India

പാലായിലെ കേരളാ കോൺഗ്രസിന്റെ വാഗ്ദാന ലംഘനത്തിൽ ഞെട്ടി സിപിഎം

പാലാ നഗരസഭാ ചെയർമാൻ സ്ഥാനത്തെച്ചൊല്ലി സിപിഎമ്മും കേരള കോൺഗ്രസും തമ്മിൽ തർക്കം. മുൻധാരണ അനുസരച്ച് രണ്ട് വർഷം കഴിഞ്ഞ് ചെയർമാൻ സ്ഥാനം നൽകേണ്ടത് സിപിഎമ്മിനാണ്. എന്നാൽ, ഇപ്പോൾ സിപിഎമ്മിന് ഭരണം നൽകാൻ തയ്യാറല്ലെന്ന് കേരളാ കോൺഗ്രസ് അറിയിച്ചതോടെ സിപിഎം നേതൃത്വും ഞെട്ടിയിരിക്കയാണ്. ചെയർമാൻസ്ഥാനം കൈമാറാനുള്ള ധാരണയാണ് കേരള കോൺഗ്രസ് തെറ്റിച്ചത്. ജോസ് കെ മാണിയുടെ ഭാഗത്തു നിന്നുമുണ്ടായ വാഗ്ദാന ലംഘനം സിപിഎം പ്രാദേശിക നേതൃത്വത്തിൽ വലിയ പ്രശ്‌നമായി മാറിയിരിക്കയാണ്. വിഷയം ചർച്ചചെയ്യാൻ സിപിഎം പാലാ ഏരിയ കമ്മിറ്റി ഇന്ന് ചേരുന്നുണ്ട്.

ധാരണ പ്രകാരം സിപിഎമ്മിലെ അഡ്വ.ബിനു പുളിക്കക്കണ്ടമാണ് പാലാ നഗരസഭാ ചെയർമാൻ ആകേണ്ടത്. ഇത് സംബന്ധിച്ച് നേരത്തെ തന്നെ ഇരുപാർട്ടികളും തമ്മിൽ എഴുതി തയ്യാറാക്കിയ കരാർ ഉണ്ടായിരുന്നു. എന്നിട്ടും ഈ കരാർ മാനിച്ച് ഭരണം വിട്ടുകൊടുക്കാൻ ജോസ് കെ മാണി വിഭാഗം തയ്യാറാകുന്നില്ല. പാലാ തന്നെ സംബന്ധിച്ച് ഏറെ നിർണായകമാണെന്നും അതുകൊണ്ട് തന്നെ ഭരണം സിപിഎമ്മിന് നൽകാൻ സാധിക്കില്ലെന്നും ഉന്നത സിപിഎം.നേതാക്കളെ ജോസ് കെ. മാണി നേരിട്ട് അറിയിച്ചു കഴിഞ്ഞിട്ടുണ്ട്. ഇക്കാര്യത്തിൽ ജോസ് കെ മാണിയുടെ വികാരം മനസ്സിലാക്കാൻ ഉന്നത നേതാക്കൾക്ക് സാധിക്കുന്നുണ്ടെങ്കിലും താഴെ തട്ടിലെ അണികളെ വിശ്വസിപ്പിക്കുക എന്നതാണ് സിപിഎമ്മിന് പ്രതിസന്ധി ഉണ്ടാക്കുന്ന കാര്യം.

