Exclusive

അയ്യപ്പസ്വാമിയെ അധിക്ഷേപിച്ച് സിപിഎം നേതാവ്

അയ്യപ്പസ്വാമിയെ അധിക്ഷേപിച്ച് ആലപ്പുഴയിലെ സിപിഎം പ്രാദേശിക നേതാവ്. തകഴി മുണ്ടകപ്പാടം ബ്രാഞ്ച് സെക്രട്ടറി കെ. മുകുന്ദനാണ് അയ്യപ്പസ്വാമിയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് കുറിപ്പ് പ്രചരിപ്പിച്ചത്. സംഭവത്തിനെതിരെ പ്രതിഷേധം ശക്തമായതോടെ പോസ്റ്റ് പിൻവലിച്ച് ഇയാൾ മാപ്പു പറഞ്ഞു.
തകഴി മുണ്ടകപ്പാടം ബ്രാഞ്ച് സെക്രട്ടറിയായ കെ മുകുന്ദൻ ശബരിമല അയ്യപ്പ സ്വാമിയെയും ഹിന്ദു സമൂഹത്തെയും അധിക്ഷേപിക്കുന്ന തരത്തിലായിരുന്നു കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചത്. ആണും പെണ്ണും ചേർന്ന അയ്യപ്പൻ പ്രകൃതി വിരുദ്ധ സന്തതിയാണെന്നും അയ്യപ്പ പൂജ തട്ടിപ്പാണെന്നുമായിരുന്നു സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
വിദ്വേഷ പരാമർശത്തിനെതിരെ പ്രതിഷേധം ശക്തമായതോടെ ഇയാൾ പോസ്റ്റ് പിൻവലിച്ച് തടിയൂരാനുള്ള ശ്രമം നടത്തി. മാപ്പ് പറഞ്ഞ് പുതിയ പോസ്റ്റും പങ്കുവച്ചു.
ഞാൻ കഴിഞ്ഞ ദിവസം ചെയ്ത ഒരു പോസ്റ്റ്‌, ഈശ്വര വിശ്വാസികളെ വേദനിപ്പിച്ചു എന്ന് മനസിലാക്കുന്നു, ഞാൻ ആ പോസ്റ്റ്‌ പിൻവലിക്കുകയും ചയ്തു, വേദനിപ്പിച്ചവരോട് മാപ്പ് പറയുക ആണ്, ഒരു പ്രത്യേക സാഹചര്യത്തിൽ പറ്റിപ്പോയതെറ്റ് ആണ് അത്, ഒരിക്കലും ഉണ്ടാവാൻ പാടില്ലാത്ത ത് ആണെന്ന് അറിയാം, ഒരിക്കൽ കൂടി എല്ലാവരോടും വിനയപൂർവം ഖേദിക്കുന്നു എന്നാണ് ഇയാൾ ഫേസ് ബുക്കിൽ ഇന്ന് കുറിച്ചത് .
സംഭവം വിവാദമായതോടെ സാമൂഹ്യ പ്രവർത്തകനായ പ്രശാന്ത് ഇയാൾക്കെതിരെ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
ഓരോരുത്തരുടെയും വിശ്വാസങ്ങൾ അവരുടെ സ്വന്തം ഇഷ്ടവും താല്പര്യവും അതിലേറെ അവരുടെ മാത്രം അവകാശവും അധികാരവുമാണ് . ദൈവത്തിൽ വിശ്വസിക്കണമെന്നോ അവിശ്വസിക്കണമോ എന്നല്ല . മറ്റുള്ളവന്റെ വിശ്വാസത്തെ ഹനിക്കാതിരിക്കുക എന്നതാണ് വിശ്വാസി അവിശ്വാസി എന്നതിനപ്പുറം ഒരു മനുഷ്യനിൽ നിന്നും പ്രതീക്ഷിക്കുന്നത് . എന്നാൽ പേരിനൊപ്പം ചേർന്ന സഖാവെന്ന വാലിൽ ധാർഷ്ട്യം
ഏറിപ്പോയതുകൊണ്ടാവാം മനുഷ്യൻ എന്ന വാക്കും മനുഷ്യത്വം എന്ന വികാരവും ഇദ്ദേഹത്തിന് ആപോസ്റ്റ് കുറിച്ച മാത്രയിൽ കൈമോശം വന്നിട്ടുണ്ടാവുക എന്ന് മാത്രം പറയട്ടെ .

