Exclusive

സൈന്യത്തെ അപമാനിച്ചു :സപ്ലൈകോ ജീവനക്കാരന് സസ്പെൻഷൻ

ഇന്ത്യൻ സൈനികരെ സമൂഹമാദ്ധ്യമത്തിലൂടെ അപമാനിച്ച സപ്ലൈകോ ജീവനക്കാരന് സസ്‌പെന്‍ഷന്‍. സപ്ലൈകോ തിരുവനന്തപുരം മേഖലാ കാര്യാലയത്തില്‍ ജോലി ചെയ്യുന്ന ടി.
സുജയ്കുമാറിനെതിരെയാണ് നടപടി. ഫേസ്ബുക്ക് വഴിയായിരുന്നു ഇയാള്‍ സൈന്യത്തെ അപമാനിച്ചത്.ഇന്നലെയാണ് സുജയ്കുമാറിനെ സസ്‌പെന്‍ഡ് ചെയ്ത് സപ്ലൈകോ ഉത്തരവ് ഇറക്കിയത്. അന്വേഷണവിധേയമായാണ് നടപടി. സുജയ്കുമാറിന്റെ നടപടി സപ്ലൈകോയുടെ സല്‍പ്പേരിന് കളങ്കം വരുത്തിയതായി സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു. അതിനാല്‍ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച്‌ സസ്‌പെന്‍ഡ് ചെയ്യുന്നു. കെ.എല്‍ സി.പി 5381 നമ്ബര്‍ വാഹനവും, അനുബന്ധ രേഖകളും മേഖലാ കാര്യാലയത്തില്‍ റ്റി6 വിഭാഗത്തില്‍ ഏല്‍പ്പിക്കണമെന്നും സപ്ലൈകോയുടെ ഉത്തരവില്‍ വ്യക്തമാക്കുന്നു. അതേസമയം സസ്‌പെന്‍ഷന്‍ കാലയളവില്‍ സുജയ്കുമാറിന് ഉപജീവനബത്ത നല്‍കും.

സൈനികരെ നായ്‌ക്കളോട് ഉപമിച്ചായിരുന്നു സുജയ്കുമാര്‍ ഫേസ്ബുക്ക് പോസ്റ്റിട്ടത്. സംഭവം വ്യാപകമായി പ്രചരിച്ചതോടെ സൈനികര്‍ അടക്കമുള്ളവര്‍ ശക്തമായ പ്രതിഷേധവും പരാതിയുമായി രംഗത്ത് എത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇയാളെ സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ ഇയാള്‍ ഫേസ്ബുക്കിലൂടെ മാപ്പ് അപേക്ഷിച്ചിരുന്നു

Crimeonline

Recent Posts

കേരളത്തിൽ സിപിഎം എന്ന ഫാസിസ്റ്റ് സംഘടനയുടെ കാടത്തത്തിന്റെ തേര്‍വാഴ്ച – കെ സുധാകരൻ

തിരുവനന്തപുരം . ബോംബ് നിര്‍മാണത്തിനിടെ കൊല്ലപ്പെട്ടവ ർക്കുവേണ്ടി രക്തസാക്ഷി സ്മാരക മന്ദിരം പണിത സിപിഎം ഭീകരപ്രവര്‍ത്തനത്തെ താലോലിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ്…

5 hours ago

സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളുടെ മാഫിയ സംഘമായി സിപിഎം അധഃപതിച്ചു – വി ഡി സതീശൻ

തിരുവനന്തപുരം . എല്ലാത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളേയും പ്രോത്സാഹിപ്പിക്കുകയും ഒത്താശ ചെയ്യുകയും ചെയ്യുന്ന മാഫിയ സംഘമായി സിപിഎം അധഃപതിച്ചുവെന്ന് പ്രതിപക്ഷ…

6 hours ago

പിണറായി ബ്രിട്ടാസിനെ വിളിച്ചു, സോളാർ സമരം ഒത്തു തീർന്നു

2013 ഓഗസ്റ്റ് 12 നാണ് സോളാർ കേസിൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രാജിവയ്ക്കണമെന്നാവശ്യപ്പട്ട് ഇടതുപക്ഷം സെക്രട്ടറിയേറ്റ് വളയൽ സമരം…

7 hours ago

വയനാട്ടിലേക്ക് പ്രിയങ്ക, ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി വയനാട്ടിൽ അങ്കത്തിനിറങ്ങും

രാഹുൽ ഗാന്ധി വയനാട് വിട്ടാൽ ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി മത്സരിക്കും. രാഹുൽ വയനാടിനെ ചതിക്കുകയായിരുന്നു എന്ന ഇടത് പക്ഷ ആരോപണങ്ങളെ…

7 hours ago

സ്വാതി മലിവാളിനെ കൈയേറ്റം ചെയ്ത സംഭവത്തിൽ കേജ്‌രിവാളിന്റെ പിഎ ബിഭവ്കുമാറിനെ ഡൽഹി പൊലീസ് കേജ്‌രിവാളിന്റെ വസതിയിൽ നിന്ന് അറസ്റ്റ് ചെയ്തു

ന്യൂഡൽഹി . ആം ആദ്മി പാർട്ടി രാജ്യസഭാ എം.പിയും ഡൽഹി വനിതാ കമ്മിഷൻ മുൻ അദ്ധ്യക്ഷയുമായ സ്വാതി മലിവാളിനെ കൈയേറ്റം…

8 hours ago

ബോംബ് നിർമാണത്തിൽ കൊല്ലപ്പെട്ടവരെയും CPM രക്തസാക്ഷികളാക്കി, സ്‌മാരകം നിർമിച്ചു, ഉദ്ഘാടനം എം വി ഗോവിന്ദൻ

കണ്ണൂർ . ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവരെയും CPM രക്തസാക്ഷികളാക്കി. സിപിഎം അവർക്കായി രക്തസാക്ഷി സ്‌മാരകം നിർമിച്ച് ലോക കമ്മ്യൂണിസ്റ്റ് ചരിത്രം…

11 hours ago