Exclusive

ബേക്കറി കത്തിച്ചു കൈയടിക്കെടാ…

ചേരാനല്ലൂരിലെ അച്ഛന് ഒരു ബിഗ് സല്യൂട്ട്

ചില കാര്യങ്ങൾ കാണുമ്പോൾ നമുക്ക് പ്രതികരിക്കാൻ തോന്നും. മറ്റുചിലത് അയ്യോ കഷ്ടമായി എന്നു പറഞ്ഞു സഹതപിച്ച്… സഹതപിച്ചു മാത്രം മാറിനിൽക്കും. ചിലപ്പോൾ, പതിവുപോലെ സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് ഇട്ടേക്കാം. ഇനിയും മറ്റു ചിലപ്പോൾ പ്രതികരിക്കാൻ മാത്രമല്ല. ഒന്നിച്ച് കയ്യടിക്കെടാ എന്ന് ഉച്ചത്തിൽ പറയാൻ തോന്നും. ഇന്ന് 2022 ഡിസംബർ 23ന് എല്ലാ മുഖ്യധാര മാധ്യമങ്ങളിലും വന്ന ഒരു വാർത്ത ഇതാണ്ചേ.രാനല്ലൂരിലെ ഒരു ബേക്കറിയിൽ സാധനം വാങ്ങാനെത്തിയ പതിമൂന്നുകാരിയെ കയറിപിടിച്ച ബേക്കറി ഉടമ പോക്‌സോ കേസില്‍ അറസ്‌റ്റിലായി.ചേരാനെല്ലൂര്‍ വിഷ്‌ണുപുരത്താണ് സംഭവം. ചേരാനെല്ലൂര്‍ വിഷ്‌ണുപുരം വേണാട്ട്‌ ഹൗസില്‍ കണ്ണന്‍ എന്ന ബാബുരാജിനെയാണ്‌ (51) ചേരാനെല്ലൂര്‍ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. സംഭവം അറിഞ്ഞെത്തി പെണ്‍കുട്ടിയുടെ പിതാവ് ബേക്കറി കത്തിച്ചു. ഇതോടെ ഇദ്ദേഹത്തെയും അറസ്റ്റ് ചെയ്തു.ന്യായീകരണം പക്ഷേ പതിവുപോലെ തന്നെ നിയമം കയ്യിലെടുക്കാൻ ആർക്കും അനുവാദമില്ല.
സാധനം വാങ്ങാൻ ബേക്കറിയിലെത്തിയ പെണ്‍കുട്ടിയെ ബാബുരാജ്‌ കയറിപിടിക്കുകയായിരുന്നുവെന്ന്‌ ചേരാനെല്ലൂര്‍ പൊലീസ്‌ പറഞ്ഞു. വിവരമറിഞ്ഞ പെണ്‍കുട്ടിയുടെ അച്ഛന്‍ വിഷ്‌ണുപുരം ജങ്‌ഷനിലുള്ള കണ്ണന്‍ ബേക്കറിയിലെത്തി രാത്രി എട്ടോടെയാണ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തിയത്. ബേക്കറി ഭാഗമികമായി കത്തിയിട്ടുണ്ട്‌. ബാബുരാജിനെയും പെണ്‍കുട്ടിയുടെ അച്ഛനെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു.

പറയാതെ വയ്യ. ഇതൊരു തുടക്കമാകട്ടെ എന്ന് ആശംസിക്കാൻ തോന്നുന്നു. ഈ വാർത്ത വായിക്കുന്ന ഏതൊരു അച്ഛനും അമ്മയും ആ അച്ഛന്റെ ഒപ്പമുണ്ടെന്ന് പറയാൻ ആഗ്രഹിക്കുന്നുവെന്നും..

