India

‘കെജ്‌രിവാളല്ല, രാജ്യമാണ് പ്രധാനം’,രാജ്യത്തിനായി മരിക്കാനും തയ്യാറെന്ന് കെജ്‌രിവാള്‍

രാജ്യത്തിന് വേണ്ടി മരിക്കാനും തയ്യാറാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. തന്റെ വസതിക്ക് നേരെ ബി.ജെ.പി നടത്തിയ ആക്രമണത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പില്‍ കെജ്‌രിവാളിനെ പരാജയപ്പെടുത്താന്‍ കഴിയാത്തതിനാലാണ് ബി.ജെ.പി അദ്ദേഹത്തെ കൊല്ലാന്‍ ശ്രമിക്കുന്നതെന്ന് ആം ആദ്മി പാര്‍ട്ടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

‘കെജ്‌രിവാള്‍ പ്രധാനമല്ല, ഈ രാജ്യമാണ് പ്രധാനം, ഈ രാജ്യത്തിന് വേണ്ടി മരിക്കാനും തയ്യാറാണ്’,ഡല്‍ഹിയില്‍ നടന്ന ഇ-ഓട്ടോ ലോഞ്ച് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കെജ്‌രിവാള്‍.

രാജ്യത്തെ ഏറ്റവും വലിയ പാര്‍ട്ടിയായ ബി.ജെ.പി ഇത്തരം ഗുണ്ടായിസത്തില്‍ ഏര്‍പ്പെടരുതെന്നും അത് രാജ്യത്തെ യുവാക്കള്‍ക്ക് തെറ്റായ സന്ദേശം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

‘ഇത്തരത്തിലുള്ള ഗുണ്ടായിസം ശരിയല്ല. അങ്ങനെയൊരു രാജ്യം പുരോഗമിക്കുമോ? ഇല്ല. നമുക്കെല്ലാവര്‍ക്കും ഒരുമിച്ച് രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കാം’, കെജ്‌രിവാള്‍ വ്യക്തമാക്കി.

കെജ്‌രിവാള്‍ കശ്മീരി പണ്ഡിറ്റുകളെ അപമാനിച്ചു എന്ന് ആരോപിച്ചാണ്, ബിജെപി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കെജ്‌രിവാളിന്റെ വസതിക്ക് മുന്നില്‍ ഇന്നലെ പ്രതിഷേധിച്ചത്. ‘ദ കശ്മീര്‍ ഫയല്‍സ്’ എന്ന സിനിമയെക്കുറിച്ച് കെജ്‌രിവാള്‍ നടത്തിയ പരാമര്‍ശത്തിനെതിരെ ആയിരുന്നു പ്രതിഷേധം. കശ്മീരി ഹിന്ദുക്കളുടെ വംശഹത്യയെ കെജ്‌രിവാള്‍ പരിഹസിക്കുകയാണെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു.

Crimeonline

Recent Posts

കേജിരിവാളിന് ജാമ്യം നീട്ടി കിട്ടില്ല, ജൂൺ 2ന് ജയിലിൽ മടങ്ങി ഏത്തണം

ന്യൂഡൽഹി . ഇടക്കാല ജാമ്യം നീട്ടിക്കിട്ടണമെന്ന് ആവശ്യപ്പെട്ടു ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ നൽകിയ ഹർജിയിൽ വാദം അടിയന്തിരമായി കേൾക്കണമെന്ന…

15 hours ago

ഇന്ത്യ യോഗത്തിൽ മമത പങ്കെടുക്കില്ല, രാഹുൽ പ്രധാനമന്ത്രി ആകുന്നതിനോട് യോജിപ്പില്ല, ‘ഇതെല്ലാം ഉപേക്ഷിച്ച് ഞാനെങ്ങനെ വരും?’ മമതയിൽ മാറ്റം

കൊൽക്കത്ത . ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതിനു മുൻപ് നടക്കുന്ന ഇന്ത്യാ മുന്നണി യോഗത്തിൽ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ്…

18 hours ago

കൊച്ചി നഗരത്തിലെ കനത്തമഴയ്ക്ക് കാരണം മേഘവിസ്‌ഫോടനം, കൂമ്പാര മേഘങ്ങൾ മഴ തകർക്കുന്നു

കൊച്ചി . കൊച്ചി നഗരത്തിലെ കനത്തമഴയ്ക്ക് കാരണം മേഘവിസ്‌ഫോടനം ആയിരിക്കണമെന്ന് കൊച്ചി സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍. രാവിലെ 9.10 മുതല്‍ 10.10…

19 hours ago

മധ്യ കേരളത്തിലും തെക്കന്‍ ജില്ലകളിലും കനത്തമഴ, വെള്ളക്കെട്ടിൽ കൊച്ചി

തിരുവനന്തപുരം . സംസ്ഥാനത്ത് മധ്യ കേരളത്തിലും തെക്കന്‍ ജില്ലകളിലും കനത്തമഴ. ശക്തമായ മഴയില്‍ എറണാകുളം നഗരത്തിലെ പല പ്രദേശങ്ങളിലും വെള്ളക്കെട്ട്…

19 hours ago

റിമാല്‍ ചുഴലിക്കാറ്റില്‍ ഇന്ത്യയിലും ബംഗ്ലാദേശിലുമായി 16 മരണം, കനത്ത നാശം

കൊല്‍ക്കത്ത . പശ്ചിമ ബംഗാളില്‍ രൂപം കൊണ്ട റിമാല്‍ ചുഴലിക്കാറ്റില്‍ ഇന്ത്യയിലും ബംഗ്ലാദേശിലുമായി ഇതിനകം 16 പേര്‍ മരണപെട്ടു. ചുഴലിക്കാറ്റിനെ…

20 hours ago

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട്: എതിർപ്പിന് പിറകെ തമിഴ്‌നാടിന്റെ ഗൂഢ നീക്കം, നിർണ്ണായക യോഗം മാറ്റി, കേരളത്തിന് സ്റ്റാലിന്റെ പാര ?

ന്യൂഡൽഹി . മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കാനായി കേരളത്തിന്റെ ആവശ്യമായ പരിസ്ഥിതി ആഘാത പഠനവുമായി ബന്ധപ്പെട്ട നിർണായക തീരുമാനം എടുക്കേണ്ടിയിരുന്ന…

21 hours ago