Exclusive

ഫയർസ്റ്റേഷനിലും കൊടി കുത്തി…ഇവിടെ ഇങ്ങനെയാണ് വേണമെങ്കിൽ മതി.

കേരളത്തിൽ 129 ഫയർ സ്റ്റേഷനുകൾ നിലവിലുണ്ട്. സ്റ്റേഷനുകളും പോലീസ് സേനയും ഒക്കെ അച്ചടക്ക സേനയുടെ വിഭാഗത്തിൽ പെടുന്നവയാണ്. ഇപ്പോൾ കേരളത്തിലെ അഗ്നി രക്ഷാ നിലയങ്ങൾ തങ്ങളുടെ കർത്തവ്യ ബോധത്തെയും മറികടന്ന്, ഇടതു യൂണിയൻ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുകയും അതുമായി മുന്നോട്ടു പോകുകയും ചെയ്യുന്ന ഖേദകരമായ അവസ്ഥയിലൂടെ ആണ് കടന്നുപോകുന്നത്. പൊതുജനങ്ങൾക്ക് ഗുണപ്രദമായ കാര്യങ്ങൾ ചെയ്യാൻ വൈകുന്നു എന്നതാണ് ഇതുമൂലം സംഭവിക്കുന്നത്. കഴിഞ്ഞദിവസം ആലത്തൂർ അഗ്നി രക്ഷാ നിലയത്തിൽ ഇടത് അനുകൂല സംഘടന യൂണിറ്റ് സമ്മേളനം നടത്തുന്നതിനിടെ തിരുവില്ലാമലയിൽ ഉണ്ടായ അപകടത്തെക്കുറിച്ച് അറിഞ്ഞിട്ടും കൃത്യസമയത്ത് അഗ്നി രക്ഷ ഉദ്യോഗസ്ഥർ എത്തി രക്ഷാപ്രവർത്തനം നടത്തിയില്ലെന്നത് ഏറെ വിവാദങ്ങൾക്ക് വഴി വച്ചിരുന്നു. സംഘടനകളിൽ കൂടുതൽ അംഗങ്ങൾ ഉള്ളതുകൊണ്ടും ഭരിക്കുന്ന സർക്കാർ അനുകൂല സംഘടന ആയതുകൊണ്ടും ഇവരെ ഉന്നത ഉദ്യോഗസ്ഥർ ഭയപ്പെടുന്ന സ്ഥിതിവിശേഷമാണ്. ഒരു ഒറ്റപ്പെട്ട സംഭവമല്ല. കേരളത്തിൽ അങ്ങോളമങ്ങോളം ഉള്ള അഗ്നി രക്ഷാ നിലയങ്ങളിലും യൂണിയൻ മീറ്റിങ്ങുകൾ സർവ്വ സാധാരണമാകുകയാണ്. യൂണിയൻ മീറ്റിങ്ങിൽ ഉയരുന്ന മുദ്രാവാക്യങ്ങൾ ആകട്ടെ. ഇങ്കുലാബ് സിന്ദാബാദ്, രക്തസാക്ഷികൾ സിന്ദാബാദ് തുടങ്ങിയവയാണ്. മനസിലാകാത്ത ഒരു കാര്യമേ ഉള്ളൂ. ഫയർഫോഴ്സിൽ എവിടെയാണ് രക്തസാക്ഷികൾ ? അഥവാ കർത്തവ്യ നിർവഹണത്തിന് ഇടയ്ക്ക് മരണം സംഭവിച്ചാൽ തന്നെ അതെങ്ങനെ രക്തസാക്ഷിത്വമാകും ? മുദ്രാവാക്യം ഏറ്റുവിളിക്കുന്നവരോട് സഹതാപം തോന്നുക മാത്രമേ കേൾവിക്കാരന് വഴിയുള്ളൂ. കേരള ഫയർ സർവീസ് അസോസിയേഷൻ എന്ന ഇടത് അനുഭാവമുള്ള സംഘടനയാണ് ഇങ്ങനെയൊരു പ്രഹസനവുമായി മുന്നോട്ടു വന്നിരിക്കുന്നത്. യൂണിഫോമിട്ട യൂണിറ്റ് സമ്മേളനം നടത്താനോ സംഘടനാ പ്രവർത്തനങ്ങൾ നടത്തുന്നതോ നിയമവിരുദ്ധമാണ്. സർക്കാർ ഓഫീസുകളിൽ ഇത്തരം പ്രവർത്തനങ്ങൾക്ക് വേദിയാകാൻ പാടില്ല എന്ന കർശനമായ സർവീസ് നിയമവും നിലവിലുണ്ട്. ഇതിനെയെല്ലാം കാറ്റിൽ പറത്തിയാണ് ഈ പ്രവർത്തനങ്ങൾ നടത്തുന്നത് എന്നതാണ് ഏറെ വിരോധാഭാസമായ കാര്യം. സംഘടനകൾ കൂടി ഇങ്ങനെ ഇറങ്ങി പുറപ്പെട്ടാൽ എന്താവും അവസ്ഥയെന്ന് ചിന്തിക്കുക. കൂട്ടായ പ്രവർത്തനത്തിന് പകരം ചേരിതിരിവുകൾക്ക് പ്രാധാന്യം കൈവരികയാണ്. ഓർക്കുക പൊതുജനങ്ങൾക്ക് ഈ വിഭാഗീയത ദോഷകരമാണ്.

