Exclusive

100% ആത്മവിശ്വാസത്തോടെ ജോ ജോസഫ്

തൃക്കാക്കരയിൽ ഇന്ന് വിധിയെഴുതും. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ്. 1,96,805 വോട്ടർമാരാണ് ഇന്ന് തൃക്കാക്കരയിൽ വിധിയെഴുതുന്നത്. ഇതിൽ 3633 കന്നിവോട്ടർമാരാണ്.
മണ്ഡലത്തിൽ പ്രശ്‌ന ബാധിത ബൂത്തുകളോ, പ്രശ്‌ന സാധ്യതാ ബൂത്തുകളോയില്ല. ഗ്രീൻ പ്രോട്ടോകോൾ പാലിച്ചാണ് ബൂത്തുകൾ ഒരുക്കിയിരിക്കുന്നത്.
കൊച്ചി കോർപ്പറേഷനിലെ 22 വാർഡുകളും തൃക്കാക്കര നഗരസഭയും ഉൾക്കൊളളുന്നതാണ് മണ്ഡലം. കള്ളവോട്ട് തടയാൻ ശക്തമായ മുന്നൊരുക്കം നടത്തിയിട്ടുണ്ടെന്ന് ജില്ലാ കളക്ടർ ജാഫർ മാലിക് പറഞ്ഞു.
ആകെ 239 പോളിങ് ബൂത്തുകളാണ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനായി സജ്ജീകരിച്ചിരിക്കുന്നത്. ഇതിൽ ഒരു പിങ്ക് ബൂത്തും, അഞ്ച് മാതൃകാ ബൂത്തുകളും ഉൾപ്പെടുന്നു. പൂർണ്ണമായും വനിതാ ഉദ്യോഗസ്ഥർ മാത്രം നിയന്ത്രിക്കുന്ന വനിതാ പോളിങ് കേന്ദ്രമാണ് പിങ്ക് ബൂത്ത്. ഇവിടെ സുരക്ഷയ്ക്കായി ഏർപ്പെടുത്തിയിരിക്കുന്നതും വനിതാ പോലീസ് ഉദ്യോഗസ്ഥയെ ആണ്. ബൂത്തുകളിലേക്കായി ആകെ 239 പ്രിസൈഡിങ്ങ് ഓഫീസർമാരെയും 717 പോളിങ് ഉദ്യോഗസ്ഥരെയുമാണ് നിയോഗിച്ചിരിക്കുന്നത്.
അയ്യായിരത്തിനും എണ്ണായിരത്തിനും ഇടയിൽ ഭൂരിപക്ഷത്തിന് ജോ ജയിക്കുമെന്നാണ് സി.പി.ഐ.എം ഘടകങ്ങൾ സംസ്ഥാന നേതൃത്വത്തിന് നൽകിയ അന്തിമ റിപ്പോർട്ട്. ബി.ജെ.പി വോട്ടുകൾ 20,000 കടന്നാൽ ഭൂരിഭക്ഷം കൂടുമെന്നും എൽ.ഡി.എഫ് അവകാശപ്പെടുന്നു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ നൂറ് ശതമാനം ആത്മവിശ്വാസമാണ് ഉള്ളതെന്ന് ഇടതുമുന്നണി സ്ഥാനാർഥി ഡോ. ജോ ജോസഫ്.
വളരെ ചിട്ടയായ പ്രവർത്തങ്ങളാണ് ഇത്തവണ നടന്നത്. അതുകൊണ്ട് തന്നെ എൽ.ഡി.എഫ് വമ്പിച്ച വിജയം നേടുമെന്നും ജോ ജോസഫ് പറഞ്ഞു.
പടമുകൾ സ്‌കൂളിലെ 140ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘നൂറ് ശതമാനത്തോളം ആന്മവിശ്വാസത്തോടെയാണ് വോട്ട് ചെയ്യാനെത്തിയത്. പോളിങ് ശതമാനം ഉയരുന്നത് ഇടത് മുന്നണിക്ക് ഗുണം ചെയ്യും.
എല്ലാ ജനവിഭാഗങ്ങളും ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ട്. അതാണ് പ്രധാനപ്പെട്ട കാര്യം. കേരളത്തിൽ നടക്കുന്നത് എന്താണെന്ന് അറിയാവുന്നവരാണ് തൃക്കാക്കരക്കാർ.
‘നൂറ് ശതമാനത്തോളം ആന്മവിശ്വാസത്തോടെയാണ് വോട്ട് ചെയ്യാനെത്തിയത്. പോളിങ് ശതമാനം ഉയരുന്നത് ഇടത് മുന്നണിക്ക് ഗുണം ചെയ്യും.
എല്ലാ ജനവിഭാഗങ്ങളും ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ട്. അതാണ് പ്രധാനപ്പെട്ട കാര്യം. കേരളത്തിൽ നടക്കുന്നത് എന്താണെന്ന് അറിയാവുന്നവരാണ് തൃക്കാക്കരക്കാർ.
അതേസമയം രാവിലെ കൃത്യം 7 മണിയ്ക്ക് തന്നെ തൃക്കാക്കരയിൽ വോട്ടെടുപ്പ് തുടങ്ങി. രാവിലെ 6 മണിമുതൽ പോളിങ് ബൂത്തിൽ വോട്ടർമാരുടെ നീണ്ടനിരയാണ്.
രാവിലെ 8 വരെ
8.15 ശതമാനം പോളിംഗ്
239 പോളിംഗ് ബൂത്തുകളിൽ 239 ബൂത്തുകളുടെയും എട്ടുമണി വരെയുള്ള പോളിംഗ് ശതമാനം ആണിത്‌
മണ്ഡലമിളക്കിമറിച്ചുള്ള പ്രചാരണം വഴി പോളിങ് 75 ശതമാനം കടക്കുമെന്നാണ് മുന്നണികളുടെ പ്രതീക്ഷ. മഴ വില്ലനായാൽ പോലും വോട്ടർമാരെ ബൂത്തുകളിലെത്തിക്കാൻ പ്രത്യേക സ്‌ക്വാഡുകളെ ഒരുക്കിയുള്ള തയ്യാറെടുപ്പുകൾ പാർട്ടികൾ നടത്തിയിട്ടുണ്ട്.
എട്ട് സ്ഥാനാർഥികളാണ് തൃക്കാക്കരയിൽ ജനവിധി തേടുന്നത്. വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് എൽ.ഡി.എഫും യു.ഡി.എഫും.
ഉറച്ച കോട്ടയായി തൃക്കാക്കരയെ നിലനിർത്താനുള്ള ശ്രമത്തിലാണ് യു.ഡി.എഫ്. ആ കോട്ട പൊളിച്ച് ചെങ്കൊടി പറത്താൻ എൽ.ഡി.എഫും.
ജയിക്കുമെന്ന ആത്മവിശ്വാസത്തിൽ എൻ.ഡി.എയും നിലകൊള്ളുകയാണ്. വെള്ളിയാഴ്ചയാണ് വോട്ടെണ്ണൽ.

