Exclusive

മരിക്കാതിരിക്കാൻ അറിയണംഎന്താണ് കോവിഡ് ബിഎഫ് 7 ?അറിയേണ്ടതെല്ലാം

ചൈനയെ പ്രതിസന്ധിയിലാക്കിയ കൊവിഡിന്റെ പുതിയ വകഭേദം ബിഎഫ് 7 ഇന്ത്യയിലും സ്ഥിരീകരിച്ചത് ഏറെ ആശങ്ക പടർത്തുകയാണ് .
ഇന്ത്യയില്‍ മൂന്ന് പേര്‍ക്കാണ് ഒമിക്രോണ്‍ ബിഎഫ്.7 സ്ഥിരീകരിച്ചത്. നിലവിലെ സ്ഥിതി ഭീതിപ്പെടുത്തുന്നില്ലെങ്കിലും പുതിയ വകഭേദം അതിവേഗം വ്യാപിക്കുന്നതും വളരെ ചുരുങ്ങിയ ഇന്‍കുബേഷന്‍ കാലയളവ് മാത്രമുള്ളതുമാണ്.
വളരെപ്പെട്ടെന്ന് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പുതിയ വൈറസ് വകഭേദം പിടിപെടും. ചൈനയില്‍ മാത്രം അടുത്ത മൂന്ന് മാസത്തിനുള്ളില്‍ 60 ശതമാനം ആളുകള്‍ വൈറസ് ബാധിതരാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ലോകമെമ്ബാടുമുള്ള ആളുകള്‍ വിവിധ രാജ്യങ്ങളിലേക്ക് യാത്ര നടത്തുന്നതാണ് രോഗവ്യാപനത്തിന്റെ ഏറ്റവും പ്രധാന കാരണം. വിമാനയാത്രയില്‍ വൈറസ് വ്യാപനം കൂടാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. വരും മാസങ്ങളില്‍ ചൈനയില്‍ പുതിയ കോവിഡ് വകഭേദം ബാധിച്ച്‌ ലക്ഷക്കണക്കിന് ആളുകള്‍ മരിക്കാന്‍ സാധ്യതയുണ്ടെന്നാണ് പറയുന്നത്.
ഇതുവരെ സ്ഥിരീകരിച്ച കോവിഡ് വകഭേദങ്ങളില്‍ ഏറ്റവും ഉയര്‍ന്ന വ്യാപനശേഷി ഉള്ളതാണ് ഒമിക്രോണ്‍ ബിഎഫ്.5.2.1.7. ഈ വൈറസ് ബാധിച്ച ഒരാളില്‍ നിന്ന് ചുറ്റുമുള്ള 10 മുതല്‍ 18പേര്‍ക്കുവരെ വൈറസ് പിടിപെടാം. വളരെ പെട്ടെന്ന് പടര്‍ന്നുപിടിക്കുന്ന ഇത് ആര്‍ടിപിസിആര്‍ പരിശോധനയില്‍ പോലും കണ്ടെത്താന്‍ ബുദ്ധിമുട്ടാണ്. വാക്‌സിന്‍ എടുക്കാത്തവര്‍രെയും പ്രായമായവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, കാന്‍സര്‍, ഹൃദ്രോഗം മുതലായ അസുഖങ്ങളുള്ളവര്‍ എന്നിങ്ങനെ പ്രതിരോധ ശേഷി കുറഞ്ഞവരെയും വൈറസ് പെട്ടെന്ന് കീഴടക്കും.അതുകൊണ്ട് തന്നെ നമ്മൾ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ് . പുതിയ വകഭേഗത്തെക്കുറിച്ച്‌ കൂടുതല്‍ പഠനങ്ങള്‍ നടന്നുവരികയാണെങ്കിലും ഇതേക്കുറിച്ച്‌ നിലവില്‍ ലഭ്യമായ വിവരങ്ങള്‍ എന്തൊക്കെയെന്ന് ആദ്യം പരിശോധിക്കാം.എന്താണ് BF.7, വുഹാനില്‍ ആദ്യമായി വ്യാപിച്ച വൈറസിലേക്കാള്‍ ബിഎഫ് 7 വകഭേദത്തിന് 4 മടങ്ങിലധികം ഉയര്‍ന്ന ന്യൂട്രലൈസേഷന്‍ പ്രതിരോധമുണ്ടെന്നാണ് സെല്‍ ഹോസ്റ്റ് ആന്‍ഡ് മൈക്രോബ് ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നത്. അതായത് വാക്‌സിനേഷനിലൂടെയോ ആര്‍ജിത പ്രതിരോധശേഷിയിലൂടെയോ ഒരു ശരീരത്തിന് ഈ വകഭേദത്തിന്റെ ഇന്‍ഫെക്ടിവിറ്റിയെ എളുപ്പത്തില്‍ തടയാനാകില്ലെന്ന് ചുരുക്കം. ഇവയ്ക്ക് പ്രതിരോധം കൂടുതലാണെങ്കിലും ഏറ്റവും അപകടകാരിയെന്ന് പറയാനാകില്ലെന്നും പഠനം വിലയിരുത്തിയിട്ടുണ്ട്. ആന്റിബോഡികളില്‍ നിന്ന് കൂടുതല്‍ പ്രതിരോധശേഷിയുള്ള ബിക്യൂ 1 ഉള്‍പ്പെടെയുള്ള മറ്റ് വകഭേദങ്ങളുമുണ്ട്. ബിഎഫ് 7 വകഭേദത്തിന്റെ അതിവ്യാപന ശേഷിയോ ആന്റിബോഡിക്ക് നേര്‍ക്കുള്ള പ്രതിരോധശേഷിയോ അല്ല ചൈനയിലെ സാഹചര്യങ്ങള്‍ വഷളാക്കിയതെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ചൈനീസ് ജനതയുടെ ആര്‍ജിത പ്രതിരോധശേഷി കുറഞ്ഞതാണ് ചൈനയില്‍ സാഹചര്യം വഷളാക്കിയത്.ചൈനയിലെ കുറഞ്ഞ വാക്സിനേഷന്‍ നിരക്കുകളും ബൂസ്റ്റര്‍ ഡോസ് എടുക്കുന്നതിനുള്ള ആളുകളുടെ വിമുഖതയും ഉള്‍പ്പെടെ വിനയായെന്നാണ് റിപ്പോര്‍ട്ട്. ചൈനയിലെ ജനങ്ങളുടെ രോഗപ്രതിരോധശേഷി കുറവാണെന്നും ലണ്ടന്‍ ആസ്ഥാനമായുള്ള ഗ്ലോബല്‍ ഇന്റലിജന്‍സ് ആന്‍ഡ് അനലിറ്റിക്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചൈന നിര്‍മിച്ച സിനോവാകും സിനോഫോമും വളരെ മോശം വാക്സിനുകളാണെന്നും റിപ്പോര്‍ട്ട് സമര്‍ഥിക്കാന്‍ ശ്രമിക്കുന്നുണ്ട്. ജനങ്ങളെ കൊവിഡ് മൂലമുള്ള മരണത്തില്‍ നിന്ന് സംരക്ഷിക്കാന്‍ ഈ വാക്സിനുകള്‍ക്കുള്ള ശേഷി പരിമിതമാണെന്നും റിപ്പോര്‍ട്ട് അടിവരയിടുന്നു. ചൈനീസ് ജനത ആര്‍ജിച്ച കൊവിഡിനെതിരായ പ്രതിരോധശേഷി താരതമ്യേനെ ദുര്‍ബലമാണെന്നാണ് പഠനം പറയുന്നത്. ഇതാണ് സാഹചര്യങ്ങള്‍ വഷളാക്കിയത്. കടുത്ത ആശങ്കയുടെ ആവശ്യം നിലവിലില്ലെന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനമെങ്കിലും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തരുതെന്നും മുന്നറിയിപ്പുണ്ട്.എന്തൊക്കെയാണ് ഒമൈക്രോൺ BF7 ന്റെ ലക്ഷണങ്ങൾ എന്ന് നോക്കാം.പനി, ചുമ, തൊണ്ടവേദന, ജലദോഷം, ശരീരവേദന മുതലായ പതിവ് ലക്ഷണങ്ങള്‍ തന്നെയാണ് പുതിയ വകഭേദം ബാധിച്ചവരിലും കാണുന്നത്. ഇതിനുപുറമേ വയറുവേദന വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളും രോഗികളില്‍ കണ്ടുവരുന്നുണ്ട്. വൈറസ് ബാധിച്ച ഒരാള്‍ ല ക്ഷണങ്ങളൊന്നും കാണിച്ചില്ലെങ്കില്‍ പോലും 10-18 പേര്‍ക്ക് വൈസ് പകരാം.ശരിയായ വ്യക്തിശുചിത്വം പാലിക്കുകയും മാസ്‌ക് ധരിക്കുകയും ചെയ്യണമെന്നതാണ് പുതിയ വകഭേദത്തില്‍ നിന്ന് സുരക്ഷ നേടാന്‍ ചെയ്യേണ്ടത്. മുമ്ബ് കോവിഡ് ബാധിച്ചവര്‍ വൈറസിനെതിരെ പ്രതിരോധം ആര്‍ജ്ജിച്ചിട്ടുണ്ടെങ്കിലും ഇടയ്ക്കിടെ കൈകള്‍ കഴുകി രോഗം ബാധിക്കാതിരിക്കാന്‍ സ്വയം ശ്രദ്ധിക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

