Kerala

പിണറായിയുടെ കള്ളപ്പൂട്ടുപൊളിച്ച് പി സി ജോർജ്

മതവിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത പൂഞ്ഞാർ മുൻ എംഎൽഎ പി.സി.ജോർജിന് ജാമ്യം അനുവദിച്ചു. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്, വിവാദപ്രതികരണങ്ങൾ പാടില്ല എന്നി ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചതെന്ന് പി.സി. ജോർജ് പറഞ്ഞു. അതേസമയം പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നില്ക്കുന്നതായി ജോര്ജ്ജ് ജാമ്യം കിട്ടിയ ശേഷം പ്രതികരിച്ചു. സർക്കാറിന്റെ റംസാൻ സമ്മാനമാണ് അറസ്റ്റെന്നും ജോർജ്ജ് പ്രതികരിച്ചു. നേരത്തെ ഈരാറ്റുപേട്ടയിൽ എത്തി അറസ്റ്റു ചെയ്ത ജോർജ്ജിനെ വൈദ്യ പരിശോധനക്ക് ശേഷം മജിസ്ട്രേറ്റിന്റെ വീട്ടിലേക്കാണ് കൊണ്ടു പോയത്. ഇന്ന് കോടതി അവധി ദിനമായതിനാലാണ് മജിസ്ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കിയത്. ജോർജിനെ 14 ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാണ് പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ ആവശ്യപ്പെട്ടത്. മുൻ എംഎൽഎ ആയ പ്രതിയെ ജാമ്യത്തിൽ വിട്ടയച്ചാൽ സാക്ഷികളെ ഭീഷണിപ്പെടുത്തുമെന്നും പൊലീസ് റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു.
സമുദായങ്ങൾക്കിടയിൽ മത സ്പർധയുണ്ടാക്കാൻ പിസി ജോർജ് പ്രവർത്തിച്ചു. ജാമ്യത്തിൽ വിട്ടയച്ചാൽ അന്വേഷണം തടസപ്പെടുത്താൻ സാധ്യതയുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. നേരത്തെ വീട്ടിൽ നിന്ന് കസ്റ്റഡിയിൽ എടുത്ത പിസി ജോർജിനെ എആർ ക്യാമ്പിലെത്തിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. 153 എ, 295 എ വകുപ്പുകളാണ് ചുമത്തിയത്. മെഡിക്കൽ സംഘമെത്തി വൈദ്യ പരിശോധന നടത്തിയതിന് പിന്നാലെയാണ് കോടതിയിൽ ഹാജരാക്കിയത്.
വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ പിസി ജോർജിനെതിരെ പൊലീസ് സ്വമേധയാ കേസെടുത്തതാണെന്ന് എഫ്‌ഐആർ. പ്രസംഗം മത സ്പർധ വളർത്തുന്നതാണെന്ന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് കേസെടുത്തതെന്നും എഫ്‌ഐആറിൽ പറയുന്നു. ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലാണ് പിസി ജോർജിനെ കസ്റ്റഡിയിൽ എടുത്തത്. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് പൊലീസ് പിസി ജോർജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തിയത്. ഹിന്ദുമഹാ സമ്മേളനത്തിൽ പിസി ജോർജ് നടത്തിയ പ്രസംഗത്തിനെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. പരാതികൾ ഉയർന്നതോടെ ശനിയാഴ്ച പൊലീസ് കേസെടുത്തു. ഡിജിപി അനിൽകാന്തിന്റെ നിർദേശപ്രകാരമാണ് കേസെടുത്തത്. തിരുവനന്തപുരത്ത് നടന്ന അനന്തപുരി ഹിന്ദുമഹാ സംഗമം എന്ന പരിപാടിയിൽ വച്ചാണ് പിസി ജോർജ് മതവിദ്വേഷ പ്രസംഗം നടത്തിയത്.
‘കച്ചവടം ചെയ്യുന്ന മുസ്ലിങ്ങൾ പാനീയങ്ങളിൽ വന്ധ്യത വരുത്താനുള്ള മരുന്നുകൾ ബോധപൂർവ്വം കലർത്തുന്നു, മുസ്ലിങ്ങൾ അവരുടെ ജനസംഖ്യ വർദ്ധിപ്പിച്ച് ഇതൊരു മുസ്ലിം രാജ്യമാക്കി മാറ്റാൻ ശ്രമിക്കുന്നു, മുസ്ലിം പുരോഹിതർ ഭക്ഷണത്തിൽ മൂന്ന് പ്രാവശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നു, മുസ്ലിങ്ങളായ കച്ചവടക്കാർ അവരുടെ സ്ഥാപനങ്ങൾ അമുസ്ലിം മേഖലകളിൽ സ്ഥാപിച്ച് അവരുടെ സമ്പത്ത് കവർന്നു കൊണ്ടുപോകുന്നു.’ തുടങ്ങിയ ആരോപണങ്ങളാണ് പി സി ജോർജ് പ്രസംഗത്തിൽ പറഞ്ഞിരുന്നു. അതെ സമയം ഇപ്പോഴും മാനസാന്തരപ്പെട്ട് മാപ്പു പറയുന്ന പി.സി. ജോർജിനെയാണ് സി.പി.ഐ.എം കാത്തിരിക്കുന്നതെന്ന് വി.ടി. ബൽറാം. പി.സി. ജോർജിനെ കേസെടുത്ത് പിടിച്ച് അകത്തിടാൻ കേരളമെന്ന ബനാന റിപ്പബ്ലിക് ഭരിക്കുന്ന ബനാന ട്രീയോട് പറയാൻ സി.പി.ഐ.എമ്മിന് മുട്ടുകാൽ വിറയ്ക്കുമെന്നും ബൽറാം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ”ഇപ്പോഴും മാനസാന്തരപ്പെട്ട് മാപ്പു പറയുന്ന ജോർജിനെയാണ് സി.പി.ഐ.എം കാത്തിരിക്കുന്നത്. അയാൾക്കെതിരെ കേസെടുത്ത് പിടിച്ച് അകത്തിടാൻ കേരളമെന്ന ബനാന റിപ്പബ്ലിക് ഭരിക്കുന്ന ബനാന ട്രീയോട് പറയാൻ സിപിഎമ്മിന് മുട്ടുകാൽ വിറയ്ക്കും,” ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.

