News

രണ്ടും കല്പിച്ച രാജ്ഭവൻ:സർക്കാരിന്റെ മുന്നിൽ തടസങ്ങൾ ഏറെ

സർവ്വകലാശാലാ ചാൻസലർ പദവിയിൽ നിന്നും ഗവർണ്ണറെ മാറ്റാൻ ശ്രമിച്ചാൽ അതിനെ രാജ്ഭവൻ അംഗീകരിക്കില്ല. സർക്കാരുമായി നേരിട്ടുള്ള ഏറ്റുമുട്ടലിനാകും ഗവർണ്ണർ തയ്യാറെടുക്കുന്നത്. സർവകലാശാലകളിൽ സർക്കാരിന്റെയോ മറ്റ് ആരുടെയെങ്കിലുമോ ഇടപെടൽ ഉണ്ടാകില്ലെന്ന ഉറപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പുവച്ചു നൽകിയതിനെത്തുടർന്നാണ് ചാൻസലർ പദവിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തുടരുന്നത്. സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ സാങ്കേതിക സർവ്വകലാശാല വൈസ് ചാൻസറെ സർക്കാർ തന്നെ പുറത്താക്കിയിരുന്നു. ഈ സാഹചര്യത്തിൽ വിസിമാർക്കെതിരേയും നടപടി എടുക്കും.

ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് മാറ്റാനുള്ള ബിൽ അവതരിപ്പിക്കാൻ അടുത്തമാസം നിയമസഭാ സമ്മേളനം വിളിക്കാൻ സർക്കാർ തത്വത്തിൽ തീരുമാനിച്ചിട്ടുണ്ട്. ഡിസംബർ 5 മുതൽ 15 വരെ സഭാ സമ്മേളനം ചേരാനാണ് ധാരണ. നിയമ സർവകലാശാലകൾ ഒഴികെ സംസ്ഥാനത്തെ 15 സർവ്വകലാശാലകളുടേയും ചാൻസലർ നിലവിൽ ഗവർണറാണ്. ഓരോ സർവകലാശാലകളുടേയും നിയമത്തിൽ ഭേദഗതി കൊണ്ടുവരാൻ പ്രത്യേകം പ്രത്യേകം ബിൽ അവതരിപ്പിക്കാനാണ് ശ്രമം. ഗവർണർക്ക് പകരം ആര് ചാൻസലർ ആകും എന്നതിൽ ചർച്ച നടക്കുകയാണ്. പ്രതിപക്ഷ പിന്തുണയോടെ ബിൽ പാസാക്കനാണ് സർക്കാർ നീക്കം.അതേ സമയം സഭ ബിൽ പാസാക്കിയാലും നിയമമാകാൻ ഗവർണർ ഒപ്പിടണമെന്നതാണ് വസ്തുത.

സുപ്രീംകോടതിയുടെ വിധിയുടെ അടിസ്ഥാനത്തിൽ എടുത്ത നടപടികളാണ് സർക്കാരിനെ ചൊടുപ്പിക്കുന്നതെന്ന വിലയിരുത്തൽ സുപ്രീകോടതിക്ക് മുമ്പിലും ചർച്ചയാക്കാനാണ് ഗവർണ്ണറുടെ തീരുമാനം. നേരത്തെ നൽകിയ ഉറപ്പുള്ളതു കൊണ്ട് ചാൻസലർ പദവി ഗവർണ്ണർ ഒഴിയുകയുമില്ല. ഗവർണർ എഴുതിനൽകിയ വാചകം പകർത്തിയെടുത്ത് അതിനു താഴെ മുഖ്യമന്ത്രി ഒപ്പുവച്ചു കൈമാറുകയായിരുന്നു. ഇതു ലംഘിച്ചു വീണ്ടും സർക്കാർ ഇടപെടുകയും ചാൻസലർ പദവിയിൽനിന്നു തന്നെ മാറ്റാൻ ബില്ല് കൊണ്ടുവരികയും ചെയ്താൽ ഗവർണർ അതിൽ ഒപ്പുവയ്ക്കാൻ സാധ്യതയില്ല. മുഖ്യമന്ത്രി പ്രകോപിപ്പിച്ചാൽ തിരിച്ചും പ്രകോപിപ്പിക്കാനാണ് ഗവർണ്ണറുടെ തീരുമാനം. യുവ ഐപിഎസ് ഓഫീസർ തോക്കെടുത്തപ്പോൾ ഓടിയ നേതാവിന്റെ കഥ പോലും ഗവർണ്ണർ ചർച്ചയാക്കിയത് ഈ സാഹചര്യത്തിലാണ്.

ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കുന്ന ബിൽ നിയമസഭ പാസാക്കിയാൽ രാഷ്ട്രപതിയുടെ പരിഗണനയ്ക്കു വിടുന്നതും രാജ്ഭവൻ പരിഗണിക്കും. വിദ്യാഭ്യാസം കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അധികാരപരിധിയിൽ വരുന്നതിനാൽ കേന്ദ്ര അനുമതിക്കു വിടാൻ സാധിക്കും. സർവകലാശാലകളിൽ സർക്കാരിന്റെ ഇടപെടൽ വർധിച്ചപ്പോൾ താൻ ചാൻസലർ പദവി ഒഴിയുകയാണന്നു വ്യക്തമാക്കി ഗവർണർ 4 കത്തുകളാണ് മുഖ്യമന്ത്രിക്ക് അയച്ചത്. സർവകലാശാലാ ഭരണത്തിൽ സർക്കാർ ഇടപെടില്ലെന്നു നാലാമത്തെ കത്തിൽ ഗവർണർക്ക് മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു. ഈ കത്തും ചർച്ചയാക്കും.