Crimeonline

Recent Posts

സോളർ സമരം തുടങ്ങും മുൻപേ ഒത്തുതീർപ്പ് ചർച്ച തുടങ്ങി – ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം . സോളർ സമരം തുടങ്ങും മുൻപുതന്നെ ഒത്തുതീർപ്പ് ചർച്ചയും ആരംഭിച്ചതായി അക്കാലത്ത് ഇടതുപക്ഷ സഹയാത്രികനായിരുന്ന ചെറിയാൻ ഫിലിപ്പിന്റെ വെളിപ്പെടുത്തൽ.…

6 hours ago

ഗുണ്ടാ സ്‌റ്റൈലുമായി മന്ത്രി ഗണേശൻ, ‘സമരക്കാരെയും ഉദ്യോഗസ്ഥരെയും കൈകാര്യം ചെയ്യും’ കുറിതൊട്ടുവെച്ചിട്ടുണ്ട്, ഡ്രൈവിംഗ് പരിഷ്‌ക്കരണം വീണ്ടും വിവാദത്തിലേക്ക്

കൊല്ലം . ഡ്രൈവിങ് ലൈസൻസ് പരിഷ്കരണത്തിനെതിരെ സമരം ചെയ്ത ഡ്രൈവിങ് സ്കൂൾ ഉടമകളെയും സമരം ചെയ്യാനായി ഇളക്കിവിട്ട ഉദ്യോഗസ്ഥരെയും താൻ…

6 hours ago

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയങ്ങൾക്കും സാധ്യതയെന്ന് ഉല്ലാസയാത്ര കഴിഞ്ഞെത്തിയ മുഖ്യമന്ത്രി

തിരുവനന്തപുരം . അടുത്ത അഞ്ച് ദിവസങ്ങളിലായി പെയ്യുന്ന മഴമൂലം മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയങ്ങൾക്കും സാധ്യതയുണ്ടെന്നും ശക്തമായ മഴ ലഭിക്കുന്ന മലയോര…

7 hours ago

കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ശസ്ത്രക്രിയ പിഴവ്, കൈയ്ക്ക് പൊട്ടലുള്ള രോഗിക്ക് കമ്പി മാറിയിട്ടു

കോഴിക്കോട് . കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും ശസ്ത്രക്രിയ പിഴവ് ഉണ്ടായി. കൈയ്ക്ക് പൊട്ടലുള്ള രോഗിക്ക് കമ്പി മാറിയിടുകയായിരുന്നു…

7 hours ago

സിദ്ധാർത്ഥന്റെ കേസിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥയ്ക്ക് സ്ഥാനക്കയറ്റം നൽകി ആദരിച്ച് പിണറായി സർക്കാർ

തിരുവനന്തപുരം . പൂക്കോട് വെറ്ററനറി സർവകലാശാലയിൽ എസ് എഫ് ഐ നേതാക്കളുടെ ക്രൂരമായ റാഗിങ്ങിന് ഇരയായി വിദ്യാർഥി ജെ.എസ്.സിദ്ധാർത്ഥൻ കൊല്ലപ്പെട്ട…

8 hours ago

കേരളത്തിൽ സിപിഎം എന്ന ഫാസിസ്റ്റ് സംഘടനയുടെ കാടത്തത്തിന്റെ തേര്‍വാഴ്ച – കെ സുധാകരൻ

തിരുവനന്തപുരം . ബോംബ് നിര്‍മാണത്തിനിടെ കൊല്ലപ്പെട്ടവ ർക്കുവേണ്ടി രക്തസാക്ഷി സ്മാരക മന്ദിരം പണിത സിപിഎം ഭീകരപ്രവര്‍ത്തനത്തെ താലോലിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ്…

21 hours ago