Exclusive

രാജഗോപാലിന്റെ പിൻഗാമിയാകാൻ നോക്കി കാശ് പോയ രാധാകൃഷ്ണൻ

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ബി.ജെ.പിയെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.
വെറുതെയല്ല ഇവിടെ പടവലങ്ങ പോലായത് ‘കൈ’യയച്ച് സഹായിച്ചാൽ കെട്ടിവെച്ച പണം പോകുമെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
രൂപം കൊണ്ടപ്പോൾ മുതൽ കോൺഗ്രസിനെ പിന്തുണച്ച ചരിത്രമാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ തൃക്കാക്കരയ്ക്ക് ഉള്ളത്. ഇത്തവണയും അതിൽ മാറ്റമുണ്ടായില്ല.
ഡോ. ജോ ജോസഫ് തല ഉയർത്തിത്തന്നെയാണ് പോരാട്ട രംഗത്ത് നിന്ന് മടങ്ങുന്നത്. ഇത്രയും ക്രൂരമായ ദുഷ്പ്രചാരണം സമീപകാല തെരഞ്ഞെടുപ്പുകളിൽ കണ്ടിട്ടില്ല. ഡോ. ജോ ജോസഫും പത്നി ഡോ. ദയ പാസ്കലും അഭിനന്ദനം അർഹിക്കുന്നുവെന്നും ശിവൻകുട്ടി പറഞ്ഞു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർഥി എ.എൻ. രാധാകൃഷ്ണൻ വൻ പരാജയമാണ് ഏറ്റുവാങ്ങിയത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമപ്രാകാരം ആകെ പോൾ ചെയ്യുന്ന വോട്ടുകളുടെ ആറിലൊന്ന് (16.7%) എങ്കിലും നേടിയില്ലെങ്കിൽ കെട്ടിവച്ച കാശ് നഷ്ടമാകും. കെട്ടിവച്ച കാശും അദ്ദേഹത്തിന് നഷ്ടമാകും.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച് പോസ്റ്റൽ വോട്ടടക്കം 1,35,349 വോട്ടുകളാണ് തൃക്കാക്കരയിൽ ആകെ പോൾ ചെയ്തത്.
ഇതിന്റെ ആറിലൊന്നായ 22,551 വോട്ടുകൾ നേടിയെങ്കിൽ മാത്രമേ കെട്ടിവച്ച കാശ് തിരികെ ലഭിക്കൂ. എന്നാൽ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർഥി എ.എൻ. രാധാകൃഷ്ണന് 12,957 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ഇതോടെ കെട്ടിവച്ച കാശ് അദ്ദേഹത്തിന് നഷ്ടമാകുമെന്നാണ് വിവരം.

പ്രചാരണ വേളയിലും തിരഞ്ഞെടുപ്പ് ദിവസവുമെല്ലാം തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു ബിജെപി സ്ഥാനാർഥി എ എൻ രാധാകൃഷ്ണൻ.ഓ രാജഗോപാലിന് ശേഷം നിയമസഭയിലെത്തുന്ന ബിജെപി പ്രവർത്തകനാകും താൻ എന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. എന്നാൽ വോട്ടെണ്ണൽ തുടങ്ങി ഉമാ തോമസിന്റെ ഭൂരിപക്ഷം കണ്ടതോടെ തൃക്കാക്കരയിൽ ആദ്യം മുതലേ ഉമാ തോമസ് തരംഗമുണ്ടെന്ന് മനസിലായതാണെന്ന് മാറ്റിപ്പറയുകയായിരുന്നു.


