Kerala

ഉത്തരം മുട്ടിയപ്പോൾ കൊഞ്ഞനം കുത്തിയ മന്ത്രി രാജേഷിനെ നിർത്തിപ്പൊരിച്ച് വി ഡി സതീശൻ

കെപിസിസി 1,000 വീടുകൾ നിർമിച്ചു നൽകുമെന്നു പ്രഖ്യാപിച്ചിട്ട് വെറും 43 വീടുകൾ മാത്രമേ പണിതുള്ളൂവെന്ന മന്ത്രി എം.ബി.രാജേഷിന്റെ പരാമർശത്തിന് മാസ്സ് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
പാവപ്പെട്ടവർക്കും ഭവനരഹിതർക്കും വീടു നൽകുന്ന ലൈഫ് മിഷൻ പദ്ധതി മെല്ലെപ്പോക്കിലാണെന്ന പ്രതിപക്ഷ ആരോപണത്തെ ചെറുക്കാനാണ് എം ബി രാജേഷ് കെ പി സി സി ക്കെതിരെ രംഗത്തെത്തിയത് . എതിർപ്പുണ്ടെങ്കിൽ പട്ടിക പ്രസിദ്ധീകരിക്കൂ എന്ന് വെല്ലുവിളിക്കുക കൂടി ചെയ്തു മന്ത്രി . ഇതോടെ 1,000 വീടുകളുടെയും പട്ടിക നൽകാമെന്നും കോടിയേരി ബാലകൃഷ്ണൻ 2018ൽ പ്രഖ്യാപിച്ച 2,000 വീടുകൾ എന്തായെന്നു മന്ത്രി വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ തിരിച്ചടിച്ചു. പോരാളി ഷാജിയെ പോലെ മന്ത്രി രാജേഷ് തരംതാണെന്നു പറയുന്നില്ല. കണക്ക് വച്ചാണ് ഞങ്ങൾ മറുപടി പറയുന്നത്. ലൈഫ് മിഷൻ സംബന്ധിച്ച് കണക്കുകൾ വച്ചാണ് മന്ത്രിയും മറുപടി പറയേണ്ടതെന്നും വി.ഡി.സതീശൻ പറഞ്ഞു.

ലൈഫ് എന്നാൽ ജീവിതമെന്നാണ് അർഥമെങ്കിലും കഴിഞ്ഞ 5 വർഷം സർക്കാർ കാട്ടിയ മെല്ലെപ്പോക്കു കാരണം ഇപ്പോൾ കാത്തിരിപ്പ് എന്നായി അർ‌ഥമെന്ന് അടിയന്തര പ്രമേയ നോട്ടിസ് അവതരിപ്പിച്ച ലീഗ് അംഗം പി.കെ.ബഷീർ പരിഹസിച്ചു. മുൻ സർക്കാരിന്റെ കാലത്ത് നിർമാണം അവസാന ഘട്ടത്തിലെത്തിയ 52,455 വീടുകൾ പൂർത്തീകരിച്ച് അതിന്റെ ക്രെഡിറ്റ് കൂടി ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സർക്കാർ പുതിയ കണക്ക് അവതരിപ്പിക്കുന്നതെന്നു ബഷീർ കുറ്റപ്പെടുത്തി. സർക്കാർ ലൈഫ് മിഷൻ പദ്ധതിയിൽ അമാന്തം കാട്ടിയപ്പോൾ നാട്ടുകാരിൽ പലരും സ്ഥലവും വീടും കൊടുത്തു. അതെല്ലാം സർക്കാരിന്റെ സ്വന്തം ചെലവിൽ മന്ത്രി ചേർത്ത് അവകാശവാദം ഉന്നയിക്കുകയാണ്. ഭവന നിർമാണം കൃത്യമായി നടത്തിയിരുന്ന തദ്ദേശ സ്ഥാപനങ്ങൾക്കു ചുമതല തിരികെ നൽകണമെന്നും ബഷീർ ആവശ്യപ്പെട്ടു.

എന്നാൽ പ്രതിപക്ഷത്തിന്റെ ആരോപണം തെറ്റാണെന്നും 2,62,131 പേരാണ് ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ലൈഫ് പദ്ധതിയിൽ വീട് സ്വന്തമാക്കിയതെന്നും മന്ത്രി എം.ബി.രാജേഷ് മറുപടി നൽകി. പ്രളയവും കോവിഡും കാരണം 3 വർഷത്തോളമുണ്ടായ സ്തംഭനാവസ്ഥ 5 ലക്ഷം വീട് എന്ന നേട്ടം കൈവരിക്കുന്നതിനു തടസ്സമായി. ലൈഫ് പദ്ധതി 3 വർഷം പിന്നിട്ടപ്പോൾ നേരത്തെ അപേക്ഷിക്കാൻ കഴിയാത്തവർക്ക് വീണ്ടും അവസരം നൽകണമെന്ന് പ്രതിപക്ഷത്ത് ഇരിക്കുന്നവർ ഉൾപ്പെടെയുള്ള എംഎൽഎമാർ ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് 2020ൽ പുതിയ അപേക്ഷ വിളിച്ചത്. ഇതിനെ വീട് നൽകാതെ വീണ്ടും അപേക്ഷ ക്ഷണിച്ചെന്നു കുറ്റപ്പെടുത്തരുതെന്നും മന്ത്രി ആവശ്യപ്പെട്ടു.

