Exclusive

അലംകൃതയല്ല .. നായാമിക … പേരുവിളിക്കിടെ അച്ഛനും അമ്മയും കൂട്ടത്തല്ല്

സ്വന്തം കുഞ്ഞിന്റെ പേരിടൽ ചടങ്ങിൽ അച്ഛനും അമ്മയും തമ്മിൽ തല്ലുന്ന ദൃശ്യങ്ങളാണിത്. കുഞ്ഞിന്റെ പേരിനെ ചൊല്ലി തമ്മിലടിക്കുന്ന ഈ അച്ഛനമ്മാരേയും അവർക്ക് വക്കാലത്തുമായി ചേരി തിരിഞ്ഞ് തമ്മിൽ കൊത്തുന്ന വീട്ടുകാരെയും എന്ത് പേരിട്ടു വിളിക്കണമെന്ന് നിശ്ചയമില്ല .
ഒരു കുഞ്ഞിന്റെ ജനനം എന്നാൽ അവിടെ ജന്മം കൊള്ളുന്നത് ഒരു അച്ഛനും അമ്മയും കൂടിയാണ് . ആ നിമിഷം മുതൽ ഉത്തരവാദിത്വങ്ങളുടെ , കരുതലിന്റെ , സ്നേഹത്തിന്റെ , ക്ഷമയുടെയെല്ലാം പുതിയ ഒരു ലോകത്തേക്ക് കടക്കുകയാണ് ഓരോ അച്ഛനമ്മമാരും . അന്ന് വരെയുള്ള ശീലങ്ങലും വാശികളും പതിവുകളുമെല്ലാ ആ പൊന്നോമനയ്ക്ക് വേണ്ടി സന്തോഷത്തോടെ തന്നെ മാറ്റി വെച്ച് എ കുഞ്ഞു വാവയ്ക്കായി ജീവിക്കാൻ തുടങ്ങുന്ന നാളുകൾ . ആ കുഞ്ഞു വാവയ്ക്കു വേണ്ടി ചെയ്യുന്ന ഓരോ വിട്ടു വീഴ്ചകളും അത് വരെയില്ലാത്ത സന്തോഷമാകും മനസ്സിൽ നിറയ്ക്കുക. അതൊക്കെയാണ് പാരന്റിങ് എന്ന വാക്കിന്റെ അന്തസത്ത തന്നെ . അച്ഛൻ തന്റെ കുഞ്ഞിനോട് പറയുന്നു , വാവേ നീ നിന്റെ അമ്മയെപ്പോലെ വളരണം , അമ്മയെ കണ്ടു പഠിക്കണം.. അല്ലെങ്കിൽ ‘അമ്മ കുഞ്ഞിനോട് പറയുന്നു വാവേ , നീ നിന്റെ അച്ഛനെ പ്പോലെ വളരണം , അച്ഛനെ കണ്ടു പഠിക്കണം .. ഈ വാക്കുകളാവും ഒരു അച്ഛനും അമ്മയ്ക്കും കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരം . നമ്മുടെ പങ്കാളി താനെന്ന നാമംലെ അംഗീകരിക്കുന്ന നിമിഷം . അച്ഛൻ അഥവാ അമ്മ എന്ന നിലയിൽ നമ്മൾ ഏറ്റവും അഭിമാനിക്കുന്ന നിമിഷം . എന്നാൽ അച്ചനമ്മമാരുടെ വഴക്ക് കണ്ടു വളരുന്ന കുഞ്ഞുങ്ങളുടെ അവസ്ഥ ആലോചിച്ചു നോക്കിയിട്ടുണ്ടോ . പരസ്പരം പഴിയും കുറ്റവും കുറവും മാത്രം ശീലമാക്കിയ അച്ഛന്റെയും അമ്മയുടെയും കുഞ്ഞുങ്ങളുടെ സ്വഭാവ രൂപീകരണം എങ്ങനെയായിരിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ ? അവർക്ക് അവരെ സ്വയം സ്നേഹിക്കാൻ പോലും കഴിയാത്തവരാണ് മാറും . സ്വയം സ്നേഹിക്കാൻ അറിയാത്ത അവർ പിന്നെ എങ്ങനെ മറ്റുള്ളവരെ സ്നേഹിക്കും . ചുരുക്കത്തിൽ അവർക്ക് സ്നേഹം എന്ന വാക്കിന്റെ അർഥം തന്നെ അന്യമാവും .