രൂപം കൊണ്ടപ്പോൾ മുതൽ കോൺഗ്രസിനെ പിന്തുണച്ച ചരിത്രമാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ തൃക്കാക്കരയ്ക്ക് ഉള്ളത്. ഇത്തവണയും അതിൽ മാറ്റമുണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു.
2011ൽ ബെന്നി ബെഹന്നാനും 2016ലും 2021ലും പിടി തോമസും മണ്ഡലത്തിൽ വിജയച്ചതിൻറെ പട്ടിക പങ്കുവെച്ചുകൊണ്ടാണ് വി ശിവൻകുട്ടിയുടെ പ്രതികരണം. തെരഞ്ഞെടുപ്പിൽ എൽ ഡി എഫിനെ പിന്തുണച്ച ഏവർക്കും നന്ദിയെന്നും വിജയിക്ക് അഭിനന്ദനങ്ങളെന്നും വി ശിവൻകുട്ടി ഫേസ്ബുക്ക്

Crimeonline

Recent Posts

രാജ്യത്ത് ബി ജെ പി വ്യാപിച്ചു – ജി സുധാകരൻ

തിരുവനന്തപുരം . ഹിന്ദു വര്‍ഗീയത രാജ്യത്ത് ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് ബിജെപി എന്ന് സിപിഎം നേതാവ് ജി സുധാകരന്‍. അതേസമയം രാജ്യത്ത്…

6 hours ago

ഹൈന്ദവ വിശ്വാസത്തെ അന്ധ വിശ്വാസമെന്ന് ആക്ഷേപിച്ച് സിപിഎം നേതാവ് ജി സുധാകരന്‍

തിരുവനന്തപുരം . ഹൈന്ദവ വിശ്വാസത്തെ അന്ധ വിശ്വാസമെന്ന് ആക്ഷേപിച്ച് സിപിഎം നേതാവ് ജി സുധാകരന്‍. 'മോദി രാമക്ഷേത്രത്തില്‍ പോകും, കെജരിവാള്‍…

7 hours ago

കണ്ണൂരിൽ ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ റെയിന്‍ കോട്ട് ധരിച്ചെത്തി ബോംബെറിഞ്ഞ സിപിഎം പ്രവര്‍ത്തകന്‍ പൊലീസ് പിടിയിലായി

കണ്ണൂര്‍ . കണ്ണൂരിൽ ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബെറിഞ്ഞ സിപിഎം പ്രവര്‍ത്തകന്‍ പൊലീസ് പിടിയിലായി. കണ്ണൂര്‍ ചാലാക്കരയിലാണ് സംഭവം.…

23 hours ago

കേന്ദ്രാനുമതി കിട്ടും മുൻപ് മന്ത്രി വീണ ജോർജ് വിമാനത്താവളത്തിൽ പോയത് വിവര ദോഷം, സംസ്കാര ചടങ്ങില്‍ പങ്കെടുക്കേണ്ട മുഖ്യമന്ത്രി പ്രവാസികൾക്കൊപ്പം അപ്പോൾ അത്താഴം തിന്നുകയായിരുന്നു

തിരുവനന്തപുരം . കുവൈറ്റ് ദുരന്തത്തില്‍ മരണമടഞ്ഞവരുടെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കേണ്ട സമയത്ത് മുഖ്യമന്ത്രി പ്രവാസി വ്യവസായികള്‍ക്കൊപ്പം അത്താഴം വിരുന്നിലായിരുന്നെന്ന് മുന്‍…

24 hours ago

ശോഭാ സുരേന്ദ്രനെതിരെ ഇ.പി.ജയരാജൻ അപകീർത്തി കേസ് ഫയൽ ചെയ്തു

തിരുവനന്തപുരം . ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രനെതിരെ എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജൻ അപകീർത്തി കേസ് ഫയൽ ചെയ്തു.…

1 day ago

അപ്പിയിട്ട് രക്ഷപെട്ട് ഗോവിന്ദൻ ഓടി ! പ്രകാശ് കാരാട്ടിനേയും ബിനോയ് വിശ്വത്തെയും തള്ളിയിട്ട് പിണറായി പിറകേയോടി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ‘നല്ല പോലെ’ തോല്‍ക്കാനിടയായ കാരണങ്ങള്‍ പഠിക്കാനും തിരുത്താനും തുടങ്ങുകയാണ് സി പി എം. ഇതിനായി തീരുമാനിച്ച സിപിഎം…

1 day ago