Exclusive

കരിപ്പൂരില്‍ സ്വര്‍ണ്ണക്കടത്തിന് സഹായം നല്‍കിയ കസ്റ്റംസ് സൂപ്രണ്ട് പി. മുനിയപ്പന്‍ പോലീസ് കസ്റ്റഡിയില്‍

വേലിതന്നെ വിളവ് തിന്നുന്നതാണ് നാം ഇപ്പോൾ പൊതുവെ കണ്ടു വരുന്നത്. അതിന്റെ ഉത്തമ ഉദാഹരണമാണ് ഇപ്പോൾ സംഭവിച്ചതു എന്ന് തന്നെ പറയാം. കഷ്ട്ടപ്പെട്ടു നല്ല ഒരു ഉദ്യോഗം നേടി കഴിഞ്ഞാൽ പിന്നെ നില മറന്നു പ്രവർത്തിക്കുന്ന രീതിയാണ് അങ്ങ് മുകൾമുതൽ താഴെ വരെയുള്ള ജീവനക്കാരിൽ പൊതുവെ കണ്ടു വരുന്നത്. സ്വർണക്കടത്തിന് കൂട്ടു നിൽക്കുന്നത് ഉദ്യോഗസ്ഥർ തന്നെയാണ് എന്നത് വളരെ വേദനാജനകമാണ്
സ്വര്‍ണക്കടത്തുകാർക്കു പരിശോധനയില്‍ നിന്ന് രക്ഷപ്പെടാനും സ്വര്‍ണം പുറത്ത് സുരക്ഷിതമായി എത്തിക്കാനും വേണ്ട എല്ലാം പിന്തുണയും കസ്റ്റംസ് സൂപ്രണ്ട് ആയ പി. മുനിയപ്പ നല്‍കിയിരുന്നു. പിടിച്ചെടുക്കുന്ന സ്വര്‍ണം സ്വന്തം കൈവശം സൂക്ഷിച്ച്‌ പിന്നീട് പണവുമായി വന്നാല്‍ കൈമാറുന്ന രീതിയാണ് ഇയാൾ പിന്തുടർന്നിരുന്നത്. എയര്‍പോര്‍ട്ടിന് സമീപത്ത് ഉള്ള വാടക ലോഡ്ജില്‍ വച്ചാണ് ഇദ്ദേഹം പണം വാങ്ങി സ്വർണം തിരിച്ചു കൊടുക്കുക. സ്വര്‍ണ്ണം കൊണ്ടുവരുന്നവരുടെ പാസ്പോര്‍ട്ട് വാങ്ങി വെക്കുകയും ചെയ്യും.കള്ളക്കടത്ത് സ്വര്‍ണം പോലീസ് പിടിയിലായ കരിപ്പൂരിലെ കസ്റ്റംസ് സൂപ്രണ്ട് പി. മുനിയപ്പ കാരിയര്‍മാര്‍ക്ക് തിരിച്ച്‌ നല്‍കിയിരുന്നത് 25000 രൂപ വാങ്ങി എന്ന് പോലീസ്.
സ്വര്‍ണക്കടത്തുകാരുടെ മൊഴി പ്രകാരം ലോഡ്ജില്‍ പരിശോധന നടത്തിയ പോലീസ് മുനിയപ്പയുടെ ദേഹ പരിശോധനയില്‍ മടികുത്തില്‍ നിന്നും ഏകദേശം 320 ഗ്രാം തങ്കം കണ്ടെത്തി. ലോഡ്ജില്‍ നിന്നും കണക്കില്‍ പെടാത്ത നാൽപ്പതിനായിരം രൂപയുടെ ഇന്ത്യന്‍ കറന്‍സിയും 500 യു എ ഇ ദിര്‍ഹവും നിരവധി വിലപിടിപ്പുള്ള വാച്ചുകളും മറ്റേതോ യാത്രികരുടെ 4 ഇന്ത്യന്‍ പാസ്പോര്‍ട്ടുകളും നിരവധി രേഖകളും പിടിച്ചെടുത്തു.
സ്വര്‍ണ കടത്തുകാര്‍ക്ക് ഒപ്പം കേസില്‍ മൂന്നാം പ്രതി ആയാണ് മുനിയപ്പയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് എതിരെ കസ്റ്റംസിനും സിബിഐക്കും ഡി.ആര്‍.ഐ ക്കും പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്യും.
പോലീസ് പിടിയിലായ കരിപ്പൂരിലെ കസ്റ്റംസ് സൂപ്രണ്ട് പി. മുനിയപ്പ കാരിയര്‍മാര്‍ക്ക് തിരിച്ച്‌ നല്‍കിയിരുന്നത് 25000 രൂപ വാങ്ങിയാണന്നാണ് പോലീസ് പറയുന്നത് .കള്ളക്കടത്ത് സംഘവുമായി ബന്ധമുണ്ടോ എന്ന കാര്യം അന്വേഷിക്കുന്നുണ്ട്. പിടിച്ചെടുത്തവ കോടതിയില്‍ സമര്‍പ്പിക്കും. നിലവില്‍ സി.ആര്‍.പി.സി 102 പ്രകാരം ആണ് സ്വര്‍ണക്കടത്ത് പ്രതികള്‍ക്ക് എതിരെ പോലീസ് കേസ് എടുത്തിരിക്കുന്നത്. കേസിലെ മൂന്നാം പ്രതി ആണ് മുനിയപ്പ. നിലവില്‍ ജാമ്യം ലഭിച്ചു എങ്കിലും ഇയാള്‍ക്ക് എതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കാന്‍ പോലീസ് റിപ്പോര്‍ട്ട് നല്‍കും.
തുടര്‍ നടപടികള്‍ കൈകൊള്ളുന്നതിന് കസ്റ്റംസിന് പുറമെ സിബിഐ, ഡി ആര്‍. ഐ. എന്നീ ഏജന്‍സികള്‍ക്കും പോലീസ് റിപ്പോര്‍ട്ടും സമര്‍പ്പിക്കുന്നുണ്ട്.കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്ത് കേരള പോലീസിന്റെ എയ്ഡ് പോസ്റ്റ് ഉള്ളത് കൊണ്ട് മാത്രമാണ് ഇക്കാര്യങ്ങള്‍ പിടിക്കപ്പെട്ടത്. കരിപ്പൂരിലെ സ്വര്‍ണ്ണക്കടത്ത് പിടികൂടുന്നതില്‍ പോലീസ് ഫലപ്രദമായി ഇടപെടുന്നതിന്റെ തെളിവ് കൂടിയാണ് ഈ സംഭവം.

