ആരൊക്കെയോ വരും ആരൊക്കെയോ ശരിയാകും എന്ന് പറഞ്ഞിട്ട് ഇന്ന് 6 വർഷം തികയുന്നു. ഇതുവരെ എല്ലാം ശരിയായി ആരും കണ്ടിട്ടില്ല.
എല്ലാം ശരിയാവും എന്നു പറഞ്ഞതിന്റെ കൂടെ കുറെ വാഗ്ദാനങ്ങളും പറഞ്ഞതായി കേട്ടിരുന്നു. അതിൽ ഒന്നാണ് കേരളം സമ്പൂർണ്ണ വൈദ്യുതികൃത സംസ്ഥാനം എന്ന്… എന്നാൽ ഇനിയും വൈദ്യുതി കിട്ടാത്ത അട്ടപ്പാടിയിൽ മാത്രം ആയി 6 ഊരുകളാണ് ഉള്ളത്. രാത്രിയായാൽ മണ്ണെണ്ണ വിളക്കും തന്നെ ആശ്രയം. ദിവസവും മൂന്നോ നാലോ മണിക്കൂർ പ്രവർത്തിക്കുന്ന സോളാർ പാനൽ മാത്രമാണ് ഉള്ളത്.
എസിയിൽ നിന്നും 5 മിനിറ്റ് പോലും മാറിയിരിക്കാൻ പറ്റാത്ത മന്ത്രി ഒരു മാസമെങ്കിലും ഇവരുടെ ഈ ഊരിൽ ഒന്ന് താമസിച്ചു നോക്കട്ടെ. ഒരു മാസം പോയിട്ട് ഒരു ദിവസം പോലും മന്ത്രി ഏമാൻ അവിടെ നിൽക്കാൻ പറ്റത്തില്ല.
മലമുകളിലെ കടുകുമണ്ണ ആദിവാസി ഊരിലെ 56 വീടുകളിലായി ഇന്നും വൈദ്യുതിയില്ല. 15 വർഷമായി ഇവിടെ വൈദ്യുതി ഇല്ലാതെ ആളുകൾ കഷ്ട്ടപെടുന്നു . എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ടോർച്ചോ മണ്ണെണ്ണ വിളക്കോ ആണ് ആശ്രയം. വീട്ടുമുറ്റത്ത് എത്തുന്ന കാട്ടാനയെ കാണണമെങ്കിൽ ചൂട്ടുവെളിച്ചത്തിന്റെ ആശ്രയം വേണം അവർക്ക്. എല്ലാവരിലും സോളാർ പാനൽ ഉണ്ട്. എന്നാൽ മഴക്കാലം വന്നാൽ അതും ഇല്ലാണ്ടാവുന്ന അവസ്ഥയാണ് ഇന്ന്.പഠിക്കുന്ന വിദ്യാർത്ഥിനികൾ പോലും മണ്ണെണ്ണ വിളക്കു കൊണ്ടാണ് പഠിക്കുന്നത്. മന്ത്രി വന്ന് എല്ലാം നടത്തി തരാമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും കുറെ നാൾ കൂടി വേണമെന്ന് പറഞ്ഞത്.
എന്റെ സംശയം അതല്ല. കേരളം സമ്പൂർണ്ണ വൈദ്യുതികൃത സംസ്ഥാനം എന്നു പറഞ്ഞിട്ട് ഇതാണോ നിങ്ങളുടെ സമ്പൂർണ്ണ വൈദ്യുതി വികൃത സംസ്ഥാനം. ഇത് അട്ടപ്പാടിയിലെ മാത്രമല്ല അട്ടപ്പാടി പോലെ കുറെ സ്ഥലത്തെ കാര്യം കൂടിയാണ്. വൈദ്യുതി മാത്രമല്ല കേറിക്കിടക്കാൻ വീടു പോലുമില്ലാത്ത കുറേപേർ ഇനിയുമുണ്ട്. ഇനിയെങ്കിലും കണ്ണ് തുറക്കുക.നിങ്ങളെ വിശ്വസിച്ച് വോട്ട് ചെയ്ത് ജയിപ്പിച്ച ജനങ്ങളെ വിഡ്ഢികളാക്കാതെ.
തിരുവനന്തപുരം . ബോംബ് നിര്‍മാണത്തിനിടെ കൊല്ലപ്പെട്ടവ ർക്കുവേണ്ടി രക്തസാക്ഷി സ്മാരക മന്ദിരം പണിത സിപിഎം ഭീകരപ്രവര്‍ത്തനത്തെ താലോലിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ്…
തിരുവനന്തപുരം . എല്ലാത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളേയും പ്രോത്സാഹിപ്പിക്കുകയും ഒത്താശ ചെയ്യുകയും ചെയ്യുന്ന മാഫിയ സംഘമായി സിപിഎം അധഃപതിച്ചുവെന്ന് പ്രതിപക്ഷ…
2013 ഓഗസ്റ്റ് 12 നാണ് സോളാർ കേസിൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രാജിവയ്ക്കണമെന്നാവശ്യപ്പട്ട് ഇടതുപക്ഷം സെക്രട്ടറിയേറ്റ് വളയൽ സമരം…
രാഹുൽ ഗാന്ധി വയനാട് വിട്ടാൽ ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി മത്സരിക്കും. രാഹുൽ വയനാടിനെ ചതിക്കുകയായിരുന്നു എന്ന ഇടത് പക്ഷ ആരോപണങ്ങളെ…
ന്യൂഡൽഹി . ആം ആദ്മി പാർട്ടി രാജ്യസഭാ എം.പിയും ഡൽഹി വനിതാ കമ്മിഷൻ മുൻ അദ്ധ്യക്ഷയുമായ സ്വാതി മലിവാളിനെ കൈയേറ്റം…
കണ്ണൂർ . ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവരെയും CPM രക്തസാക്ഷികളാക്കി. സിപിഎം അവർക്കായി രക്തസാക്ഷി സ്മാരകം നിർമിച്ച് ലോക കമ്മ്യൂണിസ്റ്റ് ചരിത്രം…