Exclusive

എന്തിനു കൊന്നു സിപിഎമ്മെ? രാഹുൽ മാങ്കൂട്ടത്തിൽ…

സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ അതിരൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ . പാലക്കാട് മരുതുംറോഡില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമായ ഷാജഹാനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളുടെ സിപിഎം ബന്ധം പുറത്തു വന്നതിയോടെയാണ് സിപിഎമ്മിനെതിരെ കോൺഗ്രെസ്സ് പ്രത്യോഷേധം കടുപ്പിച്ചത്.
മുസ്ലിം നാമധാരികളായ സഖാക്കളെ സിപിഎം എന്തിന് കൊലക്ക് കൊടുക്കുന്നു എന്ന ചോദ്യം ഉന്നയിച്ചു കൊണ്ടാണ് കോണ്‍ഗ്രസ് രംഗത്തുവന്നത്. കേസില്‍ അറസ്റ്റിലായവര്‍ സജീവ സിപിഎം പ്രവര്‍ത്തര്‍ ആയിരുന്നുവെന്ന് വ്യക്തമാക്കുന്ന സോഷ്യല്‍ മീഡിയാ പോസ്റ്റുകള്‍ പുറത്തുവന്ന സാഹചര്യത്തി്ലാണ് കോണ്‍ഗ്രസ് സിപിഎമ്മിനെതിരെ തിരിയുന്നത്.
മുസ്ലിം ഉന്മൂലനം തന്നെയാണോ നിങ്ങളുടെ രാഷ്ട്രീയം? എന്തിനു കൊല്ലുന്നു സിപിഎമ്മെ എന്നു ചോദ്യമുയർത്തിക്കൊണ്ടാണ് യൂത്ത് കോണ്‍ഗ്രസ് നോതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്‌ബുക്കിലൂടെ തന്റെ പ്രാതിഷേധം രേഖപ്പെടുത്തിയത് . മുമ്ബ് കൊല്ലപ്പെട്ട സിപിഎം മുസ്ലിം സഖാക്കളുടെ പേരുകള്‍ എടുത്തു പറഞ്ഞു കൊണ്ടാണ് ഈ വിഷയത്തില്‍ രാഹുല്‍ സിപിഎംമ്മിനെ നേരിടുന്നത്. കഴിഞ്ഞ ദിവസം പാലക്കാട് കൊല്ലപ്പെട്ട ഷാജഹാന്‍, വെഞ്ഞാറമൂട്ടില്‍ കൊല്ലപ്പെട്ട മിഥ്‌ലാജ്, ഹക്ക്, കായംകുളത്തുകൊല്ലപ്പെട്ട സിയാദ്, പട്ടാമ്ബിയില്‍ കൊല്ലപ്പെട്ട സെയ്താലി….. എത്ര മുസ്ലിം നാമധാരികളായ സഖാക്കളാണ് ദുരൂഹമായ സാഹചര്യങ്ങളില്‍ കൊല്ലപ്പെടുന്നതെന്നാണ് രാഹുല്‍ ചോദിക്കുന്നത്.