ഇതുവരെ 53 സ്വര്‍ണക്കടത്ത് കേസുകളാണ് കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്ത് നിയോഗിച്ച പ്രത്യേക പോലീസ് സംഘം കണ്ടെത്തിയത്. സംസ്ഥാനത്തെ മറ്റ് വിമാനത്താവളങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഏര്‍പ്പെടുത്തിയ സംവിധാനമാണ് കരിപ്പൂര്‍ വിമാനത്താവളത്തിലെ പോലീസ് എയ്ഡ് പോസ്റ്റ്. കസ്റ്റംസിന്റെ പരിശോധന പൂര്‍ത്തിയാക്കി, സ്വര്‍ണം അവരില്‍ നിന്നും വെട്ടിച്ച്‌ വരുന്നവരില്‍ നിന്ന് ആണ് പോലീസ് പിടികൂടുന്നത് എന്നത് ആണ് ഏറ്റവും ശ്രദ്ധേയം. ഇതിന് സഹായം ചെയ്യുന്ന കസ്റ്റംസ് ഉദ്യോഗസ്ഥന്‍ തന്നെ പോലീസ് പിടിയിലായത് കസ്റ്റംസിന് വലിയ നാണക്കേട് ആണ് ഉണ്ടാക്കിയിരിക്കുന്നത്.
നമ്മുടെ കേരളം പൊലീസിന് ഒരു ബിഗ് സല്യൂട്ട്.