crime-administrator

Recent Posts

ഫോൺ ഫോർമാറ്റ് ചെയ്തു, പെൻഡ്രൈവിൽനിന്ന് വിഡിയോ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തു, പഠിച്ച പണി 18 ഉം പയറ്റിയാലും കേജ്‌രിവാളിന്റെ PA ബിഭവ് കുമാറിനെ രക്ഷപെടുത്താനാവില്ല

ന്യൂഡൽഹി . പഠിച്ച പണി 18 ഉം പയറ്റിയാലും കേജ്‌രിവാളിന്റെ പഴ്സനൽ സെക്രട്ടറി ബിഭവ് കുമാറിനെ ഇനി രക്ഷപെടുത്താനാവില്ല.രാജ്യസഭാംഗം സ്വാതി…

6 hours ago

ഖജനാവ് കാലി, ചില്ലിക്കാശ് തരില്ല, ഉല്ലാസ യാത്ര കഴിഞ്ഞു വന്ന പിണറായിയുടെയും ബാലഗോപാലന്റെയും പള്ളക്കടിച്ച് കേന്ദ്രം

ന്യൂ ഡൽഹി . കേരളം നേരിടുന്ന കടുത്ത ധനപ്രതിസന്ധി തീര്‍ക്കാന്‍ 9000 കോടി വായ്പയെടുക്കുന്നതിന് ഉടന്‍ അനുമതി നല്‍കണമെന്ന പിണറായി…

6 hours ago

ആയുർവേദത്തെ പുച്ഛിക്കുന്നവരും ഹോമിയോ ചികിൽസയെ തട്ടിപ്പാണ് എന്ന് പറഞ്ഞ് പരിഹസിക്കുന്നവരും ഇതൊന്നു അറിയണം, കൈവിരലിൻ്റെ ചികിൽസയ്ക്ക് നാക്കിന് സർജറി ചെയ്യുന്ന നാട്ടിൽ ഇതിലും ഭേദം സ്വയം ചികിൽസ അല്ലേ?

പത്തനംതിട്ട . 'ആയുർവേദത്തെ പുച്ഛിക്കുന്നവരും ഹോമിയോ ചികിൽസയെ തട്ടിപ്പാണ് എന്ന് പറഞ്ഞ് പരിഹസിക്കുന്നവരുംഇതൊന്നു അറിയണം, കൈവിരലിൻ്റെ ചികിൽസയ്ക്ക് നാക്കിന് സർജറി…

9 hours ago

കേജിരിവാളിന്റെ ആംആദ്മി പാര്‍ട്ടി പിളർപ്പിലേക്ക്, ഭിന്നത രൂക്ഷമായി ! സ്വാതിയെ തല്ലി ചവിട്ടിചതച്ചു, അഴിമതി തുടക്കാൻ ചൂലുമായി വന്ന കേജിരിവാൾ നിലം പൊത്തുകയാണ്

കേജ്‌രിവാളിന്റെ ആംആദ്മി പാര്‍ട്ടിയിൽ ഭിന്നതകള്‍. അരവിന്ദ് കേജ്‌രിവാളടക്കമുള്ള നേതാക്കള്‍ അഴിമതിക്കേസില്‍ ജയിലിലായതും സിക്ക് ഭീകരിൽ നിന്ന് പണം വാങ്ങിയെന്ന ആരോപണവും…

9 hours ago

സോളർ സമരം തുടങ്ങും മുൻപേ ഒത്തുതീർപ്പ് ചർച്ച തുടങ്ങി – ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം . സോളർ സമരം തുടങ്ങും മുൻപുതന്നെ ഒത്തുതീർപ്പ് ചർച്ചയും ആരംഭിച്ചതായി അക്കാലത്ത് ഇടതുപക്ഷ സഹയാത്രികനായിരുന്ന ചെറിയാൻ ഫിലിപ്പിന്റെ വെളിപ്പെടുത്തൽ.…

19 hours ago

ഗുണ്ടാ സ്‌റ്റൈലുമായി മന്ത്രി ഗണേശൻ, ‘സമരക്കാരെയും ഉദ്യോഗസ്ഥരെയും കൈകാര്യം ചെയ്യും’ കുറിതൊട്ടുവെച്ചിട്ടുണ്ട്, ഡ്രൈവിംഗ് പരിഷ്‌ക്കരണം വീണ്ടും വിവാദത്തിലേക്ക്

കൊല്ലം . ഡ്രൈവിങ് ലൈസൻസ് പരിഷ്കരണത്തിനെതിരെ സമരം ചെയ്ത ഡ്രൈവിങ് സ്കൂൾ ഉടമകളെയും സമരം ചെയ്യാനായി ഇളക്കിവിട്ട ഉദ്യോഗസ്ഥരെയും താൻ…

19 hours ago