Exclusive

നയതന്ത്ര തലത്തിലും സൈനിക തലത്തിലും ഞങ്ങൾ ചൈനീസ് പക്ഷവുമായി ഇടപഴകുന്നത് തുടരും

കിഴക്കൻ ലഡാക്കിൽ ചൈന പാലം നിർമ്മിക്കുന്നതായി പറയപ്പെടുന്ന പ്രദേശം പതിറ്റാണ്ടുകളായി ആ രാജ്യത്തിന്റെ അധീനതയിലുള്ള സ്ഥലമാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. കിഴക്കൻ ലഡാക്കിന് സമീപത്തെ പാങ്ഗോങ് തടാകത്തിന് കുറുകെ ചൈന പുതിയ പാലം നിർമ്മിക്കുന്നതായുള്ള റിപ്പോർട്ട് സംബന്ധിച്ച് സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ‘ചൈന നിർമ്മിച്ചു എന്ന് പറയപ്പെടുന്ന പാലത്തെക്കുറിച്ചുള്ള മാധ്യമ വാർത്തകളും റിപ്പോർട്ടുകളും ഞങ്ങൾ കണ്ടു. രണ്ടാമത്തെ പാലം അല്ലെങ്കിൽ അത് നിലവിലെ പാലത്തിന്റെ വിപുലീകരണമാണോ എന്ന കാര്യത്തിൽ സംശയങ്ങളുണ്ടെന്നും ചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു’- പറഞ്ഞു നയതന്ത്ര, സൈനിക തലങ്ങളിൽ ചൈനയുമായി ഇന്ത്യ വിവിധ റൗണ്ട് സംഭാഷണങ്ങൾ നടത്തിയിട്ടുണ്ടെന്നും തുടർന്നും ഇടപെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തുന്നു. “വിദേശകാര്യ മന്ത്രി വാങ് യി ഈ വർഷം മാർച്ചിൽ ഇവിടെയുണ്ടായിരുന്നുവെന്നും വിദേശകാര്യ മന്ത്രി നമ്മുടെ പ്രതീക്ഷകൾ അദ്ദേഹത്തെ അറിയിച്ചിട്ടുണ്ടെന്നതും എല്ലാവർക്കും അറിയുന്ന കാര്യമാണ്,” ബാഗ്ചി പറഞ്ഞു. 2020 ഏപ്രിൽ മുതലുള്ള ചൈനയുടെ വിന്യാസത്തിൽ നിന്ന് ഉണ്ടാകുന്ന സംഘർഷങ്ങളും പിരിമുറുക്കങ്ങളും രണ്ട് അയൽക്കാർ തമ്മിലുള്ള സാധാരണ ബന്ധവുമായി പൊരുത്തപ്പെടാൻ കഴിയുന്നതല്ലെന്ന് നേരത്തെ വിദേശകാര്യ മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. “അതിനാൽ രണ്ട് മന്ത്രിമാരും നൽകിയ നിർദ്ദേശങ്ങൾ പൂർണ്ണമായും നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് നയതന്ത്ര തലത്തിലും സൈനിക തലത്തിലും ഞങ്ങൾ ചൈനീസ് പക്ഷവുമായി ഇടപഴകുന്നത് തുടരും,” അദ്ദേഹം കൂട്ടിച്ചേർത്തു. കിഴക്കൻ ലഡാക്കിലെ തന്ത്രപ്രധാനമായ പാങ്കോങ് സോയ്ക്ക് ചുറ്റുമുള്ള പ്രദേശത്ത് ചൈന രണ്ടാമത്തെ പാലം നിർമ്മിക്കുകയാണെന്നായിരുന്നു ബുധനാഴ്ച പുറത്ത് വന്ന ചില റിപ്പോർട്ടുകൾ വ്യക്തമാക്കിയത്.

Crimeonline

Recent Posts

രാജ്യത്ത് ബി ജെ പി വ്യാപിച്ചു – ജി സുധാകരൻ

തിരുവനന്തപുരം . ഹിന്ദു വര്‍ഗീയത രാജ്യത്ത് ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് ബിജെപി എന്ന് സിപിഎം നേതാവ് ജി സുധാകരന്‍. അതേസമയം രാജ്യത്ത്…

2 hours ago

ഹൈന്ദവ വിശ്വാസത്തെ അന്ധ വിശ്വാസമെന്ന് ആക്ഷേപിച്ച് സിപിഎം നേതാവ് ജി സുധാകരന്‍

തിരുവനന്തപുരം . ഹൈന്ദവ വിശ്വാസത്തെ അന്ധ വിശ്വാസമെന്ന് ആക്ഷേപിച്ച് സിപിഎം നേതാവ് ജി സുധാകരന്‍. 'മോദി രാമക്ഷേത്രത്തില്‍ പോകും, കെജരിവാള്‍…

3 hours ago

കണ്ണൂരിൽ ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ റെയിന്‍ കോട്ട് ധരിച്ചെത്തി ബോംബെറിഞ്ഞ സിപിഎം പ്രവര്‍ത്തകന്‍ പൊലീസ് പിടിയിലായി

കണ്ണൂര്‍ . കണ്ണൂരിൽ ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബെറിഞ്ഞ സിപിഎം പ്രവര്‍ത്തകന്‍ പൊലീസ് പിടിയിലായി. കണ്ണൂര്‍ ചാലാക്കരയിലാണ് സംഭവം.…

19 hours ago

കേന്ദ്രാനുമതി കിട്ടും മുൻപ് മന്ത്രി വീണ ജോർജ് വിമാനത്താവളത്തിൽ പോയത് വിവര ദോഷം, സംസ്കാര ചടങ്ങില്‍ പങ്കെടുക്കേണ്ട മുഖ്യമന്ത്രി പ്രവാസികൾക്കൊപ്പം അപ്പോൾ അത്താഴം തിന്നുകയായിരുന്നു

തിരുവനന്തപുരം . കുവൈറ്റ് ദുരന്തത്തില്‍ മരണമടഞ്ഞവരുടെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കേണ്ട സമയത്ത് മുഖ്യമന്ത്രി പ്രവാസി വ്യവസായികള്‍ക്കൊപ്പം അത്താഴം വിരുന്നിലായിരുന്നെന്ന് മുന്‍…

20 hours ago

ശോഭാ സുരേന്ദ്രനെതിരെ ഇ.പി.ജയരാജൻ അപകീർത്തി കേസ് ഫയൽ ചെയ്തു

തിരുവനന്തപുരം . ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രനെതിരെ എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജൻ അപകീർത്തി കേസ് ഫയൽ ചെയ്തു.…

21 hours ago

അപ്പിയിട്ട് രക്ഷപെട്ട് ഗോവിന്ദൻ ഓടി ! പ്രകാശ് കാരാട്ടിനേയും ബിനോയ് വിശ്വത്തെയും തള്ളിയിട്ട് പിണറായി പിറകേയോടി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ‘നല്ല പോലെ’ തോല്‍ക്കാനിടയായ കാരണങ്ങള്‍ പഠിക്കാനും തിരുത്താനും തുടങ്ങുകയാണ് സി പി എം. ഇതിനായി തീരുമാനിച്ച സിപിഎം…

23 hours ago