Exclusive

പിണറായി വെറും പാഴ് , സ്റ്റാലിനെ കണ്ടു പഠിക്ക്പിണറായിയെ തള്ളി യെച്ചൂരി ..

തുടര്ഭരണം കിട്ടിയതോടെ ജനകീയ നേതാവിന്റെ പരിവേഷം സ്വയ എടുത്തണിഞ്ഞ ആളാണ് സഖാവ് പിണറായി വിജയൻ . ഭരണം നേടി ആദ്യ അഞ്ചു വർഷത്തെ എല്ലാ വിവാദങ്ങളെയും തരണം ചെയ്ത് വീണ്ടും അധികാരത്തിലെത്താൻ കഴിഞ്ഞത് ജനങ്ങൾക്കിടയിൽ വ്യക്തമായ സ്വാധീനം ഉണ്ടാക്കാൻ സാധിച്ചത് കൊണ്ട് തന്നെയാണെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തൽ. എന്നാൽ തുടര്ഭരണം കിട്ടിയതോടെ എന്ത് പറഞ്ഞാലും അനുസരിക്കുന്ന വിഡ്ഢികളാണ് ജനങ്ങൾ എന്ന നിലയിലേക്കായിപിണറായിയുടെ ഭരണം. ജനകീയ മുഖ്യൻ എന്ന ലേബലിൽ ജനങ്ങളെ അടക്കി പറിക്കാൻ തുടങ്ങി അദ്ദേഹം. എന്നാലിപ്പോൾ പിണാറായി വിജയൻറെ ആ അഹങ്കാരത്തിനു മുഖമടച്ച മറുപടിതയുമായി എത്തിയിരിക്കുകയാണ് സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാഹറാം യെച്ചൂരി.
പിണറായി അല്ല ബിജെപി ഇതര മുഖ്യമന്ത്രി‍മാരില്‍ ജനകീയന്‍ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്‍‍ ആന്നെന്ന് തുറന്നടിച്ചിരിക്കുകയാണ് സീതാറാം യെച്ചൂരി. സിപിഎമ്മിന്റെ ഏക മുഖ്യമന്ത്രി പിണറായിയെ ദേശീയ നേതാവ് തന്നെ പരസ്യമായി തള്ളിപറഞ്ഞതോടെ പാർട്ടിക്കകത്തും പുറത്തും ഒരുപോലെ നാണം കെട്ടിരിക്കുകയാണ് പിണറായി വിജയൻ.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കെ റെയിൽ വിഷയത്തിൽ മുഖ്യമന്ത്രിയും യെച്ചൂരിയും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉയർന്നിരുന്നു . അവസാനം യെച്ചൂരിയെ വെട്ടാനുള്ള നീക്കങ്ങളിലേക്ക് പിണറായി കടന്നതോടെയാണ് യെച്ചൂരി മറുകണ്ടം ചാടിക്കൊണ്ട് കെ റെയിൽ അനുകൂലിയായി മാറിയത് . എന്നാൽ ഈ നാണക്കേടിൽ നിന്നും മുക്തനാവാത്ത യെച്ചൂരി ഇപ്പോൾ പിണറായിയെ തരാം നോക്കി തിരിഞ്ഞു കൊത്തിപ്പോയിരിക്കുകയാണ് . സ്റ്റാലിനെ പുകഴ്ത്തിയും പിണറായിയെ ഇകഴ്ത്തിയും പിണറായിയുടെ നെഞ്ചില്മ് തീ കോരിയിടുകയാണ് യെച്ചൂരി ചെയ്തത്.
സിപിഎം 23ാം തമിഴാനാട് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കവെ ആണ് യെച്ചൂരി ഇത്തരത്തിലൊരു പരാമർശം നടത്തിയത്. കൂടാതെ ഫെഡറലിസം ചര്‍ച്ച ചെയ്യാന്‍ സ്റ്റാലിന്റെ നേതൃത്വത്തില്‍ ബിജെപി ഇതര മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കണമെന്നും യെച്ചൂരി പറഞ്ഞു. . ബിജെപിയെ പരാജയപ്പെടുത്താന്‍ ഇടതുപക്ഷ, മതനിരപേക്ഷ, ജനാധിപത്യ ശക്തികളുടെ വിശാല സഖ്യം രൂപീകരിക്കണമെന്നും ബി.ജെ.പിയുടെ ‘ഹിന്ദു രാഷ്ട്ര’ പ്രത്യയശാസ്ത്രമാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്നും യെച്ചൊറി പറഞ്ഞു . രാജ്യത്ത് തെരഞ്ഞെടുപ്പില്‍ ദൃശ്യമാകുന്നത് ബിജെപിയുടെ ആധിപത്യമാണ്. 1990 കളില്‍ തീവ്രവാദികള്‍ കശ്മീരി പണ്ഡിറ്റുകളെ കൊലപ്പെടുത്തിയതിനെ കുറിച്ച്‌ പ്രതിപാദിക്കുന്ന കശ്മീര്‍ ഫയല്‍സ്’ എന്ന സിനിമയെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രമോട്ട് ചെയ്യുകയാണ് ചെയ്യുന്നതെന്നും കശ്മീരില്‍ തീവ്രവാദികള്‍ മുസ്ലീങ്ങള്‍ ഉള്‍പ്പെടെ 1,635 മറ്റ് മതസ്ഥരെ കൊലപ്പെടുത്തിയതിനെക്കുറിച്ച്‌ സിനിമ പറയുന്നില്ല എന്നും യെച്ചൂരി വിമർശിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഭഗവദ് ഗീത പ്രചരിപ്പിക്കുന്നതിനെ പിന്തുണച്ച ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവിനെതിരെയും യെച്ചൂരി ആഞ്ഞടിച്ചു.

