Exclusive

ഈ പി ക്കെതിരായ ആരോപണം മുഖ്യമന്ത്രി യിലേക്ക്.അന്വേഷണം കേന്ദ്ര ഏജൻസികൾ നടത്തണം.

പോസ്റ്റ് വായിക്കാം: ഇ പി ജയരാജന്റെ നേരെയാണ് പി ജയരാജന്‍ അസ്ത്രം നീട്ടിയിരിക്കുന്നത് എന്നത് ശരിയാണെങ്കിലും ലക്ഷ്യം പിണറായി തന്നെ. ഇപി ജയരാജന്‍ അഴിമതിക്കാരന്‍. അനധികൃതമായി 30 കോടിയിലേറെ രൂപ സമ്ബാദിച്ചു. ആ പണം മകന്റെയും ഭാര്യയുടെയും പേരില്‍ ആയുര്‍വേദ റിസോര്‍ട്ടില്‍ നിക്ഷേപിച്ചു. തെളിവുകള്‍ തന്റെ കൈവശം ഉണ്ട്. അതുകൊണ്ടു അന്വേഷണം നടത്തി നടപടി സ്വീകരിക്കണം എന്ന് പി ജയരാജന്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി സംസ്ഥാന സമിതിയില്‍ ആവശ്യപ്പെട്ടു. എഴുതി തന്നാല്‍ അന്വേഷിക്കാമെന്നു എം വി ഗോവിന്ദന്‍ പറയുകയും ചെയ്തു. പക്ഷെ 100 കോടിയിലേറെ രൂപയുടെ സ്വത്തു പിണറായി വിജയന്‍റെ മകള്‍ വീണ വിജയന്റെ പേരിലുണ്ടല്ലോ. അതിനെക്കുറിച്ച്‌ അന്വേഷണം വേണ്ടെ? പിണറായിയുടെ മകന്റെ പേരിലും സ്വത്തുണ്ട്. പിണറായിയും ഇ പി ജയരാജനും ജീവിതത്തില്‍ ഒരു പണിയും ചെയ്തിട്ടില്ല. ആകെ അറിയാവുന്ന തൊഴില്‍ രാഷ്ട്രീയം മാത്രമാണ്. വിപ്ലവം, വര്‍ഗ സമരം, തൊഴിലാളിവര്‍ഗ സര്‍വാധിപത്യം, ജനാധിപത്യം, സെക്കുലറിസം, കുലംകുത്തി, അടവുനയം എന്നിങ്ങനെയുള്ള കുറെ വാക്കുകളെ ഉപയോഗിച്ച്‌ കുറെ പേരെ കൊലപാതകികളും വേറെ കുറച്ചുപേരെ രക്തസാക്ഷികളും ആക്കി മാറ്റി എന്നതാണ് ഇവരുടെ സംഭാവന. ഈ രണ്ടു മാന്യന്മാരുടെയും പൊതു ജീവിതം എന്നാല്‍ പൊതുചിലവിലുള്ള ജീവിതം എന്നാണ് അര്‍ഥം. പൊതുചിലവിലാണ് ഈ രണ്ടു മാന്യന്മാരും ഇക്കാണായ സ്വത്തു ഒക്കെ സമ്ബാദിച്ചത്. ഈ സ്വത്തു സമ്ബാദനത്തിനാണ് ഇവര്‍ ജനസേവനം എന്ന് പറയുന്നത്. അതുകൊണ്ട്, ജയരാജന്‍ തെറ്റുകാരന്‍ ആണെങ്കില്‍ പിണറായിയും തെറ്റുകാരന്‍ തന്നെ. ജയരാജന് എതിരെ അന്വേഷണം ആകാമെങ്കില്‍ പിണറായിക്കു എതിരെയും അന്വേഷണം വേണം എന്ന് സാരം.
അപ്പോള്‍, ഇ പി ജയരാജന്റെ നേരെയാണ് പി ജയരാജന്‍ അസ്ത്രം നീട്ടിയിരിക്കുന്നത് എന്നത് ശരിയാണെങ്കിലും അതിന്റെ ലക്‌ഷ്യം പിണറായിയാണ് എന്ന കാര്യം ശ്രദ്ധേയം

Crimeonline

Recent Posts

ഇ.പി.ജയരാജനെ വെടിവച്ച് കൊല്ലാൻ ശ്രമിച്ചെന്ന കേസിൽ കെ.സുധാകരനെ കുറ്റവിമുക്തനാക്കി ഹൈക്കോടതി

കൊച്ചി . സിപിഎം നേതാവും എൽഡിഎഫ് കൺവീനറുമായ ഇ.പി.ജയരാജനെ വെടിവച്ച് കൊല്ലാൻ ശ്രമിച്ചെന്ന കേസിൽ കെപിസിസി അധ്യക്ഷൻ കെ.സുധാകരനെ കുറ്റവിമുക്തനാക്കി…

3 hours ago

പിണറായിയുടെ വിദേശ യാത്ര സ്വന്തം ചെലവിലെന്ന് സർക്കാർ

തിരുവനന്തപുരം . മുഖ്യമന്ത്രി പിണറായി വിജയൻ വിദേശ യാത്ര സ്വന്തം ചെലവിലെന്ന് സംസ്ഥാന സർക്കാർ. യാത്രക്കായി സർക്കാർ ഖജനാവിൽ നിന്നും…

4 hours ago

ബ്ലൂ കോർണർ നോട്ടിസ് ഫലം കണ്ടിട്ടില്ല, രാഹുൽ പി. ഗോപാലിനെതിരെ റെഡ് കോർണർ നോട്ടിസ്

കോഴിക്കോട് . പോലീസിനെ കബളിപ്പിച്ച് ജർമനിയിലേക്ക് കടന്ന പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുൽ പി. ഗോപാലിനെ കണ്ടെത്താനായി റെഡ്…

5 hours ago

കിഡ്‌നി കച്ചവടം 50 ലക്ഷത്തിന്, ഇരക്ക് 7 ലക്ഷം, 25 ലക്ഷം സാബിത്തിന്റെ കമ്മീഷൻ

കൊച്ചി . അന്താരാഷ്ട്ര അവയവക്കച്ചവടത്തിലെ പ്രധാനി ഇറാനിൽ സ്ഥിരതാമസകാരനായ കൊച്ചി സ്വദേശിഎന്ന് വിവരം. ഇയാളെ നാട്ടിലെത്തിക്കാൻ പൊലീസ് നടപടികൾ തുടങ്ങി.…

6 hours ago

ഇസ്രായേൽ യുദ്ധക്കുറ്റം ചെയ്തുവോ? നാവ് തുറക്കാതെ ഇറാൻ

ഹെലികോപ്റ്റർ അപകടത്തിൽ ഇറാനിയൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി കൊല്ലപ്പെടുമ്പോൾ ഇറാൻ ഏറ്റവുമധികം നേരിടുന്നത് രാഷ്ട്രീയപരമായ വെല്ലുവിളി. ഇറാൻ ജുഡീഷ്യറിയിലും മതനേതൃത്വത്തിലും…

6 hours ago

സൂക്ഷിച്ചോളൂ, പിണറായിയുടെ ഭരണത്തിൽ കിഡ്‌നിയും ലിവറും വരെ അടിച്ച് വിൽക്കും VIDEO NEWS STORY

എറണാകുളം നെടുമ്പാശ്ശേരി കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വന്ന അവയവമാഫിയ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്തെ പല സംസ്ഥാനങ്ങളിൽ നിന്നായി 20 ലേറെ…

16 hours ago