മാണി ഗ്രൂപ്പിന്റെ ഭരണത്തിലുള്ള ഏകനഗരസഭയാണ് പാലാ. എൽ.ഡി.എഫിലെ മുൻധാരണ അനുസരിച്ച് ആദ്യത്തെ 2 വർഷം മാണി ഗ്രൂപ്പിനായിരുന്നു ചെയർമാൻ സ്ഥാനം. ഡിസംബറിലാണ് ഈ കാലാവധി തീരുന്നത്. ധാരണ അനുസരിച്ച് സിപിഎം.കൗൺസിലറാണ് ഇനി ചെയർമാൻ ആകേണ്ടത്. ആ സ്ഥാനത്തേയ്ക്ക് പാർട്ടി ചിഹ്നത്തിൽ മത്സരിച്ച് നല്ല ഭൂരിപക്ഷത്തോടെ ജയിച്ച അഡ്വ.ബിനു പുളിക്കക്കണ്ടത്തിന്റെ പേരായിരുന്നു ഉയർന്നു വന്നത്. എന്നാൽ ബിനുവിന് സ്ഥാനം വിട്ടുകൊടുക്കാതിരിക്കാൻ കുറേ നാളുകളായി ചിലർ തന്ത്രങ്ങൾ മെനയുന്നതായി സൂചനയുണ്ടായിരുന്നു.

അവരുടെ നീക്കങ്ങളാണിപ്പോൾ ജോസ് കെ. മാണിയിലൂടെ വിജയം കണ്ടത്. ഇതേസമയം ഇക്കാര്യത്തിൽ ഒരു പ്രതികരണം നടത്താൻ മാണി വിഭാഗമോ, അഡ്വ. ബിനു പുളിക്കക്കണ്ടമോ തയ്യാറായിട്ടില്ല. പാലാ നഗരസഭാ ചെയർമാൻ സ്ഥാനം കൊടുക്കില്ലെന്ന മാണി വിഭാഗത്തിന്റെ നിലപാടറിഞ്ഞ് ഞെട്ടിത്തരിച്ചിരിക്കുകയാണ് പാലായിലെ സിപിഎം.അണികളും നേതാക്കളും. ജോസ് കെ മാണിയെ പല ഘട്ടത്തിലും പിന്തുണച്ചിട്ടും സിപിഎമ്മിന് ഗുണകരമായ സമീപനം സ്വീകരിക്കാൻ തയ്യാറാകുന്നില്ലെന്നതാണ് അണികളുെ വിമ്#ശനം.

ഇങ്ങനെയൊരു ചതി കേരളാ കോൺഗ്രസ് ചെയ്യില്ലെന്നാണ് ഇപ്പൊഴും അവരുടെ പ്രതീക്ഷ. നേതാക്കൾ ഇടപെട്ട് പ്രശ്‌നം പരിഹരിക്കുമെന്നും അണികൾ കരുതുന്നു. ലോക്സഭ മുതലുള്ള വിവിധ തിരഞ്ഞെടുപ്പുകളുടെ കളമൊരുക്കം ആരംഭിച്ചിരിക്കുന്ന സാഹചര്യത്തൽ കേരളാ കോൺഗ്രസും സിപിഎമ്മും കൂടുതൽ യോജിച്ച് പോകേണ്ട അവസരത്തിൽ ഇങ്ങനെയൊരു നീക്കം മാണി ഗ്രൂപ്പിൽ നിന്ന് ഉണ്ടാകാൻ വഴിയില്ലെന്നാണ് മറ്റ് ഘടകകക്ഷികളുടെയും അഭിപ്രായം.

അടുത്തകാലത്തായി ജോസ് കെ മാണിയെ യുഡിഎഫ് തിരികെ വിളിച്ചിരുന്നു. അതുകൊണ്ട് തന്നെ ജോസിന് മുന്നിൽ വീണ്ടും അവസരങ്ങൾ ബാക്കിയുണ്ട്. ജോസിനെ പിണക്കി മുന്നോട്ടു പോകാൻ സിപിഎം നേതൃത്വവും തയ്യാറാകില്ല. അതുകൊണ്ട് തന്നെ ജോസിന്റെ ആവശ്യത്തിന് വഴങ്ങാനാണ് സാധ്യതകളും. ജോസ് കെ മാണിയുമായി സഖ്യമുണ്ടാക്കിയത് സിപിഎമ്മിന് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഏറെ ഗുണം ചെയ്തിരുന്നു. ഇപ്പോഴത്തെ നിലയിൽ പാലാ നഗരസഭയിൽ ചെയർമാൻ സ്ഥാനത്തിരുന്ന ഭരിക്കാമെന്ന സിപിഎം മോഹം അടുത്തെങ്ങും പൂവണിയാൻ സാധ്യതയില്ല

