Exclusive

ഇ പി ജയരാജൻ കൺവീനർ സ്ഥാനം ഒഴിയുന്നു..പകരക്കാരൻ സ്വരാജ്

ഇ പി ജയരാജൻ എൽഡിഎഫ് കൺവീനർ സ്ഥാനം സ്ഥാനമൊഴിയുമെന്ന് സൂചന. ഇ പി ജയരാജന്റെ നിസ്സഹകരണത്തെ തുടർന്ന് കുറച്ചുനാളുകളായി ഇടതു മുന്നണി യോഗങ്ങൾ ഒന്നും തന്നെ ചേരാൻ ആകുന്നില്ല എന്ന് ആക്ഷേപം ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ ഇ പി ജയരാജൻ സ്ഥാനമൊഴിയും എന്നും പകരം എം സ്വരാജ് ആസ്ഥാനത്തേക്ക് എത്തും എന്നുമാണ് പാർട്ടി വൃത്തങ്ങളിൽ നിന്നും അറിയാൻ ആവുന്നത്. തന്റെ തീരുമാനം അറിയിക്കാനായി മുഖ്യമന്ത്രി പിണറായി വിജയനെയും പാർട്ടി സെക്രട്ടറി എം വി ഗോവിന്ദനെയും ജയരാജൻ സന്ദർശിച്ചു എന്നും വാർത്തകൾ പുറത്തുവന്നിരുന്നു. പാർട്ടി നിർബന്ധിച്ചാലും തനിക്ക് ഈ സ്ഥാനത്ത് തുടരാൻ ഇനി താല്പര്യമില്ല എന്നതാണ് ഈ പി ജയരാജന്റെ തീരുമാനം. അങ്ങനെ വന്നാൽ ഇ പി ജയരാജന് പകരക്കാരനായി എക്സ്വരാജ് തന്നെയാവും പാർട്ടി പരിഗണിക്കുക. കുറെനാളുകളായി ഇടതുമുന്നണി യോഗങ്ങൾ അയച്ചു തരാത്തത് കൊണ്ട് തന്നെ വിഴിഞ്ഞം ഗവർണർ വിഷയങ്ങളിൽ ഇടതുമുന്നണിക്ക് ഏകോപനം ഇല്ലാതെയായി പോയി എന്ന ആക്ഷേപവും ഉയരുന്നുണ്ട. പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേർത്തപ്പോഴും ഇടതുമുന്നണിക്കായി ജയരാജൻ എത്തിയില്ല. പാർട്ടി യോഗങ്ങളിൽ നിന്നുമുള്ള ഇ പി ജയരാജന്റെ ഒഴിഞ്ഞുമാറ്റം തന്റെ ശാരീരിക അസ്വസ്ഥതകൾ മൂലം ആണെന്നാണ് അദ്ദേഹത്തിന്റെ. എന്നാൽ ഏറെ മാസങ്ങളായി എകെജി സെന്ററിലെ പടികടക്കാൻ മടിക്കുന്ന എ പി ജയരാജനെ പാർട്ടി അംഗങ്ങൾ ശ്രദ്ധിക്കുന്നുണ്ട് എന്നതും പാർട്ടിയിൽ ഇത് ചർച്ചയാവുന്നുണ്ട് എന്നതും വാസ്തവമാണ്.എന്നാൽ പൊടുന്നനെയുള്ള ഈ ജയരാജന്റെ ഈ പിന്മാറിന് പിന്നിൽ എംവി ഗോവിന്ദനോടുള്ള അസൂയയോ കിട്ടാതെ പോയ പാർട്ടി സെക്രട്ടറി കസേരയും ആണ് എന്നും സംസാരമുണ്ട്. എന്തിനും പിണറായി വിജയനോട് ഒപ്പം നിന്നിരുന്ന ഈ പി ജയരാജൻ കോടിയേരിയുടെ മരണശേഷം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് വരുമെന്ന് പ്രതീക്ഷിച്ചിരുന്നതാണ്. പല അഭിമുഖങ്ങളിലും പരോക്ഷമായെങ്കിലും തന്റെ ആഗ്രഹം ഇ പി പ്രകടിപ്പിച്ചിട്ടുമുണ്ട്. എന്നാൽ ഇ പി എ കടത്തിവിട്ടിക്കൊണ്ട് എം വി ഗോവിന്ദൻ ആയിരുന്നു നറുക്ക് വീണത്. അതിന്റെ അസ്വസ്ഥതകൾ ഇ പി യിൽ പലപ്പോഴും പ്രകടമായിരുന്നു താനും. ഇപ്പോഴിതാക്കാൻ സജീവ രാഷ്ട്രീയം നിർത്തുന്നു എന്ന വാർത്തകൾക്ക് പിന്നാലെ കൺവീനർ സ്ഥാനവും ഒഴിയുന്നു എന്ന തരത്തിൽ വാർത്തകൾ പുറത്തുവരികയാണ്.

