Exclusive

കെ റെയിൽ പൊളിഞ്ഞു.. സ്വന്തക്കാരെ സ്മാർട്ട് സിറ്റിയിൽ തിരുകിക്കയറ്റി പിണറായി

സില്‍വര്‍ ലൈന്‍ പ്രോജക്‌ട് പൊളിഞ്ഞതോടെ സ്വന്തക്കാരെ സ്മാർട്ട് സിറ്റിയിൽ തിരുകിക്കയറ്റി പിണറായി വിജയൻറെ അടുത്ത നീക്കം . കെ റെയിലിന്റെ പേരിൽ ശമ്പളം കൊടുത്ത തീറ്റിപ്പോറ്റിയിരുന്ന ഉദ്യോഗസ്ഥ വൃന്ദങ്ങളായ സിപിഎമ്മിന്റെ ആശ്രിതരെല്ലാം കെ റെയിൽ വെള്ളത്തിലായതോടെ ജോലി തിരിച്ചല്ലോ . എന്നാൽ ഇവരെ കൈവിടാതെ ആശ്രിതവത്സലനായ പിണറായി സ്മാര്‍ട്ട് സിറ്റി‍ മേല്‍നോട്ട ചുമതല കെറെയിലിന് നല്‍കിയിരിക്കുകയാണ് ഇപ്പോൾ .
പിണറായി സര്‍ക്കാര്‍ സ്വപ്‌ന പദ്ധതിയെന്ന പേരില്‍ കൊണ്ടുവന്ന സില്‍വര്‍ ലൈന്‍ പ്രോജക്‌ട് പൊളിഞ്ഞതോടെയാണ് പിണറായി സ്മാര്‍ട്ട്‌സിറ്റി ചുമതല കെ റെയിലിന് കൈമാറിയത് .
കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച്‌ തീരുമാനം കൈക്കൊണ്ടത്. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് നിലവില്‍ കേന്ദ്രാനുമതിയില്ല. കൂടാതെ പദ്ധതിക്കെതിരെയുള്ള ജനരോഷവും ശക്തമാണ്.
ഇതോടെയാണ് സ്മാര്‍ട് സിറ്റി പദ്ധതികളുടെ മേല്‍നോട്ടം കെ റെയില്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന് കൈമാറാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. തിരുവനന്തപുരം സ്മാര്‍ട്ട് സിറ്റിയില്‍ നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കു പുറമേ മറ്റ് പദ്ധതികളുടെ വിശദമായ പദ്ധതി രേഖയും ഇനി കെ റെയിലിലെ വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ ആയിരിക്കും. ടെന്‍ഡര്‍ വഴിയാണ് കെ റെയിലിന് മോല്‍നോട്ടച്ചുമതല ലഭിച്ചിരിക്കുന്നത്.
അതേസമയം സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പിലാക്കുമെന്ന് പറഞ്ഞിരുന്ന സര്‍ക്കാര്‍ ഇപ്പോഴത് ഏകദേശം ഉപേക്ഷിച്ച മട്ടാണ്. അതിനു പിന്നാലെ സ്മാര്‍ട്ട് സിറ്റിയുടെ മേല്‍നോട്ടം കെ റെയിലിനെ ഏല്‍പ്പിച്ചത്. സില്‍വര്‍ ലൈന്‍ പദ്ധതിയെന്ന പേരിലുള്ള സര്‍വ്വേ നടത്തിപ്പെന്ന പ്രഹസനത്തിനെതിരെ നിരവധി വിമര്‍ശനങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ നിന്നും ഉയരുന്നത്. ‘സില്‍വര്‍ ലൈന്‍ പദ്ധതിക്കായി ഭൂമി നഷ്ടപ്പെടുന്നവരെ ഒരു വഴിക്കാക്കി ഇനി അവര്‍ക്ക് ആ ഭൂമി ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയായി. അതിനുശേഷം അടുത്തതുമായി സര്‍ക്കാര്‍ വീണ്ടും ഇറങ്ങിയിരിക്കുകയാണ്. കെ റെയിലോ നടക്കൂല, അപ്പോ ഇതങ്കിലും നടക്കട്ടെ തുടങ്ങി നിരവധി വിമര്‍ശനങ്ങളാണ് ഉയരുന്നത്.