Crimeonline

Recent Posts

കേരളത്തിൽ സിപിഎം എന്ന ഫാസിസ്റ്റ് സംഘടനയുടെ കാടത്തത്തിന്റെ തേര്‍വാഴ്ച – കെ സുധാകരൻ

തിരുവനന്തപുരം . ബോംബ് നിര്‍മാണത്തിനിടെ കൊല്ലപ്പെട്ടവ ർക്കുവേണ്ടി രക്തസാക്ഷി സ്മാരക മന്ദിരം പണിത സിപിഎം ഭീകരപ്രവര്‍ത്തനത്തെ താലോലിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ്…

12 hours ago

സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളുടെ മാഫിയ സംഘമായി സിപിഎം അധഃപതിച്ചു – വി ഡി സതീശൻ

തിരുവനന്തപുരം . എല്ലാത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളേയും പ്രോത്സാഹിപ്പിക്കുകയും ഒത്താശ ചെയ്യുകയും ചെയ്യുന്ന മാഫിയ സംഘമായി സിപിഎം അധഃപതിച്ചുവെന്ന് പ്രതിപക്ഷ…

13 hours ago

പിണറായി ബ്രിട്ടാസിനെ വിളിച്ചു, സോളാർ സമരം ഒത്തു തീർന്നു

2013 ഓഗസ്റ്റ് 12 നാണ് സോളാർ കേസിൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രാജിവയ്ക്കണമെന്നാവശ്യപ്പട്ട് ഇടതുപക്ഷം സെക്രട്ടറിയേറ്റ് വളയൽ സമരം…

14 hours ago

വയനാട്ടിലേക്ക് പ്രിയങ്ക, ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി വയനാട്ടിൽ അങ്കത്തിനിറങ്ങും

രാഹുൽ ഗാന്ധി വയനാട് വിട്ടാൽ ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി മത്സരിക്കും. രാഹുൽ വയനാടിനെ ചതിക്കുകയായിരുന്നു എന്ന ഇടത് പക്ഷ ആരോപണങ്ങളെ…

15 hours ago

സ്വാതി മലിവാളിനെ കൈയേറ്റം ചെയ്ത സംഭവത്തിൽ കേജ്‌രിവാളിന്റെ പിഎ ബിഭവ്കുമാറിനെ ഡൽഹി പൊലീസ് കേജ്‌രിവാളിന്റെ വസതിയിൽ നിന്ന് അറസ്റ്റ് ചെയ്തു

ന്യൂഡൽഹി . ആം ആദ്മി പാർട്ടി രാജ്യസഭാ എം.പിയും ഡൽഹി വനിതാ കമ്മിഷൻ മുൻ അദ്ധ്യക്ഷയുമായ സ്വാതി മലിവാളിനെ കൈയേറ്റം…

16 hours ago

ബോംബ് നിർമാണത്തിൽ കൊല്ലപ്പെട്ടവരെയും CPM രക്തസാക്ഷികളാക്കി, സ്‌മാരകം നിർമിച്ചു, ഉദ്ഘാടനം എം വി ഗോവിന്ദൻ

കണ്ണൂർ . ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവരെയും CPM രക്തസാക്ഷികളാക്കി. സിപിഎം അവർക്കായി രക്തസാക്ഷി സ്‌മാരകം നിർമിച്ച് ലോക കമ്മ്യൂണിസ്റ്റ് ചരിത്രം…

18 hours ago