News

വധഗൂഢാലോചനാ കേസ്: 12 നമ്പറുകളിലെയും ചാറ്റുകള്‍ വീണ്ടെടുക്കാന്‍ സാധിക്കത്ത വിധം നീക്കം ചെയ്തതായി കണ്ടെത്തല്‍.

വധഗൂഢാലോചനാ കേസില്‍ നടന്‍ ദിലീപ് ഫോണിലെ ചാറ്റുകള്‍ ഡിലീറ്റ് ചെയ്‌തെന്ന് അന്വേഷണസംഖം. ദിലീപ് ഡിലീറ്റ് ചെയ്ത 12 നമ്പറുകളിലെ ചാറ്റുകളില്‍ കൂടുതലും ദുബായ് നമ്പറുകളാണ്. 12 നമ്പരുകളിലേക്കുള്ള ചാറ്റുകള്‍ വീണ്ടെടുക്കാനാകാത്ത വിധം നീക്കിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. നീക്കം ചെയ്തതില്‍ ഷാര്‍ജ ക്രിക്കറ്റ് അസോസിയേഷന്‍ സിഇഒയുമായുളള സംഭാഷണങ്ങളും ഉള്‍പ്പെടുന്നു.കാവ്യാ മാധവന്‍, ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സൂരജ്, മലയാളത്തിലെ ഒരു പ്രമുഖ നടി, ദുബായിലെ മലയാളി വ്യവസായികള്‍ തുടങ്ങിയവരുമായുള്ള ചാറ്റുകളും ഡിലീറ്റ് ചെയ്തവരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.

ദിലീപിന്റെ മൊബൈല്‍ ഫോണുകള്‍ ശാസ്ത്രീയ പരിശോധനകള്‍ നടത്തി,റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ 12 മൊബൈല്‍ ഫോണ്‍ നമ്പറിലേക്കുള്ള ചാറ്റുകള്‍ ഡിലീറ്റ് ചെയ്തതായി വ്യക്തമായിരുന്നു. ഇത് സംബന്ധിച്ചുളള വിശദാംശങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. ചാറ്റുകള്‍ ഡിലീറ്റ് ചെയ്തതില്‍ കൂടുതല്‍ അന്വേഷണം വേണമെന്നു ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടി. വീണ്ടെടുക്കാന്‍ കഴിയാത്ത വിധത്തിലാണ് ചാറ്റുകള്‍ നശിപ്പിച്ചിരിക്കുന്നത്.കൊച്ചിയില്‍വച്ചാണു ചാറ്റുകള്‍ നീക്കിയത്. ദിലീപിനെതിരായ കുറ്റങ്ങള്‍ നിലനില്‍ക്കുമെന്നാണ് ക്രൈംബ്രാഞ്ചിന്റെ വാദം. ഫോറന്‍സിക് വിഭാഗവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥ, മലപ്പുറം തൃശ്ശൂര്‍ സ്വദേശികളായ ദുബായിലെ വ്യവസായികള്‍ തുടങ്ങിയവരും ഇതില്‍ ഉള്‍പ്പെടും.

സ്വകാര്യതയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാത്രമായിരുന്നു ഡിലീറ്റ് ചെയ്തത് എന്നായിരുന്നു ദിലീപ് നേരത്തെ പറഞ്ഞിരുന്നത്.വധ ഗൂഢാലോചനാ കേസില്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതിന് തൊട്ടുപിന്നാലെ ക്രൈംബ്രാഞ്ച് വധ ഗൂഢാലോചന കേസില്‍ ഇതുവരെ ലഭ്യമായ മുഴുവന്‍ തെളിവുകളും ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. സൈബര്‍ വിദഗ്ധന്‍ സായി ശങ്കറാണു ചാറ്റുകള്‍ നശിപ്പിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍. കേസിലെ ആറാം പ്രതിയാണ് സായി ശങ്കര്‍.

Crimeonline

Recent Posts

കേരളത്തിൽ സിപിഎം എന്ന ഫാസിസ്റ്റ് സംഘടനയുടെ കാടത്തത്തിന്റെ തേര്‍വാഴ്ച – കെ സുധാകരൻ

തിരുവനന്തപുരം . ബോംബ് നിര്‍മാണത്തിനിടെ കൊല്ലപ്പെട്ടവ ർക്കുവേണ്ടി രക്തസാക്ഷി സ്മാരക മന്ദിരം പണിത സിപിഎം ഭീകരപ്രവര്‍ത്തനത്തെ താലോലിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ്…

8 hours ago

സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളുടെ മാഫിയ സംഘമായി സിപിഎം അധഃപതിച്ചു – വി ഡി സതീശൻ

തിരുവനന്തപുരം . എല്ലാത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളേയും പ്രോത്സാഹിപ്പിക്കുകയും ഒത്താശ ചെയ്യുകയും ചെയ്യുന്ന മാഫിയ സംഘമായി സിപിഎം അധഃപതിച്ചുവെന്ന് പ്രതിപക്ഷ…

9 hours ago

പിണറായി ബ്രിട്ടാസിനെ വിളിച്ചു, സോളാർ സമരം ഒത്തു തീർന്നു

2013 ഓഗസ്റ്റ് 12 നാണ് സോളാർ കേസിൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രാജിവയ്ക്കണമെന്നാവശ്യപ്പട്ട് ഇടതുപക്ഷം സെക്രട്ടറിയേറ്റ് വളയൽ സമരം…

10 hours ago

വയനാട്ടിലേക്ക് പ്രിയങ്ക, ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി വയനാട്ടിൽ അങ്കത്തിനിറങ്ങും

രാഹുൽ ഗാന്ധി വയനാട് വിട്ടാൽ ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി മത്സരിക്കും. രാഹുൽ വയനാടിനെ ചതിക്കുകയായിരുന്നു എന്ന ഇടത് പക്ഷ ആരോപണങ്ങളെ…

10 hours ago

സ്വാതി മലിവാളിനെ കൈയേറ്റം ചെയ്ത സംഭവത്തിൽ കേജ്‌രിവാളിന്റെ പിഎ ബിഭവ്കുമാറിനെ ഡൽഹി പൊലീസ് കേജ്‌രിവാളിന്റെ വസതിയിൽ നിന്ന് അറസ്റ്റ് ചെയ്തു

ന്യൂഡൽഹി . ആം ആദ്മി പാർട്ടി രാജ്യസഭാ എം.പിയും ഡൽഹി വനിതാ കമ്മിഷൻ മുൻ അദ്ധ്യക്ഷയുമായ സ്വാതി മലിവാളിനെ കൈയേറ്റം…

11 hours ago

ബോംബ് നിർമാണത്തിൽ കൊല്ലപ്പെട്ടവരെയും CPM രക്തസാക്ഷികളാക്കി, സ്‌മാരകം നിർമിച്ചു, ഉദ്ഘാടനം എം വി ഗോവിന്ദൻ

കണ്ണൂർ . ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവരെയും CPM രക്തസാക്ഷികളാക്കി. സിപിഎം അവർക്കായി രക്തസാക്ഷി സ്‌മാരകം നിർമിച്ച് ലോക കമ്മ്യൂണിസ്റ്റ് ചരിത്രം…

14 hours ago