Exclusive

ജനങ്ങളുടെ നടുവൊടിച്ച കമ്മി ബജറ്റ്

കേരളത്തിലെ ജനങ്ങളുടെ നടുവൊടിക്കുന്നതായിരുന്നു ഇന്ന് ധന മന്ത്രി ബാലഗോപാൽ അവതരിപ്പിച്ച രണ്ടാം സമ്പൂർണ ബജറ്റ് .
ബജറ്റ് അവതരിപ്പിച്ചപ്പോള്‍ നികുതികളില്‍ വരുത്തിയത് വന്‍ വര്‍ധനവാണ് . 2900 കോടിയുടെ അധിക വിഭവസമാഹരണമെന്ന പേരില്‍ ജനങ്ങള്‍ക്കു മേല്‍ വന്‍ഭാരം ആണ് പിണറായി സർക്കാർ ഈ ബജറ്റിലൂടെ അടിച്ചേൽപ്പിച്ചിരിക്കുന്നത്.
എതാണ്ട് എല്ലാ നികുതിയും ധനമന്ത്രി വര്‍ധിപ്പിച്ചിട്ടുണ്ട്. സാമ്ബത്തിക പ്രതിസന്ധികാലത്ത് നികുതി വര്‍ധിപ്പിക്കാതെ മറ്റു പോംവഴികളില്ലെന്ന ന്യായമാണ് ഈ നികുതി വർദ്ധനവിന് ധനമന്ത്രി പറയുന്ന ന്യായം.
മദ്യത്തിനും ഇന്ധനത്തിനും സാമൂഹിക സുരക്ഷാ സെസ് ഏര്‍പ്പെടുത്തിയതാണ് ഇക്കൂട്ടത്തിൽ ഏറ്റവും പ്രധാന പ്രഖ്യാപനം. ഇതിനൊപ്പം വാഹന നികുതിയും വൈദ്യുത തീരുവയും കൂട്ടുമെന്നും അറിയിച്ചിട്ടുണ്ട്. രണ്ട് ലക്ഷം വരെയുള്ള മോട്ടോര്‍ വാഹനങ്ങളുടെ നികുതി രണ്ട് ശതമാനം കൂട്ടും.

അഞ്ച് ലക്ഷം രൂപ വരെയുള്ള കാറുകള്‍ക്ക് ഒരു ശതമാനവും അഞ്ച് ലക്ഷം രൂപ മുതല്‍ 15 ലക്ഷം വരെയുള്ള കാറുകള്‍ക്ക് രണ്ട് ശതമാനവും 15 ലക്ഷം മുതല്‍ 30 ലക്ഷം വരെ വിലയുള്ളവക്ക് ഒരു ശതമാനവും നികുതി വര്‍ധിക്കും. ഇതിലൂടെ 340 കോടി രൂപയുടെ അധിക വരുമാനമാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
കെട്ടിട നികുതി പരിഷ്കരിക്കുമെന്ന് ധനമന്ത്രി അറിയിച്ചു. ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്തും. ഇതിലൂടെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 1000 കോടി അധികമായി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭൂമിയുടെ ന്യായവിലയും വര്‍ധിപ്പിച്ചിട്ടുണ്ട്.
ഭൂമിയുടെ ന്യായവിലയില്‍ 20 ശതമാനം വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. വിവിധ കോടതി സേവനങ്ങള്‍ക്കുള്ള ഫീസും ഉയര്‍ത്തിയിട്ടുണ്ട്. 10 വര്‍ഷമായി കോര്‍ട്ട് ഫീസുകള്‍ വര്‍ധിപ്പിച്ചിട്ടില്ലെന്ന ന്യായം പറഞ്ഞാണ് വര്‍ധന വരുത്തിയത്.
പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടു രൂപ സെസ് എന്ന പേരില്‍ വര്‍ധിപ്പിച്ചു. മദ്യത്തിനും വില കൂട്ടിയിട്ടുണ്ട്. ആയിരം രൂപ വരെ വിലയുള്ള മദ്യത്തിന് 20 രൂപയും അതിനു മുകളിലുള്ള മദ്യത്തിന് 40 രൂപയുമാണ് സെസ് എന്ന പേരില്‍ കൂട്ടിയത്. കൂട്ടാവുന്ന എല്ലാ മേഖലകളിലും നികുതി വര്‍ധിപ്പിച്ചിട്ടുണ്ട്. ഭൂമിയുടെ ന്യായവില 20 ശതമാനം കൂട്ടി.

