Exclusive

മന്ത്രി ശിവൻകുട്ടി പ്രതിയായ കേസ് അട്ടിമറിക്കുവാൻ പിണറായി സർക്കാർ

മന്ത്രി ശിവൻകുട്ടിയും കെ.ടി.ജലീൽ എംഎ‍ൽഎയും എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനും അടക്കമുള്ള പ്രതികൾ നിയമസഭ തല്ലിത്തകർത്ത ദിവസത്തെ ദൃശ്യങ്ങൾ പകർത്താൻ 125 സി.ഡികൾ വാങ്ങണമെന്ന് കോടതിയിൽ നിലപാടെടുത്ത് ഏതുവിധേനയും വിചാരണ നീട്ടാനുള്ള തന്ത്രം പയറ്റുകയാണ് സർക്കാർ. വിചാരണ നേരിടണമെന്ന് സർക്കാർ വാദിയും സർക്കാരിന്റെ ഭാഗമായ മന്ത്രി വി.ശിവൻകുട്ടി പ്രതിയുമായ നിയമസഭാ കൈയാങ്കളി കേസിൽ വിചാരണ പരമാവധി നീട്ടുകയെന്ന തന്ത്രമാവും സർക്കാർ പയറ്റുക.

കേസിൽ അതിവേഗ വിചാരണ നടന്നാൽ രണ്ട് തിരിച്ചടികൾക്ക് സാദ്ധ്യതയുണ്ട്. ക്രിമിനൽ കേസിൽ രണ്ടുവർഷം ശിക്ഷിക്കപ്പെട്ടാൽ സർക്കാരിന്റെ ഭാഗമായ മന്ത്രിക്കും കെ.ടി.ജലീൽ എംഎ‍ൽഎയ്ക്കും ഔദ്യോഗികസ്ഥാനങ്ങൾ നഷ്ടപ്പെടാം. പുറമെ, ജനപ്രാതിനിധ്യ നിയമപ്രകാരം ആറുവർഷം തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് അയോഗ്യതയുണ്ടാവാം. ഉടനടി ഇത്തരം തിരിച്ചടികളൊഴിവാക്കാൻ പ്രതികളും സാക്ഷികളും ഹാജരാകാതെ വിചാരണ വൈകിപ്പിക്കുകയാവും തന്ത്രം. 2004മുതലുള്ള കേസുകൾ തിരുവനന്തപുരം സി.ജെ.എം കോടതിയിൽ വിചാരണ കാത്തുകിടക്കുന്നുണ്ട്. ഈ കാരണം പറഞ്ഞ് വിചാരണ പരമാവധി നീട്ടുകയാണ് തന്ത്രം.

സ്വർണക്കടത്ത് പ്രതികളുടെ ഉന്നതബന്ധം കണ്ടെത്താൻ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ആവശ്യപ്പെട്ട സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങൾ പകർത്താനുള്ള ഹാർഡ് ഡിസ്‌ക് വാങ്ങാതെ സർക്കാർ ഇതേ തന്ത്രം പയറ്റിയിരുന്നു. സ്വർണക്കടത്ത് കേസിലെ അന്വേഷണത്തിൽ നിർണായകമാവുമായിരുന്ന, സെക്രട്ടേറിയറ്റിലെ ആറുമാസത്തെ ക്യാമറാദൃശ്യങ്ങളാണ് ഇതിലൂടെ നഷ്ടമായത്. 2019ജൂലൈ ഒന്നുമുതൽ 2020ലൈയ് 12വരെയുള്ള സെക്രട്ടേറിയറ്റിലും രണ്ട് അനക്‌സുകളിലും ഗേറ്റുകളിലുമായുള്ള 83കാമറകളിലെ ദൃശ്യങ്ങളാണ് എൻ.ഐ.എ ആവശ്യപ്പെട്ടിരുന്നത്. എല്ലായിടത്തെയും ദൃശ്യങ്ങൾ ഒരു വർഷം വരെയേ സൂക്ഷിക്കാറുള്ളൂ.