ഇപ്പോൾ സ്വന്തം കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങിൽ ആ കുഞ്ഞിന്റെ പേരിനെ ചൊല്ലി തന്നെ സ്വന്തം അച്ഛനമ്മമാർ തമ്മിൽ തല്ലി തലകീറുന്ന ഈ കാഴ്ച കാണുമ്പോൾ നമ്മുടെ സമൂഹ ഇതെങ്ങോട്ടാണ് പോകുന്നത് എന്ന് മനസിലാവുന്നില്ല . ആ കുഞ്ഞിന്റെ ജീവിതത്തിലെ ആദ്യ ആഘോഷം . അവളുടെ പേരിടൽ കർമം . സ്നേഹത്തോടെ അച്ഛന്റെ മടിയിൽ കിടന്നു ഒരു ചെവി വെറ്റില നാമ്പ് കൊണ്ട് മൂടി മറു ചെവിയിൽ അലംകൃത ഏന് പേര് ചൊല്ലി വിളിക്കുന്ന അച്ഛൻ . ആ പേര് കേട്ട പാടെ കുഞ്ഞിനെ അച്ഛന്റെ കൈയിൽ നിന്നും തട്ടിപ്പറിച്ച് അലംകൃതയല്ല എന്റെ മോൾ നയാമിക എന്ന് ആക്രോശിക്കുന്നു ‘അമ്മ . തുടർന്ന് അച്ഛനും അമ്മയും അച്ഛൻ വീട്ടുകാരും ‘അമ്മ വീട്ടുകാരും തമ്മിൽ മുട്ടനടി. അങ്ങെനെ പവിത്രമായ ഒരു ചടങ്ങ് മൊത്തത്തിൽ കൂട്ടത്തല്ലും പൂരപ്പാട്ടുമായി അവസാനിക്കുന്നു .
അച്ഛനമ്മമാർ തമ്മിൽ എന്തൊക്കെ അഭിപ്രായ വ്യത്യാസങ്ങളുണ്ടായാലും ഈ ഒരു ചടങ്ങിന് മുൻപ് ആ കുഞ്ഞിന്റെ പേരിന്റെ കാര്യത്തിലെങ്കിലും ഒരു ഒത്തു തീർപ്പായത്തിനു ശേഷം ഈ ചടങ്ങിൽ വന്നിരിക്കാമായിരുന്നു . അല്ലാതെ ഇങ്ങനെ സ്വയം വിഡ്ഢി വേഷം കെട്ടി ആ കുഞ്ഞിനേയും കൂടി ഇങ്ങനെ പന്തുതട്ടുന്ന നിങ്ങളെ അച്ഛൻ , ‘അമ്മ എന്നൊന്നും വിളിക്കാൻ മനസ് അനുവദിക്കുന്നില്ല . പക്വമല്ലാത്ത പ്രായത്തിൽ അച്ഛനമ്മമാർ ആവുന്നതിന്റെ തിരിച്ചറിവില്ലായ്മ എന്ന് പറഞ്ഞ് ലഘൂകരിക്കാൻ കഴിയുന്ന തെറ്റല്ല നിങ്ങൾ കാണിച്ചത് . സാമാന്യ മര്യാദയ്ക്ക് നിരക്കാത്ത അഹ്‌നാകാരം തന്നെയാണ് . ആ കുഞ്ഞിനോട് കാണിച്ച നീതികേടു കൂടിയാണ് .

Crimeonline

Recent Posts

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിലെ പ്രതി രാഹുൽ പോലീസിനെ കബളിപ്പിച്ച് ജർമ്മനിയിലെത്തി

കോഴിക്കോട് . കൂടുതൽ സ്വർണവും കാറും സ്ത്രീധനമായി കിട്ടാൻ നവ വധുവിനെ അതി കൂരമായി ഇടിച്ചു ചതച്ച പന്തീരാങ്കാവ് ഗാര്‍ഹിക…

3 hours ago

പിഞ്ചുകുഞ്ഞിന്റെ നാവ് മുറിക്കുന്നതാണോ നമ്പര്‍ വണ്‍ കേരളം? – വി ഡി സതീശൻ

തിരുവനന്തപുരം . കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സാപ്പിഴവ് കൊണ്ട് പിഞ്ചുകുഞ്ഞിന്റെ നാവ് മുറിച്ചതാണോ നമ്പര്‍ വണ്‍ കേരളം എന്നു…

7 hours ago

സ്വാതി മലിവാളിനെതിരെയുള്ള ലൈംഗീക അതിക്രമത്തിൽ കേജ്‍രിവാളിന്റെ പഴ്സനൽ അസിസ്റ്റന്റിനെതിരെ ഡൽഹി പൊലീസ് കേസെടുത്തു

ന്യൂഡൽഹി . എഎപി രാജ്യസഭാംഗം സ്വാതി മലിവാളിനെതിരെ ഉണ്ടായ ലൈംഗീക അതിക്രമ സംഭവത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ പഴ്സനൽ…

7 hours ago

കോവിഷീൽഡിനു പിന്നാലെ കോവാക്സിനും പാർശ്വഫലമുണ്ടെന്ന് ഞെട്ടിക്കുന്ന റിപ്പോർട്ട്

ന്യൂഡൽഹി . കോവിഷീൽഡിനു പിന്നാലെ കോവിഡ് പ്രതിരോധ വാക്‌സീനായ കോവാക്സിനും പാർശ്വഫലമുണ്ടെന്ന് ഞെട്ടിക്കുന്ന റിപ്പോർട്ട്. പ്രമേഹബാധിതർ മരണപ്പെടുന്നതായും ചിലരിൽ ഹൈപ്പർടെൻ…

7 hours ago

കോഴിക്കോട് മെഡിക്കൽ കോളേജിൽ അവയവം മാറി ശസ്ത്രക്രിയ നടന്നു, ഡോക്ടറെ സസ്‌പെൻഡ് ചെയ്ത് മന്ത്രി വീണ ജോർജ് രക്ഷപെട്ടു

കോഴിക്കോട് . ഐ സി യുവിൽ ചികിത്സയിൽ കഴിഞ്ഞിരിക്കുന്ന യുവതിയെ ജീവനക്കാരൻ പീഡനത്തിനിരയാക്കിയ സംഭവം നടന്ന കോഴിക്കോട് മെഡിക്കൽ കോളേജിൽ…

17 hours ago

തലച്ചോർ തിന്നും അമീബിയ ബാധ! മരുന്നില്ലാതെ കേരളം, 5 വയസ്സുകാരി വെൻ്റിലേറ്ററിൽ

കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ഭീതിയിൽ അഞ്ചു കുടുംബങ്ങൾ. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ…

18 hours ago