Cinema

ഫിയോക്കിന്റെ ജനറല്‍ ബോഡി യോഗം ഇന്ന് കൊച്ചിയില്‍

കൊച്ചി: സംസ്ഥാനത്തെ തിയറ്ററുടമകളുടെ സംഘടനയായ ഫിയോക്കിന്റെ ജനറല്‍ ബോഡി ഇന്ന് കൊച്ചിയില്‍ ചേരും.ഭരണഘടന ഭേദഗതിയില്‍ ഉള്‍പ്പെടെ തീരുമാനം എടുക്കലാണ് പ്രധാന ലക്ഷ്യം.സുപ്രധാനതീരുമാനങ്ങള്‍ മീറ്റിങ്ങില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ ഫിയോക്കിന്റെ ആജീവനാന്ത ചെയര്‍മാനായ ദിലീപിനെയും വൈസ് ചെയര്‍മാനായ ആന്റണി പെരുമ്പാവൂരിനെയും സ്ഥാനങ്ങളില്‍ നിന്ന് നീക്കാനുള്ള ഭരണഘടന ഭേദഗതിക്കാണ് ഫിയോക് ഒരുങ്ങുന്നത്. അതോടോപ്പം ഈ സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് പാടില്ലെന്ന ചട്ടം നീക്കം ചെയ്‌തേക്കുമെന്നാണ് ലഭിക്കുന്ന വിവരം.

സംഘടനയിലെ ഈ പുതിയ നീക്കങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്നത്തെ ജനറല്‍ ബോഡി യോഗത്തില്‍ ദിലീപും ആന്റണി പെരുമ്പാവൂരും പങ്കെടുക്കില്ല.രാവിലെ 11-നാണ് യോഗം . ശേഷം ഫിയോക് ഭാരവാഹികള്‍ ഉച്ചകഴിഞ്ഞ് മാധ്യമങ്ങളെ കാണും.2017ല്‍ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പിളര്‍ത്തിക്കൊണ്ടാണ് ദിലീപും ആന്റണി പെരുമ്പാവൂരും ഫിയോക് എന്ന സംഘടനക്ക് രൂപീകരിച്ചത്. നാല് വര്‍ഷത്തെ പ്രവര്‍ത്തനത്തിനിടയില്‍ ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ സ്ഥാനങ്ങള്‍ വഹിച്ചിരുന്ന ദിലീപ്, ആന്റണി പെരുമ്പാവൂര്‍ എന്നിവരുമായി ചില പ്രവര്‍ത്തകര്‍ക്ക് അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു. വാര്‍ഷിക യോഗം ചേരാനിരിക്കെയാണ് അടുത്തിടെ അഭിപ്രായവ്യത്യാസം പുറത്തുവന്നത്. ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ സ്ഥാനങ്ങള്‍ ആജീവനാന്തം ഇരുവര്‍ക്കുമായി നല്‍കേണ്ടതില്ലെന്ന അഭിപ്രായമുയരുകയും ഭരണഘടന തന്നെ മാറ്റിയെഴുതാന്‍ നീക്കം നടക്കുകയുമാണ് മറ്റ് അംഗങ്ങള്‍.

Crimeonline

Recent Posts

പന്തീരാങ്കാവിൽ രാഹുലിനെതിരെ വധ ശ്രമത്തിനു കേസെടുക്കാതെ രക്ഷിക്കാൻ ശ്രമിച്ച സിഐ എ.എസ്.സരിനിന് സസ്പെൻഷൻ

കോഴിക്കോട് . പന്തീരാങ്കാവിൽ നവവധുവിനെ ഭർത്താവ് രാഹുൽ പീഡിപ്പിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിന്റെ അന്വേഷണത്തിൽ വീഴ്ച വരുത്തിയ സിഐ…

13 mins ago

ഡ്രൈവിങ് സ്കൂൾ ഉടമകൾ നടത്തി വന്നിരുന്ന സമരം പിൻവലിച്ചു, സർക്കുലറിൽ മാറ്റം, ഒരു മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ 40 ടെസ്റ്റ് വരെ നടത്തും

തിരുവനന്തപുരം . ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ ഡ്രൈവിങ് സ്കൂൾ ഉടമകൾ നടത്തി വന്നിരുന്ന സമരം പിൻവലിച്ചു. ​ഗതാ​ഗതമന്ത്രി കെ ബി…

59 mins ago

പൗരത്വഭേദഗതി നിയമം (സിഎഎ) നടപ്പിലാക്കി കേന്ദ്ര സർക്കാർ, 14 പേര്‍ക്ക് പൗരത്വം

ന്യൂഡല്‍ഹി . പൗരത്വഭേദഗതി നിയമം (സിഎഎ) നടപ്പിലാക്കി കേന്ദ്ര സർക്കാർ. നിയമപ്രകാരം പതിനാല് പേര്‍ക്ക് പൗരത്വം നല്‍കി കൊണ്ടാണ് നടപടിക്ക്…

1 hour ago

‘ഞാൻ ഭഗവാനെ കാണാന്‍ വന്നതാ, ഒന്നു മാറിനില്ലെ‌ടോ’ രാത്രി 11 മണിക്ക് ശേഷം കല്‍പ്പാത്തി ക്ഷേത്രത്തില്‍ എത്തി നടൻ വിനായകൻ

പാലക്കാട് . രാത്രി 11 മണിക്ക് ശേഷം നടൻ വിനായകൻ കല്‍പ്പാത്തി ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ എത്തിയ സംഭവം വിവാദമായി. തന്നെ…

2 hours ago

വോട്ടെടുപ്പ് കഴിഞ്ഞതോടെ പിണറായി സർക്കാർ വാഗ്ദാനങ്ങൾ മറന്നു, ക്ഷേമ പെൻഷൻകാരോട് ചതി

തിരുവനന്തപുരം . ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപുള്ള സംസ്ഥാന ബജറ്റിലെ വാഗ്ദാനങ്ങൾ വോട്ടെടുപ്പ് കഴിഞ്ഞതോടെ പിണറായി സർക്കാർ മറന്നു. സാമൂഹികക്ഷേമ പെൻഷന്റെ…

3 hours ago

ഉത്രയും വിസ്മയയും ഇനി ഉണ്ടാവരുത് ..! ​’​നി​ന്നെ​ ​കൊ​ല്ലു​മെ​ടീ…​’ അലറി വിളിച്ച് നവവധുവിനെ ഇടിച്ച് നിലം പരിശാക്കി രാഹുൽ

സ്ത്രീധനത്തിന്റെ പേരിൽ കൊടിയ പീഡനങ്ങൾ ഏറ്റു വാങ്ങി നീതിക്ക് വേണ്ടി പ​ന്തീ​രാ​ങ്കാ​വ് പോലീസ് സ്റ്റേഷനിൽ അഭയം തേടിയ ഒരു നവ…

5 hours ago