സംസ്ഥാനത്ത് വാഹന നികുതിയും കൂട്ടി. ബൈക്കിന് 100 രൂപ കാറിന് 200 രൂപ എന്നിങ്ങനെ വാഹനസെസ് കൂടും. കാര്‍ നികുതിയും കൂട്ടിയിട്ടുണ്ട്. 5 ലക്ഷം വരെ 1% നികുതി. 5മുതല്‍ 15 ലക്ഷം വരെ 2% നികുതി. 15 ലക്ഷത്തിനു മേല്‍ 1%ഇതുവഴി ഏഴു കോടി രൂപ അധികവരുമാനം ലഭിക്കുമെന്നാണ് ധനമന്ത്രി പറയുന്നത്. മോട്ടര്‍ സൈക്കിളുകളുടെ ഒറ്റത്തവണ നികുതിയില്‍ 2 ശതമാനം വര്‍ധനസംസ്ഥാനത്തെ കെട്ടിട നികുതിയും പരിഷ്‌കരിച്ചു. ഒരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഒന്നിലധികം വീടുകള്‍ക്ക് പ്രത്യേക നികുതി ഏര്‍പ്പെടുത്തി. ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങള്‍ക്ക് പ്രത്യേക നികുതി ഏര്‍പ്പെടുത്തി. ഫഌറ്റുകളുടെ മുദ്രവില കൂട്ടിയിട്ടുണ്ട്. പ്രതിപക്ഷ ബഹളത്തോടെയാണ് ധനമന്ത്രി ബാലഗോപാല്‍ കമ്മി ബജറ്റ് അവതരിപ്പിച്ച്‌ അവസാനിപ്പിച്ചത്.

crime-administrator

Recent Posts

‘സോളാര്‍ സമരം പെട്ടെന്ന് വേണ്ടെന്നു വെച്ചത് കേന്ദ്രസേനയെ വിളിച്ചതോടെ, അപ്പിയിടാന്‍ സ്ഥലമില്ലാതെ കമ്മികള്‍ കുഴങ്ങി, അല്ലെങ്കിൽ തിരുവനന്തപുരം വലിയൊരു കക്കൂസ് ആയേനെ’ – ടി പി സെൻ കുമാർ

തിരുവനന്തപുരം . സോളാര്‍ സമരം പെട്ടെന്ന് വേണ്ടെന്നു വെച്ചത് കേന്ദ്രസേനയെ വിളിച്ചതോടെയാണെന്ന് മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍. കേരള…

6 hours ago

മോഡലുകൾക്ക് മയക്ക് മരുന്ന്, ‘കണക്ക് ബുക്കിൽ’ ഇക്കയും, ബോസും

കൊച്ചി . കൊച്ചിയിൽ മോഡലുകൾക്ക് മയക്ക് മരുന്ന് വിതരണം നടത്തിവരുന്ന സംഘത്തിന്റെ 'കണക്ക് ബുക്കിൽ' ഒരു ഇക്കയും, ബോസും .ഇക്കയും,…

7 hours ago

മന്ത്രി കസേരയെ ചൊല്ലി എന്‍സിപിയില്‍ കലാപം, ശശീധരന്റെ മന്ത്രി കസേര എന്റെ ഔദാര്യമെന്ന് തോമസ് കെ. തോമസ്

ആലപ്പുഴ . മന്ത്രി കസേരയെ ചൊല്ലി എന്‍സിപിയില്‍ വീണ്ടും ഭിന്നത രൂക്ഷമായി. ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ എന്‍സിപിയിലെ മന്ത്രിസ്ഥാനം തനിക്ക്…

7 hours ago

കേരളത്തിൽ നിന്ന് അവയവ മാഫിയ 20 ലേറെ ദാതാക്കളെ ഇറാനിലെത്തിച്ചു, അവയവം വിൽക്കാനെത്തി സാബിത്ത് നാസർ ഏജന്റായി

കൊച്ചി . എറണാകുളം നെടുമ്പാശ്ശേരി കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വന്ന അവയവമാഫിയ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്തെ പല സംസ്ഥാനങ്ങളിൽ നിന്നായി…

8 hours ago

ഹെലികോപ്റ്റര്‍ അപകടത്തില്‍ കാണാതായ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയെയും ധനമന്ത്രി അമീര്‍ അബ്ദുള്ളാഹിയാനെയും ഇതുവരെ കണ്ടെത്താനായില്ല, പ്രാർത്ഥനയുമായി ഇറാൻ ജനത

ടെഹ്‌റാന്‍ . ഹെലികോപ്റ്റര്‍ അപകടത്തില്‍ കാണാതായ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയെയും ധനമന്ത്രി അമീര്‍ അബ്ദുള്ളാഹിയാനെയും ഇതുവരെ കണ്ടെത്താനായില്ല. ഇറാന്റെ…

9 hours ago

ഫോൺ ഫോർമാറ്റ് ചെയ്തു, പെൻഡ്രൈവിൽനിന്ന് വിഡിയോ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തു, പഠിച്ച പണി 18 ഉം പയറ്റിയാലും കേജ്‌രിവാളിന്റെ PA ബിഭവ് കുമാറിനെ രക്ഷപെടുത്താനാവില്ല

ന്യൂഡൽഹി . പഠിച്ച പണി 18 ഉം പയറ്റിയാലും കേജ്‌രിവാളിന്റെ പഴ്സനൽ സെക്രട്ടറി ബിഭവ് കുമാറിനെ ഇനി രക്ഷപെടുത്താനാവില്ല.രാജ്യസഭാംഗം സ്വാതി…

18 hours ago