അമ്പതുരാജ്യങ്ങളിലായി അര്‍ഹരായവര്‍ക്ക് 100 കോടി ഭക്ഷണപ്പൊതികള്‍ ് നല്‍കാനുള്ള യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ജീവകാരുണ്യപദ്ധതിക്ക് തുടക്കമായി. വിശുദ്ധ റംസാനില്‍ മാത്രമായി 80 കോടിപേര്‍ക്ക് ഭക്ഷണമെത്തിക്കാനാണ് പദ്ധതി. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഈ പദ്ധതിയില്‍ പങ്കുചേരാം.ലോകത്ത് പട്ടിണിക്കെതിരേയുള്ള ഏറ്റവും വലിയ കാമ്പയിനായിരിക്കും ഈ സംരംഭമെന്ന് ശൈഖ് മുഹമ്മദ് ട്വിറ്ററില്‍ കുറിച്ചു.
അയല്‍ക്കാര്‍ പട്ടിണി കിടക്കുമ്പോള്‍ വയറുനിറച്ച് ഉറങ്ങുന്നയാള്‍ വിശ്വാസിയല്ല എന്നതാണ് പദ്ധതിയുടെ പ്രമേയം. യു.എന്‍. വേള്‍ഡ് ഫുഡ് പ്രോഗ്രാം, ഫുഡ് ബാങ്കിങ് റീജണല്‍ നെറ്റ്വര്‍ക്ക്, മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഹ്യൂമാനിറ്റേറിയന്‍ ആന്‍ഡ് ചാരിറ്റി എസ്റ്റാബ്ലിഷ്മെന്റ്, ആവശ്യം കൂടുതലുള്ള രാജ്യങ്ങളിലെ സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്യുക.
2030-ഓടെ ലോകത്തെപട്ടിണി പൂര്‍ണമായും അവസാനിപ്പിക്കാനുള്ള ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യം കൈവരിക്കുന്നതിനുള്ള ശ്രമങ്ങളെ പിന്തുണച്ച് 50 രാജ്യങ്ങളിലെ ദുര്‍ബലരായവരെ സഹായിക്കുക എന്നതാണ് വണ്‍ബില്യണ്‍ മീല്‍സ് പദ്ധതി ലക്ഷ്യമിടുന്നത്.
എറണാകുളം നെടുമ്പാശ്ശേരി കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വന്ന അവയവമാഫിയ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്തെ പല സംസ്ഥാനങ്ങളിൽ നിന്നായി 20 ലേറെ…
തിരുവനന്തപുരം . ജനകീയ പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ മേയർ ആര്യക്കിപ്പോൾ സമയമില്ല. മേയർ യദുവിന്റെ കേസിന്റെ പിറകിലാണ്. യദുവിന്റെ പണി…
തിരുവനന്തപുരം . പിണറായി സർക്കാരിന്റെ കീഴിലെ സംസ്ഥാന പി ആർ ഡി വകുപ്പിന് പത്രക്കുറിപ്പുകൾ ഇറക്കുന്ന കാര്യത്തിൽ ഒരു നാണവും…
കൊച്ചി . കൊച്ചിയിൽ മോഡലുകൾക്ക് മയക്ക് മരുന്ന് വിതരണം നടത്തിവരുന്ന സംഘത്തിന്റെ 'കണക്ക് ബുക്കിൽ' ഒരു ഇക്കയും, ബോസും. ഇക്കയും,…
കണ്ണൂർ . രാജ്യത്ത് നിയമ ലംഘനങ്ങളെ പച്ചയായി ന്യായീകരിക്കുന്ന സമീപനമാണ് സി പി എം ഇപ്പോഴും ചെയ്യുന്നത്. പാനൂരിൽ ബോംബ്…
ടെഹ്റാൻ . ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയിയുമായി അടുപ്പമുള്ള റെയ്സി, അദ്ദേഹത്തിന്റെ പിൻഗാമിയാകുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കെയാണ് ഹെലികോപ്റ്റർ…