Exclusive

ഊച്ചാളി രാഷ്ട്രീയക്കാരോട് സരിതയുടെ തീപ്പൊരി ഡയലോഗ്….

നിന്നെ പോലെയുള്ള ഊച്ചാളി രാഷ്ട്രീയക്കാരെയും വടിയുടിഞ്ഞ ഉന്നത പോലീസ് ഏമാൻമാരെയും ഞാൻ കുറെ കണ്ടിട്ടുണ്ട്. പറയുന്നത് ഞാനല്ല കേട്ടോ. കണ്ടും കേറ്റും അനുഭവിച്ചറിഞ്ഞ സാക്ഷാൽ സോളാർ സരിത നായർ തന്നെയാണ്. വയ്യാവേലി എന്ന ഹ്രസ്വചിത്രത്തിൽ സരിത നായർ അഭിനയിച്ച പോലീസ് ഓഫീസറുടെ കഥാപാത്രം പറയുന്ന ഡയലോഗുകൾ ആണ് ഇവ. അഭിനയമായാലും സംഭവം സത്യം തന്നെയാണ്. പറയുന്നത് സരിത നായർ ആയതുകൊണ്ട് തന്നെ ഡയലോഗുകൾ വിശ്വാസത്തിൽ എടുക്കാതിരിക്കാൻ കഴിയുകയുമില്ല. കാരണം കേരള രാഷ്ട്രീയത്തിൽ ഇത്രയധികം സ്വാധീനം ചെലുത്തിയ ഒരു പെണ്ണ് വേറെയുണ്ടാവില്ല എന്നത് നിശ്ചയം. എന്നാൽ ആ സ്വാധീനവും സെലിബ്രിറ്റി സ്റ്റാറ്റസ് എല്ലാം പ്രസിദ്ധിയിലൂടെ അല്ല കുപ്രസിദ്ധയിലൂടെയാണ് നേടിയെടുത്തത് എന്ന് മാത്രം. പിണറായി വിജയന്റെ ചട്ടുകം ആയിരുന്നവൾ കോൺഗ്രസിന് നേരെ കാട്ടിക്കൂട്ടിയ നെറികേടുകൾ ഒന്നൊന്നായി എടുത്ത് പരിശോധിച്ചാൽ സരിത പറഞ്ഞ ഊച്ചാളി രാഷ്ട്രീയക്കാർ ആരൊക്കെയാണ് എന്ന് . അതൊരിക്കലും ആരോപണ വിധേയർ
അല്ല ഇത്തരം നെറികെട്ട ആരോപണങ്ങളും ഇല്ലാ കഥകളും കെട്ടിച്ചമച്ച് സരിതയും മുൻനിർത്തി തിരക്കഥ ഒരുക്കിയ സിപിഎമ്മിന്റെ കപട സദാചാരവാദി സഖാക്കൾ തന്നെയാണ് എന്ന് ഇപ്പോൾ കേരളകരക്ക് ബോധ്യമായി കഴിഞ്ഞു. കയ്യിൽ കുറുക്കിപ്പിടിച്ച് ഫയൽകെട്ടുകളുമായി കോടതി വരാന്തകൾ കയറിയിറങ്ങിയ സരിതയ്ക്ക് ചുറ്റും ക്യാമറ കണ്ണുകളുമായി ഓടിനടന്ന നമ്മൾ മാധ്യമ പ്രവർത്തകർക്ക് മുന്നിലേക്ക് ഓരോ തവണയും ഓരോ നേതാക്കളുടെ പേരുകൾ അവൾ എറിഞ്ഞു തന്നുകൊണ്ടിരുന്നു. പിന്നീടുള്ള ദിവസങ്ങളിൽ സംസാരികയുടെ ചാരിത്ര പ്രസംഗം പോലെ അവൾ പറയുന്ന ആരോപണ മുള്ളിനാൽ നിരപരാധിയായ ആ നേതാവിനെ നമ്മൾ കുത്തിനോവിച്ചുകൊണ്ടിരുന്നു. അപ്പോഴെല്ലാം സരിത പറഞ്ഞതുപോലെ ഇത്തരം ഊച്ചാളി രാഷ്ട്രീയക്കാർ ഉള്ളി ചിരിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ കാലത്തിന്റെ കാവ്യനീതി പോലെ സരിത നായരുടെ ആരോപണങ്ങളെല്ലാം കെട്ടുകഥകൾ മാത്രമായിരുന്നു എന്ന് സിബിഐ തന്നെ തെളിയിച്ച സാഹചര്യത്തിൽ അന്ന് ആരോപണം മുള്ളുകൾ ഏറ്റവരെല്ലാം അവിശുദ്ധി വരുത്തിക്കഴിഞ്ഞു. എന്നാൽ സരിത നായർ എന്ന പെണ്ണിന്റെ ആരോപണ മുനകളാൽ മുറിവേറ്റവരുടെയും അവരുടെ കുടുംബത്തിന്റെയും വേദനയ്ക്ക് ബൈക്ക് ലഭിച്ച നീതി ഒരു പരിഹാരമാകും എന്ന് തോന്നുന്നില്ല. സരിത നായർ തന്റെ അച്ഛൻ എതിരെ നടത്തിയ ആരോപണത്തിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത ഒരു വിദ്യാർത്ഥിയെ ഓർക്കാതിരിക്കാൻ ഈ അവസരത്തിൽ നമുക്ക് കഴിയില്ല. ആ കുഞ്ഞിന്റെ ആത്മാവ് മുകളിൽ ഇരുന്ന് കരയുമ്പോഴും അവനെ ഓർത്ത് ഈ ഭൂമിയിൽ അവന്റെ പ്രിയപ്പെട്ടവർ തേങ്ങുമ്പോഴും സരിത നായർ എന്ന അഭിനയ സിംഗം ക്യാമറയ്ക്ക് മുന്നിൽ ഇത്തരം ഡയലോഗുകൾ അടിച്ച് ലവലേശം ഉളുപ്പില്ലാതെ തകർത്താടുകയായിരുന്നു. അപ്പോഴും അവൾക്കായി തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ സംവിധായകൻ ഏറ്റുപറയും ഡയലോഗുകൾ എന്തുകൊണ്ടും അഭിനന്ദനീയം തന്നെ. കോഴി ഡയലോഗുകൾ വീണ്ടും കാണിക്കുന്നത് എന്തിനാണ് എന്ന് ചോദിച്ചാൽ ഇത് സരിതയെ കൊണ്ട് ഇത്തരം നാണംകെട്ട കളികൾ കളിപ്പിച്ച നിങ്ങൾക്കുള്ള മറുപടിയാണ്. സരിത പറയുന്ന ഈ ഡയലോഗ്കൾ നിങ്ങൾക്കുള്ള ദക്ഷിണയാണ്. അതാർക്കൊക്കെ കൊള്ളും എന്ന് അവരവർ തന്നെ സ്വയം വിലയിരുത്തുക. കോഴി കട്ടവരെല്ലാം തലയിൽ തൂവൽ തപ്പുക…

