Cinema

ജയരാജനെ തള്ളി കോടിയേരി .. ഞങ്ങൾ അതിജീവിതയ്‌ക്കൊപ്പം….

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ അതിജീവിതയ്‌ക്കെതിരെ ഇ പി ജയരാജൻ നടത്തിയ പരാമർശത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കി കോടിയേരി . ഇ പി ജയരാജൻ പറഞ്ഞത് പോലെ അതിജീവിതയ്‌ക്കെതിരല്ല തങ്ങളെന്നും അതിജീവിതയ്ക്കൊപ്പം അന്ന് മുതൽ ഇന്ന് വരെ കൂടെ നിൽക്കുന്ന സർക്കാരാണ് കേരളത്തിലേതെന്നും ഇന്നും അങ്ങനെ തന്നെയാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. അതിജീവിതയ്ക്കു വേണ്ട എല്ലാ സംരക്ഷണവും ഉറപ്പാക്കുമെന്നും കോടിയേരി കൂട്ടിച്ചേർത്തു.
ഇതോടെ അതിജീവിതയ്‌ക്കെതിരെ പരാമർശമുന്നയിച്ച ഇ പി ജയരാജന് തിരിച്ചടിയായിരിക്കുകയാണ്.
സർക്കാരിനെതിരെ അതിജീവിത നൽകിയ ഹർജിക്കു പിന്നിൽ പ്രത്യേക താൽപര്യമുണ്ടോ എന്നു പരിശോധിക്കണമെന്നായിരുന്നു ഇപി ജയരാജൻ പരാമർശം. ആക്രമിക്കപ്പെട്ട നടി തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സമയത്ത് സർക്കാരിനെതിരേ ഹർജിയുമായി രംഗത്തെത്തിയതിൽ പ്രത്യേക താത്പര്യമുണ്ടോ എന്ന് സംശയമുണ്ടെന്നും ഇക്കാര്യം പരിശോധിക്കേണ്ടതാണ് എന്നും തെരഞ്ഞെടുപ്പുകളിൽ എന്ത് വൃത്തികെട്ട രാഷ്ട്രീയം കളിക്കാനും യുഡിഎഫ് മടിക്കില്ല എന്നുമായിരുന്നു ഇ പി ജയരാജന്റെ പരാമർശം.
എന്നാൽ അതിജീവിതയെ തങ്ങൾക്ക് യാതൊരു സംശയവുമില്ലെന്നും സർക്കാർ എല്ലാ അർത്ഥത്തിലും അതിജീവിതയ്‌ക്കൊപ്പമാണെന്നും പറഞ്ഞതോടെ ഇ പി ജയരാജൻ ഇളിഭ്യനായിരിക്കുകയാണ്.
ഇ പി ജയരാജന്റെ പ്രസ്താവനയെ തള്ളിയ കോടിയേരി ഭരണപക്ഷത്തിന് എതിരായിട്ടുള്ള ആക്ഷേപങ്ങളിൽ യാതൊരുവിധ അടിസ്ഥാനവുമില്ലെന്നും വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കോടിയേരിയുടെ വാക്കുകൾ ഇങ്ങനെ…
എല്ലാ കാര്യങ്ങളും കോടതി തന്നെ പരിശോധിക്കുന്നതാകും നല്ലത്,അതിജീവിതയ്ക്ക് നീതി ലഭിക്കുക എന്ന ലക്ഷ്യത്തോടെ നിശ്ചയദാർഢ്യത്തോടെയാണ് ഇടപെട്ടിട്ടുള്ളത് എൽഡിഎഫ് സർക്കാർ ആയതുകൊണ്ടാണ് അങ്ങനെയൊരു അറസ്റ്റ് പോലും കേരളത്തിൽ നടന്നത് എന്നാൽ യുഡിഎഫ് സർക്കാർ ആയിരുന്നേൽ അതിന് മുതിരുമായിരുന്നില്ലായെന്നും ആലുവയിൽ അന്വേഷിച്ചാൽ പ്രതിയുമായി ആർക്കാണ് ബന്ധം എന്നുള്ളത് വ്യക്തമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
നടിയെ ആക്രമിച്ച കേസിൽ നടിയുടെ ആവശ്യം പരിഗണിച്ചാണ് എല്ലാ കാര്യങ്ങളും സർക്കാർ ചെയ്ത്.ഈ കേസിൽ സർക്കാരും പാർട്ടിയും അതിജീവിതയ്ക്കൊപ്പമാണ് നടിക്കാവശ്യമായ എല്ലാവിധ സംരക്ഷണവും ഉറപ്പാക്കുമെന്നും നടിക്ക് അങ്ങനെ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ അവർ കോടതിക്ക് മുന്നിൽ ബോധിപ്പിക്കട്ടെയെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
ചലച്ചിത്രമേളയിൽ അതിജീവിതയെ ഒപ്പം കൂട്ടി , അവർക്കൊപ്പമാണ് എന്ന് പ്രഖ്യാപിച്ചതാണ് ഈ സർക്കാർ. ആ സർക്കാരിനെതിരെ ദുരാരോപണങ്ങൾ ഉന്നയിക്കാമോയെന്നും അന്വേഷണത്തിന്റെ കാര്യങ്ങൾ തീരുമാനിക്കേണ്ടത് അന്വേഷണ സംഘമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ അതിജീവിത സർക്കാരിനെതിരെ ഹർജി നൽകിയതിനെ വിമർശിച്ച എൽ‌ഡിഎഫ് കൺവീനർ ഇപി ജയരാജന്റെ പ്രസ്താവനയ്ക്കെതിരെ നിരവധി ആളുകളാണ് രംഗത്തെത്തിയത്.
കേസ് അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നു എന്നാരോപിച്ച് അതിജീവിത ഇന്നലെ കോടതിയിൽ ഹർജി ഫയൽ ചെയ്യുകയുണ്ടായി.
ആദ്യഘട്ടത്തിൽ പിന്തുണയ്ക്കുകയും സ്വതന്ത്ര അന്വേഷണം അനുവദിക്കുകയും ചെയ്ത സർക്കാർ രാഷ്ട്രീയ തലത്തിൽ ക്രെഡിറ്റ് വാങ്ങിയ ശേഷം പിൻവാങ്ങുകയാണെന്നും പാതിവഴിയിൽ അന്വേഷണം അവസാനിപ്പിക്കാൻ നീക്കമുണ്ടെന്നും ഹർജിയിൽ ആരോപിച്ചിരുന്നു .