എന്നാൽ സംസ്ഥാനത്തിന്‍റെ വികസനത്തിന് സില്‍വര്‍ ലൈന്‍ പദ്ധതി അനിവാര്യമാണെന്ന വാദത്തിലുറച്ചു നിൽക്കുകയാണ് ഇപ്പോഴും മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രാനുമതി ലഭിച്ചാലുടന്‍ കെ റെയിൽ വിഷയത്തിൽ തുടര്‍നടപടി സ്വീകരിക്കുമെന്നും 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിലെ വ്യവസ്ഥകള്‍ പാലിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.

crime-administrator

Recent Posts

ബോംബ് നിർമാണത്തിൽ കൊല്ലപ്പെട്ടവരെയും CPM രക്തസാക്ഷികളാക്കി, സ്‌മാരകം നിർമിച്ചു, ഉദ്ഘാടനം എം വി ഗോവിന്ദൻ

കണ്ണൂർ . ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവരെയും CPM രക്തസാക്ഷികളാക്കി. സിപിഎം അവർക്കായി രക്തസാക്ഷി സ്‌മാരകം നിർമിച്ച് ലോക കമ്മ്യൂണിസ്റ്റ് ചരിത്രം…

1 min ago

ബോബി ചെമ്മണ്ണൂരിന്‍റെ ലക്കിഡ്രോ നിയമ കുരുക്കിലാക്കി, കേസെടുത്ത് പോലീസ്, ചായപ്പൊടിക്കൊപ്പം ലക്കിഡ്രോ നടത്തിയത് നിയമ വിരുദ്ധം

കല്‍പറ്റ . ബോബി ചെമ്മണ്ണൂരിന്‍റെ ലക്കിഡ്രോ നിയമ കുരുക്കിലാക്കി. ചായപ്പൊടിക്കൊപ്പം നിയമങ്ങൾ ലംഘിച്ച് ലക്കിഡ്രോ നടത്തിയതിന് വ്യവസായിയും സാമൂഹ്യപ്രവര്‍ത്തകനുമായ ബോബി…

43 mins ago

ക്രൈം ബ്രാഞ്ച് അന്വേഷണം ശരിയായ വഴിക്കല്ല, APP അനീഷ്യയുടെ ആത്മഹത്യ സിബിഐ അന്വേഷിക്കണം, ഗവർണറെ കണ്ട് മാതാപിതാക്കൾ

തിരുവനന്തപുരം . പരവൂർ കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനീഷ്യയുടെ ആത്മഹത്യയിൽ സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് മാതാപിതാക്കൾ ഗവർണര്‍ ആരിഫ്…

1 hour ago

സ്‌കൂള്‍ ഓഡിറ്റോറിയവും ഗ്രൗണ്ടും വിദ്യാര്‍ഥികള്‍ക്ക് മാത്രം, മറ്റ് ആവശ്യങ്ങള്‍ക്ക് നല്‍കരുത് – ഹൈക്കോടതി

കൊച്ചി . ഓഡിറ്റോറിയം ഉൾപ്പടെയുള്ള സ്‌കൂളുകളുടെ സൗകര്യങ്ങള്‍ വിദ്യാര്‍ഥികളുടെ ഉന്നമനത്തിന് വേണ്ടിയല്ലാത്ത പരിപാടികള്‍ക്ക് ഇനി വിട്ടുനല്‍കരുതെന്ന് ഹൈക്കോടതി. വിദ്യാഭ്യാസത്തിന്റെ ദേവാലയങ്ങളാണ്…

2 hours ago

‘നവ വധുവിനെ രാഹുൽ സ്വീകരിച്ചത് തന്നെ നിർബന്ധിച്ചു മദ്യം കുടിപ്പിച്ച്’

കോഴിക്കോട് . പന്തീരാങ്കാവിൽ കൂടുതൽ സ്ത്രീധനത്തിനായി നവവധുവിനെ ക്രൂരമായി മർദിച്ച ഭർത്താവ് രാഹുൽ പി.ഗോപാലിന്റെ അമ്മയ്ക്കും സഹോദരിക്കുമെതിരെ പോലീസ് സ്ത്രീധനപീഡനക്കുറ്റം…

3 hours ago

‘ടൂർ കഴിഞ്ഞു’, അടിച്ച് പൊളിച്ച് മുഖ്യമന്ത്രിയും കുടുംബവും മടങ്ങി എത്തി

തിരുവനന്തപുരം . മുഖ്യമന്ത്രി പിണറായി വിജയൻ വിദേശ സന്ദർശനം കഴിഞ്ഞു തലസ്ഥാനത്ത് മടങ്ങി എത്തി. ശനിയാഴ്ച പുലർച്ചെ 3 മണിക്കാണ്…

4 hours ago