Exclusive

മാപ്പു പറയാതെ സിപിഎമ്മിന് വോട്ടില്ല .. വ്യക്തമാക്കി സാബു ജേക്കബ്

ഇക്കുറി തൃക്കാക്കര തിരഞ്ഞെടുപ്പിൽ 20 -20 വോട്ടുകൾ ആർക്ക് എന്ന ചോദ്യത്തിന് വ്യക്തതയുമായി കിറ്റെക്സ് എം ഡി സാബു ജേക്കബ് രംഗത്ത്. മാപ്പു പറയാതെ ഇടതുപക്ഷത്തിന് വോട്ടില്ല എന്ന കടുത്ത തീരുമാനമാണ് സാബു എം ജേക്കബ് ഇപ്പോൾ വ്യക്തമാക്കുന്നത് . സിപിഎം കുന്നത്ത് നാട് എംഎൽ എ ശ്രീനിജൻ തന്റെ സ്ഥാപനത്തിനോടും തന്റെ പ്രസ്ഥാനനത്തോടും ഉൾപ്പെടെ കാണിച്ച എല്ലാ തെറ്റിനും മാപ്പു പറയണമെന്ന ആവശ്യം നേരത്തെ തന്നെ സാബു എം ജേക്കബ് മുന്നോട്ടു വെച്ചിരുന്നതാണ്. എന്നാൽ സാബുവിന്റെ വാക്കുകളെ പരിഹസിച്ചു കൊണ്ടായിരുന്നു ശ്രീനിജൻ രംഗത്തെത്തിയത്. ഇടതുപക്ഷം വോട്ട് തേടുന്നതിന് മുമ്പ് തൻറെ കമ്പനിക്കെതിരെ നടത്തിയ പരിശോധനകൾ എന്തിനായിരുന്നു എന്ന് വ്യക്തമാക്കണമെന്നും അതിൽ തെറ്റ് പറ്റിയെങ്കിൽ മാപ്പുപറയണമെന്നും ആയിരുന്നു സാബു ജേക്കബ് ആവശ്യപ്പെട്ടത് . ഇതിനെ പരിഹസിച്ചാണ് സ്ഥലം എംഎൽഎ കൂടിയായ പി വി ശ്രീനിജൻ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത്. കുന്നംകുളത്തിന്റെ മാപ്പ് ഉണ്ടെങ്കിൽ തരണമെന്നും ഒരാൾക്ക് കൊടുക്കാൻ ആയിരുന്നു എന്നുമാണ് പോസ്റ്റ്. എന്നാൽ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സിപിഎം നേതൃത്വം ഇടപെട്ടതിനെ തുടർന്ന് ശ്രീനിജൻ എംഎൽഎ പോസ്റ്റും മുക്കി രക്ഷപെടുകയായിരുന്നു. ശ്രീനിജനും സാബു ജേക്കബും കിറ്റെക്സിലെ പരിശോധനകളെ ചൊല്ലി ഇതിനു മുൻപും നിരന്തരം വാക്പോരിൽ ഏർപ്പെട്ടിരുന്നു. പരിശോധനകൾക്ക് പിന്നിൽ കുന്നത്തുനാട് എംഎൽഎ ആണെന്നും ശ്രീനിജൻ ട്വന്റി 20യെ തകർക്കാൻ ശ്രമിക്കുകയാണെന്നും സാബു പലകുറി പറഞ്ഞിരുന്നു. ഈ ആരോപണങ്ങൾക്കെല്ലാം ശ്രീനിജൻ തക്കതായ മറുപടികളും നൽകിയിരുന്നു. ഇതിൽ പലപ്പോഴും ശ്രീനിജിന് സിപിഎമ്മിന്റെ പിന്തുണയും ലഭിച്ചിരുന്നു. എന്നാൽ ഇക്കുറി തൃക്കാക്കര പിടിക്കാൻ ലക്ഷ്യമിടുന്ന സിപിഎം, ട്വന്റി 20യുടെ അടക്കം വോട്ടുറപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ്.
തൃക്കാക്കരയിൽ നിർണായക ശക്തിയായ ട്വൻറി 20 വോട്ടുകൾ ഏത് വിധേനയും ഇടത് പാളയത്തിൽ എത്തിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങളാണ് നടത്തുന്നത്. എന്നാൽ ഈ സാഹചര്യത്തിലാണ് തന്റെ വ്യക്തമായ തീരുമാനം അറിയിച്ച് സാബു എം ജേക്കബ് രംഗത്തെത്തിയത്.
സാബു എം ജേക്കബിന്റെ വാക്കുകളിലേക്ക് …..