അന്വേഷണം തടസ്സപ്പെടുത്തി, പ്രതികളെ സഹായിക്കുന്ന നിലപാട് വിചാരണക്കോടതിയുടെ ഭാഗത്തു നിന്നുണ്ടെന്നും ഹർജിയിൽ പറയുന്നു. ജസ്റ്റിസ് കൗസർ ഇടപ്പഗത്തിന്റെ ബെഞ്ചിൽ ആണ് ഹർജി . ഇതിനിടെ, ബെഞ്ച് മാറ്റണമെന്നാവശ്യപ്പെട്ടു നടി മറ്റൊരു അപേക്ഷയും നൽകിയിരുന്നു. കോടതിയുടെ കസ്റ്റഡിയിലിരിക്കെ, ദൃശ്യങ്ങൾ ഉൾപ്പെട്ട മെമ്മറി കാർഡിലെ ഉള്ളടക്കം അനധികൃതമായി പരിശോധിച്ച് കൃത്രിമം കാണിക്കുകയും പകർത്തുകയും ചെയ്തതിനെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടാണു ഹർജി അതിജീവിതയുടെ ഹർജി.

Crimeonline

Recent Posts

സിസ്റ്റർ അഭയ കൊലക്കേസിലെ പ്രതി ഫാ. തോമസ് എം കോട്ടൂരിന്‍റെ പെൻഷൻ സർക്കാർ റദ്ദാക്കി

തിരുവനന്തപുരം . സിസ്റ്റർ അഭയ കൊലക്കേസിലെ പ്രതി ഫാ. തോമസ് എം കോട്ടൂരിന്‍റെ പെൻഷൻ സർക്കാർ റദ്ദാക്കി. തോമസ് എം…

12 hours ago

പന്തീരാങ്കാവിൽ രാഹുലിനെതിരെ വധ ശ്രമത്തിനു കേസെടുക്കാതെ രക്ഷിക്കാൻ ശ്രമിച്ച സിഐ എ.എസ്.സരിനിന് സസ്പെൻഷൻ

കോഴിക്കോട് . പന്തീരാങ്കാവിൽ നവവധുവിനെ ഭർത്താവ് രാഹുൽ പീഡിപ്പിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിന്റെ അന്വേഷണത്തിൽ വീഴ്ച വരുത്തിയ സിഐ…

16 hours ago

ഡ്രൈവിങ് സ്കൂൾ ഉടമകൾ നടത്തി വന്നിരുന്ന സമരം പിൻവലിച്ചു, സർക്കുലറിൽ മാറ്റം, ഒരു മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ 40 ടെസ്റ്റ് വരെ നടത്തും

തിരുവനന്തപുരം . ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ ഡ്രൈവിങ് സ്കൂൾ ഉടമകൾ നടത്തി വന്നിരുന്ന സമരം പിൻവലിച്ചു. ​ഗതാ​ഗതമന്ത്രി കെ ബി…

17 hours ago

പൗരത്വഭേദഗതി നിയമം (സിഎഎ) നടപ്പിലാക്കി കേന്ദ്ര സർക്കാർ, 14 പേര്‍ക്ക് പൗരത്വം

ന്യൂഡല്‍ഹി . പൗരത്വഭേദഗതി നിയമം (സിഎഎ) നടപ്പിലാക്കി കേന്ദ്ര സർക്കാർ. നിയമപ്രകാരം പതിനാല് പേര്‍ക്ക് പൗരത്വം നല്‍കി കൊണ്ടാണ് നടപടിക്ക്…

18 hours ago

‘ഞാൻ ഭഗവാനെ കാണാന്‍ വന്നതാ, ഒന്നു മാറിനില്ലെ‌ടോ’ രാത്രി 11 മണിക്ക് ശേഷം കല്‍പ്പാത്തി ക്ഷേത്രത്തില്‍ എത്തി നടൻ വിനായകൻ

പാലക്കാട് . രാത്രി 11 മണിക്ക് ശേഷം നടൻ വിനായകൻ കല്‍പ്പാത്തി ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ എത്തിയ സംഭവം വിവാദമായി. തന്നെ…

18 hours ago

വോട്ടെടുപ്പ് കഴിഞ്ഞതോടെ പിണറായി സർക്കാർ വാഗ്ദാനങ്ങൾ മറന്നു, ക്ഷേമ പെൻഷൻകാരോട് ചതി

തിരുവനന്തപുരം . ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപുള്ള സംസ്ഥാന ബജറ്റിലെ വാഗ്ദാനങ്ങൾ വോട്ടെടുപ്പ് കഴിഞ്ഞതോടെ പിണറായി സർക്കാർ മറന്നു. സാമൂഹികക്ഷേമ പെൻഷന്റെ…

19 hours ago