ഈ കൊലപാതകങ്ങളുടെ എല്ലാം ഉത്തരവാദിത്തം ആദ്യം സിപിഎം ഇതര പാര്‍ട്ടികളില്‍ ആരോപിക്കുമ്ബോഴും അന്വേഷണവും ആരോപണവും സിപിഎമ്മിലേക്ക് എത്തുമ്ബോള്‍ അന്വേഷണം സ്വിച്ചിട്ടപോലെ അവസാനിപ്പിക്കുകയും ചെയ്യുന്നതായി രാഹുല്‍ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ആക്ഷേപിക്കുന്നു . സമാനമായ ചോദ്യവുമായി കെപിസിസി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രനും രംഗത്തുവന്നു.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് പൂർണ രൂപം ഇങ്ങനെ :
കഴിഞ്ഞ ദിവസം പാലക്കാട് കൊല്ലപ്പെട്ട ഷാജഹാന്‍, വെഞ്ഞാറമൂട്ടില്‍ കൊല്ലപ്പെട്ട മിഥ്‌ലാജ്, ഹക്ക്, കായംകുളത്തുകൊല്ലപ്പെട്ട സിയാദ്, പട്ടാമ്ബിയില്‍ കൊല്ലപ്പെട്ട സെയ്താലി….. എത്ര മുസ്ലിം നാമധാരികളായ സഖാക്കളാണ് ദുരൂഹമായ സാഹചര്യങ്ങളില്‍ കൊല്ലപ്പെടുന്നത്. CPIM ഈ കൊലപാതകങ്ങളുടെയെല്ലാം ഉത്തരവാദിത്വം ആദ്യം ഇതര പാര്‍ട്ടികളില്‍ ആരോപിക്കുന്നുണ്ടെങ്കിലും, അന്വേഷണവും ആരോപണവും CPIM ലേക്ക് തന്നെയാണ് പിന്നീട് എത്തിച്ചേരുന്നത്. ആ ഘട്ടത്തില്‍ തന്നെ അന്വേഷണം സ്വിച്ച്‌ ഇട്ടത് പോലെ അവസാനിപ്പിക്കുകയും ചെയ്യുന്നു.
നിഗൂഢമായ ഈ കൊലപാതകങ്ങളുടെ ചുരുളഴിയേണ്ടതുണ്ട്. സ്വന്തം പാര്‍ട്ടിക്കാരെ , അതും മുസ്ലിം നാമധാരികളായ പാര്‍ട്ടിക്കാരെ എന്തിനാണ് ഇങ്ങനെ ബലികൊടുക്കുന്നത് എന്ന് സംഘപരിവാര്‍ സഹായം എല്ലാ കാലത്തും പറ്റുന്ന കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ മറുപടി പറയണം.
നിങ്ങള്‍ നേരിട്ട് തന്നെ കൊലപ്പെടുത്തുന്ന ഞങ്ങളുടെ ശുഹൈബിനെയും, ഷുക്കൂറിനെയും, നിങ്ങള്‍ കൊന്ന ഫസലിനെയും ഒന്നും മറന്നിട്ടുമില്ല… മുസ്ലിം ഉന്മൂലനം തന്നെയാണോ നിങ്ങളുടെ രാഷ്ട്രീയം ? എന്തിനു കൊല്ലുന്നു സിപിഎമ്മെ?
മുസ്ലിം സഖാക്കള്‍ക്ക് വീട്ടില്‍ വളര്‍ത്തുന്ന പൂവന്‍ കോഴിയുടെ അവസ്ഥയെന്ന് വി പി സജീന്ദ്രന്‍
ഷാജഹാന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സിപിഎമ്മിനതിരെ വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രനും രംഗത്തെത്തി. സഖാക്കള്‍ക്ക്, പ്രത്യേകിച്ച്‌ മുസ്ലിം സമുദായത്തിലെ സഖാക്കള്‍ക്ക് വീട്ടില്‍ വളര്‍ത്തുന്ന പൂവന്‍ കോഴിയുടെ അവസ്ഥയാണെന്നും ആവശ്യം വന്നാല്‍ അവനെ തട്ടുമെന്നുമാണ് അദ്ദേഹം ഫേസ്‌ബുക്കില്‍ എഴുതിയത്.