Crimeonline

Recent Posts

കോവിഷീൽഡിനു പിന്നാലെ കോവാക്സിനും പാർശ്വഫലമുണ്ടെന്ന് ഞെട്ടിക്കുന്ന റിപ്പോർട്ട്

ന്യൂഡൽഹി . കോവിഷീൽഡിനു പിന്നാലെ കോവിഡ് പ്രതിരോധ വാക്‌സീനായ കോവാക്സിനും പാർശ്വഫലമുണ്ടെന്ന് ഞെട്ടിക്കുന്ന റിപ്പോർട്ട്. പ്രമേഹബാധിതർ മരണപ്പെടുന്നതായും ചിലരിൽ ഹൈപ്പർടെൻ…

24 mins ago

കോഴിക്കോട് മെഡിക്കൽ കോളേജിൽ അവയവം മാറി ശസ്ത്രക്രിയ നടന്നു, ഡോക്ടറെ സസ്‌പെൻഡ് ചെയ്ത് മന്ത്രി വീണ ജോർജ് രക്ഷപെട്ടു

കോഴിക്കോട് . ഐ സി യുവിൽ ചികിത്സയിൽ കഴിഞ്ഞിരിക്കുന്ന യുവതിയെ ജീവനക്കാരൻ പീഡനത്തിനിരയാക്കിയ സംഭവം നടന്ന കോഴിക്കോട് മെഡിക്കൽ കോളേജിൽ…

10 hours ago

തലച്ചോർ തിന്നും അമീബിയ ബാധ! മരുന്നില്ലാതെ കേരളം, 5 വയസ്സുകാരി വെൻ്റിലേറ്ററിൽ

കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ഭീതിയിൽ അഞ്ചു കുടുംബങ്ങൾ. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ…

11 hours ago

അങ്കക്കലി തീരാതെ വടകര! CPMന്റെ ബോംബുകളും സ്ഫോടനങ്ങളും ഭയന്ന് ജനം

വോട്ടുകൾ പെട്ടിയിലായിട്ടും വടകരയിലെ അങ്കക്കലി തീർന്നിട്ടില്ല. വോട്ടെണ്ണൽ കഴിഞ്ഞാലെങ്കിലും അങ്കത്തിന്റെ വെറി വടകരയിൽ തീരുമോ? ഇല്ലെന്നാണ് കരുതേണ്ടത്. തെരഞ്ഞെടുപ്പിനു ശേഷമുണ്ടായ…

12 hours ago

സൈനികർക്കെതിരെ വിവാദ പരാമർശം: രാഹുൽ ഗാന്ധിക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി

ന്യൂഡൽഹി . സൈനികരെക്കുറിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ വിവാദ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധിക്കെതിരെ നടപടി ആവശ്യപ്പെട്ട്…

20 hours ago

സിസ്റ്റർ അഭയ കൊലക്കേസിലെ പ്രതി ഫാ. തോമസ് എം കോട്ടൂരിന്‍റെ പെൻഷൻ സർക്കാർ റദ്ദാക്കി

തിരുവനന്തപുരം . സിസ്റ്റർ അഭയ കൊലക്കേസിലെ പ്രതി ഫാ. തോമസ് എം കോട്ടൂരിന്‍റെ പെൻഷൻ സർക്കാർ റദ്ദാക്കി. തോമസ് എം…

1 day ago