Crimeonline

Recent Posts

ഫോൺ ഫോർമാറ്റ് ചെയ്തു, പെൻഡ്രൈവിൽനിന്ന് വിഡിയോ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തു, പഠിച്ച പണി 18 ഉം പയറ്റിയാലും കേജ്‌രിവാളിന്റെ PA ബിഭവ് കുമാറിനെ രക്ഷപെടുത്താനാവില്ല

ന്യൂഡൽഹി . പഠിച്ച പണി 18 ഉം പയറ്റിയാലും കേജ്‌രിവാളിന്റെ പഴ്സനൽ സെക്രട്ടറി ബിഭവ് കുമാറിനെ ഇനി രക്ഷപെടുത്താനാവില്ല.രാജ്യസഭാംഗം സ്വാതി…

8 mins ago

ഖജനാവ് കാലി, ചില്ലിക്കാശ് തരില്ല, ഉല്ലാസ യാത്ര കഴിഞ്ഞു വന്ന പിണറായിയുടെയും ബാലഗോപാലന്റെയും പള്ളക്കടിച്ച് കേന്ദ്രം

ന്യൂ ഡൽഹി . കേരളം നേരിടുന്ന കടുത്ത ധനപ്രതിസന്ധി തീര്‍ക്കാന്‍ 9000 കോടി വായ്പയെടുക്കുന്നതിന് ഉടന്‍ അനുമതി നല്‍കണമെന്ന പിണറായി…

50 mins ago

ആയുർവേദത്തെ പുച്ഛിക്കുന്നവരും ഹോമിയോ ചികിൽസയെ തട്ടിപ്പാണ് എന്ന് പറഞ്ഞ് പരിഹസിക്കുന്നവരും ഇതൊന്നു അറിയണം, കൈവിരലിൻ്റെ ചികിൽസയ്ക്ക് നാക്കിന് സർജറി ചെയ്യുന്ന നാട്ടിൽ ഇതിലും ഭേദം സ്വയം ചികിൽസ അല്ലേ?

പത്തനംതിട്ട . 'ആയുർവേദത്തെ പുച്ഛിക്കുന്നവരും ഹോമിയോ ചികിൽസയെ തട്ടിപ്പാണ് എന്ന് പറഞ്ഞ് പരിഹസിക്കുന്നവരുംഇതൊന്നു അറിയണം, കൈവിരലിൻ്റെ ചികിൽസയ്ക്ക് നാക്കിന് സർജറി…

3 hours ago

കേജിരിവാളിന്റെ ആംആദ്മി പാര്‍ട്ടി പിളർപ്പിലേക്ക്, ഭിന്നത രൂക്ഷമായി ! സ്വാതിയെ തല്ലി ചവിട്ടിചതച്ചു, അഴിമതി തുടക്കാൻ ചൂലുമായി വന്ന കേജിരിവാൾ നിലം പൊത്തുകയാണ്

കേജ്‌രിവാളിന്റെ ആംആദ്മി പാര്‍ട്ടിയിൽ ഭിന്നതകള്‍. അരവിന്ദ് കേജ്‌രിവാളടക്കമുള്ള നേതാക്കള്‍ അഴിമതിക്കേസില്‍ ജയിലിലായതും സിക്ക് ഭീകരിൽ നിന്ന് പണം വാങ്ങിയെന്ന ആരോപണവും…

4 hours ago

സോളർ സമരം തുടങ്ങും മുൻപേ ഒത്തുതീർപ്പ് ചർച്ച തുടങ്ങി – ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം . സോളർ സമരം തുടങ്ങും മുൻപുതന്നെ ഒത്തുതീർപ്പ് ചർച്ചയും ആരംഭിച്ചതായി അക്കാലത്ത് ഇടതുപക്ഷ സഹയാത്രികനായിരുന്ന ചെറിയാൻ ഫിലിപ്പിന്റെ വെളിപ്പെടുത്തൽ.…

13 hours ago

ഗുണ്ടാ സ്‌റ്റൈലുമായി മന്ത്രി ഗണേശൻ, ‘സമരക്കാരെയും ഉദ്യോഗസ്ഥരെയും കൈകാര്യം ചെയ്യും’ കുറിതൊട്ടുവെച്ചിട്ടുണ്ട്, ഡ്രൈവിംഗ് പരിഷ്‌ക്കരണം വീണ്ടും വിവാദത്തിലേക്ക്

കൊല്ലം . ഡ്രൈവിങ് ലൈസൻസ് പരിഷ്കരണത്തിനെതിരെ സമരം ചെയ്ത ഡ്രൈവിങ് സ്കൂൾ ഉടമകളെയും സമരം ചെയ്യാനായി ഇളക്കിവിട്ട ഉദ്യോഗസ്ഥരെയും താൻ…

13 hours ago