പാലക്കാട് കൊലപാതകം സംബന്ധിച്ച്‌ സിപിഐ.എം വിചിത്രമായ വാദമാണ് ഉന്നയിക്കുന്നതെന്നും കൊലപാതകം സംബന്ധിച്ച്‌ പ്രതികള്‍ ആരെന്നു സിപിഐ.എം വിധി എഴുതുകയാണെന്നും സജീന്ദ്രന്‍ എഴുതി. ‘വീട്ടില്‍ വളര്‍ത്തുന്ന പൂവന്‍ കോഴിയുടെ അവസ്ഥയാണ് കേരളത്തിലെ സാധാ സഖാക്കള്‍ക്ക് പ്രത്യേകിച്ച്‌ മുസ്ലിം സമുദായത്തിലെ സഖാക്കള്‍ക്ക്. വീട്ടില്‍ ഒരു ആവശ്യം വന്നാല്‍ അവനെ തട്ടും. പാവത്തുങ്ങളോട് സഹതാപം മാത്രം. സഖാവിനെ വെട്ടാന്‍ പോയ ദിവസം പോലും കോടിയേരിക്ക് വേണ്ടി പോസ്റ്റ് ഇട്ടവന്‍ ബിജെപി ആണോ? ആണെന്നാണ് ഇപ്പോള്‍ സഖാക്കള്‍ വാദിച്ചുകൊണ്ടിരിക്കുന്നത്.
പാലക്കാട് കൊലപാതകം സംബന്ധിച്ച്‌ സിപിഐ.എം വിചിത്രമായ മറ്റൊരു വാദം കൂടി മുന്നോട്ടുവെക്കുന്നുണ്ട്. ‘ഒരുപക്ഷേ പാര്‍ട്ടി അനുഭാവി ആയിരിക്കാം, ഫേസ്‌ബുക്കില്‍ പോസ്റ്റുകള്‍ കാണാം.. പക്ഷേ ഞങ്ങളുടെ പാര്‍ട്ടി മെമ്ബര്‍ഷിപ്പില്ല സംഘടനാ ചുമതല ഇല്ല’ പാര്‍ട്ടി മെമ്ബര്‍ഷിപ്പും സംഘടന ചുമതലയും ഉള്ളവര്‍ വെട്ടിയാല്‍ മാത്രമാണോ സിപിഐ.എം നടത്തിയ കൊലപാതകം ആവുകയുള്ളൂ? എത്ര വിചിത്രവും ബാലിശവുമാണ് ഇവര്‍ മുന്നോട്ടുവെക്കുന്ന വാദങ്ങള്‍? സാമാന്യ ബുദ്ധിക്ക് നിരക്കുന്ന കാര്യങ്ങള്‍ വേണം നിങ്ങള്‍ സംസാരിക്കാന്‍.
സമീപകാലത്തായി വെഞ്ഞാറമൂട് കൊലപാതകം കോണ്‍ഗ്രസിന്റെ മേല്‍ കെട്ടിവെക്കാന്‍ ശ്രമിച്ചു. എ.കെ.ജി സെന്റര്‍ പടക്കമേറ് കോണ്‍ഗ്രസിന്റെ മേല്‍ കെട്ടിവെച്ചു. പാലക്കാട് സിപിഐ.എം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തിലും പ്രതികള്‍ ആരെന്ന് സിപിഎം വിധി എഴുതുന്നു. സിപിഐ.എം പറയുന്നത് അതേപടി ഏറ്റു പറയാന്‍ മനസില്ലെന്നു പ്രഖ്യാപിച്ച കെപിസിസി പ്രസിഡന്റ് കെ. സുധാകരന് അഭിനന്ദനങ്ങള്‍,’ വി.പി. സജീന്ദ്രന്‍ പറഞ്ഞു.