ഒരുവർഷം കഴിയുമ്പോൾ ദൃശ്യങ്ങൾ തനിയേ മാഞ്ഞുപോവും. ദൃശ്യങ്ങൾ കൈമാറുന്നതിലെ തർക്കവും ആശയക്കുഴപ്പവും സങ്കീർണമായ നടപടികളും നീണ്ടതോടെ ആറുമാസത്തെ ദൃശ്യങ്ങൾ മാഞ്ഞുപോയി. 2019ഡിസംബർ മുതലുള്ള ദൃശ്യങ്ങൾ എൻ.ഐ.എ സ്വന്തംനിലയിൽ പകർത്തുകയായിരുന്നു. 400 ടെറാബൈറ്റ് ശേഷിയുള്ള ഹാർഡ് ഡിസ്‌കാണ് ദൃശ്യങ്ങൾ പകർത്താൻ വേണ്ടിയിരുന്നത്. ഇതിന് 68ലക്ഷം രൂപ അനുവദിച്ചെങ്കിലും ടെൻഡർ വൈകിപ്പിച്ചു. സർക്കാർ കാര്യമായതിനാൽ മുറപോലെയേ നടക്കൂ എന്ന് സർക്കാർ നിലപാടെടുത്തു. ഹാർഡ് ഡിസ്‌ക് വാങ്ങാൻ ആഗോളടെൻഡർ വിളിക്കണമെന്നായി സർക്കാർ. ഇതിന് കാലതാമസമുണ്ടാവുമെന്നതിനാലാണ് ഇങ്ങനെയൊരു നീക്കം.

ഒരുവർഷത്തെ ദൃശ്യങ്ങൾ പകർത്താൻ 400 ടിബി ശേഷിയുള്ള ഹാർഡ് ഡിസ്‌ക് ആവശ്യമാണെന്നും ഇത് സംസ്ഥാനത്ത് ലഭ്യമല്ലെന്നും വിദേശത്തുനിന്ന് വരുത്താൻ ചെലവേറുമെന്നും പൊതുഭരണവകുപ്പ് സർക്കാരിനെ അറിയിച്ചിരുന്നു. ഇതേത്തുടർന്നാണ് ആഗോള ടെൻഡർ വിളിക്കുന്നത്. സെക്രട്ടേറിയറ്റിലെ ദൃശ്യങ്ങൾ ഒരു വർഷം വരെ ശേഖരിച്ചു വയ്ക്കുന്നുണ്ടെന്നും ഈ കാലയളവിനുള്ളിലെ ഏത് ദൃശ്യവും കൈമാറാനാമെന്നും സർക്കാർ നേരത്തേ എൻ.ഐ.എയെ അറിയിച്ചിരുന്നതാണ്. എന്നാൽ ദൃശ്യങ്ങൾ എന്ന് കൈമാറണമെന്ന് എൻ.ഐ.എ അറിയിച്ചിരുന്നില്ല. ഈ പഴുത് മുതലെടുത്താണ് ദൃശ്യങ്ങൾ എൻ.ഐ.എയ്ക്ക് കിട്ടുന്നത് തടയാൻ സർക്കാർ തന്ത്രം പയറ്റിയത്.

സമാനമായ തന്ത്രമാണ് നിയമസഭാ കൈയാങ്കളി കേസിലും പയറ്റുന്നത്. ഫോറൻസിക് ലാബ് അധികൃതർ ആവശ്യപ്പെട്ടെന്നും സി.ഡി വാങ്ങാൻ ശ്രമിക്കുകയാണെന്നും കോടതിയെ അറിയിച്ചിട്ടുണ്ട്. തുച്ഛമായ വിലയുള്ള സി.ഡി വാങ്ങാൻ ഇനി ആഗോള ടെൻഡർ വിളിക്കാനാണ് സർക്കാർ ഒരുങ്ങുന്നത്.

Crimeonline

Recent Posts

ആയുർവേദത്തെ പുച്ഛിക്കുന്നവരും ഹോമിയോ ചികിൽസയെ തട്ടിപ്പാണ് എന്ന് പറഞ്ഞ് പരിഹസിക്കുന്നവരും ഇതൊന്നു അറിയണം, കൈവിരലിൻ്റെ ചികിൽസയ്ക്ക് നാക്കിന് സർജറി ചെയ്യുന്ന നാട്ടിൽ ഇതിലും ഭേദം സ്വയം ചികിൽസ അല്ലേ?