Crimeonline

Recent Posts

ഉത്രയും വിസ്മയയും ഇനി ഉണ്ടാവരുത് ..! ​’​നി​ന്നെ​ ​കൊ​ല്ലു​മെ​ടീ…​’ അലറി വിളിച്ച് നവവധുവിനെ ഇടിച്ച് നിലം പരിശാക്കി രാഹുൽ

സ്ത്രീധനത്തിന്റെ പേരിൽ കൊടിയ പീഡനങ്ങൾ ഏറ്റു വാങ്ങി നീതിക്ക് വേണ്ടി പ​ന്തീ​രാ​ങ്കാ​വ് പോലീസ് സ്റ്റേഷനിൽ അഭയം തേടിയ ഒരു നവ…

1 hour ago

സിംഗപൂർ യാത്ര വെട്ടിച്ചുരുക്കി മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിൽ

ദുബായ് . നേരത്തേ തീരുമാനിച്ചിരുന്ന സിംഗപൂർ യാത്ര വെട്ടിച്ചുരുക്കി മുഖ്യമന്ത്രി പിണറായി വിജയൻ ബുധനാഴ്ച ദുബായിൽ എത്തി. ഇപ്പോൾ ദുബായിലുള്ള…

2 hours ago

രാഹുലിന് വേറെയും ഭാര്യമാർ! പെൺകുട്ടിയെയും കുടുംബത്തെയും ചതിച്ചു, രാജ്യം വിടാതിരിക്കാൻ ലുക്ക് ഔട്ട് നോട്ടീസ്

കോഴിക്കോട് . പന്തീരാങ്കാവിൽ സ്ത്രീ ധനം പോരെന്നു പറഞ്ഞു നവവധുവിനെ വധിക്കാൻ ശ്രമിച്ച രാഹുൽ പി ഗോപാലിന് വേറെയും ഭാര്യമാർ…

2 hours ago

രാഹുലിന്റെ വീട്ടിൽ പെൺകുട്ടി അനുഭവിച്ചത് തടവറയിലെ ജീവിതം, ഇടിമുറിക്ക് സാമാനം കിടപ്പു മുറിയിലെ മർദ്ദനം

കോഴിക്കോട് . സ്ത്രീധനം കുറഞ്ഞു പോയതിന്റെ പേരിൽ പന്തീരാങ്കാവില്‍ നവവരന്‍ ക്രൂരമായി തല്ലിച്ചതച്ച പെൺകുട്ടി ഭർതൃ വീട്ടിൽ ദിവസങ്ങൾ തള്ളിയത്…

3 hours ago

തലസ്ഥാന നഗരിയില്‍ ഉള്‍പ്പെടെ ഗുണ്ടാ – ലഹരി സംഘങ്ങള്‍ അഴിഞ്ഞാടുന്നു

തിരുവനന്തപുരം . തലസ്ഥാന നഗരിയില്‍ ഉള്‍പ്പെടെ ഗുണ്ടാ - ലഹരി സംഘങ്ങള്‍ അഴിഞ്ഞാട്ടം തുടരുകയാണ്. വെള്ളറട കണ്ണനൂരിൽ കഴിഞ്ഞ രാത്രിയിലും…

6 hours ago

‘മലയാള സിനിമക്കുള്ളിൽ അധോലോകം വാഴുന്നു’ വിവാദമായി മുഹമ്മദ് ഷര്‍ഷാദിന്റെ വെളിപ്പെടുത്തൽ

മലയാള സിനിമാ രംഗത്തെ കറുത്ത കരങ്ങളുടെ ഇടപെടലുകൾ വെളിപ്പെടുത്തി സിനിമാ സംവിധായികയുടെ ഭര്‍ത്താവും വ്യവസായിയുമായ മുഹമ്മദ് ഷര്‍ഷാദ് രംഗത്ത്. മലയാള…

7 hours ago