Crimeonline

Recent Posts

തലസ്ഥാന നഗരിയില്‍ ഉള്‍പ്പെടെ ഗുണ്ടാ – ലഹരി സംഘങ്ങള്‍ അഴിഞ്ഞാടുന്നു

തിരുവനന്തപുരം . തലസ്ഥാന നഗരിയില്‍ ഉള്‍പ്പെടെ ഗുണ്ടാ - ലഹരി സംഘങ്ങള്‍ അഴിഞ്ഞാട്ടം തുടരുകയാണ്. വെള്ളറട കണ്ണനൂരിൽ കഴിഞ്ഞ രാത്രിയിലും…

2 hours ago

‘മലയാള സിനിമക്കുള്ളിൽ അധോലോകം വാഴുന്നു’ വിവാദമായി മുഹമ്മദ് ഷര്‍ഷാദിന്റെ വെളിപ്പെടുത്തൽ

മലയാള സിനിമാ രംഗത്തെ കറുത്ത കരങ്ങളുടെ ഇടപെടലുകൾ വെളിപ്പെടുത്തി സിനിമാ സംവിധായികയുടെ ഭര്‍ത്താവും വ്യവസായിയുമായ മുഹമ്മദ് ഷര്‍ഷാദ് രംഗത്ത്. മലയാള…

3 hours ago

രാഹുലിന് 150 പവൻ സ്വർണവും കാറും വേണം, നവവധുവിനെ തല്ലിച്ചതച്ച അക്രമിക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പോലീസ്

കോഴിക്കോട് . പന്തീരാങ്കാവിൽ നവവധുവിനെ അതി ക്രൂരമായി മർദ്ദിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ ഭര്‍ത്താവ് രാഹുലിനെതിരെ വധശ്രമത്തിന് കേസെടുത്തു.…

3 hours ago

പോലീസ് ഇരകള്‍ക്കൊപ്പമാണോ വേട്ടക്കാര്‍ക്കൊപ്പമാണോ? ജനങ്ങള്‍ പുറത്തിറങ്ങാന്‍ ഭയപ്പെടുന്ന അവസ്ഥയിലേക്ക് കേരളം മാറി – വി.ഡി.സതീശൻ

കൊച്ചി . പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസിൽ പോലീസ് കാട്ടിയ നിസ്സംഗത കേരളം പോലുള്ള പ്രബുദ്ധമായ സംസ്ഥാനത്തിന് അപമാന ഭാരം കൊണ്ട്…

4 hours ago

ഡൽഹി മദ്യനയ അഴിമതിക്കേസിൽ ആം ആദ്മി പാർട്ടിയെ പ്രതി ചേർക്കും, എഎപിക്ക് വമ്പൻ ഷോക്ക്

ന്യൂഡൽഹി . ഡൽഹി മദ്യനയ അഴിമതിക്കേസിൽ ആം ആദ്മി പാർട്ടിയെ (എഎപി) എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തും. എഎപി നേതാവും…

13 hours ago

എൽടിടിഇക്ക് ഏർപ്പെടുത്തിയ നിരോധനം 5 വർഷത്തേക്ക് കൂടി നീട്ടി

ന്യൂഡൽഹി . എൽടിടിഇക്ക് ഏർപ്പെടുത്തിയ നിരോധനം അഞ്ച് വർഷത്തേക്ക് കൂടി നീട്ടി കേന്ദ്ര സർക്കാർ. രാജ്യ സുരക്ഷ കണക്കിലെടുത്ത് ലിബറേഷൻ…

14 hours ago