ഷാജഹാന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ആര്‍എസ്‌എസിലും ബിജെപിയിലും കെട്ടിവെക്കാന്‍ സിപിഎം പരിശ്രമിക്കവേ കൊലയാളി സംഘത്തിലെ നവീന്‍ ശ്രീനാഥിന്റെ ഫേസ്‌ബുക്ക് പോസ്റ്റും ചര്‍ച്ചയാകുന്നുണ്ട്. കൊലപാതകം നടത്തിയ ദിവസം വരെ സൈബറിടത്തിലെ സജീവമായ സഖാവാണ് നവീന്‍ ശ്രീനാഥ്. പാലക്കാട് കുന്നംകാട് സി പി എം പ്രവര്‍ത്തകനായിരുന്ന ഷാജഹാന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ മൂന്നാം പ്രതി നവീന്‍ ആണ് കൊലയ്ക്ക് ആവശ്യമായ ആയുധങ്ങള്‍ എത്തിച്ചത് എന്നാണ് മൊഴി. നവീനും അഞ്ചാം പ്രതി സിദ്ധാര്‍ത്ഥന്‍ എന്നിവരാണ് കഴിഞ്ഞ ദിവസം പിടിയിലായത്.
ഇവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഒരാളെ പട്ടാമ്ബിയില്‍ നിന്നും, മറ്റെരാളെ പൊള്ളാച്ചിയില്‍ നിന്നുമാണ് പിടികൂടിയത്. അതിനിടെയാണ് ഫെയ്സ് ബുക്ക് പോസ്റ്റും ചിത്രങ്ങളും ചര്‍ച്ചയാകുന്നത്. നവീന് സിപിഎമ്മുമായുള്ള അടുത്ത ബന്ധം വെളിവാക്കുന്നതാണ് ചിത്രങ്ങള്‍. എന്നാല്‍ ഇപ്പോഴും പ്രതികള്‍ ആര്‍ എസ് എസുകാരാണെന്ന് സിപിഎം പറയുന്നു.
നവീന്റെ ചിത്രങ്ങളില്‍ കൂടെയുള്ളത് ആകാശ് തില്ലങ്കേരി ( ഷുഹൈബ് വധകേസ് പ്രതി), ഷാഫി ( ടിപി വധക്കേസ് പ്രതി ), ബിനീഷ് കോടിയേരി ( മയക്കുമരുന്ന് കേസ് പ്രതി), എജ്ജാതി കോമ്ബോ? എന്ന സോഷ്യല്‍ മീഡിയോ പോസ്റ്റ് ചര്‍ച്ചയാണ്. ഇതിനൊപ്പം ഫോട്ടോയും. ഇതോടെ പ്രതികള്‍ സിപിഎം അനുഭാവികാളാണെന്ന ചര്‍ച്ച വീണ്ടും സജീവമാകുകയാണ്. എന്നാല്‍ ഇതേ കുറിച്ച്‌ പൊലീസ് ഒന്നും പറയുന്നില്ല. മറ്റ് പല പ്രതികളുടേയും ഫെയ്സ് ബുക്കിലുള്ളതും സിപിഎം അനുകൂല പോസ്റ്റുകള്‍ മാത്രമാണ്.
ഷാജഹാന്‍ വധക്കേസിലെ പ്രതികളാരും ഒരു കാലത്തും സിപിഎം അംഗങ്ങളായിരുന്നില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു പറഞ്ഞിരുന്നു. പ്രതികളുടെ സിപിഎം ബന്ധം ആരോപിക്കുന്ന ഫേസ്‌ബുക്ക് പോസ്റ്റുകള്‍ ഏറെ പഴയതാണ്. കഴിഞ്ഞ ഒരു വര്‍ഷമായി പ്രതികള്‍ക്ക് സിപിഎമ്മുമായി ബന്ധമില്ല. ആര്‍എസ്‌എസിന്റെ പ്രധാനപ്പെട്ട നേതാക്കളുടെ സഹായം പ്രതികള്‍ക്ക് ലഭിച്ചതായും സിപിഎം ജില്ലാ സെക്രട്ടറി ആരോപിച്ചിരുന്നു.
എന്നാല്‍ ഷാജഹാന്‍ വധക്കേസിലെ പ്രതികള്‍ സിപിഎമ്മുകാര്‍ തന്നെയെന്ന ആക്ഷേപവുമായി വി കെ ശ്രീകണ്ഠന്‍ എംപി രംഗത്ത് എത്തി. പ്രതികളുടെ പ്രൊഫൈല്‍ പരിശോധിച്ചാല്‍ അത് വ്യക്തമാകും.പാലക്കാട്ടെ ക്രമസമാധാനം പാടെ തകര്‍ന്ന അവസ്ഥയിലാണ്. കൊലപാതകത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ആഭ്യന്തര വകുപ്പിനെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം ഷാജഹാന് വധഭീഷണിയുണ്ടായിരുന്നതായി കുടുംബവും പറയുന്നു.