Crimeonline

Recent Posts

സിസ്റ്റർ അഭയ കൊലക്കേസിലെ പ്രതി ഫാ. തോമസ് എം കോട്ടൂരിന്‍റെ പെൻഷൻ സർക്കാർ റദ്ദാക്കി

തിരുവനന്തപുരം . സിസ്റ്റർ അഭയ കൊലക്കേസിലെ പ്രതി ഫാ. തോമസ് എം കോട്ടൂരിന്‍റെ പെൻഷൻ സർക്കാർ റദ്ദാക്കി. തോമസ് എം…

8 hours ago

പന്തീരാങ്കാവിൽ രാഹുലിനെതിരെ വധ ശ്രമത്തിനു കേസെടുക്കാതെ രക്ഷിക്കാൻ ശ്രമിച്ച സിഐ എ.എസ്.സരിനിന് സസ്പെൻഷൻ

കോഴിക്കോട് . പന്തീരാങ്കാവിൽ നവവധുവിനെ ഭർത്താവ് രാഹുൽ പീഡിപ്പിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിന്റെ അന്വേഷണത്തിൽ വീഴ്ച വരുത്തിയ സിഐ…

13 hours ago

ഡ്രൈവിങ് സ്കൂൾ ഉടമകൾ നടത്തി വന്നിരുന്ന സമരം പിൻവലിച്ചു, സർക്കുലറിൽ മാറ്റം, ഒരു മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ 40 ടെസ്റ്റ് വരെ നടത്തും

തിരുവനന്തപുരം . ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ ഡ്രൈവിങ് സ്കൂൾ ഉടമകൾ നടത്തി വന്നിരുന്ന സമരം പിൻവലിച്ചു. ​ഗതാ​ഗതമന്ത്രി കെ ബി…

14 hours ago

പൗരത്വഭേദഗതി നിയമം (സിഎഎ) നടപ്പിലാക്കി കേന്ദ്ര സർക്കാർ, 14 പേര്‍ക്ക് പൗരത്വം

ന്യൂഡല്‍ഹി . പൗരത്വഭേദഗതി നിയമം (സിഎഎ) നടപ്പിലാക്കി കേന്ദ്ര സർക്കാർ. നിയമപ്രകാരം പതിനാല് പേര്‍ക്ക് പൗരത്വം നല്‍കി കൊണ്ടാണ് നടപടിക്ക്…

14 hours ago

‘ഞാൻ ഭഗവാനെ കാണാന്‍ വന്നതാ, ഒന്നു മാറിനില്ലെ‌ടോ’ രാത്രി 11 മണിക്ക് ശേഷം കല്‍പ്പാത്തി ക്ഷേത്രത്തില്‍ എത്തി നടൻ വിനായകൻ

പാലക്കാട് . രാത്രി 11 മണിക്ക് ശേഷം നടൻ വിനായകൻ കല്‍പ്പാത്തി ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ എത്തിയ സംഭവം വിവാദമായി. തന്നെ…

15 hours ago

വോട്ടെടുപ്പ് കഴിഞ്ഞതോടെ പിണറായി സർക്കാർ വാഗ്ദാനങ്ങൾ മറന്നു, ക്ഷേമ പെൻഷൻകാരോട് ചതി

തിരുവനന്തപുരം . ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപുള്ള സംസ്ഥാന ബജറ്റിലെ വാഗ്ദാനങ്ങൾ വോട്ടെടുപ്പ് കഴിഞ്ഞതോടെ പിണറായി സർക്കാർ മറന്നു. സാമൂഹികക്ഷേമ പെൻഷന്റെ…

15 hours ago