Exclusive

മരട് ഫ്ലാറ്റ് വിവാദം സർക്കാർ സുപ്രീംകോടതിയിൽ തോട്ടത്തിൽ രാധാകൃഷ്ണൻ ശുപാർശ നടപ്പാക്കരുത്.

മരടിലെ അനധികൃത നിർമ്മാണത്തെപ്പറ്റി ജസ്റ്റിസ് ബി തോട്ടത്തിൽ രാധാകൃഷ്ണൻ
കമ്മീഷൻ, ഫ്ലാറ്റുകള്‍ പൊളിച്ചുനീക്കിയ വിഷയത്തില്‍ നഷ്‌ടപരിഹാരം സർക്കാർ നൽകണമെന്ന് ശുപർശ ചെയ്തിരുന്നു. ഈ ശിപാര്‍ശ ചോദ്യംചെയ്‌ത്‌ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കും.
യു.പി. നോയിഡയിലെ അനധികൃത ഫ്ലാറ്റുകള്‍ പൊളിച്ചുനീക്കാനുള്ള ഉത്തരവില്‍ നഷ്‌ടപരിഹാരത്തിനുപുറമേ, മാലിന്യ നിര്‍മാര്‍ജനം ഉള്‍പ്പെടെയുള്ള പരിസ്‌ഥിതി പ്രശ്‌നവും പരിഹരിക്കേണ്ടതു ഫ്ലാറ്റ്‌ നിര്‍മാതാക്കളുടെ ചുമതലയാണെന്നു സുപ്രീം കോടതി വിധിച്ചിരുന്നു. ഈ വിധി ചൂണ്ടിക്കാട്ടി സംസ്‌ഥാന സര്‍ക്കാരിനു സുപ്രീംകോടതിയെ സമീപിക്കാമെന്നു നിയമോപദേശംലഭിച്ചതിനെത്തുടര്‍ന്നാണ്‌ അപേക്ഷ നല്‍കുന്നത്‌. സംസ്‌ഥാന സര്‍ക്കാരിനും നിര്‍മാതാക്കള്‍ക്കും തുല്യ ബാധ്യതയാണുള്ളതെന്നും , തുല്യ വിഹിതം നല്‍കണമെന്നാണു കമ്മിഷന്‍ ശിപാര്‍ശ. ഈ ശിപാര്‍ശ നടപ്പാക്കുന്നതു സര്‍ക്കാരിനു വന്‍ സാമ്ബത്തിക ബാധ്യതയാണെന്നാണു സര്‍ക്കാരിന്റെ വാദം. ബില്‍ഡേഴ്‌സും ഉദ്യോഗസ്‌ഥര്‍ അടക്കമുള്ളവരുമാണു കുറ്റക്കാര്‍. സര്‍ക്കാരിനു യാതൊരു പങ്കുമില്ലാതിരിക്കേ, നഷ്‌ടപരിഹാരം നല്‍കാനുള്ള ബാധ്യതയില്ല. ഈ സാഹചര്യത്തില്‍ മുഴുവന്‍ ബാധ്യതയും നിര്‍മാതാക്കളില്‍നിന്ന്‌ ഈടാക്കണമെന്നാണു സര്‍ക്കാരിന്റെ ആവശ്യം.
അനധികൃത നിര്‍മാണത്തിന്‌ ഉത്തരവാദികളായ ബില്‍ഡര്‍മാര്‍, ഉദ്യോഗസ്‌ഥര്‍ എന്നിവരെ കണ്ടെത്തത്താനാണു ജസ്‌റ്റിസ്‌ തോട്ടത്തില്‍ രാധാകൃഷ്‌ണനെ സുപ്രീം കോടതി ചുമതലപ്പെടുത്തിയത്‌. എന്നാല്‍, നിര്‍മാതാക്കളെ രണ്ടാം സ്‌ഥാനത്തേക്കു മാറ്റിയാണ്‌ ഉദ്യോഗസ്‌ഥരെ മുഖ്യപ്രതിസ്‌ഥാനത്തു കമ്മിഷന്‍ പ്രതിഷ്‌ഠിച്ചത്‌. ഇതോടെയാണു സര്‍ക്കാരിനും പകുതി ബാധ്യത വന്നത്‌.
തീരദേശ സംരക്ഷണ നിയമം പാലിക്കാതെയാണു മരട്‌ പഞ്ചായത്ത്‌ അധികൃതര്‍ കെട്ടിട നിര്‍മാണത്തിന്‌ അനുമതി നല്‍കിയതെന്നു കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ പോലും ഉദ്യോഗസ്‌ഥര്‍ പാലിച്ചില് ആയിരത്തോളം ഫ്ലാറ്റുകളുള്ള 40 നില കെട്ടിടങ്ങള്‍ നിര്‍മാണ കമ്ബനി സ്വന്തം ചെലവില്‍ പൊളിച്ചുനീക്കണമെന്നും ഫ്ലാറ്റ്‌ ഉടമകള്‍ക്കു 12 ശതമാനം പലിശയോടെ മുടക്കിയ പണം മടക്കി നല്‍കണമെന്നും കമ്ബനിയോടു സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.