Crimeonline

Recent Posts

പന്തീരാങ്കാവിൽ രാഹുലിനെതിരെ വധ ശ്രമത്തിനു കേസെടുക്കാതെ രക്ഷിക്കാൻ ശ്രമിച്ച സിഐ എ.എസ്.സരിനിന് സസ്പെൻഷൻ

കോഴിക്കോട് . പന്തീരാങ്കാവിൽ നവവധുവിനെ ഭർത്താവ് രാഹുൽ പീഡിപ്പിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിന്റെ അന്വേഷണത്തിൽ വീഴ്ച വരുത്തിയ സിഐ…

2 hours ago

ഡ്രൈവിങ് സ്കൂൾ ഉടമകൾ നടത്തി വന്നിരുന്ന സമരം പിൻവലിച്ചു, സർക്കുലറിൽ മാറ്റം, ഒരു മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ 40 ടെസ്റ്റ് വരെ നടത്തും

തിരുവനന്തപുരം . ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ ഡ്രൈവിങ് സ്കൂൾ ഉടമകൾ നടത്തി വന്നിരുന്ന സമരം പിൻവലിച്ചു. ​ഗതാ​ഗതമന്ത്രി കെ ബി…

3 hours ago

പൗരത്വഭേദഗതി നിയമം (സിഎഎ) നടപ്പിലാക്കി കേന്ദ്ര സർക്കാർ, 14 പേര്‍ക്ക് പൗരത്വം

ന്യൂഡല്‍ഹി . പൗരത്വഭേദഗതി നിയമം (സിഎഎ) നടപ്പിലാക്കി കേന്ദ്ര സർക്കാർ. നിയമപ്രകാരം പതിനാല് പേര്‍ക്ക് പൗരത്വം നല്‍കി കൊണ്ടാണ് നടപടിക്ക്…

4 hours ago

‘ഞാൻ ഭഗവാനെ കാണാന്‍ വന്നതാ, ഒന്നു മാറിനില്ലെ‌ടോ’ രാത്രി 11 മണിക്ക് ശേഷം കല്‍പ്പാത്തി ക്ഷേത്രത്തില്‍ എത്തി നടൻ വിനായകൻ

പാലക്കാട് . രാത്രി 11 മണിക്ക് ശേഷം നടൻ വിനായകൻ കല്‍പ്പാത്തി ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ എത്തിയ സംഭവം വിവാദമായി. തന്നെ…

4 hours ago

വോട്ടെടുപ്പ് കഴിഞ്ഞതോടെ പിണറായി സർക്കാർ വാഗ്ദാനങ്ങൾ മറന്നു, ക്ഷേമ പെൻഷൻകാരോട് ചതി

തിരുവനന്തപുരം . ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപുള്ള സംസ്ഥാന ബജറ്റിലെ വാഗ്ദാനങ്ങൾ വോട്ടെടുപ്പ് കഴിഞ്ഞതോടെ പിണറായി സർക്കാർ മറന്നു. സാമൂഹികക്ഷേമ പെൻഷന്റെ…

5 hours ago

ഉത്രയും വിസ്മയയും ഇനി ഉണ്ടാവരുത് ..! ​’​നി​ന്നെ​ ​കൊ​ല്ലു​മെ​ടീ…​’ അലറി വിളിച്ച് നവവധുവിനെ ഇടിച്ച് നിലം പരിശാക്കി രാഹുൽ

സ്ത്രീധനത്തിന്റെ പേരിൽ കൊടിയ പീഡനങ്ങൾ ഏറ്റു വാങ്ങി നീതിക്ക് വേണ്ടി പ​ന്തീ​രാ​ങ്കാ​വ് പോലീസ് സ്റ്റേഷനിൽ അഭയം തേടിയ ഒരു നവ…

7 hours ago