പത്തനംതിട്ട . 'ആയുർവേദത്തെ പുച്ഛിക്കുന്നവരും ഹോമിയോ ചികിൽസയെ തട്ടിപ്പാണ് എന്ന് പറഞ്ഞ് പരിഹസിക്കുന്നവരുംഇതൊന്നു അറിയണം, കൈവിരലിൻ്റെ ചികിൽസയ്ക്ക് നാക്കിന് സർജറി…

2 hours ago

കേജിരിവാളിന്റെ ആംആദ്മി പാര്‍ട്ടി പിളർപ്പിലേക്ക്, ഭിന്നത രൂക്ഷമായി ! സ്വാതിയെ തല്ലി ചവിട്ടിചതച്ചു, അഴിമതി തുടക്കാൻ ചൂലുമായി വന്ന കേജിരിവാൾ നിലം പൊത്തുകയാണ്

കേജ്‌രിവാളിന്റെ ആംആദ്മി പാര്‍ട്ടിയിൽ ഭിന്നതകള്‍. അരവിന്ദ് കേജ്‌രിവാളടക്കമുള്ള നേതാക്കള്‍ അഴിമതിക്കേസില്‍ ജയിലിലായതും സിക്ക് ഭീകരിൽ നിന്ന് പണം വാങ്ങിയെന്ന ആരോപണവും…

3 hours ago

സോളർ സമരം തുടങ്ങും മുൻപേ ഒത്തുതീർപ്പ് ചർച്ച തുടങ്ങി – ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം . സോളർ സമരം തുടങ്ങും മുൻപുതന്നെ ഒത്തുതീർപ്പ് ചർച്ചയും ആരംഭിച്ചതായി അക്കാലത്ത് ഇടതുപക്ഷ സഹയാത്രികനായിരുന്ന ചെറിയാൻ ഫിലിപ്പിന്റെ വെളിപ്പെടുത്തൽ.…

12 hours ago

ഗുണ്ടാ സ്‌റ്റൈലുമായി മന്ത്രി ഗണേശൻ, ‘സമരക്കാരെയും ഉദ്യോഗസ്ഥരെയും കൈകാര്യം ചെയ്യും’ കുറിതൊട്ടുവെച്ചിട്ടുണ്ട്, ഡ്രൈവിംഗ് പരിഷ്‌ക്കരണം വീണ്ടും വിവാദത്തിലേക്ക്

കൊല്ലം . ഡ്രൈവിങ് ലൈസൻസ് പരിഷ്കരണത്തിനെതിരെ സമരം ചെയ്ത ഡ്രൈവിങ് സ്കൂൾ ഉടമകളെയും സമരം ചെയ്യാനായി ഇളക്കിവിട്ട ഉദ്യോഗസ്ഥരെയും താൻ…

12 hours ago

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയങ്ങൾക്കും സാധ്യതയെന്ന് ഉല്ലാസയാത്ര കഴിഞ്ഞെത്തിയ മുഖ്യമന്ത്രി

തിരുവനന്തപുരം . അടുത്ത അഞ്ച് ദിവസങ്ങളിലായി പെയ്യുന്ന മഴമൂലം മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയങ്ങൾക്കും സാധ്യതയുണ്ടെന്നും ശക്തമായ മഴ ലഭിക്കുന്ന മലയോര…

13 hours ago

കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ശസ്ത്രക്രിയ പിഴവ്, കൈയ്ക്ക് പൊട്ടലുള്ള രോഗിക്ക് കമ്പി മാറിയിട്ടു

കോഴിക്കോട് . കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും ശസ്ത്രക്രിയ പിഴവ് ഉണ്ടായി. കൈയ്ക്ക് പൊട്ടലുള്ള രോഗിക്ക് കമ്പി മാറിയിടുകയായിരുന്നു…

13 hours ago