അടല്‍ ബിഹാരി വാജ്‌പേയിയെ പ്രധാനമന്ത്രിയാക്കി 10 വര്‍ഷം രാജ്യം ഭരിച്ച മന്‍മോഹന്‍ സിങ്ങിനെപ്പോലെ അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബദല്‍ നേതാവ് ഉയര്‍ന്നുവരുമെന്നും യെച്ചൂരി പറഞ്ഞു . ‘തിളങ്ങുന്ന ഇന്ത്യ’ എന്ന് വാജ്‌പേയി സര്‍ക്കാര്‍ മുദ്രാവാദ്യം ഉയര്‍ത്തിയപ്പോള്‍ മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയാകുമെന്ന് ആരും കരുതിയിരുന്നില്ല.

2024ല്‍, തെരഞ്ഞെടുപ്പിന് ശേഷം പുതിയ ബദല്‍ ഗവണ്‍മെന്റ് രൂപീകരിക്കും എന്നും ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) മതനിരപേക്ഷ, ജനാധിപത്യ ശക്തികള്‍ക്കൊപ്പം തമിഴ്‌നാട്ടില്‍ ബിജെപിയെയും എഐഎഡിഎംകെയെയും പരാജയപ്പെടുത്തിയതു പോലെ ഉത്തര്‍പ്രദേശിലെ സമാജ്‌വാദി പാര്‍ട്ടി, രാഷ്ട്രീയ ജനതാദള്‍ തുടങ്ങിയ മറ്റ് സംസ്ഥാനങ്ങളിലും സമാനമായ ശക്തികളുണ്ടെന്നും യെച്ചൂരി പറഞ്ഞു . ബിഹാറില്‍ ബിജെപിയെ പരാജയപ്പെടുത്തി അടുത്ത സര്‍ക്കാര്‍ രൂപീകരിക്കാന്‍ മതേരത കക്ഷികളുമായി ധാരണയുണ്ടാക്കുമെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.

Crimeonline

Recent Posts

ഗുണ്ടാ സ്‌റ്റൈലുമായി മന്ത്രി ഗണേശൻ, ‘സമരക്കാരെയും ഉദ്യോഗസ്ഥരെയും കൈകാര്യം ചെയ്യും’ കുറിതൊട്ടുവെച്ചിട്ടുണ്ട്, ഡ്രൈവിംഗ് പരിഷ്‌ക്കരണം വീണ്ടും വിവാദത്തിലേക്ക്

കൊല്ലം . ഡ്രൈവിങ് ലൈസൻസ് പരിഷ്കരണത്തിനെതിരെ സമരം ചെയ്ത ഡ്രൈവിങ് സ്കൂൾ ഉടമകളെയും സമരം ചെയ്യാനായി ഇളക്കിവിട്ട ഉദ്യോഗസ്ഥരെയും താൻ…

7 mins ago

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയങ്ങൾക്കും സാധ്യതയെന്ന് ഉല്ലാസയാത്ര കഴിഞ്ഞെത്തിയ മുഖ്യമന്ത്രി

തിരുവനന്തപുരം . അടുത്ത അഞ്ച് ദിവസങ്ങളിലായി പെയ്യുന്ന മഴമൂലം മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയങ്ങൾക്കും സാധ്യതയുണ്ടെന്നും ശക്തമായ മഴ ലഭിക്കുന്ന മലയോര…

37 mins ago

കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ശസ്ത്രക്രിയ പിഴവ്, കൈയ്ക്ക് പൊട്ടലുള്ള രോഗിക്ക് കമ്പി മാറിയിട്ടു

കോഴിക്കോട് . കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും ശസ്ത്രക്രിയ പിഴവ് ഉണ്ടായി. കൈയ്ക്ക് പൊട്ടലുള്ള രോഗിക്ക് കമ്പി മാറിയിടുകയായിരുന്നു…

1 hour ago

സിദ്ധാർത്ഥന്റെ കേസിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥയ്ക്ക് സ്ഥാനക്കയറ്റം നൽകി ആദരിച്ച് പിണറായി സർക്കാർ

തിരുവനന്തപുരം . പൂക്കോട് വെറ്ററനറി സർവകലാശാലയിൽ എസ് എഫ് ഐ നേതാക്കളുടെ ക്രൂരമായ റാഗിങ്ങിന് ഇരയായി വിദ്യാർഥി ജെ.എസ്.സിദ്ധാർത്ഥൻ കൊല്ലപ്പെട്ട…

2 hours ago

കേരളത്തിൽ സിപിഎം എന്ന ഫാസിസ്റ്റ് സംഘടനയുടെ കാടത്തത്തിന്റെ തേര്‍വാഴ്ച – കെ സുധാകരൻ

തിരുവനന്തപുരം . ബോംബ് നിര്‍മാണത്തിനിടെ കൊല്ലപ്പെട്ടവ ർക്കുവേണ്ടി രക്തസാക്ഷി സ്മാരക മന്ദിരം പണിത സിപിഎം ഭീകരപ്രവര്‍ത്തനത്തെ താലോലിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ്…

15 hours ago

സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളുടെ മാഫിയ സംഘമായി സിപിഎം അധഃപതിച്ചു – വി ഡി സതീശൻ

തിരുവനന്തപുരം . എല്ലാത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളേയും പ്രോത്സാഹിപ്പിക്കുകയും ഒത്താശ ചെയ്യുകയും ചെയ്യുന്ന മാഫിയ സംഘമായി സിപിഎം അധഃപതിച്ചുവെന്ന് പ്രതിപക്ഷ…

15 hours ago