Crimeonline

Recent Posts

സോളർ സമരം തുടങ്ങും മുൻപേ ഒത്തുതീർപ്പ് ചർച്ച തുടങ്ങി – ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം . സോളർ സമരം തുടങ്ങും മുൻപുതന്നെ ഒത്തുതീർപ്പ് ചർച്ചയും ആരംഭിച്ചതായി അക്കാലത്ത് ഇടതുപക്ഷ സഹയാത്രികനായിരുന്ന ചെറിയാൻ ഫിലിപ്പിന്റെ വെളിപ്പെടുത്തൽ.…

9 hours ago

ഗുണ്ടാ സ്‌റ്റൈലുമായി മന്ത്രി ഗണേശൻ, ‘സമരക്കാരെയും ഉദ്യോഗസ്ഥരെയും കൈകാര്യം ചെയ്യും’ കുറിതൊട്ടുവെച്ചിട്ടുണ്ട്, ഡ്രൈവിംഗ് പരിഷ്‌ക്കരണം വീണ്ടും വിവാദത്തിലേക്ക്

കൊല്ലം . ഡ്രൈവിങ് ലൈസൻസ് പരിഷ്കരണത്തിനെതിരെ സമരം ചെയ്ത ഡ്രൈവിങ് സ്കൂൾ ഉടമകളെയും സമരം ചെയ്യാനായി ഇളക്കിവിട്ട ഉദ്യോഗസ്ഥരെയും താൻ…

9 hours ago

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയങ്ങൾക്കും സാധ്യതയെന്ന് ഉല്ലാസയാത്ര കഴിഞ്ഞെത്തിയ മുഖ്യമന്ത്രി

തിരുവനന്തപുരം . അടുത്ത അഞ്ച് ദിവസങ്ങളിലായി പെയ്യുന്ന മഴമൂലം മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയങ്ങൾക്കും സാധ്യതയുണ്ടെന്നും ശക്തമായ മഴ ലഭിക്കുന്ന മലയോര…

10 hours ago

കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ശസ്ത്രക്രിയ പിഴവ്, കൈയ്ക്ക് പൊട്ടലുള്ള രോഗിക്ക് കമ്പി മാറിയിട്ടു

കോഴിക്കോട് . കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും ശസ്ത്രക്രിയ പിഴവ് ഉണ്ടായി. കൈയ്ക്ക് പൊട്ടലുള്ള രോഗിക്ക് കമ്പി മാറിയിടുകയായിരുന്നു…

10 hours ago

സിദ്ധാർത്ഥന്റെ കേസിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥയ്ക്ക് സ്ഥാനക്കയറ്റം നൽകി ആദരിച്ച് പിണറായി സർക്കാർ

തിരുവനന്തപുരം . പൂക്കോട് വെറ്ററനറി സർവകലാശാലയിൽ എസ് എഫ് ഐ നേതാക്കളുടെ ക്രൂരമായ റാഗിങ്ങിന് ഇരയായി വിദ്യാർഥി ജെ.എസ്.സിദ്ധാർത്ഥൻ കൊല്ലപ്പെട്ട…

11 hours ago

കേരളത്തിൽ സിപിഎം എന്ന ഫാസിസ്റ്റ് സംഘടനയുടെ കാടത്തത്തിന്റെ തേര്‍വാഴ്ച – കെ സുധാകരൻ

തിരുവനന്തപുരം . ബോംബ് നിര്‍മാണത്തിനിടെ കൊല്ലപ്പെട്ടവ ർക്കുവേണ്ടി രക്തസാക്ഷി സ്മാരക മന്ദിരം പണിത സിപിഎം ഭീകരപ്രവര്‍ത്തനത്തെ താലോലിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ്…

24 hours ago