Crimeonline

Recent Posts

സിസ്റ്റർ അഭയ കൊലക്കേസിലെ പ്രതി ഫാ. തോമസ് എം കോട്ടൂരിന്‍റെ പെൻഷൻ സർക്കാർ റദ്ദാക്കി

തിരുവനന്തപുരം . സിസ്റ്റർ അഭയ കൊലക്കേസിലെ പ്രതി ഫാ. തോമസ് എം കോട്ടൂരിന്‍റെ പെൻഷൻ സർക്കാർ റദ്ദാക്കി. തോമസ് എം…

5 hours ago

പന്തീരാങ്കാവിൽ രാഹുലിനെതിരെ വധ ശ്രമത്തിനു കേസെടുക്കാതെ രക്ഷിക്കാൻ ശ്രമിച്ച സിഐ എ.എസ്.സരിനിന് സസ്പെൻഷൻ

കോഴിക്കോട് . പന്തീരാങ്കാവിൽ നവവധുവിനെ ഭർത്താവ് രാഹുൽ പീഡിപ്പിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിന്റെ അന്വേഷണത്തിൽ വീഴ്ച വരുത്തിയ സിഐ…

9 hours ago

ഡ്രൈവിങ് സ്കൂൾ ഉടമകൾ നടത്തി വന്നിരുന്ന സമരം പിൻവലിച്ചു, സർക്കുലറിൽ മാറ്റം, ഒരു മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ 40 ടെസ്റ്റ് വരെ നടത്തും

തിരുവനന്തപുരം . ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ ഡ്രൈവിങ് സ്കൂൾ ഉടമകൾ നടത്തി വന്നിരുന്ന സമരം പിൻവലിച്ചു. ​ഗതാ​ഗതമന്ത്രി കെ ബി…

10 hours ago

പൗരത്വഭേദഗതി നിയമം (സിഎഎ) നടപ്പിലാക്കി കേന്ദ്ര സർക്കാർ, 14 പേര്‍ക്ക് പൗരത്വം

ന്യൂഡല്‍ഹി . പൗരത്വഭേദഗതി നിയമം (സിഎഎ) നടപ്പിലാക്കി കേന്ദ്ര സർക്കാർ. നിയമപ്രകാരം പതിനാല് പേര്‍ക്ക് പൗരത്വം നല്‍കി കൊണ്ടാണ് നടപടിക്ക്…

10 hours ago

‘ഞാൻ ഭഗവാനെ കാണാന്‍ വന്നതാ, ഒന്നു മാറിനില്ലെ‌ടോ’ രാത്രി 11 മണിക്ക് ശേഷം കല്‍പ്പാത്തി ക്ഷേത്രത്തില്‍ എത്തി നടൻ വിനായകൻ

പാലക്കാട് . രാത്രി 11 മണിക്ക് ശേഷം നടൻ വിനായകൻ കല്‍പ്പാത്തി ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ എത്തിയ സംഭവം വിവാദമായി. തന്നെ…

11 hours ago

വോട്ടെടുപ്പ് കഴിഞ്ഞതോടെ പിണറായി സർക്കാർ വാഗ്ദാനങ്ങൾ മറന്നു, ക്ഷേമ പെൻഷൻകാരോട് ചതി

തിരുവനന്തപുരം . ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപുള്ള സംസ്ഥാന ബജറ്റിലെ വാഗ്ദാനങ്ങൾ വോട്ടെടുപ്പ് കഴിഞ്ഞതോടെ പിണറായി സർക്കാർ മറന്നു. സാമൂഹികക്ഷേമ പെൻഷന്റെ…

12 hours ago