Crimeonline

Recent Posts

സോളർ സമരം തുടങ്ങും മുൻപേ ഒത്തുതീർപ്പ് ചർച്ച തുടങ്ങി – ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം . സോളർ സമരം തുടങ്ങും മുൻപുതന്നെ ഒത്തുതീർപ്പ് ചർച്ചയും ആരംഭിച്ചതായി അക്കാലത്ത് ഇടതുപക്ഷ സഹയാത്രികനായിരുന്ന ചെറിയാൻ ഫിലിപ്പിന്റെ വെളിപ്പെടുത്തൽ.…

1 hour ago

ഗുണ്ടാ സ്‌റ്റൈലുമായി മന്ത്രി ഗണേശൻ, ‘സമരക്കാരെയും ഉദ്യോഗസ്ഥരെയും കൈകാര്യം ചെയ്യും’ കുറിതൊട്ടുവെച്ചിട്ടുണ്ട്, ഡ്രൈവിംഗ് പരിഷ്‌ക്കരണം വീണ്ടും വിവാദത്തിലേക്ക്

കൊല്ലം . ഡ്രൈവിങ് ലൈസൻസ് പരിഷ്കരണത്തിനെതിരെ സമരം ചെയ്ത ഡ്രൈവിങ് സ്കൂൾ ഉടമകളെയും സമരം ചെയ്യാനായി ഇളക്കിവിട്ട ഉദ്യോഗസ്ഥരെയും താൻ…

2 hours ago

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയങ്ങൾക്കും സാധ്യതയെന്ന് ഉല്ലാസയാത്ര കഴിഞ്ഞെത്തിയ മുഖ്യമന്ത്രി

തിരുവനന്തപുരം . അടുത്ത അഞ്ച് ദിവസങ്ങളിലായി പെയ്യുന്ന മഴമൂലം മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയങ്ങൾക്കും സാധ്യതയുണ്ടെന്നും ശക്തമായ മഴ ലഭിക്കുന്ന മലയോര…

2 hours ago

കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ശസ്ത്രക്രിയ പിഴവ്, കൈയ്ക്ക് പൊട്ടലുള്ള രോഗിക്ക് കമ്പി മാറിയിട്ടു

കോഴിക്കോട് . കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും ശസ്ത്രക്രിയ പിഴവ് ഉണ്ടായി. കൈയ്ക്ക് പൊട്ടലുള്ള രോഗിക്ക് കമ്പി മാറിയിടുകയായിരുന്നു…

3 hours ago

സിദ്ധാർത്ഥന്റെ കേസിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥയ്ക്ക് സ്ഥാനക്കയറ്റം നൽകി ആദരിച്ച് പിണറായി സർക്കാർ

തിരുവനന്തപുരം . പൂക്കോട് വെറ്ററനറി സർവകലാശാലയിൽ എസ് എഫ് ഐ നേതാക്കളുടെ ക്രൂരമായ റാഗിങ്ങിന് ഇരയായി വിദ്യാർഥി ജെ.എസ്.സിദ്ധാർത്ഥൻ കൊല്ലപ്പെട്ട…

3 hours ago

കേരളത്തിൽ സിപിഎം എന്ന ഫാസിസ്റ്റ് സംഘടനയുടെ കാടത്തത്തിന്റെ തേര്‍വാഴ്ച – കെ സുധാകരൻ

തിരുവനന്തപുരം . ബോംബ് നിര്‍മാണത്തിനിടെ കൊല്ലപ്പെട്ടവ ർക്കുവേണ്ടി രക്തസാക്ഷി സ്മാരക മന്ദിരം പണിത സിപിഎം ഭീകരപ്രവര്‍ത്തനത്തെ താലോലിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ്…

16 hours ago