Crimeonline

Recent Posts

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിലെ പ്രതി രാഹുൽ പോലീസിനെ കബളിപ്പിച്ച് ജർമ്മനിയിലെത്തി

കോഴിക്കോട് . കൂടുതൽ സ്വർണവും കാറും സ്ത്രീധനമായി കിട്ടാൻ നവ വധുവിനെ അതി കൂരമായി ഇടിച്ചു ചതച്ച പന്തീരാങ്കാവ് ഗാര്‍ഹിക…

2 hours ago

പിഞ്ചുകുഞ്ഞിന്റെ നാവ് മുറിക്കുന്നതാണോ നമ്പര്‍ വണ്‍ കേരളം? – വി ഡി സതീശൻ

തിരുവനന്തപുരം . കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സാപ്പിഴവ് കൊണ്ട് പിഞ്ചുകുഞ്ഞിന്റെ നാവ് മുറിച്ചതാണോ നമ്പര്‍ വണ്‍ കേരളം എന്നു…

5 hours ago

സ്വാതി മലിവാളിനെതിരെയുള്ള ലൈംഗീക അതിക്രമത്തിൽ കേജ്‍രിവാളിന്റെ പഴ്സനൽ അസിസ്റ്റന്റിനെതിരെ ഡൽഹി പൊലീസ് കേസെടുത്തു

ന്യൂഡൽഹി . എഎപി രാജ്യസഭാംഗം സ്വാതി മലിവാളിനെതിരെ ഉണ്ടായ ലൈംഗീക അതിക്രമ സംഭവത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ പഴ്സനൽ…

5 hours ago

കോവിഷീൽഡിനു പിന്നാലെ കോവാക്സിനും പാർശ്വഫലമുണ്ടെന്ന് ഞെട്ടിക്കുന്ന റിപ്പോർട്ട്

ന്യൂഡൽഹി . കോവിഷീൽഡിനു പിന്നാലെ കോവിഡ് പ്രതിരോധ വാക്‌സീനായ കോവാക്സിനും പാർശ്വഫലമുണ്ടെന്ന് ഞെട്ടിക്കുന്ന റിപ്പോർട്ട്. പ്രമേഹബാധിതർ മരണപ്പെടുന്നതായും ചിലരിൽ ഹൈപ്പർടെൻ…

6 hours ago

കോഴിക്കോട് മെഡിക്കൽ കോളേജിൽ അവയവം മാറി ശസ്ത്രക്രിയ നടന്നു, ഡോക്ടറെ സസ്‌പെൻഡ് ചെയ്ത് മന്ത്രി വീണ ജോർജ് രക്ഷപെട്ടു

കോഴിക്കോട് . ഐ സി യുവിൽ ചികിത്സയിൽ കഴിഞ്ഞിരിക്കുന്ന യുവതിയെ ജീവനക്കാരൻ പീഡനത്തിനിരയാക്കിയ സംഭവം നടന്ന കോഴിക്കോട് മെഡിക്കൽ കോളേജിൽ…

15 hours ago

തലച്ചോർ തിന്നും അമീബിയ ബാധ! മരുന്നില്ലാതെ കേരളം, 5 വയസ്സുകാരി വെൻ്റിലേറ്ററിൽ

കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ഭീതിയിൽ അഞ്ചു കുടുംബങ്ങൾ. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ…

17 hours ago