരത്തിൽ

കുളിപ്പിച്ച് കുളിപ്പിച്ച് മന്ത്രി ഗണേഷ് കുഞ്ഞിനെ തന്നെ കൊല്ലുമോ? ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ ഡ്രൈവിങ് ടെസ്റ്റ്…

5 hours ago

മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എക്കും എതിരെ കേസെടുക്കണം

തിരുവനന്തപുരം . നടുറോഡില്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് ഡ്രൈവറെ ഭീഷണിപ്പെടുത്തുകയും യാത്രക്കാരെ ഇറക്കിവിടുകയും ചെയ്ത സംഭവത്തില്‍ മേയര്‍ ആര്യ രാജേന്ദ്രനെതിരെയും…

5 hours ago