Crimeonline

Recent Posts

കോവിഷീൽഡിനു പിന്നാലെ കോവാക്സിനും പാർശ്വഫലമുണ്ടെന്ന് ഞെട്ടിക്കുന്ന റിപ്പോർട്ട്

ന്യൂഡൽഹി . കോവിഷീൽഡിനു പിന്നാലെ കോവിഡ് പ്രതിരോധ വാക്‌സീനായ കോവാക്സിനും പാർശ്വഫലമുണ്ടെന്ന് ഞെട്ടിക്കുന്ന റിപ്പോർട്ട്. പ്രമേഹബാധിതർ മരണപ്പെടുന്നതായും ചിലരിൽ ഹൈപ്പർടെൻ…

5 mins ago

കോഴിക്കോട് മെഡിക്കൽ കോളേജിൽ അവയവം മാറി ശസ്ത്രക്രിയ നടന്നു, ഡോക്ടറെ സസ്‌പെൻഡ് ചെയ്ത് മന്ത്രി വീണ ജോർജ് രക്ഷപെട്ടു

കോഴിക്കോട് . ഐ സി യുവിൽ ചികിത്സയിൽ കഴിഞ്ഞിരിക്കുന്ന യുവതിയെ ജീവനക്കാരൻ പീഡനത്തിനിരയാക്കിയ സംഭവം നടന്ന കോഴിക്കോട് മെഡിക്കൽ കോളേജിൽ…

10 hours ago

തലച്ചോർ തിന്നും അമീബിയ ബാധ! മരുന്നില്ലാതെ കേരളം, 5 വയസ്സുകാരി വെൻ്റിലേറ്ററിൽ

കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ഭീതിയിൽ അഞ്ചു കുടുംബങ്ങൾ. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ…

11 hours ago

അങ്കക്കലി തീരാതെ വടകര! CPMന്റെ ബോംബുകളും സ്ഫോടനങ്ങളും ഭയന്ന് ജനം

വോട്ടുകൾ പെട്ടിയിലായിട്ടും വടകരയിലെ അങ്കക്കലി തീർന്നിട്ടില്ല. വോട്ടെണ്ണൽ കഴിഞ്ഞാലെങ്കിലും അങ്കത്തിന്റെ വെറി വടകരയിൽ തീരുമോ? ഇല്ലെന്നാണ് കരുതേണ്ടത്. തെരഞ്ഞെടുപ്പിനു ശേഷമുണ്ടായ…

11 hours ago

സൈനികർക്കെതിരെ വിവാദ പരാമർശം: രാഹുൽ ഗാന്ധിക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി

ന്യൂഡൽഹി . സൈനികരെക്കുറിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ വിവാദ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധിക്കെതിരെ നടപടി ആവശ്യപ്പെട്ട്…

19 hours ago

സിസ്റ്റർ അഭയ കൊലക്കേസിലെ പ്രതി ഫാ. തോമസ് എം കോട്ടൂരിന്‍റെ പെൻഷൻ സർക്കാർ റദ്ദാക്കി

തിരുവനന്തപുരം . സിസ്റ്റർ അഭയ കൊലക്കേസിലെ പ്രതി ഫാ. തോമസ് എം കോട്ടൂരിന്‍റെ പെൻഷൻ സർക്കാർ റദ്ദാക്കി. തോമസ് എം…

1 day ago