കോഴിക്കോട് : ആത്മവിശുദ്ധിയുടെയും സഹനത്തിന്റെയും പുണ്യമാസം വരവായി .പരപ്പനങ്ങാടി ആലുങ്ങല്‍ ബീച്ചില്‍ മാസപ്പിറവി ദൃശ്യമായതോടെ സംസ്ഥാനത്ത് ഇന്നു മുതല്‍ റമസാന്‍ വ്രതാരംഭത്തിനു തുടക്കം. ഇനി ഒരുമാസക്കാലം വിശ്വാസികള്‍ക്ക് വ്രതപുണ്യങ്ങളുടെ നാളുകള്‍. ശഅബാന്‍ 29 ആയ ഇന്നലെ മാസപ്പിറവി കണ്ടതോടെയാണ് വിവിധ ഖാസിമാരും മതനേതാക്കളും ഇന്ന് റമസാന്‍ ഒന്നായി പ്രഖ്യാപിച്ചത്.
രണ്ടു വര്‍ഷത്തോളമായി കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലായിരുന്നു റമസാന്‍ ദിനാചരണങ്ങള്‍. നിയന്ത്രണങ്ങള്‍ നീക്കിയതോടെ തറാവീഹ് നമസ്കാരത്തിന് ഒത്തു ചേരാന്‍ വിശ്വാസികള്‍ എത്തുന്നതോടെ ഇക്കുറി പള്ളികള്‍ കൂടുതല്‍ സജീവമാകും. ഒമാനില്‍ റമസാന്‍ വ്രതാരംഭം ഇന്നാണ്. ഇതര ഗള്‍ഫ് രാജ്യങ്ങളില്‍ റമസാന്‍ വ്രതം ഇന്നലെയാരംഭിച്ചു.
നേരത്തെ തമിഴ്നാട്ടിലെ പുതുപ്പേട്ടയില്‍ മാസപ്പിറവി ദൃശ്യമായിരുന്നു. തുടര്‍ന്ന് ഇന്ന് തെക്കന്‍ കേരളത്തില്‍ റംസാന് ഒന്നായിരിക്കുമെന്ന് പാളയം ഇമാം പ്രഖ്യാപിച്ചിരുന്നു. റംസാന് ഒന്ന് ഞായറാഴ്ചയായിരിക്കുമെന്ന് മുജാഹിദ് വിഭാഗം ഇന്നലെ തന്നെ അറിയിച്ചിരുന്നു. മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തില്‍ റമദാന് വ്രതാരാംഭം ഞായറാഴ്ച ആയിരിക്കുമെന്ന് കേരള ഹിലാല്‍ (കെ എന്‍ എം) കമ്മിറ്റി ചെയര്മാന് എം മുഹമ്മദ് മദനിയാണ് ഇന്നലെ പ്രഖ്യാപിച്ചത്.
മാസപ്പിറവി ദൃശ്യമായതോടെ സൗദി അറേബ്യയില്‍ ഇന്ന് റമദാന് വ്രതം ആരംഭിച്ചു. യുഎഇയിലും ഇന്ന് മുതല്‍ റമദാന് വ്രതം ആരംഭിച്ചു. ദക്ഷിണ ഓസ്ട്രേലിയയില്‍ വെള്ളിയാഴ്ച്ച മാസപ്പിറവി ദൃശ്യമായതിനാല്‍ ശനിയാഴ്ച്ച വ്രതം തുടങ്ങി. ഈജിപ്തിലെ ഇസ്ലാം മത വിശ്വാസികളും ഇന്നലെ വ്രതം തുടങ്ങി.അതേസമയം ഒമാന്‍, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ ഏപ്രില്‍ മൂന്നിന് വ്രതം തുടങ്ങുമെന്നാണ് ഇന്നലെ അറിയിച്ചത്.
തിരുവനന്തപുരം . ബോംബ് നിര്‍മാണത്തിനിടെ കൊല്ലപ്പെട്ടവ ർക്കുവേണ്ടി രക്തസാക്ഷി സ്മാരക മന്ദിരം പണിത സിപിഎം ഭീകരപ്രവര്‍ത്തനത്തെ താലോലിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ്…
തിരുവനന്തപുരം . എല്ലാത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളേയും പ്രോത്സാഹിപ്പിക്കുകയും ഒത്താശ ചെയ്യുകയും ചെയ്യുന്ന മാഫിയ സംഘമായി സിപിഎം അധഃപതിച്ചുവെന്ന് പ്രതിപക്ഷ…
2013 ഓഗസ്റ്റ് 12 നാണ് സോളാർ കേസിൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രാജിവയ്ക്കണമെന്നാവശ്യപ്പട്ട് ഇടതുപക്ഷം സെക്രട്ടറിയേറ്റ് വളയൽ സമരം…
രാഹുൽ ഗാന്ധി വയനാട് വിട്ടാൽ ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി മത്സരിക്കും. രാഹുൽ വയനാടിനെ ചതിക്കുകയായിരുന്നു എന്ന ഇടത് പക്ഷ ആരോപണങ്ങളെ…
ന്യൂഡൽഹി . ആം ആദ്മി പാർട്ടി രാജ്യസഭാ എം.പിയും ഡൽഹി വനിതാ കമ്മിഷൻ മുൻ അദ്ധ്യക്ഷയുമായ സ്വാതി മലിവാളിനെ കൈയേറ്റം…
കണ്ണൂർ . ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവരെയും CPM രക്തസാക്ഷികളാക്കി. സിപിഎം അവർക്കായി രക്തസാക്ഷി സ്മാരകം നിർമിച്ച് ലോക കമ്മ്യൂണിസ്റ്റ് ചരിത്രം…