ഇതിനൊപ്പം വിസി മാർക്കെതിരേയും നടപടി എടുക്കും. യുജിസി ചട്ടങ്ങൾക്കു വിരുദ്ധമായി നിയമനം ലഭിച്ച 10 വൈസ് ചാൻസലർമാരിൽ ഹിയറിങ് ആവശ്യമുള്ളവരെ 20നു ശേഷം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നേരിട്ടു കാണും. 10 വിസിമാരും നൽകിയ മറുപടി രാജ്ഭവൻ പരിശോധിച്ചു തുടങ്ങി. ഹിയറിങ് തീയതിയുടെ കാര്യത്തിൽ വൈകാതെ തീരുമാനം എടുക്കും. ഗവർണർ 12നു ഡൽഹിയിലേക്കു പോയാൽ 20നു മാത്രമേ മടങ്ങിയെത്തൂ. ഈ സാഹചര്യത്തിലാണ് ഹിയറിങ് 20നു ശേഷം ആക്കിയത്.

ഹൈക്കോടതിയിലുള്ള കേസിൽ തീർപ്പ് ഉണ്ടാകുന്നതുവരെ അന്തിമ തീരുമാനം എടുക്കരുതെന്നു കോടതി നിർദ്ദേശിച്ചിട്ടുണ്ട്. നടപടിക്രമങ്ങൾ പാലിച്ചു മാത്രമേ ഗവർണർ തീരുമാനമെടുക്കൂ. ഹൈക്കോടതി വിധി വിസിമാർക്ക് എതിരായാൽ ഉടൻ നടപടി വരും.. 10 വിസിമാരുടെയും നിയമനം സംസ്ഥാന നിയമം അനുസരിച്ചു ശരിയാണെന്നു സർക്കാർ വാദിക്കുന്നെങ്കിലും അവ യുജിസി ചട്ടങ്ങൾക്കു വിരുദ്ധമാണ്. സർവകലാശാലകൾക്ക് 2016 മുതൽ യുജിസി ചട്ടങ്ങൾ ആണു ബാധകം എന്നു സുപ്രീം കോടതി വിധിച്ചിട്ടുണ്ട്.

Crimeonline

Recent Posts

എൽടിടിഇക്ക് ഏർപ്പെടുത്തിയ നിരോധനം 5 വർഷത്തേക്ക് കൂടി നീട്ടി

ന്യൂഡൽഹി . എൽടിടിഇക്ക് ഏർപ്പെടുത്തിയ നിരോധനം അഞ്ച് വർഷത്തേക്ക് കൂടി നീട്ടി കേന്ദ്ര സർക്കാർ. രാജ്യ സുരക്ഷ കണക്കിലെടുത്ത് ലിബറേഷൻ…

48 mins ago

ഇന്തോനേഷ്യയിൽ നിന്ന് മന്ത്രി ഗണേശൻ എത്തി, സമരക്കാരുമായി ബുധനാഴ്ച ചർച്ച

തിരുവനന്തപുരം . ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ ഡ്രൈവിങ് സ്‌കൂള്‍ ഉടമകൾ 13 ദിവസങ്ങളായി നടത്തി വരുന്ന സമരം നീളുന്നതിനിടെ ചര്‍ച്ചയ്ക്ക്…

1 hour ago

കരുവന്നൂർ തട്ടിപ്പുകേസിലെ പ്രതികള്‍ നേരിട്ടും അല്ലാതെയും 27 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചു

കൊച്ചി . കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുകേസിൽ പ്രതികള്‍ക്ക് നേരിട്ടും അല്ലാതെയും 27 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്നു എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്…

2 hours ago

ജയില്‍ മോചിതനായ ഗുണ്ടാത്തലവന് ‘ആവേശം’ സ്റ്റൈലിൽ സ്വീകരണം

തൃശൂര്‍ . നടന്‍ ഫഹദ് ഫാസില്‍ നായകനായ ആവേശം എന്ന ചിത്രത്തിലെ ഒരു രംഗത്തെ അനുകരിക്കുമാറ് ജയില്‍ മോചിതനായ ഗുണ്ടാത്തലവന്…

2 hours ago

ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥി ആര്? മോദിയോ? അമിത്ഷായോ ?

ബി.ജെ.പി.യുടെ പ്രധാനമന്ത്രിസ്ഥാനാർഥി ആരാണെന്ന ചോദ്യമുയർത്തി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ജയിൽമോചിതനായശേഷം നടത്തിയ ആദ്യ പത്രസമ്മേളനത്തിലാണ് ഇങ്ങനെ ഒരു ചോദ്യം…

3 hours ago

വാളെടുത്തവൻ വാളാലെ.. KP യോഹന്നാന്റെ സ്വകാര്യ ശ്മാശാനവും ! മാധ്യമപ്രവർത്തകൻ SV പ്രദീപിന്റെ മരണവും !

ഇപ്പോൾ കേട്ടത് DNA ന്യൂസ് ഉടമയും ചീഫ് എഡിറ്ററുമായ സുമേഷ് മാർക്കോപോളോയുടെ വാക്കുകളാണ്. ഇതിപ്പോൾ കേൾപ്പിച്ചത് ചില വസ്തുതകളിലേക്ക് വരാൻ…

4 hours ago